KeralaNEWS

കടപ്പുറത്തെത്തിച്ച് ക്ലാസെടുത്ത വിദ്യാര്‍ഥികള്‍ക്ക് അസ്വസ്ഥത; 43 പേര്‍ ആശുപത്രിയില്‍

കാഞ്ഞങ്ങാട്: ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് 43 വിദ്യാര്‍ത്ഥികള്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. കാഞ്ഞങ്ങാട് മരക്കാപ്പ് കടപ്പുറം ഫിഷറീസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ആശുപത്രിയിലെത്തിയത്.

കുട്ടികളെ സ്‌കൂളില്‍ നിന്ന് കടപ്പുറത്ത് എത്തിച്ച് ക്ലാസെടുത്തിരുന്നു. ഇതിന് ശേഷമാണ് കുട്ടികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. 37 കുട്ടികളെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും ആറ് കുട്ടികളെ നീലേശ്വരം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.

Signature-ad

ഭക്ഷ്യ വിഷബാധയല്ല കുട്ടികള്‍ക്ക് അസ്വസ്ഥതയുണ്ടാകാന്‍ കാരണമെന്നാണ് ഡിഎംഒ പറയുന്നത്. കുട്ടികളില്‍ ആരുടേയും നില ഗുരുതരമല്ല. 24 മണിക്കൂര്‍ നിരീക്ഷണത്തിന് ശേഷമേ കുട്ടികളെ ഡിസ്ചാര്‍ജ് ചെയ്യൂവെന്നും ഡിഎംഒ അറിയിച്ചു.

 

Back to top button
error: