NEWS

ദൂധ് സാഗർ വെള്ളച്ചാട്ടം

ര്‍ണടക – ഗോവ അതിര്‍ത്തിയിലായി പനാജിയില്‍ നിന്ന് ഏകദേശം 60  കിലോമീറ്റര്‍ ദൂരത്തായി സ്ഥിതിചെയ്യുന്ന ഒരു വെള്ളച്ചാട്ടമാണ് ദൂധ് സാഗർ വെള്ളച്ചാട്ടം.
ചെങ്കുത്തായ പാറക്കെട്ടുകള്‍ക്കിടയിലൂടെ പാല്‍നുരപോലെ നിലം പതിക്കുന്നതിനാലാണ് ഇതിന് ദൂധ് സാഗർ എന്ന പേര് വന്നത്.ദൂധ് എന്നാൽ പാലും സാഗരം എന്നാൽ കടൽ എന്നുമാണ്.
ഇന്ത്യയിലെ ഏറ്റവും സുന്ദരമായ വെളളച്ചാട്ടം ഏതാണെന്നു ചോദിച്ചാൽ അത് മഴക്കാലത്ത് പാൽക്കടലാവുന്ന ദൂധ്‌സാഗർ ആണെന്നു തന്നെ പറയാം.ഒരു തവണയെങ്കിലും ഇവിടെ നേരിട്ട് സന്ദർശിച്ചിട്ടുള്ളവർ അങ്ങനെയേ പറയൂ. തെക്കൻ ഗോവയിൽ കർണ്ണാടക അതിർത്തിയോടു ചേർന്ന് ഭഗവൻമഹാവീർ വന്യജീവി സങ്കേതത്തിലാണ് 1017 അടി ഉയരമുള്ള ഈ പാലൊഴുക്കുന്ന വെള്ളച്ചാട്ടം. കൊങ്കണിന്റെ അത്ഭുതം എന്നും ഇതിനെ വിശേഷിപ്പിക്കപ്പെടുന്നു.
രാജ്യത്തെ ഏറ്റവും വലിയ അഞ്ച് വെള്ളച്ചാട്ടങ്ങളിലൊന്നാണ് ഇത്.നാലുതട്ടായി വീഴുന്ന വെള്ളച്ചാട്ടം അതിന്റെ പൂർണ്ണ ഭംഗി പ്രാപിക്കുക മഴക്കാലത്താണ്.ബാംഗ്ലൂർ-ഗോവ വഴിയുളള തീവണ്ടിയാത്രയിൽ ദൂധ്സാഗർ വെള്ളച്ചാട്ടം കാണാം.മഴക്കാലമാണെങ്കിൽ  മലമുകളിൽ നിന്നും പാലുപോലെ വെള്ളം ഇരമ്പി വീണൊഴുകുന്ന കാഴ്ച്ച തീവണ്ടിയിൽ നിന്നുതന്നെ കാണാം.
ഇന്ന് നൂറുകണക്കിന് സഞ്ചാരികളുടെ സ്ഥിരം സന്ദർശനപ്രദേശമാണ് ദൂധ് സാഗര്‍. പർവ്വതാരോഹകരുടെ സ്വപ്നഭൂമിയും. ഉയരത്തിന്റെ കാര്യത്തിൽ ഇന്ത്യയിൽ അഞ്ചാമതും ലോകത്തിൽ 227-ാ മതുമാണ് ദൂധ്സാഗറിന്റെ സ്ഥാനം.അനേകം ഘനഅടി വെള്ളമാണ് ഈ ജലപാതത്തിലൂടെ വർഷകാലത്ത് ഒഴുകുന്നത്.

Back to top button
error: