Month: July 2022

  • NEWS

    ഗുജറാത്തിൽ വ്യാജമദ്യ ദുരന്തം; പതിനെട്ട് പേർ മരിച്ചു 

    ഗാന്ധിനഗര്‍: ഗുജറാത്തിലുണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ മരണം പതിനെട്ടായി. മൂന്ന് ഗ്രാമങ്ങളില്‍ നിന്നുള്ളവരാണ് മദ്യദുരന്തത്തിന് ഇരയാക്കപ്പെട്ടവര്‍. ബോട്ടഡില്‍ പ്രാദേശികമായി നിര്‍മ്മിച്ച മദ്യം  വാങ്ങി കഴിച്ചവരാണ് ദുരന്തത്തിൽ പെട്ടവർ.നിരവധി പേർ ആശുപത്രിയിൽ ചികിത്സയിലാണ്.സമ്ബൂര്‍ണ മദ്യനിരോധനം നിലനില്‍ക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്. സംഭവത്തിൽ മൂന്നു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

    Read More »
  • NEWS

    ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി മരിച്ചു

    മല്ലപ്പള്ളി :ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി 48കാരന്‍ മരിച്ചു. കുന്നന്താനം മുണ്ടിയപ്പള്ളി വറവുങ്കല്‍ വീട്ടില്‍ റെജി സെബാസ്റ്റ്യനാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെയോടെയായിരുന്നു സംഭവം. പ്രഭാത ഭക്ഷണം കഴിക്കവേ ആഹാരം തൊണ്ടയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് കുഴഞ്ഞു വീണ റെജിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിച്ചു. ടാപ്പിങ് തൊഴിലാളിയാണ്. ഭാര്യ: ഷെമി. മക്കള്‍ : ശരുണ്‍, ശ്രേയ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് കുന്നന്താനം സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍.

    Read More »
  • NEWS

    കേരള പോലീസിലെ വിവിധ വിഭാഗങ്ങൾ

    ക്രൈം ബ്രാഞ്ച്‌ ക്രൈം ബ്രാഞ്ച്‌ (സി.ബി. സി.ഐ.ഡി) വിഭാഗം പ്രമാദമായാതോ, അന്തർ ജില്ലാ തലത്തിൽ നടന്നിട്ടുള്ള കുറ്റ കൃത്യങ്ങളോ അന്വേഷിക്കുന്നു. ഗവർമെന്റിനോ, കോടതികൾക്കോ ഇവരോട്‌ ഒരു കേസ്‌ ഏറ്റെടുക്കാൻ സർക്കാറിന് ആവശ്യപ്പെടാവുന്നതാണ്‌. സ്പെഷൽ ബ്രാഞ്ച്‌ സ്പെഷൽ ബ്രാഞ്ച്‌ (എസ്‌.ബി. സി.ഐ.ഡി) വിഭാഗം ആണ്‌ സംസ്ഥാന പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം. രാജ്യത്തിന്റെയോ, സംസ്ഥാനത്തിന്റെയോ നില നിൽപ്പിന്‌ ഭീഷണി ഉയർത്തുന്ന സംഘടനകൾ, വ്യക്തികൾ ഇവരെയൊക്കെ നിരീക്ഷിക്കുന്നതും അവരുടെ ഒക്കെ വിവരങ്ങൾ ശേഖരിച്ചു വെക്കുന്നതും ഇവരുടെ ജോലിയാണ്‌. പാസ്പോർട്ട്‌ സംബന്ധിച്ച്‌ അന്വേഷണങ്ങൾക്കും ഇവരുടെ സേവനം ഉപയോഗപ്പെടുത്താറുണ്ട്‌. ലോക്കൽ പോലീസ്‌ സ്റ്റേഷനുകളിൽ സ്പെഷൽ ബ്രാഞ്ചിലെ പോലീസുകാർ ഉണ്ടായിരിക്കും. സി.ഐ.ഡി വിഭാഗങ്ങളിൽ പ്രവർത്തിക്കുന്ന പോലീസുകാർ യൂണീഫോം ധരിക്കേണ്ടതില്ല. ഈ വിഭാഗങ്ങളിലേക്ക്‌ എല്ലാം തന്നെ ഒരു പോലീസ്‌ ഉദ്യോഗസ്ഥനെ മാറ്റാവുന്നതാണ്‌. ലോക്കൽ പോലീസിൽ നിന്ന് സി.ഐ.ഡി-യിലേക്കും, അവിടെ നിന്ന് തിരിച്ച്‌ ലോക്കൽ പോലീസിലേക്കും ഉള്ള സ്ഥലം മാറ്റങ്ങൾ സർവ്വസാധാരണമാണ്‌. നർക്കോട്ടിക് സെൽ സംസ്ഥാനത്തെ അനധികൃത മദ്യം മയക്കുമരുന്ന് വിൽപ്പന നിന്ത്രിക്കുന്നതിനുവേണ്ടി…

    Read More »
  • NEWS

    മരിച്ചവര്‍ക്ക് മോക്ഷഭാഗ്യമേകുന്ന ഇന്ത്യയിലെ14 ഇടങ്ങൾ

    ഹൈന്ദവ വിശ്വാസം അനുസരിച്ച് തങ്ങളുടെ മരണമടഞ്ഞ ബന്ധുക്കളുടെ ഓര്‍മ്മയ്ക്കായി മാറ്റിവെച്ചിരിക്കുന്ന ദിവസമാണ് പിതൃ പക്ഷം.16 ദിവസം ഇത് നീണ്ടു നില്‍ക്കും. ഈ 16 ദിവസങ്ങളിലും മറ്റു ചടങ്ങുകള്‍ വിശ്വാസികള്‍ നടത്താറില്ല. പണ്ടു മുതല്‍ തന്നെ പിണ്ഡദാന്‍ നടത്തുവാനായി ചില പ്രത്യേക ഇടങ്ങളുണ്ട്. 14 സ്ഥലങ്ങൾ ആണ് ഇതിന് ഏറ്റവും യോജിച്ചതായി കരുതുന്നത്.ഏതൊക്കെയാണ് ഈ സ്ഥലങ്ങൾ എന്ന് നോക്കാം. എല്ലാ വര്‍ഷവും ഭദ്രപാദ മാസത്തിലെ പൗര്‍ണ്ണമി മുതല്‍ അശ്വിനി മാസത്തിലെ അമാവാസി വരെ യുള്ള ദിവസങ്ങളാണ് പിതൃപക്ഷം ആയി ആചരിക്കുന്നത്. 2022 ലെ പിതൃപക്ഷം സെപ്റ്റംബര്‍ 10 ന് ആരംഭിച്ച്സെപ്റ്റംബര്‍ 25 വരെ നീണ്ടുനില്‍ക്കും. ഈ ദിവസങ്ങളിലാണ് പിണ്ഡദാന്‍ നടത്തുക. പൂർവ്വികരെ ആദരിക്കാനും അവരുടെ ആത്മാക്കളുടെ രക്ഷയ്ക്കുള്ള യാത്ര സുഗമമാക്കാനുമുള്ള ഒരു ആചാരമാണ് പിണ്ട് ദാൻ. മരിച്ച ആളുടെ ആത്മാവിന് ശാന്തി ലഭിക്കുവാനാണ് ഇത് നടത്തുന്നത്. വാരണാസി ഇന്ത്യയിലെ ഏറ്റവും വിശുദ്ധ ഇടങ്ങളിലൊന്നായ വാരണാസിയാണ് പിണ്ഡദാന്‍ നടത്തുവാന്‍ സാധിക്കുന്ന ഇടങ്ങളുടെ പട്ടികയില്‍ ആദ്യമുള്ളത്.…

    Read More »
  • NEWS

    മൊബൈൽ ഫോൺ കൈയ്യിൽ ഇല്ലെങ്കിൽ എടിഎമ്മിൽ നിന്നും പണം പിൻവലിക്കാൻ സാധിക്കില്ല;എടിഎം ഇടപാടുകള്‍ക്ക് ഒടിപി സംവിധാനം ഏര്‍പ്പെടുത്താന്‍ കൂടുതല്‍ ബാങ്കുകള്‍ 

    ന്യൂഡൽഹി:എടിഎം ഇടപാടുകള്‍ക്ക് ഒടിപി (വണ്‍ ടൈം പാസ്‌വേര്‍ഡ്) സംവിധാനം ഏര്‍പ്പെടുത്താന്‍ കൂടുതല്‍ ബാങ്കുകള്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ എസ്ബിഐ ഈ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.പതിനായിരം രൂപയ്ക്കു മുകളില്‍ എടിഎം വഴി പിന്‍വലിക്കാന്‍ എസ്ബിഐയില്‍ ഒടിപി നിര്‍ബന്ധമാണ്. രാജ്യത്ത് എടിഎം കാര്‍ഡ് തട്ടിപ്പ് വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഉപഭോക്താക്കള്‍ക്കായി എസ്ബിഐ പുതിയ സംവിധാനം ഒരുക്കിയത്.ആദ്യം രാത്രിയില്‍ പണം പിന്‍വലിക്കുന്നതിനായിരുന്നു ഒടിപി നിര്‍ബന്ധമാക്കിയത്.കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ പതിനായിരം രൂപയ്ക്കു മുകളില്‍ ഏതു സമയത്തു പിന്‍വലിക്കാനും ഒടിപി വേണം. എസ്ബിഐ മാതൃകയില്‍ കൂടുതല്‍ ബാങ്കുകള്‍ ഈ സംവിധാനത്തിലേക്കു മാറാന്‍ ഒരുങ്ങുകയാണെന്നാണ് വാര്‍ത്തകള്‍.ഉപഭോക്താക്കളുടെ സുരക്ഷ കണക്കിലെടുത്താണ് മാറ്റം.ചുരുക്കത്തിൽ മൊബൈൽ ഫോൺ കൈയ്യിൽ ഇല്ലെങ്കിൽ എടിഎമ്മിൽ നിന്നും പണം പിൻവലിക്കാൻ സാധിക്കാതെ വരും. പണം പിൻവലിക്കാൻ എടിഎമ്മിൽ പോകുമ്പോൾ ശ്രദ്ധിക്കേണ്ടത് എടിഎമ്മില്‍ കയറുമ്ബോള്‍ കൈയില്‍ ഡെബിറ്റ് കാര്‍ഡിനു പുറമേ മൊബൈല്‍ ഫോണും വേണം. കാര്‍ഡ് ഇട്ട് പിന്‍ നമ്ബര്‍ നല്‍കുക. തുക രേഖപ്പെടുത്തിയാല്‍ ഉടന്‍ ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഫോണില്‍…

    Read More »
  • NEWS

    സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ഉള്ളവര്‍ക്ക് നികുതി ഇളവ് ലഭിക്കുമോ?

    സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ഉള്ളവര്‍ക്ക് പതിനായിരം രൂപ വരെ നികുതി ഇളവ് ലഭിക്കുമെന്നാണ് നിയമം പറയുന്നത്. ആദായനികുതി നിയമത്തിലെ 80ടിടിഎ വകുപ്പ് പ്രകാരം സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ഉടമയ്ക്ക് പതിനായിരം രൂപ വരെ നികുതി ഇളവിന് അപേക്ഷിക്കാം. സേവിങ്‌സ് ബാങ്ക് അക്കൗണ്ടില്‍ നിന്ന് ലഭിക്കുന്ന പലിശ വരുമാനമാണ് ഇതിന് അടിസ്ഥാനമാക്കുന്നത്.     വാണിജ്യ ബാങ്ക്, സഹകരണ ബാങ്ക്, പോസ്റ്റ് ഓഫീസ് എന്നിവയില്‍ സേവിങ്‌സ് അക്കൗണ്ട് ഉള്ളവര്‍ക്ക് നികുതി ഇളവ് ലഭിക്കും. ഒന്നിലധികം അക്കൗണ്ടുകള്‍ ഉണ്ടെങ്കിലും മൊത്തം പലിശ തുകയായ പതിനായിരം രൂപ വരെ നികുതി ആനുകൂല്യത്തിന് ക്ലെയിം ചെയ്യാം. എന്നാല്‍ സ്ഥിരംനിക്ഷേപം, ടൈം ഡെപ്പോസിറ്റ്, റെക്കറിംഗ് ഡെപ്പോസിറ്റ് എന്നിവ കണക്കാക്കില്ല. ഇതിന് പുറമെ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിലെ പലിശയും ഇതില്‍ ഉള്‍പ്പെടുത്തില്ല.മൊത്തം പലിശ വരുമാനം കണക്കാക്കിയതിന് ശേഷമാണ് 80ടിടിഎ പ്രകാരമുള്ള ഇളവ് അനുവദിക്കുക.

    Read More »
  • NEWS

    കടബാദ്ധ്യതമൂലം വീട് വിൽക്കാൻ ഒരുങ്ങുന്നതിനിടയിൽ ഒരുകോടിയുടെ ലോട്ടറി ഭാഗ്യം 

    കാസര്‍കോട്: കടബാദ്ധ്യതമൂലം വീട് വിൽക്കാൻ ഒരുങ്ങുന്നതിനിടയിൽ  മഞ്ചേശ്വരം പാവൂര്‍ ഗ്യാര്‍ക്കട്ടയിലെ മുഹമ്മദ് എന്ന ബാവയെ തേടി കേരള ഭാഗ്യക്കുറിയുടെ ഒരുകോടി രൂപയുടെ ഭാഗ്യം. ഇന്നലെ നറുക്കെടുത്ത ഫിഫ്റ്റി ഫിഫ്റ്റി കേരള ഭാഗ്യക്കുറിയുടെ ഒരു കോടി രൂപയുടെ സമ്മാനമാണ് ബാവയെ തേടിയെത്തിയത്. ബാങ്കില്‍ നിന്നും മറ്റു ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുത്താണ് ബാവ വീട് നിര്‍മ്മിച്ചിരുന്നത്. ഭാര്യയും നാല് പെണ്‍മക്കളും ഒരു മകനുമുള്ള ബാവയ്ക്കും കുടുംബത്തിനും സാമ്ബത്തിക പ്രതിസന്ധിയും കടബാദ്ധ്യതയും കാരണം മുന്നോട്ടുനീങ്ങാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു . റിയല്‍ എസ്റ്റേറ്റ് കച്ചവടത്തില്‍ പൊളിഞ്ഞതോടെയാണ് ബാവയുടെ ദുരിതം തുടങ്ങിയത്. പെണ്‍മക്കളുടെ വിവാഹാവശ്യത്തിനും മറ്റുമായി ബന്ധുക്കള്‍ അടക്കമുള്ളവരില്‍ നിന്നും ലക്ഷങ്ങള്‍ വായ്പ വാങ്ങിയിരുന്ന ഇദ്ദേഹം സാമ്ബത്തിക തകര്‍ച്ച കൂടിയായതോടെ നട്ടംതിരിഞ്ഞു. റിയല്‍ എസ്റ്റേറ്റ് വിട്ട് പെയിന്റിംഗ് ജോലിയിലേക്ക് തിരിഞ്ഞ ഇദ്ദേഹം അരക്കോടിയോളമെത്തിയ കടം തീര്‍ക്കാന്‍ വീട് വില്‍ക്കാന്‍ വീട് വില്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു.അപ്പോഴാണ് ഭാഗ്യം തുണച്ചത്. ഹൊസങ്കടിയിലെ ന്യു ലക്കി സെന്ററില്‍ നിന്നാണ് സമ്മാനാര്‍ഹമായ എഫ്.എഫ് 537904 നമ്ബര്‍…

    Read More »
  • Culture

    പിതൃക്കള്‍ക്ക് മോക്ഷം, മനസിന് ശാന്തി; കര്‍ക്കിടക ബലിതര്‍പ്പണത്തിന് പോകാം തിരുനെല്ലിയിലേക്ക്

    മാനന്തവാടി: മരിച്ചുപോയ പ്രിയപ്പെട്ടവര്‍ ഏറ്റവും സന്തോഷത്തോടെയിരിക്കണം, മോക്ഷപ്രാപ്തി നേടണം എന്ന വിശ്വാസത്തില്‍ ജീവിച്ചിരിക്കുന്നവര്‍ അര്‍പ്പിക്കുന്നതാണ് ബലിതര്‍പ്പണം. ഏറ്റവും പ്രിയപ്പെട്ടവര്‍ക്കായി ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ കാര്യമായാണ് ഹിന്ദുക്കള്‍ ബലിതര്‍പ്പണത്തെ കാണുന്നത്. അതിന് ഏറ്റവും അനുജോജ്യമായ ദിവസമായി കണക്കാക്കി വരുന്നത് കര്‍ക്കിടക വാവ് ആണ്. കര്‍ക്കിടകമാസത്തിലെ കറുത്തവാവ് ദിവസമാണ് കര്‍ക്കിടക വാവ് എന്ന പേരില്‍ അറിയപ്പെടുന്നത്. അന്നു ബലിയിട്ടാല്‍ പിതൃക്കള്‍ക്ക് ആത്മശാന്തി ലഭിക്കുമെന്ന് കരുതിപ്പോരുന്നു. ഭൂമിയിലെ ഒരു വര്‍ഷം പിതൃക്കള്‍ക്ക് ഒരു ദിവസമാണ് എന്നാണ് വിശ്വാസം. അതിനാല്‍ കൊല്ലത്തില്‍ ഒരു തവണ പിതൃതര്‍പ്പണം നടത്തുന്നത് മരിച്ചുപോയ പ്രിയപ്പെട്ടവരുടെ മോക്ഷപ്രാപ്തിക്കായി ദിവസവും പ്രാര്‍ഥിക്കുന്നതിനു തുല്യമായി കണക്കാക്കപ്പെടുന്നു. പിതൃക്കള്‍ക്ക് പ്രാധാന്യമുള്ള ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസിയാണ് കര്‍ക്കിടകത്തിലേത്. അതിനാല്‍ ഈ ദിവസം പിതൃതര്‍പ്പണത്തിന് അനുയോജ്യമായ ഏറ്റവും പ്രധാനപ്പെട്ട ദിവസമായി വിശ്വാസികള്‍ കരുതിപ്പോരുന്നു. പ്രശസ്തമായ സ്‌നാനഘട്ടങ്ങളിലും ക്ഷേത്രക്കടവുകളിലും പിതൃതര്‍പ്പണത്തിനുള്ള സൗകര്യം ഏര്‍പ്പെടുത്താറുണ്ട്. കേരളത്തില്‍ അത്തരത്തില്‍ പിതൃതര്‍പ്പണത്തിന് ഏറ്റവും പേരുകേട്ട സ്ഥലമാണ് വയനാട് ജില്ലയിലെ തിരുനെല്ലി ക്ഷേത്രം. പിതൃക്കള്‍ക്ക് ഏറ്റവും…

    Read More »
  • Tech

    ഗൂഗിൾ മീറ്റ് വഴിയുള്ള പരിപാടികള്‍ക്ക് യൂട്യൂബിൽ ലൈവ് സ്ട്രീം; പുതിയ ഫീച്ചറുമായി ഗൂഗിള്‍

    ഇനി മുതൽ ഗൂഗിൾ മീറ്റ് വഴി നടക്കുന്ന ഔദ്യോഗിക പരിപാടികൾ യൂട്യൂബിൽ ലൈവ് സ്ട്രീം ചെയ്യും. ഇതിന് സഹായിക്കുന്ന പുതിയ ഫീച്ചർ കമ്പനി അവതരിപ്പിച്ചു. വീഡിയോ കോളുകൾക്കായി ഉപയോഗിക്കുന്ന ആപ്പാണ് ഗൂഗിൾ മീറ്റ്. കൊവിഡ് കാലത്താണ് കൂടുതൽ പേർ ഗൂഗിൾ മീറ്റിലേക്ക് തിരിഞ്ഞത്. ഇതോടെ ഗൂഗിൾമീറ്റ് ലൈവ് സ്ട്രീം ചെയ്യാൻ നേരിടേണ്ടി വന്നിരുന്ന നടപടി ക്രമങ്ങൾ ലഘൂകരിക്കപ്പെടും. പണം നൽകി ഗൂഗിൾ സേവനങ്ങൾ ഉപയോഗിക്കുന്ന വർക്ക്‌പ്ലേസ് അക്കൗണ്ടുകൾക്കാണ് ഈ സൗകര്യം ലഭിക്കുക. വ്യവസായ സ്ഥാപനങ്ങൾ, സ്‌കൂളുകൾ പോലുള്ളവരാണ് അധികവും ഇത്തരം അക്കൗണ്ടുകൾ ഉപയോഗിക്കുന്നത്. വർക്ക്‌പ്ലേസിന്റെ വ്യക്തിഗത അക്കൗണ്ടുള്ളവർക്കും ചില രാജ്യങ്ങളിൽ ഗൂഗിൾ വൺ പ്രീമിയം പ്ലാൻ അംഗങ്ങൾക്കും ഈ സൗകര്യം ലഭ്യമാകും എന്നാണ് റിപ്പോർട്ട്. സ്റ്റാർട്ടർ, ബേസിക്, ലഗസി, എസൻഷ്യൽസ് പാക്കേജുകൾ ഉപയോഗിക്കുന്നവർക്ക് ഈ സൗകര്യം ലഭിക്കില്ല. ഗൂഗിൾ മീറ്റിലെ കൂടിക്കാഴ്ചകൾ യൂട്യൂബ് വഴി ലൈവ് സ്ട്രീം ചെയ്യുന്നതിന് ആദ്യം തന്നെ റിക്വസ്റ്റ് അയച്ച് യൂട്യൂബ് ചാനലിന് അംഗീകാരം നേടണം. അപ്രൂവൽ…

    Read More »
  • India

    രാജ്യത്ത് ഈ വര്‍ഷം ഏറ്റവും അധികം കടുവകളുടെ മരണമുണ്ടായിരിക്കുന്നത് ‘ടൈഗര്‍ സ്‌റ്റേറ്റി’ല്‍

    ‘ടൈ​ഗർ സ്റ്റേറ്റ്’ അഥവാ ‘കടുവകളുടെ സംസ്ഥാനം’ എന്നാണ് മധ്യപ്രദേശ് അറിയപ്പെടുന്നത്. എന്നാൽ, ഈ വർഷം ഏറ്റവും അധികം കടുവകൾ മരണപ്പെട്ടിരിക്കുന്നതും മധ്യപ്രദേശിലാണ് എന്ന് കണക്കുകൾ പറയുന്നു. നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി (എൻ‌ടി‌സി‌എ) -യാണ് അതിന്റെ വെബ്‌സൈറ്റിൽ ഇത് സംബന്ധിച്ച കണക്കുകൾ പ്രസിദ്ധീകരിച്ചത്. ഇത് പ്രകാരം, ഈ വർഷം ജൂലൈ 15 വരെ, രാജ്യത്ത് രജിസ്റ്റർ ചെയ്ത മൊത്തം 74 കടുവകളുടെ മരണത്തിൽ, 27 എണ്ണവും മധ്യപ്രദേശിലാണ് എന്ന് പറയുന്നു. ഇത് ഏത് സംസ്ഥാനത്തേക്കാളും കൂടുതലാണ്. മഹാരാഷ്ട്രയാണ് തൊട്ടു പിന്നിൽ. 15 മരണങ്ങളാണ് ഈ കാലയളവിൽ ഉണ്ടായിരിക്കുന്നത്. 11 മരണങ്ങളുമായി കർണാടക അതിന് പിന്നിൽ തന്നെ ഉണ്ട്, അസമിൽ അഞ്ചും, കേരളം, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ നാലും, ഉത്തർപ്രദേശിൽ മൂന്നും, ആന്ധ്രാപ്രദേശിൽ രണ്ടും, ബിഹാർ, ഒഡീഷ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ ഒന്ന് വീതവും എന്നാണ് കണക്കുകളെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. മറ്റ് വന്യജീവികളുമായുള്ള പോരാട്ടം, വാർധക്യം, അസുഖങ്ങൾ, വേട്ടയാടൽ, വൈദ്യുതാഘാതം എന്നിവയാണ് മിക്ക…

    Read More »
Back to top button
error: