NEWS

ഫാസ്ടാഗുമായി ബന്ധപ്പെട്ടിട്ടുള്ള ഉപകരണത്തിനല്ലാതെ സാമ്പത്തിക ഇടപാട് നടത്താനാകില്ല; ഇപ്പോൾ ഇന്ത്യയിൽ ലഭ്യമാകുന്ന എല്ലാ ഫാസ്ടാഗുകളും തികച്ചും സുരക്ഷിതമാണ്

ഫാസ്ടാഗിൽനിന്ന് സ്മാർട്ട് വാച്ച് പോലുള്ള ഉപകരണങ്ങൾ ഉപയോഗിച്ച്  സ്കാൻ ചെയ്ത് പണം തട്ടിപ്പ് നടത്താൻ കഴിയുമോ?
ഫാസ്ടാഗ് സ്റ്റിക്കർ ഒട്ടിച്ച വാഹനം പൊതുസ്ഥലങ്ങളിൽ ഉൾപ്പടെ എവിടെയും  സുരക്ഷിതമായി പാർക്ക് ചെയ്യാം.ഫാസ്ടാഗ് അക്കൗണ്ടിൽ നിന്ന് ആപ്പിൾ സ്മാർട്ട് വാച്ചോ അതുപോലുള്ള മറ്റു ഫോണോ ഉപയോഗിച്ച് പണം കവരാൻ സാധിക്കില്ല . ടോള്‍, പാര്‍ക്കിംഗ് പ്ലാസ ഓപ്പറേറ്റര്‍മാരായ രജിസ്‌റ്റര്‍ ചെയ്‌ത വ്യാപാരികള്‍ക്ക് അവരുടെ ജിയോ ലൊക്കേഷനുകളില്‍ നിന്ന് മാത്രമേ ഇടപാട് നടത്താൻ കഴിയൂകയുള്ളു.അതിനാല്‍ അത്തരത്തിലുള്ള ഏതെങ്കിലും തട്ടിപ്പിനുള്ള സാധ്യത ഫാസ്‌ടാഗ് കമ്പനികൾ പല തവണ നിഷേധിച്ചിട്ടുണ്ട്. ഫാസ്ടാഗുമായി ബന്ധപ്പെട്ടിട്ടുള്ള ഉപകരണത്തിനല്ലാതെ, സാമ്പത്തിക ഇടപാട് നടത്താനാകില്ല . ഇപ്പോൾ ഇന്ത്യയിൽ ലഭ്യമാകുന്ന എല്ലാ ഫാസ്ടാഗുകളും തികച്ചും സുരക്ഷിതമാണ്.
ഓരോ ടോൾ പ്ലാസകള്‍ക്കും പ്രത്യേക കോഡുണ്ട്. ലൊക്കേഷൻ അനുസരിച്ച് ജിയോ കോഡും ഉണ്ട്. മാത്രമല്ല ഇവ ഓരോ പ്രത്യേക ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുണ്ട്. കസ്റ്റമറുടെ അക്കൗണ്ടില്‍ നിന്നും നിര്‍ദ്ദിഷ്ട ഫാസ്ടാഗ് അക്കൗണ്ടിലേയ്ക്ക് മാത്രമേ പണം കൈമാറ്റം ചെയ്യപ്പെടുകയുള്ളൂ.  അല്ലാതെ ഫാസ്റ്റാഗ് ഉടമയായ വ്യക്തിയും മറ്റ് വ്യക്തികളുമായി ഈ അക്കൗണ്ടിലൂടെ ഇടപാട് സാധ്യമല്ല.
ഓരോ ടോൾ പ്ലാസക്കും അനുവദിച്ചിരിക്കുന്ന ഐപി അഡ്രസ് വഴി മാത്രമേ ഇന്‍റർനെറ്റ് കണക്ഷനും സാധ്യമാവുകയുള്ളൂ. കൂടാതെ ടോൾ പ്ലാസകളുടെ ജിയോ ലൊക്കേഷൻ പരിശോധിച്ച് ലൊക്കേഷനിൽ പെട്ട പ്ലാസകളിൽ മാത്രമേ പണം ഈടാക്കാൻ സാധിക്കുകയുള്ളൂ . മറ്റൊരിടത്തും ഈടാക്കാൻ സാധ്യമല്ല. മാത്രമല്ല പണം അക്കൗണ്ടിൽ നിന്നും എടുത്തു കഴിഞ്ഞാല്‍ അതിനുള്ള എസ്എംഎസ് സന്ദേശം ഉപഭോക്താവിന് ലഭിക്കുകയും ചെയ്യും. ഫാസ്‌ടാഗ് ഇടപാട്  രജിസ്‌റ്റർ ചെയ്‌ത വ്യാപാരികൾക്ക് (ടോൾ & പാർക്കിംഗ് പ്ലാസ ഓപ്പറേറ്റർമാർ) മാത്രമേ ആരംഭിക്കാൻ കഴിയൂ . അവർ ബന്ധപ്പെട്ട ജിയോ ലൊക്കേഷനുകളിൽ നിന്ന് മാത്രം NPCI ഓൺബോർഡ് ചെയ്യുന്നു. NETC FASTag-ൽ ഒരു അനധികൃത ഉപകരണത്തിനും സാമ്പത്തിക ഇടപാടുകൾ നടത്താൻ കഴിയില്ല. ഇത് തികച്ചും സുരക്ഷിതമാണ്.

Back to top button
error: