KeralaNEWS

പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത പോലീസുകാരിക്കെതിരേ നടപടിക്ക് ശുപാര്‍ശ

കോട്ടയം: പോലീസിനും കോടതിക്കും എതിരേയുള്ള പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ ഫേസ്ബുക് പോസ്റ്റ് ഷെയര്‍ ചെയ്ത സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് എതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ. കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷന്‍ എഎസ്‌ഐ: റംല ഇസ്മയിനെതിരെയാണ് നടപടിക്ക് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി എ റൗഫ് ഫെയ്‌സ്ബുക്കില്‍ ഇട്ട പോസ്റ്റാണ് റംല പങ്കുവെച്ചത്. കോട്ടയം ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കാണ് റംലയ്ക്ക് എതിരെ നടപടിക്ക് മധ്യമേഖലാ ഡിഐജിക്ക് ശുപാര്‍ശ സമര്‍പ്പിച്ചിരിക്കുന്നത്.

Signature-ad

ജൂലൈ അഞ്ചിനാണ് നടപടിക്ക് കാരണമായ സംഭവം നടന്നത്. ആലപ്പുഴയിലെ പോപുലര്‍ ഫ്രണ്ട് റാലിക്കിടെ ഉണ്ടായ വിവാദ വിദ്വേഷ മുദ്രാവാക്യ വിവാദത്തില്‍ അറസ്റ്റിലായ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ജാമ്യത്തിലിറങ്ങിയതുമായി ബന്ധപ്പെട്ടായിരുന്നു പോസ്റ്റ്. പൊലീസിനും കോടതിക്കും എതിരായിട്ടായിരുന്നു വിമര്‍ശനം.

 

Back to top button
error: