കോട്ടയം :വിവാഹ വാഗ്ദാനം നല്കി മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർ അറസ്റ്റിൽ.
തൊടുപുഴ സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് പണം തട്ടിയെന്ന കേസിലാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രില്‍ ജോലി ചെയ്തിരുന്ന കൊട്ടാരക്കര നിലമേല്‍ സ്വദേശിയായ ലത്തീഫ് മുര്‍ഷിദിനെ പോലീസ് അറസ്റ്റ് ചെയ്തത്. മാര്‍ച്ച് മൂന്നിനായിരുന്നു സംഭവം.
അന്ന് ഇയാൾ അറസ്റ്റിലായെങ്കിലും പിന്നീട് ഹൈക്കോടതിയില്‍ നിന്നും ജ്യാമം ലഭിച്ചു. തുടര്‍ന്ന് കേസില്‍ നിന്ന് പിന്മാറാന് ഭീക്ഷണിപ്പെടുത്തിയോടെ ജാമ്യം റദ്ദാക്കാന്‍ പരാതിക്കാരി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.