NEWS

മധുരക്കിഴങ്ങിന്റെ ആരോഗ്യ ഗുണങ്ങൾ

ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് മധുരക്കിഴങ്ങ്.ഫൈബര്‍ ധാരാളം അടങ്ങിയ മധുരക്കിഴങ്ങ് പേര് പോലെ തന്നെ നല്ല മധുരമുള്ളതുമാണ്.

കലോറിയുടെ അളവ് കുറവായതു കൊണ്ട് ശരീരഭാരം കുറയ്ക്കാന്‍ മധുരക്കിഴങ്ങ് വളരെയധികം സഹായിക്കും. വര്‍ക്ക ഔട്ടിന് മുന്‍പും അതിന് ശേഷവും ഒരുപോലെ കഴിക്കാവുന്ന ഒരു ഭക്ഷണം ആണ് മധുരക്കിഴങ്ങ്. ഫൈബറിനോടൊപ്പം വൈറ്റമിന്‍, മിനറലുകള്‍, ആന്‍റി ഓക്സിഡന്‍സ് എന്നിവയും നിങ്ങളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തും.

വൈറ്റമിന്‍ ബി 6 ധാരാളമടങ്ങിയിട്ടുള്ള മധുരക്കിഴങ്ങ് ഹൃദയാഘാത സാധ്യത കുറയ്ക്കാനും സഹായിക്കും. വൈറ്റമിന്‍ സി ധാരാളം അടങ്ങിയിട്ടുളള മധുരക്കിഴങ്ങ് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് നല്ലതാണ്. മധുരക്കിഴങ്ങില്‍ അടങ്ങിയിട്ടുള്ള ബീറ്റാകരോട്ടിന്‍ ചര്‍മത്തില്‍ ചുളിവുകള്‍ വീഴുന്നത് തടയും.

Signature-ad

 

 

 

പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുന്നതിന് ഇവയിലെ അയണ്‍ സഹായിക്കും.അതേപോലെ ഇതിലടങ്ങിയിരിക്കുന്ന കരാറ്റനോയ്ഡുകളും വൈറ്റമിന്‍ ‘എ’യും കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

Back to top button
error: