NEWS

ദുബായ് മഹ്സൂസ് നറുക്കെടുപ്പിൽ എങ്ങനെ പങ്കെടുക്കാം

ദുബൈ: യുഎഇയിലെ പ്രതിവാര നറുക്കെടുപ്പായ മഹ്‍സൂസിലെ ഇത്തവണത്തെ വിജയി പന്തളം സ്വദേശിയായ അനീഷാണ്.അനീഷ് ഉള്‍പ്പെടെ 24 മള്‍ട്ടി മില്യനയര്‍മാരാണ് ഈ പട്ടികയില്‍ ഇതിനോടകം ഇടം നേടിക്കഴിഞ്ഞത്. ജൂലൈ രണ്ട് ശനിയാഴ്ച നടന്ന നറുക്കെടുപ്പില്‍ അഞ്ച് സംഖ്യകളും യോജിച്ച് വന്നതോടെ അനീഷ് ഒന്നാം സമ്മാനമായ 10,000,000 ദിര്‍ഹം(ഏകദേശം 21.5 കോടി) സ്വന്തമാക്കുകയായിരുന്നു.
അതേ നറുക്കെടുപ്പില്‍ തന്നെ 28 വിജയികൾ 1,000,000 ദിർഹത്തിന്റെ രണ്ടാം സമ്മാനം സ്വന്തമാക്കി. ഇവർക്ക് ഓരോരുത്തർക്കും 35,714 ദിർഹം വീതം ലഭിക്കും. 350 ദിര്‍ഹത്തിന്റെ മൂന്നാം സമ്മാനം 1,376 വിജയികള്‍ക്കാണ് ലഭിച്ചത്. പ്രതിവാര റാഫിള്‍ ഡ്രോയിലെ 300,000 ദിര്‍ഹത്തിന്റെ ഉറപ്പുള്ള സമ്മാനങ്ങള്‍ മൂന്ന് വിജയികള്‍ പങ്കിട്ടെടുത്തു. അനീഷ്,  തരെക്, രാജ എന്നിവരാണ് റാഫിള്‍ ഡ്രോയില്‍ വിജയികളായത്. ഇവ ഉള്‍പ്പെടെ 83-ാമത് നറുക്കെടുപ്പില്‍ ആകെ  11,781,600 ദിർഹമാണ് വിജയികള്‍ക്കായി മഹ്‍സൂസ് നല്‍കിയത്.
രണ്ട് വര്‍ഷമെന്ന വളരെ കുറഞ്ഞ പ്രവര്‍ത്തന കാലയളവിനുള്ളില്‍ 24 മില്യനയര്‍മാരെ സൃഷ്ടിക്കാന്‍  മഹ്‍സൂസിന് സാധിച്ചിട്ടുണ്ട്.ഇതുകൂടാതെ ജൂലൈ മാസത്തിലുടനീളം നറുക്കെടുപ്പുകളില്‍ പങ്കെടുക്കുന്നവരെ ഉള്‍ക്കൊള്ളിച്ച് ജൂലെ 30ന് നടത്തുന്ന പ്രത്യേക ‘ഗോള്‍ഡന്‍ സമ്മര്‍ നറുക്കെടുപ്പ്’ പ്രഖ്യാപിച്ചുകഴിഞ്ഞു.ഇതിലെ വിജയിക്ക് ഒരു കിലോഗ്രാം സ്വര്‍ണമായിരിക്കും സമ്മാനമായി ലഭിക്കുക.ഇതുവഴി പങ്കെടുക്കുന്ന എല്ലാവര്‍ക്കും വീണ്ടും ഒരവസരവും കൂടി ലഭിക്കുന്നു.
‘ഭാഗ്യം’ എന്നാണ് അറബിയിൽ മഹ്‍സൂസ് എന്ന വാക്കിന്റെ അർത്ഥം. മഹ്‍സൂസില്‍ പങ്കെടുക്കാനുള്ള നടപടികളും എളുപ്പമാണ്. എല്ലാവരും www.mahzooz.ae എന്ന വെബ്‍സൈറ്റില്‍ രജിസ്റ്റര്‍ ചെയ്‍ത് 35 ദിര്‍ഹത്തിന് ഒരു ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുകയാണ് വേണ്ടത്. ഓരോ ബോട്ടിൽഡ് വാട്ടറും ഗ്രാന്റ് ഡ്രോയിലേക്കുള്ള ഒരു എൻട്രി നല്‍കുന്നതിന് പുറമെ മൂന്ന് പേര്‍ക്ക് ആഴ്ചതോറും 100,000 ദിര്‍ഹം വീതം സമ്മാനം നല്‍കുന്ന റാഫിള്‍ ഡ്രോയിലേക്കും പങ്കാളികളാക്കപ്പെടും.
നിങ്ങൾ വാങ്ങുന്ന ഓരോ ബോട്ടിൽഡ് വാട്ടറും മഹ്‍സൂസിന്റെ കമ്മ്യൂണിറ്റി പാർട്ണർമാർ വഴി ആവശ്യക്കാരിലേക്ക് എത്തിച്ചേരും. ഒപ്പം മഹ്‍സൂസ് നറുക്കെടുപ്പില്‍ പങ്കെടുക്കാനും സാധിക്കും.

Back to top button
error: