KeralaNEWS

ബാലഭാസ്‌കറിന്റേത് അപകടമരണം, കേസില്‍ തുടരന്വേഷണം നടത്തണമെന്ന ഹര്‍ജി കോടതി തള്ളി; വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ബാലഭാസ്‌ക്കറിന്റെ പിതാവ്

വയലനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യമില്ലെന്ന് തിരുവനന്തപുരം സിജെഎം കോടതി. വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് പിതാവ് കെ.സി ഉണ്ണി.

അപകടം ഉണ്ടാക്കിയത് സ്വര്‍ണക്കടത്ത് സംഘമാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് ഉണ്ണി പറഞ്ഞു.
അന്വേഷണത്തിന്റെ തുടക്കം മുതല്‍ തന്നെ കേസ് അട്ടിമറിക്കാന്‍ ശ്രമങ്ങള്‍ നടന്നതായും ബാലഭാസ്‌ക്കറിന്റെ പിതാവ് ആരോപിച്ചു.

Signature-ad

ബാലഭാസ്‌ക്കറിന്റെ ഫോണ്‍ പരിശോധിക്കാനോ പ്രധാന സാക്ഷികളെ പോലും ചോദ്യം ചെയ്യാനോ സിബിഐ തയ്യാറായില്ല. പണമിടപാടുകളിലും കാര്യമായ പരിശോധനകള്‍ നടന്നില്ല. വിഷ്ണു എന്നയാള്‍ ബാലഭാസ്‌ക്കറില്‍ നിന്നും 50 ലക്ഷം രൂപ കടം വാങ്ങിയതായി സി.ബി.ഐ, ഡിവൈ.എസ്.പി പറഞ്ഞിരുന്നുവെന്നും ഉണ്ണി പറഞ്ഞു.

ബാലഭാസ്‌കറിന്റെ മരണത്തിൽ അട്ടിമറിയില്ലെന്നും അപകട മരണമാണ് എന്നുമായിരുന്നു സി.ബി.ഐ. കണ്ടെത്തൽ. ഡ്രൈവർ അർജ്ജുൻ അശ്രദ്ധവും അമിത വേഗത്തിലും വാഹനമോടിച്ചതാണ് അപകടകാരണമെന്ന് സി.ബി.ഐ. കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. കേസുമായി ബന്ധപ്പെട്ട് നൂറിലധികം  പേരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്.

Back to top button
error: