ചെമ്പരുത്തി പൂവ് ദാഹ ശമിനിയിലും, ചായയിലും, കറികളിലും,അച്ചാറുകളിലും ഉപയോഗിക്കുന്നു. ചെമ്പരുത്തി പൂവിൽ നിന്നുള്ള നീര് ഹൃദയ സംബദ്ധമായ പ്രശ്നങ്ങൾക്ക് നല്ലതാണ്. പൂവിന്റെ സത്തു കുടിക്കുന്നത് രക്ത സമ്മർദ്ദം കുറക്കാൻ സഹായിക്കുന്നു. ചുമ, ജലദോഷം എന്നിവയെ തടയാൻ സഹായിക്കുന്ന വിറ്റാമിന് സി സമൃദ്ധമായി ചെമ്പരുത്തി ചായയിൽ അടങ്ങിയിട്ടുണ്ട്.
ചെമ്പരത്തി പൂവിന്റെ ഇതളുകൾ കൊണ്ട് നിർമിക്കുന്ന ഔഷധ ചായ ആരോഗ്യത്തിനു ഏറെ ഗുണപ്രദമാണ്. ഇത് ചൂട് പാനീയമായും തണുപ്പിച്ചും ഉപയോഗിക്കാറുണ്ട്. ചെമ്മരത്തി പൂവ് ഉണക്കിപ്പൊടിച്ചു കഴിക്കുന്നത് രക്ത ധമനികളിലെ കൊഴുപ്പു അകറ്റാനും കൊളസ്‌ട്രോൾ കുറക്കാനും നല്ലതാണ്. രോഗ പ്രതിരോധ ശേഷിക്കും ശരീരത്തിലെ ചൂട് കുറക്കുന്നതിനും ഫലപ്രദമാണ്. മുഖത്തെ കറുത്ത പാടുകൾ മാറാൻ ചെമ്പരത്തി പൂവ് ഉപയോഗിക്കുന്നത് നല്ലതാണ്. മുടിയുടെ സംരക്ഷണത്തിന് ഒന്നാമനാണ് ചെമ്പരത്തി.തലയിലെ താരൻ അകറ്റാൻ ചെമ്പരത്തി പൂവ് താളി നല്ലതാണ്.