Month: June 2022

  • Kerala

    പ്രൈസ് വാട്ടേഴ്സ് ഹൗസ് കൂപ്പറുമായി വീണാ വിജയന് ബന്ധമെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ, സ്പ്രിങ്ക്‌ളറിന്റെ മാസ്റ്റര്‍ ബ്രെയിൻ വീണയെന്ന് സ്വപ്ന സുരേഷ്. വീണാ വിജയനെതിരെ വീഡിയോ ദൃശ്യങ്ങൾ കയ്യിലുണ്ടെന്നും സ്വപ്ന

    വീണ വിജയന്റെ കമ്പനിക്ക് പ്രൈസ് വാട്ടേഴ്സ് ഹൗസ് കൂപ്പറുമായി ബന്ധം ഉണ്ടെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ ഇന്ന് തുറന്നടിച്ചതിനു പിന്നലെ മറ്റൊരു ഗുരുതര ആരോപണവുമായി വിവാദതാരം സ്വപ്ന സുരേഷും. വീണാ വിജയന്‍ സ്പ്രിങ്ക്‌ളറിന്റെ മാസ്റ്റര്‍ ബ്രെയിനാണെന്നാണ് സ്വപ്‌നയുടെ വെളിപ്പെടുത്തൽ. കേരളത്തിലെ ആളുകളുടെ ഡേറ്റാബേസ് സെയില്‍ നടന്നിട്ടുണ്ട്. ശിവശങ്കര്‍ തന്നെയാണ് ഇത് തന്നോട് പറഞ്ഞിട്ടുള്ളത്. അന്ന് താന്‍ സ്‌പേസ് പാര്‍ക്ക് എന്ന പ്രൊജക്ടിലാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇതിന് പിന്നില്‍ വീണാ വിജയന്‍ ആണ്. മുഖ്യമന്ത്രിയും മകളും ചേര്‍ന്ന് ശിവശങ്കറിനെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ബലിയാടാക്കി. ഇത്തരം കാര്യങ്ങള്‍ ശിവശങ്കര്‍ തന്നോട് തുറന്ന് പറഞ്ഞിട്ടുണ്ടെന്നും സ്വപ്‌നാ സുരേഷ് പറഞ്ഞു. താന്‍ പത്ത് വരെ പഠിച്ചില്ലെന്ന് എല്ലാവരും ആക്ഷേപിക്കുന്നുണ്ട്. എന്നാല്‍ എനിക്ക് ആരാണ് ജോലി തന്നതെന്ന് ആരും ചിന്തിക്കുന്നില്ല. ഐ.ടിയുടെ ഹെഡ് പിഡബ്ല്യൂസിയാണ്. പിഡബ്ല്യൂസിയും വീണാ വിജയനും തമ്മിലുള്ള ബന്ധം എല്ലാവര്‍ക്കും അറിയാം. വീണയുടെ കമ്പനിയായ എക്‌സാലോജികിന് ഇതിലുള്ള ബന്ധം സംബന്ധിച്ച വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്. പി.ഡബ്ല്യൂ.സിയെക്കൊണ്ട്…

    Read More »
  • NEWS

    അരുണാചല്‍ പ്രദേശില്‍ കനത്ത മഴയിലും മണ്ണിടിച്ചിലിലും മരണം 17 ആയി 

    ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ കനത്ത മഴയിലും മണ്ണ് ഇടിച്ചിലിലും മരണം 17 ആയി.മണ്ണിടിച്ചിലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചിലുകള്‍ തുടരുകയാണ്.  പഗതര മേഖലയില്‍ ഏഴ് വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു.കുടിവെള്ള വിതരണത്തെയും വൈദ്യുതി വിതരണത്തെയും മഴ സാരമായി ബാധിച്ചു.പല ജില്ലകളിലും വന്‍ കൃഷി നാശവും ഉണ്ടായതായി റിപ്പോര്‍ട്ട് ഉണ്ട്. ദേശീയ- സംസ്ഥാന ദുരന്ത നിവാരണ സംഘം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.കനത്ത മഴയില്‍ പല പ്രദേശങ്ങളും ഒറ്റപ്പെട്ട നിലയിലാണ്.

    Read More »
  • NEWS

    ഹജ്ജിനായി ജംറകളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, മണിക്കൂറില്‍ അമ്പതിനായിരം പേര്‍ക്ക് കല്ലേറ് കര്‍മ്മം നിര്‍വ്വഹിക്കാം

    മക്ക: ഹജ്ജിന്റെ സുപ്രധാന കര്‍മ്മങ്ങളിലൊന്നായ മിനായിലെ കല്ലേറ് കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്ന ജംറകളില്‍ മണിക്കൂറില്‍ അമ്പതിനായിരം പേര്‍ക്ക് കല്ലേറ് കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാന്‍ കഴിയുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം. കല്ലേറ് സമയങ്ങളില്‍ ഹാജിമാര്‍ക്ക് അനുഭവപ്പെടുന്ന തിരക്ക് ഒഴിവാക്കുന്നതിനായി നിശ്ചയിക്കപ്പെട്ട സമയങ്ങളില്‍ മാത്രമായിരിക്കും ജംറകളിലേക്കുള്ള പ്രവേശനം അനുവദിക്കുക. 2005ലെ ഹജ്ജ് വേളയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ മരണപെട്ടതോടെയാണ് അന്നത്തെ സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പ്കാരനുമായ അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് രാജാവ് ജംറയിലെ സൗകര്യങ്ങള്‍ കൂടുതല്‍ വികസിപ്പിക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതേ തുടര്‍ന്ന് ജംറയിലെ പഴയ പാലം പൊളിച്ച് 12 നിലകള്‍ വഹിക്കാന്‍ ശേഷിയുള്ള നാല് മുകളിലത്തെ നിലകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത് ഓരോ നിലയുടെയും ശേഷി മണിക്കൂറില്‍ പരമാവധി 125,000 തീര്‍ഥാടകരാണ്. മുഴുവന്‍ സൗകര്യത്തിന്റെയും മൊത്തം ശേഷി മണിക്കൂറില്‍ 500,000 തീര്‍ഥാടകരെ ഉള്‍കൊള്ളാന്‍ കഴിയുന്ന രീതിയില്‍ 4.2 ബില്യണ്‍ റിയാലിലധികം ചെലവില്‍ 950 മീറ്റര്‍ നീളത്തിലും 80 മീറ്റര്‍ വീതിയിലും നിര്‍മ്മിച്ചത് .…

    Read More »
  • NEWS

    കോടതി വ്യവഹാരങ്ങളിൽ വിജയം സുനിശ്ചിതം; ഇത് കോട്ടയത്തെ ജഡ്ജി അമ്മാവൻ ക്ഷേത്രം

    നിങ്ങളുമായി ബന്ധപ്പെട്ട ഒരു കേസ് കോടതിയില്‍ നടക്കുന്നു.നമ്മളെല്ലാം ഇന്ദ്രിയങ്ങള്‍ക്ക് അതീതമായ ഒരു ശക്തിയില്‍ വിശ്വസിക്കുന്ന ആളുകളുമാണ്.അപ്പോൾ കേസ് ജയിക്കാൻ ആരോടാണ് പ്രാര്‍ഥിക്കുക ? മുൻകാല അനുഭവങ്ങൾ വച്ച് മുപ്പത്തി മുക്കോടി ദൈവങ്ങളെ വിളിച്ചിട്ട് എന്തേലും കാര്യമുണ്ടാകുമോ എന്നൊക്കെയുള്ള ശങ്കകള്‍ അപ്പോൾ മനസ്സിനെ അലട്ടിയെക്കാം,അല്ലേ..? എന്നാല്‍ ഇത്തരം വ്യവഹാരങ്ങളിൽ പെടുമ്പോൾ ഇനിയെങ്കിലും ഓർക്കുക- പ്രാര്‍ഥിക്കാന്‍  നിയമമറിയുന്ന ഒരു ജഡ്ജിയമ്മാവന്‍റെ അമ്പലമുണ്ട് കേരളക്കരയിൽ. കോട്ടയം ജില്ലയിലെ പൊൻകുന്നത്തുനിന്ന് ചിറക്കടവ്-മണിമല റൂട്ടിൽ(റാന്നി-മുക്കട-പൊൻകുന്നം റൂട്ടിൽ സഞ്ചരിച്ചാലും എത്താം) എട്ടുകിലോമീറ്ററോളം സഞ്ചരിച്ചാൽ 300 വർഷങ്ങളോളം പഴക്കമുണ്ടെന്നു വിശ്വസിക്കുന്ന ചെറുവള്ളി ദേവീക്ഷേത്രത്തിലെത്താം. തിരുവിതാംകൂറിലെ ജഡ്ജിയായിരുന്ന ഗോവിന്ദപ്പിള്ളയാണ് ഇവിടത്തെ ജഡ്ജിയമ്മാവൻ പ്രതിഷ്ഠയായത്. അതൊരു കഥയാണ്. പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ്. ധർമരാജാവായ കാർത്തിക തിരുനാൾ രാമവർമ തിരുവിതാംകൂർ ഭരിക്കുന്ന കാലം. നീതിശാസ്ത്രത്തിൽനിന്ന്  അണുവിടതെറ്റാതെ ഭരണം നടത്തുന്ന രാജാവിന്റെ, സദർ കോടതി (ഇപ്പോഴത്തെ ഹൈക്കോടതി) ജഡ്ജിയായിരുന്നു തിരുവല്ല തലവടി രാമവർമപുരത്തുമഠത്തിലെ ഗോവിന്ദപ്പിള്ള. നീതിശാസ്ത്രങ്ങളിലും സംസ്കൃതത്തിലും നിപുണൻ. ഒരിക്കൽ സ്വന്തം അനന്തരവനെതിരായ ഒരു ആരോപണം ഇദ്ദേഹത്തിനു…

    Read More »
  • NEWS

    മധുരക്കിഴങ്ങിന്റെ ആരോഗ്യ ഗുണങ്ങൾ

    ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് മധുരക്കിഴങ്ങ്.ഫൈബര്‍ ധാരാളം അടങ്ങിയ മധുരക്കിഴങ്ങ് പേര് പോലെ തന്നെ നല്ല മധുരമുള്ളതുമാണ്. കലോറിയുടെ അളവ് കുറവായതു കൊണ്ട് ശരീരഭാരം കുറയ്ക്കാന്‍ മധുരക്കിഴങ്ങ് വളരെയധികം സഹായിക്കും. വര്‍ക്ക ഔട്ടിന് മുന്‍പും അതിന് ശേഷവും ഒരുപോലെ കഴിക്കാവുന്ന ഒരു ഭക്ഷണം ആണ് മധുരക്കിഴങ്ങ്. ഫൈബറിനോടൊപ്പം വൈറ്റമിന്‍, മിനറലുകള്‍, ആന്‍റി ഓക്സിഡന്‍സ് എന്നിവയും നിങ്ങളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തും. വൈറ്റമിന്‍ ബി 6 ധാരാളമടങ്ങിയിട്ടുള്ള മധുരക്കിഴങ്ങ് ഹൃദയാഘാത സാധ്യത കുറയ്ക്കാനും സഹായിക്കും. വൈറ്റമിന്‍ സി ധാരാളം അടങ്ങിയിട്ടുളള മധുരക്കിഴങ്ങ് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് നല്ലതാണ്. മധുരക്കിഴങ്ങില്‍ അടങ്ങിയിട്ടുള്ള ബീറ്റാകരോട്ടിന്‍ ചര്‍മത്തില്‍ ചുളിവുകള്‍ വീഴുന്നത് തടയും.       പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുന്നതിന് ഇവയിലെ അയണ്‍ സഹായിക്കും.അതേപോലെ ഇതിലടങ്ങിയിരിക്കുന്ന കരാറ്റനോയ്ഡുകളും വൈറ്റമിന്‍ ‘എ’യും കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

    Read More »
  • NEWS

    ഫാസ്ടാഗുമായി ബന്ധപ്പെട്ടിട്ടുള്ള ഉപകരണത്തിനല്ലാതെ സാമ്പത്തിക ഇടപാട് നടത്താനാകില്ല; ഇപ്പോൾ ഇന്ത്യയിൽ ലഭ്യമാകുന്ന എല്ലാ ഫാസ്ടാഗുകളും തികച്ചും സുരക്ഷിതമാണ്

    ഫാസ്ടാഗിൽനിന്ന് സ്മാർട്ട് വാച്ച് പോലുള്ള ഉപകരണങ്ങൾ ഉപയോഗിച്ച്  സ്കാൻ ചെയ്ത് പണം തട്ടിപ്പ് നടത്താൻ കഴിയുമോ? ഫാസ്ടാഗ് സ്റ്റിക്കർ ഒട്ടിച്ച വാഹനം പൊതുസ്ഥലങ്ങളിൽ ഉൾപ്പടെ എവിടെയും  സുരക്ഷിതമായി പാർക്ക് ചെയ്യാം.ഫാസ്ടാഗ് അക്കൗണ്ടിൽ നിന്ന് ആപ്പിൾ സ്മാർട്ട് വാച്ചോ അതുപോലുള്ള മറ്റു ഫോണോ ഉപയോഗിച്ച് പണം കവരാൻ സാധിക്കില്ല . ടോള്‍, പാര്‍ക്കിംഗ് പ്ലാസ ഓപ്പറേറ്റര്‍മാരായ രജിസ്‌റ്റര്‍ ചെയ്‌ത വ്യാപാരികള്‍ക്ക് അവരുടെ ജിയോ ലൊക്കേഷനുകളില്‍ നിന്ന് മാത്രമേ ഇടപാട് നടത്താൻ കഴിയൂകയുള്ളു.അതിനാല്‍ അത്തരത്തിലുള്ള ഏതെങ്കിലും തട്ടിപ്പിനുള്ള സാധ്യത ഫാസ്‌ടാഗ് കമ്പനികൾ പല തവണ നിഷേധിച്ചിട്ടുണ്ട്. ഫാസ്ടാഗുമായി ബന്ധപ്പെട്ടിട്ടുള്ള ഉപകരണത്തിനല്ലാതെ, സാമ്പത്തിക ഇടപാട് നടത്താനാകില്ല . ഇപ്പോൾ ഇന്ത്യയിൽ ലഭ്യമാകുന്ന എല്ലാ ഫാസ്ടാഗുകളും തികച്ചും സുരക്ഷിതമാണ്. ഓരോ ടോൾ പ്ലാസകള്‍ക്കും പ്രത്യേക കോഡുണ്ട്. ലൊക്കേഷൻ അനുസരിച്ച് ജിയോ കോഡും ഉണ്ട്. മാത്രമല്ല ഇവ ഓരോ പ്രത്യേക ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുണ്ട്. കസ്റ്റമറുടെ അക്കൗണ്ടില്‍ നിന്നും നിര്‍ദ്ദിഷ്ട ഫാസ്ടാഗ് അക്കൗണ്ടിലേയ്ക്ക് മാത്രമേ പണം കൈമാറ്റം ചെയ്യപ്പെടുകയുള്ളൂ. …

    Read More »
  • Local

    20,000 പേർക്ക് തൊഴിൽ, കേരളത്തിൽ 1500 കോടി രൂപ മുതൽമുടക്കിൽ ടി.സി.എസ് ഡിജിറ്റൽ ഹബ്ബ് വരുന്നു; ഇന്ന് നിർമാണോദ്ഘാടനം

    1500 കോടി രൂപ മുതൽമുടക്കിൽ തിരുവനന്തപുരം പള്ളിപ്പുറത്തെ ടെക്നോപാർക്ക് ഫേസ് 4-ൽ ടാറ്റ കൺസൾട്ടൻസി സർവീസസ് (ടി.സി.എസ്) സ്ഥാപിക്കുന്ന ഐടി-ഡിജിറ്റൽ ആന്റ് റിസർച്ച് ഹബ്ബിന്റെ ഒന്നാം ഘട്ട നിർമാണോദ്ഘാടനം ഇന്ന്. 97 ഏക്കർ ഭൂമിയിൽ നടപ്പാക്കുന്ന പദ്ധതി പൂർത്തിയാകുന്നതോടെ 20,000 പേർക്ക് തൊഴിൽ ലഭിക്കും. 1500 കോടി രൂപയുടെ നിക്ഷേപമാണ് ഇതിലൂടെ സംസ്ഥാനത്ത് എത്തുന്നത്. ആദ്യ ഘട്ടത്തിൽ 5 ലക്ഷം ചതുരശ്ര അടിയിലാണ് നിർമാണം. ആദ്യ ഘട്ടം പൂർത്തിയാകുന്നതോടെ 5000 പേർക്ക് തൊഴിൽ ലഭ്യമാകും. രണ്ടര വർഷം കൊണ്ട് നിർമാണം പൂർത്തിയാകുമെന്നാണ് കരുതുന്നത്. ടി.സി.എസ് ഡിജിറ്റൽ ആന്റ് റിസർച്ച് ഹബ് പള്ളിപ്പുറത്ത് സ്ഥാപിക്കുന്നതിന് 2021 ഫെബ്രുവരിയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ധാരണാപത്രം ഒപ്പുവച്ചത്. എയ്റോസ്പെയ്സ്, പ്രതിരോധം, നിർമാണം എന്നീ മേഖലകൾക്കാവശ്യമായ നൂതന സാങ്കേതികവിദ്യകൾ പ്രദാനം ചെയ്യുന്ന പദ്ധതിയാണ് ടി.സി.എസ് വിഭാവനം ചെയ്തിട്ടുള്ളത്. റൊബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷിൻ ലേണിംഗ്, ഡാറ്റ അനലറ്റിക്സ് ബ്ലോക്ക് ചെയിൻ, ഇന്റർനെറ്റ് ഓഫ് തിംഗ്സ് എന്നിവയിലൂന്നി…

    Read More »
  • NEWS

    താജ് പാലസ് ഹോട്ടലിന്റെ പിറവിയും വാട്സൺസ് ഹോട്ടലിന്റെ പതനവും

    ഇന്ത്യയിലെ ഏറ്റവും ദുർബലമായ ലോക പൈതൃക കെട്ടിടമാണ് വാട്‌സൺസ് ഹോട്ടൽ.അല്ലെങ്കിൽ 19-ആം നൂറ്റാണ്ടിലെ വാസ്തുവിദ്യാ വൈദഗ്ധ്യത്തിന്റെ ഇന്നത്തെ അവശിഷ്ടം. തിരക്കേറിയ മുംബൈ നഗരത്തിനുള്ളിൽ  കാലാ ഘോഡ പരിസരത്ത് ശാന്തവും നിർജ്ജീവവും അവഗണിക്കപ്പെട്ടതുമായ ഒരു  കെട്ടിടം കാണാം.19-ആം നൂറ്റാണ്ടിലെ വാസ്തുവിദ്യാ വൈദഗ്ധ്യത്തിന്റെ അവശിഷ്ടമായ  ”  .എസ്പ്ലനേഡ് മാൻഷൻ”  എന്ന് ഇന്ന് വിളിക്കപ്പെടുന്ന  ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ളതും   ലോകത്തിലെ ചുരുക്കം ചില കാസ്റ്റ് അയേൺ  കെട്ടിടങ്ങളിൽ ഒന്നായ വാട്‌സൺ ഹോട്ടൽ.1869-ൽ ഇത് പൂർത്തിയായപ്പോൾ, ലോകത്തിലെ    കാസ്റ്റ്-അയേൺ വാസ്തുവിദ്യയുടെ ഏറ്റവും മികച്ച ഉദാഹരണങ്ങളിലൊന്നായി പ്രഖ്യാപിക്കപ്പെട്ട കെട്ടിടം  1864- ആഗസ്റ്റ് 25  ഓടെ സൗത്ത് ബോംബെയുടെ ഹൃദയ ഭാഗത്ത് ബ്രിട്ടീഷ് കോട്ട പൊളിച്ച് വൻ തോതിലുള്ള ഭൂമി സ്വതന്ത്രമാക്കി.  കച്ചവടത്തിൽ പ്രത്യേകിച്ച് പരുത്തി വ്യാപാരികൾ കോടീശ്വരൻമാരായി കൊണ്ടിരിക്കുന്ന കാലം. ഇപ്പോൾ വീർ നരിമാൻ റോഡിൽ ചർച്ച് ഗേറ്റ് സ്ട്രീറ്റിൽ വിജയകരമായി കച്ചവടം നടത്തിയിരുന്ന ഒരു തുണി വ്യാപാരി ജോൺ ഹഡ്‌സൺ വാഡ്സൺ ഓഫീസ് സ്ഥലത്തിനും ഷോറൂമുകൾക്കുമായി…

    Read More »
  • NEWS

    കാമാത്തിപ്പുരയിലെ ലൈംഗിക തൊഴിലാളിയുടെ മകൾ എന്ന വിലാസത്തിൽ നിന്നും ലോകത്തിന്റെ നെറുകയില്‍ എത്തിയവൾ

    മുംബൈയിലെ കാമാത്തിപുരയില്‍ ലൈംഗികതൊഴിലാളിയുടെ മകളായി പിറന്നു വീണ ശ്വേത എന്ന പെണ്‍കുട്ടി ഇന്ന് എത്തിനിൽക്കുന്നത് എണ്ണിയാലൊടുങ്ങാത്ത നേട്ടങ്ങളുടെ നെറുകയിൽ ആണ്. ചുവന്ന തെരുവില്‍ വളരുന്ന ഏതൊരു പെണ്‍കൊടിയേയും പോലെ അവളും ആ തൊഴിലിന്റെ ഭാഗമാവുമെന്ന് വിലയിരുത്തിയവര്‍ക്ക് മുന്നില്‍ നിന്ന് ലോകത്തിന്റെ നെറുകയില്‍ എത്തിയവള്‍… യു എന്നിന്റെ യൂത്ത് കറേജ് അവാര്‍ഡ്, ഗൂഗിളിന്റെ പ്രത്യേക അതിഥിയായി ഗൂഗിള്‍ ആസ്ഥാനം സന്ദര്‍ശിക്കാനുള്ള അവസരം, ന്യൂസ് വീക്ക് മാഗസിന്‍ തയ്യാറാക്കിയ ലോകം അറിഞ്ഞിരിക്കേണ്ട 25 വനിതകളുടെ പട്ടികയില്‍ ഒരാള്‍… കാമാത്തിപുരയിലെ ആ പെണ്‍കുട്ടിയെത്തേടിയെത്തിയ നേട്ടങ്ങളാണിവ. ചുവന്ന തെരുവില്‍ പിറക്കുന്ന ഓരോ കുഞ്ഞും ഇരുട്ടിന്റെ സന്തതികളായി സ്വയം മാറുമ്പോള്‍ വെളിച്ചത്തിന്റെ വഴികാട്ടിയാക്കി ശ്വേതയെ മാറ്റിയത് അമ്മ വന്ദനയായിരുന്നു… പ്രണയത്തിന്റെ തീവ്രതയില്‍ കാമുകനൊപ്പം ഇറങ്ങിത്തിരിച്ച വന്ദന സ്‌നേഹം വില്‍പന മാത്രമാകുന്ന ചുവന്ന തെരുവില്‍ എത്തിപ്പെടുകയായിരുന്നു. ചതിയുടെയും വഞ്ചനയുടെയും നോവുകള്‍ അറിഞ്ഞ് ലൈംഗികത്തൊഴിലാളിയായി തുടരുമ്പോഴാണ് ശ്വേതയുടെ ജനനം. രണ്ടാം ഭര്‍ത്താവിനൊപ്പമുള്ള ദുരിതജീവിതത്തിനിടയിലും തന്റെ മകളെ ചുവന്ന തെരുവിന് വിട്ടുകൊടുക്കാന്‍ വന്ദന…

    Read More »
  • NEWS

    ഈ ഭക്ഷണങ്ങൾ ഒഴിവാക്കിയാൽ പ്രമേഹം നിയന്ത്രിക്കാം

    രക്തത്തില്‍ ഗ്ലൂക്കോസിന്‍റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്‍റെ അളവ് നിയന്ത്രിക്കാന്‍ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയാണ് പ്രമേഹം. പണ്ടുകാലങ്ങളില്‍ മുതിര്‍ന്നവരില്‍ മാത്രം കാണപ്പെട്ടിരുന്ന ഈ രോഗം കൗമാരക്കാരിലും യുവാക്കളിലും ഇന്ന് വ്യാപകമായി കണ്ടുവരുന്നു. പഞ്ചസാരയുടെ അളവ് കൂടുന്നതാണ് പ്രമേഹ രോഗത്തിന് കാരണം. എന്നാല്‍, അതുമാത്രമല്ല, ചില ഭക്ഷണങ്ങളും പ്രമേഹ രോഗത്തെ വിളിച്ചുവരുത്തും. • പഴച്ചാറുകള്‍ മധുരമുളള പഴച്ചാറുകളില്‍ കൂടുതലായി കുടിക്കുന്നത് പലപ്പോഴും പ്രമേഹരോഗം വിളിച്ചുവരുത്തും. • കേക്കിലെ ക്രീം കേക്കുകള്‍ വീട്ടില്‍ തയ്യാറാക്കിയാലും കടയില്‍ നിന്ന് വാങ്ങിയാലും ടോപ്പിങ് ക്രീം കഴിക്കാതിരിക്കുക. ഇതിലാണ് ഏറ്റവുമധികം മധുരം അടങ്ങിയിരിക്കുന്നത്. • കാന്‍ഡ് ജ്യൂസ് കുപ്പിയിലും പാക്കറ്റിലുമാക്കി കിട്ടുന്ന കൃത്രിമ പഴച്ചാറുകളില്‍ അനുവദനീയമായ തോതില്‍ കൂടുതല്‍ പഞ്ചസാര അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇത്തരം കാന്‍ഡ് ജ്യൂസ് പൂര്‍ണമായും ഒഴിവാക്കുക. • ചോക്ലേറ്റ് മില്‍ക് ചോക്ലേറ്റ് മില്‍കില്‍ കോകോയുടെയും മധുരമേറിയ ചാറിന്‍റെയും അംശം കൂടുതലായതിനാല്‍ പ്രമേഹ രോഗം വരാനുളള സാധ്യത കൂടുതലാണ്. • ബ്രെഡ് ബ്രെഡ് ഇഷ്ടമല്ലാത്തവരായി…

    Read More »
Back to top button
error: