സംസ്ഥാനത്ത് ‘നിഴല്‍ മന്ത്രിസഭ’ രൂപീകരിക്കാന്‍ തീരുമാനിച്ച് ബിജെപി. കേന്ദ്ര, സംസ്ഥാന പദ്ധതികളുടെ നടത്തിപ്പ് വിലയിരുത്തുവാനും പരാതികളിലും, ക്രമക്കേടുകളിലും ഇടപെട്ട് സര്‍ക്കാരിന്റെ നടപടി ഉറപ്പാക്കാനുമാണ് ‘നിഴല്‍ മന്ത്രിസഭ’ രൂപീകരിക്കുന്നതെന്നാണ് ബിജെപിയുടെ വാദം.’
നിഴല്‍ മന്ത്രിസഭ’ സംവിധാനമൊരുക്കുവാന്‍ ഓരോ വകുപ്പിന്റെയും ചുമതല ലോക്‌സഭ, നിയമസഭ മണ്ഡലം തലത്തില്‍ നേതാക്കള്‍ക്ക് നല്‍കും. ബിജെപിക്ക് നിയമസഭയില്‍ പ്രതിനിധികളില്ലാത്തതിനാല്‍ പ്രശ്‌നങ്ങളില്‍ പുറത്ത് നിന്ന് ഇടപെടാനും പരിഹരിക്കുന്നതിന് ജനങ്ങള്‍ക്കൊപ്പം നില്‍ക്കാനുമുള്ള സംവിധാനമാണ് നിഴല്‍മന്ത്രിസഭ കൊണ്ട് ബിജെപി ലക്ഷ്യമിടുന്നത്.