Month: July 2022
-
Kerala
കള്ളപ്പണക്കേസ്: ബിഷപ്പ് ധര്‍മരാജ് റസാലത്തിന്റെ യുകെ യാത്ര വിമാനത്താവളത്തില്‍ തടഞ്ഞ് ഇഡി
തിരുവനന്തപുരം: കള്ളപ്പണ കേസില്‍ അന്വേഷണം നേരിടുന്ന സി.എസ്.ഐ. സഭാ ബിഷപ്പ് ധര്‍മരാജ് റസാലത്തിന്റെ വിദേശയാത്ര ഇഡി ഇടപെട്ട് തടഞ്ഞു. പ്രൊട്ടസ്റ്റന്റ് സഭകളുടെ മേലധ്യക്ഷ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ യുകെയിലേക്ക് പോകാന്‍ എത്തിയ ബിഷപ്പിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി ) നിര്‍ദേശത്തെ തുടര്‍ന്ന് എമിഗ്രേഷന്‍ അധികൃതര്‍ തടയുകയായിരുന്നു. നാളെ കൊച്ചി ഓഫീസില്‍ ഹാരാകാന്‍ ബിഷപ്പിന് ഇഡി നോട്ടീസ് നല്‍കിയിട്ടുണ്ട്. കേസില്‍ കഴിഞ്ഞ ദിവസം ഇഡി ബിഷപ്പിനെ ചോദ്യം ചെയ്തിരുന്നു. വിദേശത്ത് പോകരുതെന്ന് ബിഷപ്പിന് എന്‍ഫോഴ്‌സ്‌മെന്റ് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഇന്നലെ ഇഡി ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്തുന്നതിന് മുമ്പ് സിഎസ്‌ഐ സഭാ സെക്രട്ടറി പ്രവീണ്‍ വിദേശത്തേക്ക് കടന്നിരുന്നു. ഇദ്ദേഹത്തെ കുറിച്ച് നിലവില്‍ വിവരമൊന്നുമില്ല. കാരക്കോണം മെഡിക്കല്‍ കോളേജില്‍ തലവരിപ്പണം വാങ്ങിയെന്നും വിദേശനാണയ ചട്ടങ്ങള്‍ ലംഘിച്ച് കള്ളപ്പണം വെളുപ്പിച്ചെന്നടതക്കമുള്ള കേസിലാണ് ഇന്നലെ ഇഡി ബിഷപ്പിനെ ചോദ്യം ചെയ്തത്. ബിഷപ്പിന്റെ ആസ്ഥാനമായ എല്‍എംഎസിലും കാരക്കോണം മെഡിക്കല്‍ കോളേജിലും കോളേജ് ഡയറക്ടറായ ബെന്നറ്റ് എബ്രഹാമിന്റെ വീട്ടിലും സിഎസ്‌ഐ സഭാ സെക്രട്ടറി…
Read More » -
Kerala
ചോര്‍ച്ച: ശബരിമല ശ്രീകോവിലിന്റെ സ്വര്‍ണപ്പാളികള്‍ ഓഗസ്റ്റ് അഞ്ചിന് ഇളക്കി പരിശോധിക്കും
പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ ചോര്‍ച്ച കണ്ടെത്തിയതിനെത്തുടര്‍ന്ന് പരിഹരിക്കാന്‍ ശ്രമം ആരംഭിച്ചു. സ്വര്‍ണ്ണം പൊതിഞ്ഞ ഭാഗത്തെ ചോര്‍ച്ചയിലൂടെ വെള്ളം കഴുക്കോലിലൂടെ ദ്വാരപാലക ശില്പങ്ങളില്‍ വീഴുന്നതായാണ് കണ്ടെത്തിയത്. ഈ സാഹചര്യത്തില്‍ ഓഗസ്റ്റ് അഞ്ചിന് സ്വര്‍ണ്ണപ്പാളികള്‍ ഇളക്കി പരിശോധിക്കാനാണ് നീക്കം. തന്ത്രി, തിരുവാഭരണ കമ്മീഷണര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ആകും നടപടികള്‍. ഒരു ദിവസം കൊണ്ട് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും എന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. വിഷയം ചര്‍ച്ചചെയ്യാന്‍ തിരുവനന്തപുരത്ത് ദേവസ്വം ബോര്‍ഡ് യോഗം ചേരുന്നുണ്ട്. കാലപ്പഴക്കമാണ് ചോര്‍ച്ചയ്ക്ക് കാരണമെന്നാണ് അറിയുന്നത്. കഴിഞ്ഞ ദിവസമാണ് വിഷയം ദേവസ്വം ബോര്‍ഡ് അധികൃതരുടെ ശ്രദ്ധയില്‍പെട്ടത്. അറ്റകുറ്റപണി വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Read More » -
Kerala
ആലപ്പുഴ ജില്ലാ കലക്ടറായി ശ്രീറാം വെങ്കിട്ടരാമന്‍ ചുമതലയേറ്റു; പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്
ആലപ്പുഴ: ആലപ്പുഴ ജില്ലാ കലക്ടറായി ശ്രീറാം വെങ്കിട്ടരാമന്‍ ചുമതലയേറ്റു. സ്ഥാനമൊഴിയുന്ന ആലപ്പുഴ കലക്ടറും ഭാര്യയുമായ രേണു രാജില്‍ നിന്നാണ് ശ്രീറാം ചുമതലയേറ്റത്. രേണു രാജിന് എറണാകുളം ജില്ലാ കലക്ടറായാണ് പുതിയ നിയമനം. മാധ്യമ പ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാമിനെ കലക്ടറായി നിയമിച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് ഇന്ന് പതിനൊന്നരയോടെ കലക്ടറേറ്റിലെത്തി അദ്ദേഹം ചുമതലയേറ്റത്. കലക്ടറേറ്റിന് പുറത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രീറാമിനെ കരിങ്കൊടി കാണിച്ചു. ജില്ലാ കലക്ടര്‍ എന്ന പദവിയിലേക്ക് നിയോഗിക്കപ്പെടുന്നത് ആദ്യമായാണെന്നും കാര്യങ്ങള്‍ പഠിച്ചശേഷം ചെയ്യേണ്ട മുന്‍ഗണനാവിഷയങ്ങള്‍ തീരുമാനിക്കുമെന്നും ചുമതലയേറ്റശേഷം ശ്രീറാം പറഞ്ഞു. ആരോഗ്യ വകുപ്പില്‍ ജോലി ചെയ്തിരുന്ന സമയത്ത് ജില്ലയിലെ ആരോഗ്യമേഖലയെ കുറിച്ചുള്ള വിവരങ്ങള്‍ മനസ്സിലാക്കിയിരുന്നു എന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരായ പ്രതിഷേധങ്ങളെ കുറിച്ച് പ്രതികരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ശ്രീറാമിനെ കലക്ടറായി നിയമിച്ചതിനെതിരെ പ്രതിഷേധം വ്യാപകമാകുകയാണ്. നിയമനത്തില്‍ പ്രതിഷേധിച്ച് ശനിയാഴ്ച സെക്രട്ടേറിയറ്റിന് മുന്നിലും ജില്ലാ കലക്ടറേറ്റുകള്‍ക്ക് മുന്നിലും പ്രതിഷേധ…
Read More » -
Crime
കോഴിക്കോട്ടുനിന്ന് മോഷണം പോയ ജീപ്പ് കണ്ടെത്തി; ഉള്ളില്‍ രക്തക്കറ; മോഷണവിവരം അധികൃതര്‍ അറിയുന്നത് നാട്ടുകാര്‍ ജീപ്പ് കണ്ടെത്തി അറിയിച്ചപ്പോള്‍!
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് മോഷ്ടിച്ച ആരോഗ്യവകുപ്പിന്റെ ജീപ്പ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഉള്ളില്‍ രക്തക്കറയോടെ കോഴിക്കോട് കോവൂര്‍ ഇരിങ്ങാടന്‍ പള്ളി റോഡിലാണ് ജീപ്പ് കണ്ടെത്തിയത്. എന്നാല്‍ സംഭവത്തില്‍ ദുരൂഹതയില്ലെന്നാണ് പൊലീസ് പറയുന്നത്. പൂട്ട് പൊളിക്കുന്നതിനിടെ കൈയില്‍ മുറിവുണ്ടായതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. മെഡിക്കല്‍ കോളേജ് ക്യാംപസിലെ ലക്ചറര്‍ തിയേറ്റര്‍ കോംപ്ലക്‌സില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പാണ് പിന്നീട് തിങ്കളാഴ്ച പുലര്‍ച്ചെ ഇരിങ്ങാടന്‍ പള്ളി റോഡിന് സമീപം ഉപേക്ഷിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്. ജീപ്പിന്റെ രണ്ട് ഡോറുകളിലെ ചില്ലുകള്‍ ഇളക്കി മാറ്റിയ നിലയിലാണ്. പൂട്ട് പൊളിച്ച നിലയിലാണുള്ളത്. ജീപ്പിനകത്ത് രക്തക്കറയും കണ്ടെത്തി. തുടര്‍ച്ചയായി ജീപ്പിന്റെ ഹോണ്‍ ശബ്ദം കേട്ട നാട്ടുകാരാണ് ജീപ്പ് കണ്ടെത്തിയത്. ജീപ്പില്‍ നിന്നിറങ്ങി രണ്ടുപേര്‍ പോകുന്നതും നാട്ടുകാര്‍ കണ്ടിരുന്നു. ഇവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിവരം അറിയിക്കുമ്പോഴാണ് ജീപ്പ് കവര്‍ച്ച നടത്തിയ വിവരം അധികൃതര്‍ അറിയുന്നത്. മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. ജീപ്പില്‍ രക്തക്കറ കണ്ടെത്തിയതോടെ ഫോറന്‍സിക് വിഭാഗവും…
Read More » -
NEWS
ദമാമിലേക്കു നഴ്സുമാർക്ക് അവസരങ്ങൾ
ദമാമിലെ AL MOWASATH ഹോസ്പിറ്റലിലേക്ക് എല്ലാ വിഭാഗത്തിലേയ്ക്കും BSC / PBSC നഴ്സുമാർക്ക് അവസരങ്ങൾ 1 വർഷത്തിലധികം പ്രവർത്തി പരിചയം ഉള്ള BSC / PBSC നഴ്സുമാർക്ക് ഇപ്പോൾ അപേക്ഷിക്കാം പ്രതിമാസ ശമ്പളമായി 4000 – 4200 SAR ( INR 85000–90000) +Accommodation + Transportation എന്നിവ ലഭ്യമാകുന്നു Prometric : Not Compulsory Before Fly Interview Mode : Online കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക. Email : [email protected] Mob : +91 8073595491 Required Documents : 10th +2 Degree Registration All Experience / Still Working Marksheet Transcript Passport Photo Updated Cv (പൊതുജന താൽപ്പര്യാർത്ഥം പ്രസിദ്ധീകരിക്കുന്നത്.ബന്ധപ്പെട്ട ഫോൺ നമ്പരിൽ വിളിച്ച് വിവരങ്ങൾ അന്വേഷിക്കുന്നത് നല്ലതായിരിക്കും)
Read More » -
Kerala
ജനസൗഹാർദ്ദത്തിൻ്റെ ഉത്തമ മാതൃക, പണമിടപാടിനൊപ്പം ഹൃദയമിടപാടും എന്ന ആശയസാക്ഷാത്ക്കാരവുമായി മാനന്തവാടിയിലെ ഗ്രാമങ്ങളിൽ ആവേശമുണർത്തി എസ്.ബി.ഐ വില്ലേജ് കണക്ട്
ഇന്ത്യയിലെ ഏറ്റവും വലിയ ദേശസാൽകൃത ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പാവപ്പെട്ടവരുടെ പടിവാതിൽക്കലേക്ക്. ഹരിതഭംഗിയുടെ മുഖച്ചാർത്തായ വയനാടൻ മലനിരകൾ അതിരിടുന്ന മാനന്തവാടി, എസ്.ബി.ഐ വില്ലേജ് കണക്ട് പ്രോഗ്രാമിന് ജൂലൈ 22 വെള്ളിയാഴ്ച ആതിഥേയത്വം വഹിച്ചു. പണമിടപാടിനൊപ്പം ഹൃദയമിടപാടും എന്ന ആശയസാക്ഷാത്ക്കാരവുമായി എസ്.ബി.ഐ കോഴിക്കോട് റീജിയണൽ ബിസിനസ് ഓഫീസ് 3, വയനാട് സംഘടിപ്പിച്ച പരിപാടി നവീന ആശയവും ജനപങ്കാളിത്തവും കൊണ്ട് ജനങ്ങൾക്കിടയിൽ ആവേശമായി. മാനന്തവാടിയിലും പരിസര ഗ്രാമങ്ങളിലുമായി 3 വ്യത്യസ്ത സ്ഥലങ്ങളിലാണ് പരിപാടി നടന്നത്. 21 വ്യാഴാഴ്ച മാനന്തവാടി നഗരത്തിലാകെ ബാങ്ക്സ് റിക്കവറി ഡ്രൈവ് പ്ലക്കാർഡുകളും പ്രദർശിപ്പിച്ചുകൊണ്ട് ജനസമ്പർക്കത്തിന്റെ പ്രാഥമിക പ്രവർത്തനം ആരംഭിച്ചു. തുടർന്ന് എസ്.ബി.ഐ റീജിയണൽ ഓഫീസിലെയും ബ്രാഞ്ചുകളിലെയും ഉദ്യോഗസ്ഥർ ആദ്യം മാനന്തവാടിക്കടുത്തുള്ള വലേരി സന്ദർശിച്ചു. മാനന്തവാടി ബ്രാഞ്ചിലെ ഇടപാടുകാരനായ ഒരു കർഷകന്റെ ഉടമസ്ഥതയിലുള്ള വാഴത്തോട്ടത്തിലെ ജീവനക്കാർക്കും തൊഴിലാളികൾക്കും റെയിൻ കോട്ടുകൾ വിതരണം ചെയ്തു. സമൂഹത്തിൽ ബാങ്കിംഗ് സേവനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും സാമ്പത്തിക പദ്ധതികളെക്കുറിച്ചും ബാങ്കിന്റെ സാമ്പത്തിക സാക്ഷരതാ കൗൺസിലർ ബോധവൽക്കരണ…
Read More » -
Crime
സൂരജ് പാലാക്കാരന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി; യുവതിയെ അപമാനിച്ച് വീഡിയോ ചിത്രീകരിച്ച കേസില്‍ ചുമത്തിയ എസ്.സി. എസ്.ടി. വകുപ്പുകള്‍ നിലനില്‍ക്കുമെന്ന് ഹൈക്കോടതി
കൊച്ചി: ക്രൈം പത്രാധിപര്‍ നന്ദകുമാറിനെതിരെ പരാതി നല്‍കിയ യുവതിയെ അധിക്ഷേപിച്ച് വീഡിയോ അവതരിപ്പിച്ച കേസില്‍ യൂട്യൂബര്‍ സൂരജ് പാലാക്കാരന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രതിക്കെതിരെ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയല്‍ നിയമ പ്രകാരം ചുമത്തിയ കേസുകള്‍ നിലനില്‍ക്കുമെന്നും അതിനാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനാവില്ലെന്നും കോടതി നിലപാടെടുത്തു. ഡിജിറ്റല്‍ മാധ്യമങ്ങള്‍ വഴി മോശം പരാമര്‍ശങ്ങള്‍ നടത്തുന്നത് കുറ്റകരമെന്ന നിരീക്ഷണത്തോടെയാണ് സിംഗിള്‍ ബെഞ്ചിന്റെ നടപടി. ഡിജിറ്റല്‍ മാധ്യമങ്ങളും പൊതുഇടങ്ങളാണ്, ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെയുള്ള പരാമര്‍ശം അധിക്ഷേപകരമായി തോന്നിയാല്‍ ഇരകള്‍ക്ക് നിയമപരമായി നേരിടാമെന്നും ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് വ്യക്തമാക്കി. അടിമാലി സ്വദേശിനിയായ യുവതിയെ അധിക്ഷേപിച്ച് സംസാരിക്കുകയും ജാതീയമായ പരാമര്‍ശം നടത്തുകയും ചെയ്തു എന്ന പരാതിയിലാണ് എറണാകുളം സൗത്ത് പൊലീസ് പാലാ, കടനാട് വല്യാത്ത് വട്ടപ്പാറയ്ക്കല്‍ വീട്ടില്‍ സൂരജ് വി. സുകുമാര്‍ എന്ന സൂരജ് പാലാക്കാരനെതിരേ കേസെടുത്തത്. തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് വീട്ടില്‍ പരിശോധന നടത്തിയതിന് പിന്നാലെയാണ്…
Read More » -
Kerala
കസ്റ്റഡിയിലെടുത്ത യുവാവിന്റെ മരണം: വടകര സ്‌റ്റേഷനിലെ മുഴുവന്‍ പോലീസുകാരെയും സ്ഥലംമാറ്റി
വടകര: കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചതുമായി ബന്ധപ്പെട്ട് വടകര പോലീസ് സ്റ്റേഷനിലെ എല്ലാ പോലീസുകാരേയും സ്ഥലം മാറ്റി. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. മൂന്ന് പോലീസുകാരെ നേരത്തെ സസ്‌പെന്‍ഡ് ചെയ്യുകയും മരണം അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. 28 പേര്‍ക്കാണ് സ്ഥലം മാറ്റം. പകരക്കാര്‍ അടക്കം 56 പേര്‍ക്ക് സ്ഥലം മാറ്റത്തിനാണ് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത്. വടകര കല്ലേരി സ്വദേശിയായ സജീവനാണ് സ്‌റ്റേഷനില്‍ കുഴഞ്ഞുവീണ് മരിച്ചത്. സജീവന് മര്‍ദനമേറ്റതായും നെഞ്ചുവേദന അനുഭവപ്പെടുന്നതായി പലവട്ടം പറഞ്ഞിട്ടും പോലീസുകാര്‍ അവഗണിച്ചെന്നും ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് നടന്ന വകുപ്പുതല അന്വേഷണത്തില്‍, സജീവന് പ്രാഥമിക ചികിത്സ നല്‍കുന്നതില്‍ ഗുരുതര വീഴ്ച പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടായെന്ന് ഉത്തരമേഖല ഐജി കണ്ടെത്തിയിരുന്നു. സജീവനെ സഹായിക്കാന്‍ ശ്രമിച്ചവരെ പിന്തിരിപ്പിച്ചെന്നും ഗുരുതര വീഴ്ചയാണ് ഉണ്ടായതെന്നും റിപ്പോര്‍ട്ടിലുണ്ട്. മരം വെട്ട് തൊഴിലാളിയായ സജീവനെ വാഹനാപകടവുമായി ബന്ധപ്പെട്ടാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. വടകര ടൗണിലെ അടയ്ക്കാതെരുവില്‍ വച്ച് വടകര കല്ലേരി സ്വദേശിയായ സജീവനും രണ്ട് സുഹൃത്തുക്കളും…
Read More » -
Crime
പട്ടാമ്പിയില്‍ ഗൃഹനാഥനെ വീട്ടില്‍നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു: ഒരാള്‍ അറസ്റ്റില്‍; വിവാഹത്തിന്റെ പേരില്‍പണം തട്ടിയതിന്റെ വിരോധമെന്ന് പോലീസ്
പാലക്കാട്: പട്ടാമ്പിയില്‍ ഗൃഹനാഥനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു. സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കൊപ്പം വണ്ടുംന്തറയില്‍ കടുകതൊടി അബ്ബാസ്(50) ആണ് കുത്തേറ്റ് മരിച്ചത്. കേസില്‍ ചെര്‍പ്പുളശ്ശേരി സ്വദേശി മുഹമ്മദാലിയെ പോലീസ് അറസ്റ്റ് ചെയ്തു. വിവാഹം നടത്തി തരാമെന്ന് പറഞ്ഞ് പണം തട്ടിയതിന്റെ വിരോധത്തിലാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. ഇന്ന് പുലര്‍ച്ചെ 6.30 നായിരുന്നു സംഭവം. അബ്ബാസിനെ വീടിന് പുറത്തേക്ക് വിളിച്ച് വരുത്തി മാരകായുധം ഉപയോഗിച്ച് കുത്തുകയായിരുന്നുവെന്നാണ് പറയുന്നത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
Read More » -
Crime
വീട്ടുകാര്‍ ക്ഷേത്രദര്‍ശനത്തിന് പോയ തക്കത്തിന് വീടു കുത്തിത്തുറന്ന് വജ്രാഭരണങ്ങളും സ്വര്‍ണാഭരണങ്ങളും ഉള്‍പ്പെടെ 14 ലക്ഷത്തിന്റെ മോഷണം
തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ വീട്ടുകാര്‍ ക്ഷേത്ര ദര്‍ശനത്തിന് പോയ തക്കം നോക്കി വീട് കുത്തിത്തുറന്ന് വജ്രാഭരണങ്ങളും സ്വര്‍ണാഭരണങ്ങളും ഉള്‍പ്പെടെ 14 ലക്ഷം രൂപയുടെ സാധനങ്ങള്‍ കവര്‍ന്നു. വെഞ്ഞാറമൂട് ആലന്തറ തനിമയില്‍ വിജയകുമാരിയുടെ വീട് കുത്തിത്തുറന്നാണ് ആഭരണങ്ങള്‍ മോഷ്ടിച്ചത്. വീട്ടിലെ ഗേറ്റിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന മോഷ്ടാക്കള്‍ വാതിലുകളും അലമാരകളും പൊളിച്ചാണ് മോഷണം നടത്തിയിരിക്കുന്നത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന 14 ലക്ഷത്തോളം രൂപയുടെ വജ്രാഭരണങ്ങളും സ്വര്‍ണാഭരണങ്ങളും നഷ്ടപ്പെട്ടതായാണ് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. വെള്ളിയാഴ്ചയാണ് വീട്ടുകാര്‍ ക്ഷേത്ര ദര്‍ശനത്തിനായി കോയമ്പത്തൂരില്‍ പോയത്. ഞായറാഴ്ച വൈകിട്ടോടെ വീടിന്റെ ഗേറ്റ് തുറന്ന് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികള്‍ വിവരം വീട്ടുകാരെ അറിയിക്കുകയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ തിരികെ എത്തിയ വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് കവര്‍ച്ച നടന്നതായി കണ്ടെത്തിയത്. വെഞ്ഞാറമൂട് സി.ഐ സൈജുനാഥിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും വിരലടയാള വിദഗ്ദരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
Read More »