Month: July 2022

  • Crime

    ബൈക്കിലെത്തി വയോധികയുടെ മാല പൊട്ടിച്ചു കടന്നു കളത്ത പ്രതികളെ പൊലീസ് പിടികൂടി

       കട്ടപ്പന: ശാന്തിഗ്രാം മാളൂർ സിറ്റിയിൽ റോഡിലൂടെ നടന്നു വന്ന വയോധികയുടെ അരികിൽ മേൽ വിലാസം ചോദിക്കാനെന്ന വ്യാജേന ബൈക്കിലെത്തി കഴുത്തിൽ കിടന്ന മാല പൊട്ടിച്ചു കടന്ന കളത്ത തസ്ക്കര സംഘത്തെ പൊലീസ് പിടികൂടി..അതുൽ ജയചന്ദ്രൻ, അഖിൽ ജയചന്ദ്രൻ, മൈലയ്ക്കൽ വീട് , സ്കൂൾ സിറ്റി ഭാഗം, തോപ്രാംകുടി, അറ്റ്ലാന്റാ അക്വേറിയം നടത്തുന്ന അരീക്കുന്നേൽ വീട്ടിൽ രാഹുൽ ബാബു എന്നീ മൂന്ന് പേരാണ് അറസ്റ്റിലായത്. കട്ടപ്പന ഡിവൈ.എസ്.പി, വി.എ നിഷാദ് മോന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേണ സംഘം അതി വിദഗ്ദ്ധമായാണ് പ്രതികളെ പിടികൂടിയത്. ഈ സ്വർണം വിൽക്കാൻ കൂട്ട് നിന്നവരും കുടുങ്ങി. ജൂലായ് 8 ന് പകൽ രണ്ടു മണിയോടെയാണ് വയോധികയുടെ മാല പൊടിച്ചത്. അന്നുമുതൽ വിവിധ രീതികളിൽ സമാന കുറ്റകൃത്യം ചെയ്തു വരുന്ന ആളുകളെ പറ്റി രഹസ്യമായി അന്വേഷണം നടത്തി വരുകയായിരുന്നു. അതിനിടയിലാണ് പ്രതികളെ പറ്റി സൂചന ലഭിച്ചത്. തുടർന്ന് പ്രതികളെ രഹസ്യമായി നിരീക്ഷിച്ചു. കൂടുതൽ തെളിവുകൾ ലഭിച്ചതോടെ ഇവരെ…

    Read More »
  • NEWS

    കര്‍ക്കിടക മാസത്തിൽ മുരിങ്ങയില കഴിക്കരുതെന്ന് പറയുന്നതിന് പിന്നിൽ

    ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും ശ്രദ്ധിക്കേണ്ട മാസമാണ് കർക്കിടക മാസം.അതുപോലെതന്നെ രോഗപ്രതിരോധ മാര്‍ഗ്ഗങ്ങള്‍ക്കുത്തമമായ സമയവുമാണിത്. ശ്രദ്ധിക്കേണ്ടത് [ ] ദഹനത്തിനുണ്ടാകുന്ന ക്രമക്കേടാണ് ഒരു പരിധിവരെ രോഗകാരണം. ദഹനത്തിന് മുന്‍ഗണന നല്‍കിയുള്ള സമയക്രമം പാലിക്കാം. അത്താഴവും പ്രാതലും തമ്മില്‍ ഉള്ള സമയദൈര്‍ഘ്യം പരമാവധി കൂട്ടുക. അത്താഴം കഴിയുന്നതും നേരത്തെ കഴിക്കുക. അസിഡിറ്റിയെ വര്‍ദ്ധിപ്പിക്കുന്നവയെ ഒഴിവാക്കാം. പഴങ്ങളും പച്ചക്കറികളും കൂടുതല്‍ ആക്കാം. [ ] അത്താഴത്തിന് നല്ല കഞ്ഞിതന്നെ ഉത്തമം. [ ] ഉപ്പ് പൊടികളെ ഒഴിവാക്കി പരലുപ്പോ, ഇന്ദുപ്പോ ഉപയോഗിക്കാം. [ ] പരമാവധി തവിടോടുകൂടിയ അരി മാത്രം ഉപയോഗിക്കാം. [ ] പഞ്ചസാരയ്ക്ക് പകരം ശര്‍ക്കര ഉപയോഗിക്കാം. [ ] പരമാവധി മസാലകൂട്ടുകളും എണ്ണകളും സ്വയം ഉത്പാദിപ്പിച്ച്/ തയ്യാറാക്കി ഉപയോഗിക്കാം. [ ] പാചകത്തിന് പരമാവധി മണ്‍പാത്രങ്ങളെ ആശ്രയിക്കാം. [ ] ആഹാരത്തോടൊപ്പം തണുത്ത വെള്ളം കുടിക്കുന്നതൊഴിവാക്കാം. [ ] അതിരാവിലെ എഴുന്നേല്‍ക്കല്‍ ശീലമാക്കി ശുദ്ധമായ ഓക്സിജനെ ആഹരിക്കാം. [ ] ഇഞ്ചി…

    Read More »
  • Kerala

    മങ്കിപോക്‌സ്: വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശം

    ദില്ലി: രാജ്യത്തെ രണ്ടാമത്തെ മങ്കിപോക്സ് കേസും കേരളത്തിൽ സ്ഥിരീകരിച്ചതിന് പിന്നാലെ വിമാനത്താവളങ്ങളിലെയും, തുറമുഖങ്ങളിലെയും പരിശോധന വിലയിരുത്തി ആരോഗ്യ മന്ത്രാലയം. പരിശോധന കർശനമാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. കണ്ണൂർ സ്വദേശിക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് നടപടി. ഈ മാസം 13ന് ദുബായിൽ നിന്നെത്തിയ ആൾക്കാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ് മുപ്പത്തിയൊന്നുകാരനായ രോഗി. ഗൾഫിൽ നിന്ന് മംഗളൂരു വിമാനത്താവളത്തിൽ എത്തിയ കണ്ണൂർ സ്വദേശിക്ക് നാട്ടിൽ എത്തിയതിന് ശേഷം പനിയും ശരീരത്തിൽ തടിപ്പും കണ്ടതിനെ തുടർന്നാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പരിയാരം മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. കെ.സുദീപ് പറഞ്ഞു. ഇദ്ദേഹവുമായി അടുത്ത് സമ്പര്‍ക്കമുണ്ടായവരെ നിരീക്ഷണത്തിലാക്കിയതായി ആരോഗ്യ മന്ത്രി അറിയിച്ചു. മെഡിക്കൽ കോളജിലെ പ്രത്യേക ഐസൊലേഷൻ മുറിയിലാണ് ചികിത്സ നൽകുന്നത്. ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ചികിത്സ നടത്തുന്നത്.  മംഗളൂരുവിൽ നിന്ന് കണ്ണൂരിലെ വീട്ടിലെത്തിച്ച വാഹനത്തിന്റെ ഡ്രൈവർ, വീട്ടുകാർ എന്നിവരുമായാണ് യുവാവിന് അടുത്ത ബന്ധമുണ്ടായിരുന്നത്.…

    Read More »
  • Kerala

    പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം: കേസെടുത്ത് യുവജന കമ്മിഷനും മനുഷ്യാവകാശ കമ്മിഷനും; കേന്ദ്രത്തെ പ്രതിഷേധം അറിയിക്കുമെന്ന് മന്ത്രി

    കൊല്ലം: നീറ്റ് പരീക്ഷ എഴുതാനെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് സംസ്ഥാന യുവജന കമ്മീഷന്‍. കൊല്ലം ആയൂരിലെ കോളേജിലാണ് പരീക്ഷ എഴുതാനെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രം ഉദ്യോഗസ്ഥര്‍ അഴിപ്പിച്ച് പരിശോധിച്ചതായി പരാതി ഉയര്‍ന്നത്. സംഭവത്തില്‍ അപമാനിതയായ ഒരു പെണ്‍കുട്ടി കൊട്ടാരക്കര ഡിവൈഎസ്പിക്ക് പരാതി നല്‍കി. ഇതോടെയാണ് വിവരം പുറത്തറിഞ്ഞത്. പരീക്ഷാ കേന്ദ്രത്തിലെ പ്രവേശന കവാടത്തിലെ മുറിയില്‍ വച്ച് വസ്ത്രങ്ങള്‍ പരിശോധിക്കുകയും അടിവസ്ത്രം അഴിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. വിഷയത്തില്‍ ജില്ലാ പൊലീസ് മേധാവിയോടും കോളേജ് അധികൃതരോടും സമഗ്രമായ റിപ്പോര്‍ട്ട് അടിയന്തരമായി നല്‍കാന്‍ യുവജന കമ്മീഷന്‍ ആവശ്യപ്പെട്ടു. സംഭത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ അംഗം ബീനാകുമാരിയും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കൊല്ലം റൂറല്‍ എസ്പിക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. അതേസമയം പരീക്ഷ എഴുതാനെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയ സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പ്രതിഷേധം അറിയിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു പ്രതികരിച്ചു. നിരുത്തരവാദപരമായ നടപടിയാണ് ഉണ്ടായതെന്നും…

    Read More »
  • NEWS

    ഉത്തര മലബാറിലെ ആടിവേടനും ആടിത്തെയ്യവും

    കർക്കിടക(ആടിമാസം) മാസത്തിൽ  ആധിയും വ്യാധിയും അകറ്റി ഓരോ ഗൃഹത്തിലും ഐശ്വര്യ ദേവത വിളയാടാനാണ് ആടിവേടൻ ഓരോ വീടിന്റേയും പടി കടന്നെത്തുന്നത്.സാധാരണ ഗതിയിൽ ചെറിയ കുട്ടികളാണ് ഈ വേഷം കെട്ടുന്നത്…. ആടി വേടന്റെ വേഷം പൂണ്ട കുട്ടി ചെണ്ടയുടെ അകമ്പടിയോട് കൂടിയാണ് ഗൃഹത്തിൽ എത്തുക.. ആ സമയം ഗൃഹ നാഥ നിലവിളക്കേന്തി കുരിശി ഉഴിഞ്ഞു കൊണ്ട്  ആടി വേടനെ വരവേൽക്കും………തോറ്റത്തിന്റെയും ഒറ്റ ചെണ്ടയുടെയും താളത്തിനൊപ്പം ആടി വേടൻ ചുവട് വെയ്ക്കുമ്പോൾ കർക്കിടകത്തിൽ ഗൃഹത്തിലുണ്ടാകുന്ന ചേഷ്ട്ടകളൊക്കെ ഒഴിഞ്ഞു മാറി ഗൃഹത്തിൽ ലക്ഷ്മി ദേവി വിളയാടുമെന്നാണ് വിശ്വാസം…..  സാധാരണ തെയ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈ തെയ്യങ്ങൾ കെട്ടുന്നത് ചെറിയ കുട്ടികൾ ആണ്. അതു പോലെ ഒരു ക്ഷേത്രങ്ങളിലോ കാവുകളിലോ കെട്ടിയാടുന്നതിനു പകരമായി ഈ തെയ്യം ഓരോ വീടുകളിലും കയറി ഇറങ്ങുന്നു. പാർവ്വതീരൂപമായ ആടിത്തെയ്യത്തെ കർക്കിടോത്തി എന്നും വിളിക്കുന്നു.ചുവന്ന പട്ടുടുത്ത് മെയ്യാഭരണങ്ങളണിഞ്ഞു തിരുമുടിയിൽ നാഗബിംബവുമാണ് വേടന്റെ വേഷം. പാണ്ഡവരുടെ വനവാസക്കാലവുമായി ബന്ധപ്പെട്ടിരിക്കുന്നു ആടിവേടന്റെ ഇതിവൃത്തം.ഒരു വ്യാഴവട്ടക്കാലത്തെ വനവാസക്കാലത്തിനിടയിൽ അർജുനനൻ ശിവപ്രീതിനേടി പാശുപതാസ്ത്രം കരസ്ഥമാക്കാനുള്ള…

    Read More »
  • Crime

    നഗ്നനായി മോഷണം നടത്തിയ കള്ളന് ഫ്‌ളക്‌സടിച്ച് ക്യുആര്‍ കോഡിന്റെ രൂപത്തില്‍ പണികൊടുത്ത് കടയുടമ

    തിരുവനന്തപുരം: മോഷണം നടത്തിയ കള്ളന് ഉഗ്രന്‍ പണി തിരിച്ചുകൊടുത്ത് കടയുടമ. നഗ്നനായി മോഷ്ടിക്കാനിറങ്ങിയ കള്ളന്റെ സി.സി.ടി.വി. ദൃശ്യങ്ങളും വീഡിയോയും പുറത്തുവിട്ടായിരുന്നു മോഷണം നടന്ന കടയുടെ ഉടമ പ്രതികാരം വീട്ടിയത്. ഈ കള്ളനെ നിങ്ങള്‍ക്കറിയാമോ എന്ന ചോദ്യവുമായി, ഉടുതുണിയില്ലാതെ മോഷണത്തിനിറങ്ങിയ കള്ളന്റെ ഫോട്ടോകള്‍ ഫ്ളക്സ് ബോര്‍ഡില്‍ പ്രിന്റ് ചെയ്ത് കടയുടമ സ്ഥാപനത്തിനുമുന്നില്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു. ഒപ്പം ക്യു. ആര്‍ കോഡും ഉണ്ട്. ബോര്‍ഡിലെ ക്യു.ആര്‍. കോഡ് സ്‌കാന്‍ ചെയ്താല്‍ പുലര്‍ച്ചെയുള്ള മോഷണത്തിന്റെ ദൃശ്യങ്ങള്‍ നാട്ടുകാര്‍ക്ക് കാണാനാകും. എങ്ങനെയും കള്ളനെ തിരിച്ചറിഞ്ഞ് പിടികൂടാനുള്ള ശ്രമത്തിലാണ് കവടിയാറിലെ പണ്ഡിറ്റ് കോളനിയിലെ കള്‍ച്ചറല്‍ ഷോപ്പി എന്ന എന്ന കരകൗശല വില്‍പ്പന സ്ഥാപനത്തിന്റെ നടത്തിപ്പുകാര്‍. നഗ്നദൃശ്യങ്ങള്‍ നാട്ടുകാര്‍ കണ്ടതറിഞ്ഞ് നാണംകെട്ട് കള്ളന്‍ എന്തുചെയ്യുമെന്ന ആകാംക്ഷയിലാണ് ഇവര്‍. ആറന്മുളക്കണ്ണാടി ഉള്‍പ്പെടെ നിരവധി വിലപിടിപ്പുള്ള ഉല്‍പ്പന്നങ്ങള്‍ ഉണ്ടായിട്ടും ഇന്‍വെര്‍ട്ടറും യു.പി.എസും മാത്രമാണ് നഷ്ടമായത്. സംഭവത്തില്‍ പോലീസ് അന്വേഷണം നടക്കുന്നുണ്ട്. കാര്യമായ മോഷണം നടന്നിട്ടില്ലെങ്കിലും നാട്ടുകാര്‍ക്ക് കള്ളന്‍ ഇറങ്ങിയ വിവരം അറിയാന്‍ ബോര്‍ഡ് സഹായകമാകുമെന്നാണ്…

    Read More »
  • Kerala

    എം.വി നിഷാദിൻ്റെ ‘ട്രേസിങ് ഷാഡോ’ ഒമാനിൽ പൂജ കഴിഞ്ഞ് ചിത്രീകരണം തുടങ്ങി

    ശ്രദ്ധേയനായ സംവിധായകൻ എം.വി നിഷാദ് രചനയും, സംവിധാനവും നിർവ്വഹിക്കുന്ന, ‘ട്രേസിങ് ഷാഡോ’ എന്ന ചിത്രത്തിൻ്റെ പൂജ കഴിഞ്ഞു് ഒമാനിൽ ചിത്രീകരണം ആരംഭിച്ചു. ഒമാനിൽ ആദ്യമായി പൂർണ്ണമായി ചിത്രീകരിക്കുന്ന ഈ ചിത്രം എ.എ.സിനിമയുടെ ബാനറിൽ ദുഫായിൽ അന്തിക്കാട് നിർമ്മിക്കുന്നു. സഹനിർമ്മാണം- മനോജ് അലുമുള്ളിതൊടി, ക്യാമറ- മധു കാവിൽ, ഗാനരചന- എം.വി.നിഷാദ്, സംഗീതം- മഞ്ജു നിഷാദ്, സുരേഷ്, ആലാപനം- പി.ജയചന്ദ്രൻ ,സുധീപ് കുമാർ, കൊല്ലം അഭിജിത്ത്, പശ്ചാത്തല സംഗീതം- രഘുപതി, പ്രൊഡക്ഷൻ കൺട്രോളർ- മനോജ് ഗുരുവായൂർ മഞ്ജു നിഷാദ്, മനോജ് ഹരിദാസ്, ജീവൻ ചാക്ക, വിനു കല്ലറ, അനുരാജ് രാജൻ, ബിനു എണ്ണക്കാട്, സോമസുന്ദരം, അനിത രാജൻ, ഇന്ദു ബാബുരാജ്, രഞ്ജിനി നിഷാന്ത്, സുസ്മിത പ്രശാന്ത് എന്നീ പ്രവാസി മലയാളികൾക്കൊപ്പം, ഒമാനികളും, ഒമാനി പോലീസുകാരും പ്രധാന വേഷത്തിൽ അഭിനയിക്കുന്നു. പ്രവാസികളുടെ പച്ചയായ ജീവിതം ചിത്രീകരിക്കുന്ന ‘ട്രേസിങ് ഷാഡോ’ ഒമാനിൽ പൂർണ്ണമായി ചിത്രീകരിക്കുന്ന ആദ്യ ചിത്രമെന്ന നിലയിൽ ശ്രദ്ധ നേടുന്നു. പി.ആർ.ഒ- അയ്മനം സാജൻ

    Read More »
  • Careers

    നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേയില്‍ 1659 അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷ ആഗസ്റ്റ് 1 വരെ

    ദില്ലി: വിവിധ ട്രേഡുകളിലേക്കുള്ള അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേ. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ rrcpryj.org വഴി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 1 ആണ്. വിജ്ഞാപനം അനുസരിച്ച് 1659 തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒരു വര്‍ഷം പരിശീലനം നല്‍കും. ജൂലായ് 2 മുതലാണ് അപേക്ഷ നടപടികള്‍ ആരംഭിച്ചത്. ആഗസ്റ്റ് 1 വരെ അപേക്ഷിക്കാം. ഒഴിവുകള്‍ ഫിറ്റര്‍, വെല്‍ഡര്‍, മെഷിനിസ്റ്റ്. കാര്‍പെന്റര്‍, ഇലക്ട്രീഷ്യന്‍, പെയിന്റര്‍, മെക്കാനിക്ക, ഇന്‍ഫോര്‍മേഷന്‍ ആന്റ് കമ്യൂണിക്കേഷന്‍ ടെക്‌നോളജി, സിസ്റ്റം മെയിന്റനന്‍സ്, വയര്‍മാന്‍, പ്ലംബര്‍, മെക്കാനിക്ക് കം ഓപ്പറേറ്റര്‍ ഇലക്ട്രോണിക്‌സ് കമ്യൂണിക്കേഷന്‍ സിസ്റ്റം. ഹെല്‍ത്ത് സാനിട്ടറി ഇന്‍സ്‌പെക്ടര്‍, മള്‍ട്ടി മീഡിയ ആന്റ് വെബ്‌പേജ് ഡിസൈനര്‍, എംഎംടിഎം, ക്രെയിന്‍, ഡ്രാഫ്റ്റ്‌സ്മാന്‍ (സിവില്‍), ഡ്രാഫ്റ്റ്‌സ്മാന്‍, സ്റ്റെനോഗ്രാഫര്‍ ഇംഗ്ലീഷ്, സ്റ്റെനോഗ്രാഫര്‍ ഹിന്ദി. ഉദ്യോഗാര്‍ത്ഥികള്‍എസ്എസ്‌സി/മെട്രിക്കുലേഷന്‍/പത്താക്ലാസ് 50 ശതമാനം മാര്‍ക്കോടെ പാസ്സായിരിക്കണം. ഉദ്യോഗാര്‍ത്ഥി ഒരു അംഗീകൃത ബോര്‍ഡില്‍ നിന്ന് എസ്എസ്സി/മെട്രിക്കുലേഷന്‍/പത്താം ക്ലാസ് പരീക്ഷയോ തത്തുല്യമായ…

    Read More »
  • Careers

    നേവിയില്‍ അവസരം: സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം; അവസാന തീയതി 22

    ദില്ലി: അഗ്‌നിവീര്‍ സീനിയര്‍ സെക്കണ്ടറി റിക്രൂട്ട്‌സ് പ്രവേശനത്തിന് അപേക്ഷ വിജ്ഞാപനം പുറത്തിറക്കി ഇന്ത്യന്‍ നേവി. അവിവാഹിതരായ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ joinindiannavy.gov.in. വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. 2800 തസ്തികളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 560 തസ്തികകളിലേക്ക് വനിതകള്‍ക്ക് അപേക്ഷിക്കാം. ജൂലൈ 22 ആണ് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി. നാലു വര്‍ഷത്തേക്കാണ് നിയമനം. ജൂലൈ 15 മുതലാണ് അപേക്ഷ നടപടികള്‍ ആരംഭിച്ചത്. യോഗ്യത മാത്സും ഫിസിക്‌സും പഠിച്ച് പ്ലസ് ടു ജയം (കെമിസ്ട്രി/ബയോളജി/കംപ്യൂട്ടര്‍ സയന്‍സ് ഇവയില്‍ ഒരു വിഷയം പഠിച്ചിരിക്കണം). ശമ്പളം 30000. 1999 നവംബര്‍ 1നും 2005 ഏപ്രില് 30 നും ഇടയില്‍ ജനിച്ചവരായിരിക്കണം. അപേക്ഷ സമര്‍പ്പിക്കാനാഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ചും പ്രായപരിധിയെക്കുറിച്ചുമുള്ള വിവരങ്ങള്‍ വിശദമായി വിജ്ഞാപനം പരിശോധിച്ച് മനസ്സിലാക്കണം. ശാരീരികയോഗ്യത ഉയരം- പുരുഷന്‍: 157 സെ.മീ.; സ്ത്രീ: 152 സെ.മീ. എഴുത്തുപരീക്ഷ, ഫിസിക്കല്‍ ടെസ്റ്റ് എന്നിവ മുഖേനയാണ് തെരഞ്ഞെടുപ്പ്. ഫിസിക്കല്‍ ടെസ്റ്റില്‍ പുരുഷന്‍:…

    Read More »
  • Pravasi

    നയനമനോഹരം; ലോക പ്രീതി പിടിച്ചുപറ്റി ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌കും ദുബൈ ഫൗണ്ടനും

    അബുദാബി: ലോകത്തിലെ ഏറ്റവും മനോഹരമായ 20 കാഴ്ചകളുടെ പട്ടികയില്‍ ഇടം പിടിച്ച് അബുദാബിയിലെ ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌കും ദുബൈ ഫൗണ്ടനും. ഏറ്റവും കൂടുതല്‍ ആളുകള്‍ മനോഹരം എന്ന് പറഞ്ഞിരിക്കുന്ന വിവിധ സ്ഥലങ്ങളാണ് പട്ടികയിലുള്ളത്. പട്ടികയില്‍ ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌കിന് എട്ടാം സ്ഥാനവും ദുബൈ ഫൗണ്ടന് 11-ാം സ്ഥാനവുമാണ്. ന്യൂയോര്‍ക്ക് സിറ്റിയിലെ സെന്‍ട്രല്‍ പാര്‍ക്ക് ആണ് ഒന്നാം സ്ഥാനത്ത്. ലക്ഷ്വറി ട്രാവല്‍ കമ്പനിയായ കുവോനി നടത്തിയ സര്‍വേയിലാണ് കണ്ടെത്തല്‍. ലോകത്തിലെ ഏറ്റവും വലിയ പള്ളികളിലൊന്നാണ് അബുദാബിയിലെ ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌ക്.

    Read More »
Back to top button
error: