ശബരീനാഥിന്റെ
അറസ്റ്റിനു
പിന്നാലെ യൂത്ത് കോൺഗ്രസിൽ കലാപം.
യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ
ഔദ്യോഗിക ഗ്രൂപ്പിൽ നിന്ന് വിവരങ്ങൾ ചോർന്ന സംഭവത്തെ തുടർന്ന് യൂത്ത് കോൺഗ്രസിൽ പൊട്ടിത്തെറി.
മുഖ്യമന്ത്രിയെ
വിമാനത്തിൽ തടഞ്ഞ്
പ്രതിഷേധിക്കാനുള്ള നിർദ്ദേശങ്ങളടങ്ങിയ
വാട്സാപ്പ് ചാറ്റ് ചോർന്നതിനും അന്വേഷണ ഏജൻസിക്ക് പൂർണ വിവരങ്ങൾ ലഭ്യമാക്കിയതിനും
പിന്നിൽ
സംഘടനയിലെ പ്രബല വിഭാഗമാണെന്നാണ് മറു വിഭാഗത്തിന്റെ ആരോപണം.
ഡിജിറ്റൽ തെളിവുകൾ
പുറത്തുവന്നത്
സംഘടനയെ പ്രതികൂട്ടിലാക്കിയിരിക്കുകയാണ്.
ഇത് സംബന്ധിച്ച്
ഒരു വിഭാഗം ദേശീയ നേതൃത്വത്തിന് കത്ത് അയച്ചു.