Month: July 2022

  • Crime

    മകനെ കൊന്ന് മൃതദേഹം മൂന്ന് മാസം സൂക്ഷിച്ച അമ്മ ലഹരിക്ക് അടിമയെന്ന് അന്വേഷണ സംഘം

    കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വന്തം മകനെ കൊന്ന ശേഷം മൃതദേഹം മൂന്ന് മാസത്തോളം വീട്ടില്‍ ഒളിപ്പിച്ചുവെച്ച വീട്ടമ്മ അറസ്റ്റില്‍. പബ്ലിക് പ്രോസിക്യൂഷന്റെ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. വിശദമായ അന്വേഷണത്തില്‍ ഇവര്‍ കഴിഞ്ഞ 10 വര്‍ഷമായി ലഹരിക്ക് അടിമയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ‘സഖര്‍ അല്‍ മുതൈരി’ എന്ന ബാലന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് കുവൈത്ത് പബ്ലിക് പ്രോസിക്യൂഷന്റെ അന്വേഷണത്തില്‍ ചുരുളഴിഞ്ഞത്. മകന്‍ ‘പ്രശ്നമുണ്ടാക്കിയെന്നും’ അത് അവസാനിപ്പിക്കാനാണ് കൊലപാതകം നടത്തിയതെന്നുമാണ് ഇവര്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞത്. പ്രതിയും അവരുടെ മൂത്ത മകനും കൊല്ലപ്പെട്ട ബാലനെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നു. ഉപദ്രവത്തിന്റെ കാഠിന്യം കാരണം തലയില്‍ ശക്തമായ വേദന അനുഭവപ്പെടുന്നതായി കുട്ടി പറഞ്ഞിരുന്നതായും പ്രോസിക്യൂഷന്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഫെബ്രുവരിയിലാണ് കുട്ടിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ശേഷം മൃതദേഹം മൂന്ന് മാസത്തോളം വീട്ടിലെ ഒരു മുറിയില്‍ തന്നെ സൂക്ഷിച്ചു. വീട് വൃത്തിയാക്കാന്‍ ഉപയോഗിച്ചിരുന്ന രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചാണ് മൃതദേഹത്തില്‍ നിന്ന് ദുര്‍ഗന്ധം വരാതെ സൂക്ഷിച്ചിരുന്നത്. എന്നാല്‍ മേയ് അവസാനത്തോടെ മറ്റൊരു…

    Read More »
  • Pravasi

    ‘സിം’ എടുക്കാന്‍ ഉപയോഗിച്ച തിരിച്ചറിയല്‍ രേഖ തട്ടിപ്പ് സംഘം ദുരുപയോഗം ചെയ്തു; ഒടുവില്‍ കേസില്‍ കുടുങ്ങി ഏഴുവര്‍ഷമായി നാട്ടില്‍ പോകാനാകാതെ പ്രവാസി

    റിയാദ്: ഏഴു വർഷം മുമ്പ് ആദ്യമായി സൗദിയിലെത്തിയപ്പോൾ വഴിയരികിലെ പെട്ടിക്കടയിൽ നിന്ന് മൊബൈൽ സിം വാങ്ങുമ്പോൾ ഇത് തന്‍റെ ജീവിതം തന്നെ പ്രതിസന്ധിയിലാക്കുമെന്ന് ഈ ചെറുപ്പക്കാരൻ കരുതിയില്ല. താൻ നൽകിയ വിവരങ്ങൾ ദുരുപയോഗം ചെയ്ത മാഫിയ സംഘം സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ അകപ്പെട്ട് നാട്ടിൽ പോകാനാവാതെ അലയുകയാണ് കന്യാകുമാരി, കരുങ്കൽ സ്വദേശിയായ സാജു (28). ദമ്മാമിലെ ഒരു കമ്പനിയിൽ മേസൻ ജോലിക്കായാണ് സാജു എത്തിയത്. സൗദി റെസിഡന്റ് പെർമിറ്റായ ഇഖാമ ലഭിച്ച ഉടനെ സീകോ ബിൽഡിങ് പരിസരത്തെ ഒരു കടയിൽ നിന്ന് മൊബൈൽ സിം വാങ്ങി. അതിനാവശ്യമായ രേഖയായി നൽകിയത് ഇഖാമയുടെ പകർപ്പാണ്. ഒരു വർഷത്തിനുശേഷം ജോലിചെയ്യുന്ന സ്ഥലത്തേക്ക് സ്‍പോൺസറോടൊപ്പം പൊലീസ് എത്തിയപ്പോഴാണ് താൻ ചതിയിലകപ്പെട്ട വിവരം അറിയുന്നത്. രാജുവിന്റെ രേഖ ഉപയോഗിച്ച് വേറെയും ഫോൺ കണക്ഷനുകൾ എടുക്കുകയും ബാങ്കിൽ അക്കൗണ്ട് തുറന്ന് പണം കവരുകയും ചെയ്തു എന്നായിരുന്നു കേസ്. താൻ നിരപരാധിയാണെന്ന് വാദിച്ചിട്ടും തെളിവുകൾ സാജുവിന് എതിരായിരുന്നു. സൈസഹാത്തിലേയും…

    Read More »
  • Crime

    20 ലിറ്റർ ചാരായം സ്കൂട്ടറിൽ കടത്താൻ ശ്രമിക്കവെ പിടിയില്‍

    കായംകുളം: വ്യാജ ചാരായവുമായി 55 കാരൻ എക്സൈസ് പിടിയിൽ. കായംകുളം എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ജെ കൊച്ചുകോശിയും സംഘവും ചേർന്ന് നടത്തിയ റെയ്ഡിൽ മുതുകുളം തെക്ക്മുറി ഭാഗത്ത് നിന്നും സ്കൂട്ടറിൽ കടത്തിക്കൊണ്ട് വന്ന 20 ലിറ്റർ ചാരായവുമായി പത്തിയൂർക്കാല കോട്ടൂർവടക്കതിൽ വീട്ടിൽ ശശി (55) ആണ് പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. സിവിൽ എക്സൈസ് ഓഫീസർമാരായ ആര്‍ അശോകൻ, സിനുലാൽ, പ്രവീൺ എം, അഖിൽ ആര്‍ എസ്, ഫ്രാൻസിസ് ആന്റണി, രാഹുൽ കൃഷ്ണൻ, അരുൺ അശോക്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഷൈനി നാരായണൻ എന്നിവരും ഉണ്ടായിരുന്നു.

    Read More »
  • Kerala

    ‘യൂത്ത് കോൺഗ്രസ് വാട്സ് ആപ്പ് ഗ്രൂപ്പിലെ ചാറ്റ് പുറത്തായത് അന്വേഷിക്കും’: കെ എസ് ശബരിനാഥൻ

    തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് വാട്സ് ആപ്പ് ഗ്രൂപ്പിലെ ചാറ്റ് പുറത്തായത് അന്വേഷിക്കുമെന്ന് മുൻ എംഎൽഎ കെ എസ് ശബരിനാഥൻ. സംഘടനയെ ശിഥിലമാക്കാൻ ശ്രമിക്കുന്നവ‍ര്‍ യൂത്ത് കോൺഗ്രസുകാരല്ല. സംഘടനാ തലത്തിൽ അന്വേഷണം നടത്തും. ഉചിതമായ നടപടി സ്വീകരിക്കുമെന്നും ശബരിനാഥൻ വിശദീകരിച്ചു. മുഖ്യമന്ത്രിക്കെതിരായ വധശ്രമ കേസിൽ അറസ്റ്റിലായി ജാമ്യം ലഭിച്ച ശേഷം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു ശബരിനാഥൻ.  കേരളം ബനാന റിപ്പബ്ലിക്കായെന്നും  ശബരീനാഥന്‍  പരിഹസിച്ചു. മുഖ്യമന്ത്രിക്കെതിരായ വധശ്രമ ഗൂഢാലോചന കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ്  പ്രതികരണം.  എല്ലാ സംഭവങ്ങള്‍ക്കും പിന്നിലെ മാസ്റ്റര്‍ മൈന്‍റ് ഇ പി ജയരാജനാണ്. കേരളത്തിന്‍റെ മുഖ്യമന്ത്രി പിണറായി വിജയൻ ഭീരുവാണെന്നും ശബരീനാഥന്‍ പരിഹസിച്ചു. കേസില്‍ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ഉപാധികളോടെ ശബരീനാഥന് ജാമ്യം അനുവദിച്ചത്. അടുത്ത മൂന്ന് ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന് കോടതി നിർദേശിച്ചു. ആവശ്യപ്പെടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഫോൺ ഹാജരാക്കണമെന്നതാണ് മറ്റൊരു ഉപാധി. അരലക്ഷം രൂപയുടെ ബോണ്ടും കോടതി നിർദേശിച്ചിട്ടുണ്ട്.

    Read More »
  • Business

    ഇലോൺ മസ്ക്കിന്റെ ആവശ്യം തള്ളി കോടതി; ട്വിറ്ററുമായുള്ള കേസിന്റെ വിചാരണ ഒക്ടോബറിൽ

    വാഷിം​ഗ്ടൺ: ട്വിറ്റർ വാങ്ങുന്നതിനുള്ള കരാറിൽ നിന്ന് പിന്മാറിയതിന് കമ്പനി ഇലോൺ മസ്ക്കിനെതിരെ നൽകിയ കേസിലെ വിചാരണ ഒക്ടോബറിൽ നടക്കും. അടുത്ത വർഷത്തേക്ക് മാറ്റണമെന്ന മസ്ക്കിന്റെ ആവശ്യം തള്ളിക്കൊണ്ട് ഒക്ടബോബറിൽ തന്നെ വിചാരണ തുടങ്ങാമെന്ന് ഡെലവെയർ ജഡ്ജി വ്യക്തമാക്കുകയായിരുന്നു. ഇരു വിഭാ​ഗത്തിന്റെ അഭിഭാഷകർ തമ്മിൽ കേസിന്റെ വിചാരണ ആരംഭിക്കുന്നത് സംബന്ധിച്ച് വലിയ വാദമാണ് നടത്തിയത്. സോഷ്യൽ മീഡിയ ഭീമനായ ട്വിറ്ററിനെ 44 ബില്യൺ ഡോളറിന് വാങ്ങുമെന്നുള്ള തന്റെ ഏപ്രിലിലെ വാഗ്ദാനം പാലിക്കാൻ ശതകോടീശ്വരനെ നിർബന്ധിക്കാനാണ് ട്വിറ്റർ ശ്രമിക്കുന്നത്. നിലവിലുള്ള തർക്കം ബിസിനസിനെ ദോഷകരമായി ബാധിക്കുന്നുവെന്നതിനാൽ അത് വേഗത്തിൽ നടക്കണമെന്നാണ് കമ്പനി ആഗ്രഹിക്കുന്നത്. പ്രതിദിനം ഒരു ദശലക്ഷം സ്പാം അക്കൗണ്ടുകൾ തടയുന്നുണ്ടെന്ന് ട്വിറ്റർ അവകാശപ്പെട്ടിരുന്നു. ഇതിന്റെ വ്യക്തമായ കണക്കുകൾ മസ്ക് കമ്പനിയോട് ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. സ്പാം, വ്യാജ അക്കൗണ്ടുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ ട്വിറ്റർ തയ്യാറായില്ലെങ്കിൽ, കരാറിൽ നിന്ന് താൻ പുറത്തുപോകുമെന്നാണ് നേരത്തെ തന്നെ മസ്ക്ക് പ്രഖ്യാപിച്ചിരുന്നതാണ്. ട്വിറ്ററിനെ കൂടുതൽ സുതാര്യമാക്കുക, ട്വീറ്റുകളിലെ…

    Read More »
  • Crime

    സ്‌കൂള്‍വിട്ട് വരുംവഴി അഞ്ചാം ക്ലാസുകാരിയെ തേയിലത്തോട്ടത്തില്‍വച്ച് പിന്നില്‍നിന്നും തലയ്ക്കടിച്ചുവീഴ്ത്തി കമ്മല്‍ കവര്‍ന്നു

    ഉപ്പുതറ: സ്‌കൂള്‍വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാര്‍ഥിനിയെ തേയിലക്കാടിനു നടുവിലൂടെയുള്ള വഴിയില്‍വച്ച് അടിച്ചുവീഴ്ത്തി കമ്മലും കൊലുസും കവര്‍ന്നു. മേരികുളത്തെ സ്വകാര്യ സ്‌കൂളില്‍ പഠിക്കുന്ന അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ആക്രമിക്കപ്പെട്ടത്. അയ്യപ്പന്‍കോവില്‍ കെ. ചപ്പാത്തിനു സമീപം വള്ളക്കടവിലാണ് സംഭവം. കുട്ടിയുടെ സ്വര്‍ണക്കമ്മലും വെള്ളിക്കൊലുസും അക്രമി കവര്‍ന്നു. ചൊവ്വാഴ്ച്ച വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. മേരികുളത്തെ സ്വകാര്യ സ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടി വൈകിട്ട് 4.40 നാണ് വള്ളക്കടവിനു സമീപം ബസ് ഇറങ്ങിയത്. ഇവിടെനിന്നു തേയിലക്കാടിനു നടുവിലൂടെയുള്ള വഴിയിലൂടെ ഒറ്റയ്ക്കാണ് വീട്ടിലേക്ക് പോയത്. വീടിനു സമീപം വരെ ആള്‍ സഞ്ചാരം വളരെ കുറഞ്ഞ തേയിലക്കാടാണ്. സ്‌കൂള്‍ വിട്ട് വരാന്‍ വൈകിയതോടെ അന്വേഷിച്ചിറങ്ങിയ വല്യമ്മയാണ് തേയിലക്കാട്ടില്‍ ബോധരഹിതയായി കിടക്കുന്ന പെണ്‍കുട്ടിയെ കണ്ടത്. ചെരിപ്പും, ബാഗും റോഡില്‍ കിടപ്പുണ്ടായിരുന്നു. ഉടന്‍ തന്നെ ആളുകളെ കൂട്ടി കുട്ടിയെ കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പിന്നില്‍നിന്നും ആരോ വടികൊണ്ട് അടിച്ചതായി പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ബോധരഹിതയായ പെണ്‍കുട്ടിയുടെ സ്വര്‍ണക്കമ്മലും വെള്ളിക്കൊലുസും അക്രമി അപഹരിച്ചിട്ടുണ്ട്.…

    Read More »
  • Crime

    ഒരുതരി പൊന്നിനായി കണ്ണില്ലാത്ത ക്രൂരത; തനിച്ചുതാമസിക്കുന്ന വയോധിക ഉറങ്ങുന്നതിനിടെ പട്ടാപ്പകല്‍ കാതുപറിച്ച് കമ്മല്‍ കവര്‍ന്നു

    അമ്പലപ്പുഴ: മോഷണത്തിനായി വയോധികയ്ക്കുനേരേ കണ്ണില്ലാത്ത ക്രൂരത കാട്ടി അജ്ഞാതന്‍. തനിച്ച് താമസിക്കുന്ന വയോധികയുടെ കാതുപറിച്ച് പട്ടാപ്പകല്‍ കമ്മല്‍ കവര്‍ന്നു. അമ്പലപ്പുഴ കോമന കണ്ടംചേരിയില്‍ ഗൗരി (90)യുടെ കാതാണ് അറ്റുപോയത്. ഇന്നലെ ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു സംഭവം. ഒറ്റയ്ക്കുതാമസിക്കുന്ന ഗൗരിയമ്മ ഉച്ചയ്ക്ക് വാതിലുകള്‍ പൂട്ടിയ ശേഷം ഉറങ്ങുകയായിരുന്നു. ഈ സമയം വാതിലുകള്‍ കുത്തിത്തുറന്ന് മുറിക്കുള്ളില്‍ എത്തിയ മോഷ്ടാവ് ഉറങ്ങിക്കിടന്ന ഗൗരിയുടെ കാതില്‍ കിടന്ന കമ്മലുകള്‍ പറിച്ചെടുക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഒരു ചെവി അറ്റുപോയി. കാതുപറിഞ്ഞ വേദനയില്‍ വയോധിക അലറിക്കരഞ്ഞതോടെ മോഷ്ടാവ് തൊട്ടടുത്ത മതില്‍ ചാടി ഓടി രക്ഷപ്പെട്ടു. അവശയായ ഗൗരിയമ്മ രക്തമൊലിപ്പിച്ച നിലയില്‍ തൊട്ടടുത്ത വീട്ടിലെത്തി വെള്ളം ചോദിച്ചപ്പോഴാണ് അയല്‍ക്കാര്‍ സംഭവമറിയുന്നത്. തുടര്‍ന്ന് ഇവരെ അമ്പലപ്പുഴ ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കേസെടുത്ത് അന്വേഷണം ആരംഭിച്ച അമ്പലപ്പുഴ പോലീസ് സമീപത്തെ സി.സി. ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്. വയോധികയും നിരാലംബയുമായ ഒരു സ്ത്രീയോട് മോഷണത്തിനായി കാടത്തം കാട്ടിയ പ്രതിയെ ഏതുവിധേനയും ഉടന്‍ പിടികൂടാനുള്ള…

    Read More »
  • NEWS

    ശരീരം നൽകുന്ന മുന്നറിയിപ്പുകളെ അവഗണിക്കരുത്

    ശരീരം പ്രകടമാക്കുന്ന പല ലക്ഷണങ്ങളും  അവഗണിക്കുന്നത് നമ്മളിൽ പലരുടെയും പതിവാണ്.പ്രത്യേകിച്ചും പുരുഷന്മാരുടെ. ഡോക്ടറെ കാണാനുള്ള മടിയാകാം ഒരു കാരണം. എന്നാല്‍ അസാധാരണമായ എന്ത് വ്യത്യാസങ്ങൾ കണ്ടാലും തീര്‍ച്ചയായും വൈദ്യസഹായം തേടേണ്ടത് അത്യാവശ്യമാണ്. മൂത്രമൊഴിക്കാന്‍ പ്രയാസം മൂത്രമൊഴിക്കാന്‍ പ്രയാസം, മൂത്രത്തിലോ ബീജത്തിലോ രക്തം, ശീഘ്രസ്ഖലനം മുതലായവ തുടര്‍ച്ചയായി അനുഭവപ്പെട്ടാല്‍ ഡോക്ടറെ കാണണം. ഇവ പ്രോസ്റ്റേറ്റ് കാന്‍സറിന്റെ ലക്ഷണമാകാം. പലപ്പോഴും ഗുരുതരാവസ്ഥയിലെത്തുമ്ബോഴാകും പ്രോസ്റ്റേറ്റ് കാന്‍സര്‍ അതിന്റെ ലക്ഷണങ്ങള്‍ പ്രകടമാക്കുക.   വൃഷണങ്ങള്‍ക്കു മാറ്റം സ്ത്രീകള്‍ക്കു തങ്ങളുടെ സ്തനങ്ങള്‍ എത്രമാത്രം പരിചിതമാണോ അതുപോലെ പുരുഷന്മാര്‍ തങ്ങളുടെ വൃഷണങ്ങള്‍ക്കും ശ്രദ്ധ കൊടുക്കണം. വലുപ്പത്തില്‍ വ്യത്യാസം കാണുക, വീക്കമോ കട്ടി കൂടുതലോ അനുഭവപ്പെടുക, മുഴയുള്ളതുപോലെ തോന്നുക ഇവയെല്ലാം ടെസ്റ്റികുലാര്‍ കാന്‍സറിന്റെ ലക്ഷണങ്ങളാകാം. ചെറുപ്പക്കാരിലും മധ്യവയസ്‌കരിലും ഈ കാന്‍സര്‍ കാണുന്നു.   ചര്‍മത്തിലെ മാറ്റങ്ങള്‍ 50 വയസ്സ് കഴിഞ്ഞ പുരുഷന്മാര്‍ക്ക് സ്ത്രീകളെപ്പോലെ ചര്‍മാര്‍ബുദം വരാനുള്ള സാധ്യത ഇരട്ടിയാണ്. ചെറുപ്പക്കാരില്‍ മെലനോമയ്ക്കുളള സാധ്യത 40 ശതമാനമാണ്. പുരുഷന്മാര്‍ വെയിലത്ത് കൂടുതല്‍ സമയം…

    Read More »
  • NEWS

    മരുമകനുമായി അവിഹിത ബന്ധം; വീട്ടമ്മയെ ജനക്കൂട്ടം തല്ലിക്കൊന്നു

    കൊൽക്കത്ത:  മരുമകനുമായുള്ള അവിഹിത ബന്ധത്തിന്റെ പേരില്‍ ആള്‍കൂട്ടം വീട്ടമ്മയെ തല്ലിക്കൊന്നു. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയിലെ ഒരു ഗ്രാമത്തില്‍ ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. നര്‍സേബ ബീബി (35) എന്ന യുവതിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്.ഇവരുടെ ഭർത്താവ് മരിച്ചതാണ്.ഇവരേക്കാൾ പത്ത് വയസ്സിന് ഇളയ മരുമകനുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു ആള്‍കൂട്ട കൊലപാതകം. മരുമകന്‍ മൊഫിജുള്‍ മൊണ്ടോളും (25) മര്‍ദനത്തിനിരയായി. ഇയാൾ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

    Read More »
  • NEWS

    ഒമാനിലെ ഹൈമയില്‍ നടന്ന വാഹനാപകടത്തില്‍ മലയാളി മരിച്ചു

    സലാല: ഒമാനിലെ ഹൈമയില്‍ നടന്ന വാഹനാപകടത്തില്‍ മലയാളി മരിച്ചു. കണ്ണൂര്‍ സ്വദേശി നജീബ് (39) ആണ് മരിച്ചത്.അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്​. സലാല സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയ വാഹനം ഹൈമക്ക് അടുത്തുവെച്ച്‌ ടയര്‍ പൊട്ടി അപകടത്തില്‍ പെടുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന കണ്ണൂര്‍ സ്വദേശി റയീസ്, രാജസ്ഥാന്‍ സ്വദേശി ബിന്ദു മക്കീജ എന്നിവരെ അടിയന്തിര ചികിത്സക്കായി നിസ്​വ ആശുപത്രിയിലേക്ക് മാറ്റി.       കണ്ണൂര്‍ സ്വദേശി സമീര്‍, കോഴിക്കോട് സ്വദേശികളായ നജീബ്, സ്വാലിഹ നജീബ് എന്നിവരെ ഹൈമ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മൃതദേഹം ഹൈമ ആശുപത്രിയിലാണുള്ളത്. റോയല്‍ ഒമാന്‍ പൊലീസ്​ സ്ഥല​ത്തെത്തി നടപടികള്‍ സ്വീകരിച്ചു.

    Read More »
Back to top button
error: