NEWS

ഒരു കാലത്ത് മലയാളി പ്രേഷകരുടെ ഇഷ്ട നടിയായി തിളങ്ങിയ കനകയുടെ ജീവിതത്തിൽ സംഭവിച്ചത് 

രുകാലത്ത് മലയാളികളുടെ ഇഷ്ടനായികയായി വാണ താരമാണ് നടി കനക. മലയാളത്തിലെ എല്ലാ പ്രമുഖ താരങ്ങൾക്കൊപ്പം സ്ക്രീൻ പങ്കിട്ട നായികമാരിൽ ഒരാൾ. മലയാളത്തിൽ മാത്രമല്ല തമിഴിലും നിരവധി നായിക കഥാപാത്രങ്ങൾ കനക അവതരിപ്പിച്ചിരുന്നു. സിനിമ ലോകത്ത് സജീവ സാന്നിധ്യമായിരുന്ന താരം വളരെ പെട്ടെന്ന് തന്നെ വെള്ളിത്തിരയിൽ നിന്ന് മറയുകയും ചെയ്തു. താരം അഭിനയജീവിതം മതിയാക്കി എന്ന വാർത്ത ഏറെ വിഷമത്തോടെയാണ് സിനിമ പ്രേമികൾ അറിഞ്ഞത്. ഗോഡ് ഫാദർ എന്നു ചിത്രത്തിലെ അല്പം വില്ലത്തരമുള്ള നായികയെയും വിയറ്റ്നാം കോളനിയിലെ കുറുമ്പിയായ പെൺകുട്ടിയെയും ഒന്നും മലയാളികൾ ഇന്നും മറന്നിട്ടില്ല എന്നത് ഉറപ്പാണ്.
കുട്ടിത്തം തുളുമ്പുന്ന മുഖവും വിടർന്ന കണ്ണുകളും ഏതു വേഷവും ഇണങ്ങുന്ന രൂപഭംഗിയും എല്ലാം ചേർന്ന് മലയാളികളുടെ സൗന്ദര്യ സങ്കല്പത്തിനോട് ചേർന്നു നിൽക്കുന്ന നായികയായിരുന്നു കനക. വിയറ്റ്നാം കോളനിയിൽ കനകയും മോഹൻലാലും ചേർന്ന് അഭിനയിച്ച ‘പാതിരാവായി നേരം പനിനീർ കുളിരമ്പിളി’ എന്ന ഗാനം ഇന്നും നിരവധി പേരുടെ ഇഷ്ടഗാനമായി നിലനിൽക്കുന്നു. 22 വർഷം മുമ്പ് പുറത്തിറങ്ങിയ ‘ഈ മഴ തേന്മഴ’ എന്ന മലയാള സിനിമയിലാണ് കനക അവസാനം അഭിനയിച്ചത്. എന്തുകൊണ്ടാണ് താരം ഇത്ര പെട്ടെന്ന് സിനിമയിൽ നിന്നും മാറിനിന്നത് എന്ന് ചോദ്യത്തിന് ഇന്നും കൃത്യമായ ഉത്തരമില്ല. അഭിനയത്തെ ഏറെ സ്നേഹിച്ചിരുന്ന കനക എന്തുകൊണ്ട് ഇങ്ങനെയൊരു തീരുമാനമെടുത്തുവെന്ന് പ്രേക്ഷകർ ഇന്നും സംശയിക്കുന്നുണ്ട്.
അഭിനയ ജീവിതത്തിൽ നിന്നും മാറിനിന്ന സമയങ്ങളിൽ നിരവധി വിവാദങ്ങൾ നടിയെ ചുറ്റിപ്പറ്റി ഉടലെടുത്തിരുന്നു. ക്യാൻസർ രോഗത്തിന് ചികിത്സയിലാണെന്നും മരണപ്പെട്ടെന്നും വരെ വ്യാജവാർത്തകൾ പ്രചരിച്ചു. ഇവയ്ക്കൊന്നും മറുപടി നൽകാൻ കനക സാമൂഹ്യമാധ്യമങ്ങളിൽ പോലും അന്ന് പ്രത്യക്ഷപ്പെട്ടില്ല. പിന്നീട് ഏറെ നാളുകൾക്ക് ശേഷമാണ് കനക സമൂഹത്തിനു മുന്നിലേക്ക് എത്തിയത്. കനകയും പിതാവും തമ്മിൽ സ്വത്ത് തർക്കങ്ങൾ ഉണ്ടായിരുന്നു. ഈ തർക്കങ്ങളുടെ ഭാഗമായി അച്ഛൻ തന്നെ മനോരോഗിയായി ചിത്രീകരിക്കുന്നതായും അമ്മയുമായി തന്നെ അകറ്റാനുള്ള ശ്രമങ്ങൾ ഉണ്ടെന്നും കനക തുറന്നുപറഞ്ഞിരുന്നു. വെറും 15 ദിവസം മാത്രം നീണ്ടുനിന്ന ദാമ്പത്യമെന്നും അമ്മയുടെ ആത്മാവുമായി സംസാരം ഉണ്ടെന്നും അച്ഛൻ മനോരോഗിയാക്കാൻ ശ്രെമിച്ചു എന്നൊക്കെയുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു എന്നാൽ പിന്നീട് എന്താണ് കനകയുടെ ജീവിതത്തിൽ സംഭവിച്ചതെന്ന് വ്യക്തമായിരുന്നില്ല. ഇപ്പോൾ വീണ്ടും ഒരു വീഡിയോയുമായി എത്തിയിരിക്കുകയാണ് താരം.
തനിക്കിപ്പോൾ 50 വയസ്സിനടുത്ത് പ്രായമായി എന്നും അഭിനയിക്കാൻ തുടങ്ങിയിട്ട് 30 വർഷം കഴിഞ്ഞെന്നും സിനിമയിലേക്ക് തിരിച്ചു വരാൻ ആഗ്രഹമുണ്ടെന്നും എന്നാൽ കാലം ഒരുപാട് മാറിയതുകൊണ്ട് തന്നെ എല്ലാം പുതിയതായി പഠിക്കേണ്ടിയിരിക്കുന്നു എന്നുമാണ് കനക പറയുന്നത്. തന്റെ രീതികളെല്ലാം തന്നെ പഴഞ്ചനായി പോയി എന്നൊരു സംശയം ഉണ്ടെന്നും പണ്ടത്തേത് പോലെ തന്നെ അഭിനയം തുടർന്നാൽ പഴഞ്ചനായി പോയി എന്ന് പുതിയ തലമുറ പറഞ്ഞേക്കുമെന്നും കനക വീഡിയോയിൽ പറയുന്നുണ്ട്. ഈ പ്രായത്തിലും പുതിയ കാര്യങ്ങൾ പഠിക്കാനും സ്വയം അപ്ഡേറ്റഡ് ആകാനും ആഗ്രഹം ഉണ്ടെന്നും ഏറ്റവും കൂടുതൽ ഇഷ്ടം മലയാള സിനിമയിൽ അഭിനയിക്കാനാണെന്നും കനക വീഡിയോയിലൂടെ പറയുന്നു. വീഡിയോ പുറത്തുവിട്ടതോടെ പ്രിയതാരം ഉടനെ തന്നെ സിനിമ ലോകത്തേക്ക് തിരിച്ചുവരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: