Month: July 2022
-
Kerala
സൂക്ഷിച്ചോളൂ, വിജിലന്‍സ് അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കുന്നു
അഴിമതിക്കാരെ വലയിലാക്കാൻ വിജിലൻസ് നീക്കം. അഴിമതിക്കാരായ സർക്കാർ ഉദ്യോഗസ്ഥരുടെ പട്ടിക വിജിലൻസ് തയ്യാറാക്കുന്നു. പുതുതായി തുടക്കമിടുന്ന അഴിമതി രഹിത കേരളം പദ്ധതിയുടെ ഭാഗമായാണ് നടപടി. സർക്കാർ ഓഫീസുകളിൽ പരിശോധനകൾ കർശനമാക്കാൻ വിജിലൻസ് മേധാവി മനോജ് എബ്രഹാമാണ് മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്. വിജിലൻസ് കേസുകളുകളിൽ കുറ്റപത്രം വൈകരുത്. വരും ദിവസങ്ങളിൽ സംസ്ഥാന വ്യാപക മിന്നൽ പരിശോധനകൾ നടത്തണം. ഉദ്യോഗസ്ഥർ ഉൾപ്പെടെ അഴിമതി കേസിലുൾപ്പെടുന്നവർക്കെതിരെയുള്ള പ്രാഥമിക, ത്വരിതാനേഷ്വണങ്ങൾ ശക്തിപ്പെടുത്താനും തീരുമാനമുണ്ട്
Read More » -
Kerala
വൈറ്റില മേല്‍പ്പാലത്തില്‍നിന്ന് താഴെ വീണ് കണിച്ചുകുളങ്ങര സ്വദേശി മരിച്ചു
കൊച്ചി: എറണാകുളം വൈറ്റില മേല്‍പ്പാലത്തില്‍ നിന്ന് താഴെ വീണ് യുവാവ് മരിച്ചു. ആലപ്പുഴ കണിച്ചുകുളങ്ങര സ്വദേശി രാജേഷ് ആണ് മരിച്ചത്. ഇടപ്പള്ളിയിലെ പെയിന്റ് കമ്പനിയിലെ ജീവനക്കാരനാണ് രാജേഷ്. ആത്മഹത്യയാണോ അപകട മരണമാണോയെന്ന് വ്യക്തമായിട്ടില്ല. പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
Read More » -
Local
ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് ബേക്കലില്‍ ബിരുദവിദ്യാര്‍ഥി മരിച്ചു
ബേക്കലില്‍ ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് ബിരുദ വിദ്യാര്‍ഥി മരിച്ചു. ബേക്കല്‍ ഹദ്ദാദ് നഗറിലെ ഹാരിസ്-സറീന ദമ്പതികളുടെ മകന്‍ എം എച്ച് ഇര്‍ഫാന്‍ (20) ആണ് മരിച്ചത്. ഇന്ന് (തിങ്കൾ) ഉച്ചയ്ക്ക് ഹദ്ദാദ് നഗറിലാണ് അപകടം. എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയില്‍ കല്ലില്‍ തട്ടി ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇര്‍ഫാനെ ഉടന്‍ ഉദുമയിലെ ആസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹോദരങ്ങള്‍: ഫിനാസ്, ഇഹ്സാന്‍, ഇസാല. ബേക്കല്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Read More » -
Kerala
മനുഷ്യക്കടത്ത് തടയാന്‍ കര്‍ശന നിരീക്ഷണം; എല്ലാ വിദേശ റിക്രൂട്ട്മെന്റും കേന്ദ്രം ഇ-മൈഗ്രേറ്റിലേക്ക് മാറ്റിയാലേ ചൂഷണങ്ങള്‍ തടയാനാകൂ: മുഖ്യമന്ത്രി
തിരുവനന്തപുരം: മനുഷ്യക്കടത്ത് തടയുന്നതിന് കേന്ദ്രസര്‍ക്കാരുമായി സഹകരിച്ച് കര്‍ശനമായ നിരീക്ഷണ സംവിധാനം സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ അതീവ ഗൗരവമായി കാണുന്ന വിഷയമാണിത്. ക്രൈംബ്രാഞ്ച് ഐ.ജി നോഡല്‍ ഓഫീസറായി ഇതിനായി സ്റ്റേറ്റ് സെല്‍ പ്രവര്‍ത്തിച്ചു വരുന്നു. നോഡല്‍ ഓഫീസറുടെ മേല്‍നോട്ടത്തില്‍ എല്ലാ പോലീസ് ജില്ലകളിലും ആന്റി ഹ്യൂമന്‍ ട്രാഫിക്കിംഗ് യൂണിറ്റുകള്‍ രൂപീകരിച്ചിട്ടുണ്ടെന്നും അനൂപ് ജേക്കബിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയവേ മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. തീരദേശം, വിമാനത്താവളങ്ങള്‍ എന്നിവ മുഖേനയുള്ള മനുഷ്യക്കടത്ത് സംബന്ധിച്ച രഹസ്യ വിവരങ്ങള്‍ക്കനുസൃതമായി സത്വരനടപടികള്‍ സ്വീകരിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയ വഴിയുള്ള റിക്രൂട്ട്മെന്റ് തട്ടിപ്പുകള്‍ തടയുന്നതിന് പോലീസിന്റെ സൈബര്‍ വിഭാഗത്തിന്റെ സേവനവും പ്രയോജനപ്പെടുത്തിവരുന്നതായും മുഖ്യമന്ത്രി അറിയിച്ചു. വിദേശത്ത് വീട്ടുജോലിക്കായി പോകുന്നതിന് പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് നിലവില്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമില്ല. എന്നാല്‍ ഈ യോഗ്യത ഇല്ലാത്തവര്‍ക്ക് ഗാര്‍ഹിക തൊഴില്‍ ചെയ്യുന്നതിന് ക്ലിയറന്‍സ് ആവശ്യമാണ്. ഇവരെ വിസിറ്റിംഗ് വിസയില്‍ വിദേശത്ത് കൊണ്ടുപോകുകയും അവിടെനിന്നും മറ്റു രാജ്യങ്ങളില്‍ എത്തിക്കുന്നതുമാണ് അനധികൃത റിക്രൂട്ട്മെന്റ്…
Read More » -
Kerala
കടപ്പുറത്തെത്തിച്ച് ക്ലാസെടുത്ത വിദ്യാര്‍ഥികള്‍ക്ക് അസ്വസ്ഥത; 43 പേര്‍ ആശുപത്രിയില്‍
കാഞ്ഞങ്ങാട്: ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് 43 വിദ്യാര്‍ത്ഥികള്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. കാഞ്ഞങ്ങാട് മരക്കാപ്പ് കടപ്പുറം ഫിഷറീസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ആശുപത്രിയിലെത്തിയത്. കുട്ടികളെ സ്‌കൂളില്‍ നിന്ന് കടപ്പുറത്ത് എത്തിച്ച് ക്ലാസെടുത്തിരുന്നു. ഇതിന് ശേഷമാണ് കുട്ടികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. 37 കുട്ടികളെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും ആറ് കുട്ടികളെ നീലേശ്വരം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭക്ഷ്യ വിഷബാധയല്ല കുട്ടികള്‍ക്ക് അസ്വസ്ഥതയുണ്ടാകാന്‍ കാരണമെന്നാണ് ഡിഎംഒ പറയുന്നത്. കുട്ടികളില്‍ ആരുടേയും നില ഗുരുതരമല്ല. 24 മണിക്കൂര്‍ നിരീക്ഷണത്തിന് ശേഷമേ കുട്ടികളെ ഡിസ്ചാര്‍ജ് ചെയ്യൂവെന്നും ഡിഎംഒ അറിയിച്ചു.
Read More » -
Kerala
പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത പോലീസുകാരിക്കെതിരേ നടപടിക്ക് ശുപാര്‍ശ
കോട്ടയം: പോലീസിനും കോടതിക്കും എതിരേയുള്ള പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ ഫേസ്ബുക് പോസ്റ്റ് ഷെയര്‍ ചെയ്ത സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് എതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ. കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷന്‍ എഎസ്‌ഐ: റംല ഇസ്മയിനെതിരെയാണ് നടപടിക്ക് ശുപാര്‍ശ ചെയ്തിരിക്കുന്നത്. പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി എ റൗഫ് ഫെയ്‌സ്ബുക്കില്‍ ഇട്ട പോസ്റ്റാണ് റംല പങ്കുവെച്ചത്. കോട്ടയം ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കാണ് റംലയ്ക്ക് എതിരെ നടപടിക്ക് മധ്യമേഖലാ ഡിഐജിക്ക് ശുപാര്‍ശ സമര്‍പ്പിച്ചിരിക്കുന്നത്. ജൂലൈ അഞ്ചിനാണ് നടപടിക്ക് കാരണമായ സംഭവം നടന്നത്. ആലപ്പുഴയിലെ പോപുലര്‍ ഫ്രണ്ട് റാലിക്കിടെ ഉണ്ടായ വിവാദ വിദ്വേഷ മുദ്രാവാക്യ വിവാദത്തില്‍ അറസ്റ്റിലായ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ജാമ്യത്തിലിറങ്ങിയതുമായി ബന്ധപ്പെട്ടായിരുന്നു പോസ്റ്റ്. പൊലീസിനും കോടതിക്കും എതിരായിട്ടായിരുന്നു വിമര്‍ശനം.
Read More » -
Kerala
”നാളെ ഏതായാലും പറ്റില്ല, ഇഎംഎസ് അക്കാദമിയില്‍ മൂന്ന് ക്ലാസുണ്ട് ”: ചോദ്യംചെയ്യലിനുള്ള ഇ.ഡി. നോട്ടീസില്‍ പ്രതികരണവുമായി തോമസ് ഐസക്
തിരുവനന്തപുരം: കിഫ്ബിയില്‍ നിയമലംഘനം നടന്നുവെന്ന കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നോട്ടീസ് കിട്ടിയതായി സ്ഥിരീകരിച്ച് മുന്‍ ധനമന്ത്രി തോമസ് ഐസക്. എന്നാല്‍ നാളെ ഏതായാലും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിയില്ലെന്നും ഇഎംഎസ് അക്കാദമിയില്‍ മൂന്ന് ക്ലാസുകളുണ്ടെന്നും ബാക്കി കാര്യം പാര്‍ട്ടി ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു. ഇ.ഡി നോട്ടീസില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നതുപോലെ ഫെമ നിയമപ്രകാരം മസാല ബോണ്ട് കിഫ്ബിക്ക് എടുക്കാന്‍ കഴിയില്ലെന്ന വാദം പൂര്‍ണമായും തെറ്റാണെന്നും ഐസക് ചൂണ്ടിക്കാണിക്കുന്നു. 15 വര്‍ഷം മുന്‍പ് താന്‍ താമസിച്ചിരുന്ന ആലപ്പുഴ കലവൂരിലെ മേല്‍വിലാസത്തിലേക്കാണ് നോട്ടീസ് അയച്ചിരുന്നതെന്നും ഐസക് പറയുന്നു. ഞായറാഴ്ച വൈകുന്നേരമാണ് നോട്ടീസ് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വന്നതെങ്കിലും തനിക്ക് അത്തരമൊരു നോട്ടീസ് ലഭിച്ചില്ലെന്നാണ് ഐസക്ക് നേരത്തെ പ്രതികരിച്ചത്. തോമസ് ഐസക്കിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം കിഫ്ബിക്കെതിരെ വീണ്ടും ഇഡി. അക്കൗണ്ട് ബുക്കും മറ്റെല്ലാ രേഖകളുമായി ഹാജരാകാനുള്ള ഇഡിയുടെ സമന്‍സ് കുറച്ചുമുമ്പ് ഇ-മെയിലില്‍ ലഭിച്ചു. 13-07-2022-ന് സ്പീഡ് പോസ്റ്റ്…
Read More » -
Kerala
തുഷാരഗിരി വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി
കോഴിക്കോട്: കോടഞ്ചേരി തുഷാരഗിരി വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പ്പെട്ട് ഇന്നലെ കാണാതായ കോളേജ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് ബേപ്പൂര്‍ സ്വദേശി സുബ്രഹ്‌മണ്യന്റെ മകന്‍ അമല്‍ പച്ചാട് (22) ആണ് മരിച്ചത്. ചെക്ക് ഡാമിന് 100 മീറ്റര്‍ താഴെ പാറക്കെട്ടിന് ഇടയില്‍ നിന്നാണ് കണ്ടെത്തിയത്. ഡല്‍ഹി അമിറ്റി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥിയാണ് അമല്‍. കോഴിക്കോട് നിന്നും വന്ന അഞ്ചംഗ സംഘത്തില്‍പ്പെട്ട അമലും സുഹൃത്ത് സറബ്ജോതി സിങ്ങുമാണ് ഒഴുക്കില്‍പ്പെട്ടത്. സറബ്ജോതി സിങ്ങിനെ അപ്പോള്‍ തന്നെ നാട്ടുകാര്‍ക്ക് രക്ഷപ്പെടുത്താന്‍ സാധിച്ചിരുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. വയനാട്ടില്‍ യാത്രപോയി തിരിച്ചു കോഴിക്കോട്ടേക്ക് വരുമ്പോള്‍ തുഷാരഗിരിയില്‍ എത്തിയതായിരുന്നു സഹപാഠികളായ അഞ്ചംഗസംഘം. ഇതില്‍ അമലും സറബ്ജോതിയും കുത്തൊഴുക്കില്‍പ്പെടുകയായിരുന്നു. തുഷാരഗിരിയിലേക്കുള്ള പ്രവേശന നിരോധനം മറികടന്നാണ് സഞ്ചാരികള്‍ ഇവിടെ വെള്ളത്തില്‍ ഇറങ്ങിയതും അപകടം സംഭവിച്ചതും. കോടഞ്ചേരി പോലീസ്, ഫയര്‍ഫോഴ്സ്, സ്‌കൂബ ടീം, സന്നദ്ധസംഘടനകളുടെ പരിശീലനം ലഭിച്ച വൊളന്റിയര്‍മാര്‍ എന്നിവര്‍ നാട്ടുകാരോടൊപ്പം ഞായറാഴ്ച വൈകിയും അമലിനായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. അമലിന് നീന്തല്‍വശമുണ്ടായിരുന്നെന്ന് കൂടെയുള്ളവര്‍ പറഞ്ഞു. രണ്ടാഴ്ചമുമ്പ്…
Read More » -
NEWS
നെഞ്ചുവേദനയെ തുടര്‍ന്ന് ബോധരഹിതനായ മലയാളി സൗദിയില്‍ മരിച്ചു
റിയാദ്: നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മലയാളി സൗദിയില്‍ മരിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് കാഞ്ഞിരം സ്വദേശി തത്തമംഗലം മോഹന്‍ദാസ് (49)ആണ് മരിച്ചത്. നജ്‌റാന്‍ കിങ് ഖാലിദ് ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. കടുത്ത നെഞ്ചുവേദനയെ തുടര്‍ന്ന് ബോധരഹിതനായ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മണിക്കൂറുകള്‍ക്കകം മരണം സംഭവിക്കുകയായിരുന്നു. മാധവന്‍-മാധവി ദമ്പതികളുടെ മകനാണ്. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. കിങ് ഖാലിദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടില്‍ എത്തിക്കുന്നതിന് പ്രവാസി സംഘടനകള്‍ നീക്കം ആരംഭിച്ചിട്ടുണ്ട്.
Read More » -
Kerala
മാന്യന്‍മാരായ വിമാനക്കമ്പനി വേറെ ഉണ്ട്, നടന്നുപോയാലും ഇനി ഇന്‍ഡിഗോയില്‍ കയറില്ല,താനാരാണെന്ന് അറിയില്ലെന്ന് തോന്നുന്നു: ഇ.പി.
തിരുവനന്തപുരം: വിമാനത്തിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇന്‍ഡിഗോ വിമാനക്കമ്പനി മൂന്നാഴ്ചത്തെ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ വാര്‍ത്ത സ്ഥിരീകരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ഏവിയേഷന്‍ നിയമത്തിന് വിരുദ്ധമായ നടപടിയാണ് ഇന്‍ഡിഗോ കമ്പനി എടുത്തതെന്ന് ഇ പി ജയരാജന്‍ വിമര്‍ശിച്ചു. ഇത്ര നിലവാരമില്ലാത്ത കമ്പനിയാണ് ഇന്‍ഡിഗോയെന്ന് മനസിലാക്കിയില്ലെന്നും ഇനി ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്യില്ലെന്നും ജയരാജന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്‍ഡിഗോയില്‍ യാത്ര ചെയ്തില്ലെങ്കില്‍ എനിക്കൊന്നും സംഭവിക്കില്ല. മാന്യന്‍മാരായ വിമാനക്കമ്പനി വേറെയും ഉണ്ട്. ആ വിമാനങ്ങളിലേ ഇനി യാത്ര ചെയ്യുകയുള്ളു. താനാരെന്ന് ഇന്‍ഡിഗോയ്ക്ക് അറിയില്ലെന്ന് തോന്നുന്നു. നടന്നുപോയാലും ഇനി ഇന്‍ഡിഗോയില്‍ കയറില്ല. താനും ഭാര്യയും ഒന്നിച്ച് ഇന്‍ഡിഗോയില്‍ യാത്ര ചെയ്യാന്‍ ബുക്ക് ചെയ്തിരുന്ന ടിക്കറ്റ് റദ്ദാക്കിയതായും ഇപി പറഞ്ഞു. ഇന്‍ഡിഗോയുടെ വിമാനങ്ങള്‍ അപകടത്തില്‍പ്പെടുന്ന വാര്‍ത്ത വരുന്നുണ്ടെന്നും അതുകൊണ്ടുകൂടി ആ കമ്പനിയെ ഉപേക്ഷിക്കുകയാണെന്നും ജയരാജന്‍ വ്യക്തമാക്കി. യാത്രക്കാരുടെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കാതെയാണ് ക്രിമിനലുകളായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഇന്‍ഡിഗോയില്‍ ടിക്കറ്റ് അനുവദിച്ചത്. ഇത് ഗുരുതരമായ വീഴ്ചയാണ്. ക്രമിനലുകള്‍ക്ക്…
Read More »