Month: June 2022
-
NEWS
മലയാളിയും തോർത്തും തമ്മിലുള്ള ഇഴയടുപ്പം ; അ’തോർത്ത്’ എഴുതുന്നു
മലയാളിയുടെ ഒഴിച്ചു കൂടാനാവാത്ത ഒരു തുണിക്കഷണം.അതിനെ വ്യാപകമായി തോർത്ത് എന്ന് വിളിക്കുന്നു. വെള്ള നിറത്തിലുള്ള തോർത്ത് പിന്നീട് അത് പല കളറുകളിലും ഇപ്പോൾ വിപണിയിൽ ലഭ്യമാണ് രാജാവെന്ന് സ്വയം തോന്നലുണ്ടായാൽ തോർത്തുമുണ്ടിട്ട് നടക്കാം എന്നാണ് ശാസ്ത്രം പറയുന്നത്. ജാള്യതയും നാണക്കേടുമൊക്കെ തോന്നിയാൽ തോർത്ത് തല വഴി മൂടിയും നടക്കാമത്രേ.. മലയാളിയുടെ പ്രിയപ്പെട്ട മേൽമുണ്ടായ തോർത്തിന് അങ്ങനെ ചില പ്രത്യേകതകളുണ്ട്. തോർത്ത് തലയിൽ വട്ടം കെട്ടിയാൽ ചട്ടമ്പിയാകാം. അരയിൽ കെട്ടിയാൽ വിധേയനും. തോർത്ത് തലക്കെട്ടാക്കിയാൽ മുതലാളിയാകാം. ഉടുവസ്ത്രമാക്കിയാൽ തൊഴിലാളിയും . തലയിൽ കെട്ടിയ തോർത്ത് അഴിച്ച് ആദരവ് പ്രകടിപ്പിക്കാം. അരയിൽ ഉടുത്ത തോർത്തഴിച്ച് അശ്ലീലവും. തോർത്ത് രണ്ടു തരം ഉണ്ടെന്നാണ് പറയുന്നത്. രണ്ടു നൂലുകൾ ചേർത്ത് നെയ്യുന്ന ഈരേഴ തോർത്തും, ഒറ്റ നൂൽ മാത്രം ഉപയോഗിച്ചു ചെയ്യുന്ന സാധാരണ തോർത്തും. (പാണ്ടി തോർത്ത് എന്നൊരിനവുമുണ്ട്) തോർത്ത് തെങ്ങിലും കമുകിലും കയറാനുള്ള താൽക്കാലിക തളപ്പാക്കാം. ചുമടെടുക്കുമ്പോൾ തലയിൽ താങ്ങാക്കാം. ഈരേഴ തോർത്തുകൊണ്ട് വേണമെങ്കിൽ പരൽ…
Read More » -
Kerala
വിനോദ സഞ്ചാരികൾക്ക് സന്തോഷവാർത്ത, കാടിനെ അടുത്തറിയാൻ നിലമ്പൂരിൽ പുതിയ ടൂറിസം പദ്ധതി
നിലമ്പൂർ: പ്രകൃതി പഠനത്തിനും കാടിനെ അറിയാനുമായി നിലമ്പൂർ മൂത്തേടം ഉച്ചക്കുളം കോളനിയിൽ പുതിയ പദ്ധതിയൊരുങ്ങുന്നു. സഞ്ചാരികൾക്ക് അറിവും വിനോദവും പകരുന്ന പദ്ധതിയുടെ പ്രാരംഭ നടപടികൾക്ക് തുടക്കമായി. സൻസദ് ആദർശ് ഗ്രാം യോജനയിലുൾപ്പെടുത്തി വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്. പി.വി അബ്ദുൽ വഹാബ് എം.പിയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് പദ്ധതിയുടെ കരട് ചർച്ച ചെയ്തു. സംസ്ഥാന സർക്കാരിന്റെ ശുപാർശയോടെ കരട് പദ്ധതി അടുത്ത ദിവസം തന്നെ കേന്ദ്ര സർക്കാരിന് സമർപ്പിക്കും. സഞ്ചാരികൾക്ക് കാടിനെയും ഗോത്രജീവിതത്തെയും അടുത്തറിയാൻ സഹായകമാവുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ഉച്ചക്കുളം കോളനിയുടെ ഭാഗമായ ഭൂമിയിലാണ് പദ്ധതി നടപ്പാക്കുക. കോളനി നിവാസികൾക്ക് അധിക വരുമാനവും കോളനിയുടെ വികസനവും കൂടി ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. നെടുങ്കയത്ത് നിന്നും കാട്ടിലൂടെ പ്രത്യേക വാഹനത്തിൽ സഞ്ചാരികളെ പദ്ധതി പ്രദേശത്ത് എത്തിക്കും. ദിവസം നിശ്ചിത എണ്ണം ആൾക്കാർക്ക് മാത്രമായിരിക്കും പ്രവേശനമുണ്ടാവുക. വനത്തെക്കുറിച്ചും പ്രകൃതിയെക്കുറിച്ചും അറിവ് പകരുന്ന മ്യൂസിയം, പഠന കേന്ദ്രം എന്നിവ പദ്ധതിയുടെ ഭാഗമായുണ്ടാവും.…
Read More » -
Kerala
ഗ്യാസ് സിലിണ്ടർ ചോർന്നുണ്ടായ തീപിടുത്തത്തിൽ വീട്ടമ്മ പൊള്ളലേറ്റു മരിച്ചു
ചാവക്കാട് പുന്നയില്‍ പാചകവാതക സിലിണ്ടര്‍ ചോര്‍ന്നുണ്ടായ തീപിടിത്തത്തില്‍ പൊള്ളലേറ്റ് വീട്ടമ്മ മരിച്ചു. പുന്ന കോഴിത്തറ പുതുവീട്ടില്‍ സുലൈമാന്റെ ഭാര്യ റസിയ(52) ആണ് മരിച്ചത്. ഇന്ന് (ബുധൻ) രാവിലെയാണ് അപകടം. രാവിലെ അടുക്കളയിലെത്തി വൈദ്യുതി ബോര്‍ഡിലെ സ്വിച്ച് അമര്‍ത്തിയതോടെ വലിയ ശബ്ദത്തോടെ തീപിടിത്തമുണ്ടാവുകയായിരുന്നു. പാചകവാതക സ്റ്റൗവിന്റെ ബര്‍ണര്‍ നിര്‍ത്താതിരുന്നതിനാല്‍ രാത്രി മുഴുവന്‍ പാചകവാതകം വീടിനുള്ളില്‍ തള്ളിനില്‍ക്കുകയായിരുന്നുവെന്നാണ് അനുമാനം. സ്വിച്ച് അമര്‍ത്തിയപ്പോള്‍ ഉണ്ടായ തീപ്പൊരിയാണ് തീപടരാന്‍ കാരണമായതെന്ന് കരുതുന്നു. മേലാസകലം തീപടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ റസിയയെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി. വൈകീട്ടോടെ മരിക്കുകയായിരുന്നു. റസിയയുടെ ഭര്‍ത്താവ് സുലൈമാനും പൊള്ളലേറ്റെങ്കിലും ഗുരുതരമല്ല. ഇവര്‍ രണ്ടു പേരും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. തീപടര്‍ന്നതിനൊപ്പം വീട്ടിലെ ജനല്‍ചില്ലുകളും വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും തുണികളും മറ്റും കത്തി നശിക്കുകയും ചെയ്തു. സഫിയ, റഹീന എന്നിവരാണ് മക്കള്‍.
Read More » -
Crime
യാത്രക്കാർ സൂക്ഷിക്കുക, ദേശീയ-സംസ്ഥാന പാതകളിൽ വാഹനം തട്ടിക്കൊണ്ടു പോകുകയും പണവും സ്വർണവും കവരുകയും ചെയ്യുന്ന കൊള്ളസംഘങ്ങൾ സജീവം
പാലക്കാട്: ദേശീയ – സംസ്ഥാന പാതകളിലൂടെയുള്ള രാത്രിയാത്രകള്‍ ഭീതിജനകമായി മാറുന്നു. ഈ പാതകളിൽ കൊള്ളസംഘങ്ങള്‍ എപ്പോൾ വേണമെങ്കിലും യാത്രക്കാർക്കു മുന്നിൽ ചാടി വീഴാം. പണമോ വിലപാടിപ്പുള്ള മറ്റ് വസ്തുക്കളോ വാഹനമോ നഷ്ടപ്പെടാം. എന്തിന് ജീവൻ തന്നെ നഷ്ടപ്പെടാം. കോയമ്പത്തൂര്‍ – പാലക്കാട്, പാലക്കാട് – തൃശ്ശൂര്‍, പാലക്കാട് – കോഴിക്കോട് ദേശീയപാതകളും, മുണ്ടൂര്‍ – തൂത സംസ്ഥാനപാതയും കേന്ദ്രീകരിച്ചാണ് ഈ കൊള്ളസംഘങ്ങള്‍ വിലസുന്നത്. കോയമ്പത്തൂരില്‍ നിന്നും തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ഭാഗത്തേക്കും തൃശ്ശൂര്‍ നിന്നും കോയമ്പത്തൂര്‍ ഭാഗത്തേക്കുള്ള വാഹന യാത്രക്കാരാണ് ഇവരുടെ ലക്ഷ്യം. വാളയാര്‍ മുതല്‍ മുണ്ടൂര്‍ വരെയുള്ള മേഖലയാണ് കള്ളക്കടത്തുകാരുടെ കേന്ദ്രമാവുന്നത്. പുലര്‍ച്ചെയും, രാത്രി പത്തുമണിക്ക് ശേഷവുമാണ് വാഹനങ്ങള്‍ തട്ടിയെടുക്കുന്നത് വ്യാപകമാകുന്നു. കോയമ്പത്തൂര്‍ ദേശീയപാതയില്‍ കഴിഞ്ഞ ഡിസംബറില്‍ കാര്‍ തടഞ്ഞു നിര്‍ത്തി പണം കവര്‍ന്ന കേസില്‍ മുഴുവന്‍ പ്രതികളെയും ഇതുവരെ പിടികൂടിയിട്ടില്ല. വേലിക്കാടിനടുത്ത് കാര്‍ തടഞ്ഞു നിര്‍ത്തി തമിഴ്‌നാട് സ്വദേശികളെ കൊള്ളയടിച്ച ഈ കാര്‍ തോലനൂരില്‍ കണ്ടെത്തിയിരുന്നു. ഒരു…
Read More » -
NEWS
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവച്ചു
മുംബൈ: മഹാരാഷ്ട്രയില്‍ വിശ്വാസവോട്ടെടുപ്പ് നാളെ നടത്തണമെന്ന സുപ്രീം കോടതി ഉത്തരവിന് പിന്നാലെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവച്ചു. ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് താക്കറെ രാജി അറിയിച്ചത്.സുപ്രീം കോടതി വിധി അംഗീകരിക്കുന്നു.കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയ്ക്കും എന്‍സിപി മേധാവി ശരത് പവാറും നല്‍കിയ പിന്തുണയ്ക്ക് നന്ദിയെന്നും താക്കറെ പറഞ്ഞു.സര്‍ക്കാര്‍ പിന്തുടര്‍ന്നത് ശിവജിയുടെ നയമാണെന്നും താക്കറെ കൂട്ടിച്ചേര്‍ത്തു. വോട്ടെടുപ്പ് മാറ്റുന്നതുമായി ബന്ധപ്പെട്ട് ശിവസേന സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളുകയായിരുന്നു.മൂന്നേകാല്‍ മണിക്കൂര്‍ നീണ്ട വാദത്തിനൊടുവിലാണ് സുപ്രീം കോടതിയിയുടെ നിര്‍ണായക വിധി.
Read More » -
Business
പണപ്പെരുപ്പത്തിൽ കാലിടറി ഓഹരി വിപണി; സെൻസെക്സ് 150 പോയിന്റ് നഷ്ടത്തിൽ
മുംബൈ: ആഗോള വിപണിയിലെ പണപ്പെരുപ്പവും അമേരിക്ക നിരക്കുകൾ ഉയർത്തുമോ എന്ന ആശങ്കയും ഓഹരി വിപണിയെ തളർത്തി. സെന്‍സെക്‌സ് 150.48 പോയ്ന്റ് ഇടഞ്ഞ് 53026.97 പോയ്ന്റിലും നിഫ്റ്റ് 51.10 പോയ്ന്റ് ഇടിഞ്ഞ് 15799.10 പോയ്ന്റിലുമാണ് ഇന്ന് ക്ലോസ് ചെയ്തത്. പണപ്പെരുപ്പത്തിനൊപ്പം ഉയരുന്ന എണ്ണ വില ഇന്ത്യൻ ഓഹരി വിപണിക്ക് തിരിച്ചടിയായി. ഇന്ന് 1783 ഓഹരികളുടെ വില ഇടിഞ്ഞു. 1519 ഓഹരികള്‍ നേട്ടമുണ്ടാക്കി. 148 ഓഹരികളുടെ വില മാറ്റമില്ലാതെ തുടർന്നു. ഏഷ്യന്‍ പെയ്ന്റ്‌സ്, ആക്‌സിസ് ബാങ്ക്, ബജാജ് ഫിന്‍സെര്‍വ്, ബജാജ് ഫിനാന്‍സ്, ഡോ റെഡ്ഡീസ്, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവയുടെ ഓഹരികൾ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ഭാരതി എയര്‍ടെല്‍, ഐറ്റിസി, മാരുതി, നെസ്ലെ, എന്‍ടിപിസി, പവര്‍ ഗ്രിഡ് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കി. അതേസമയം രൂപയുടെ മൂല്യം റെക്കോർഡ് ഇടിവിലെത്തി.
Read More » -
Kerala
ഗർഭം നിലനിര്‍ത്താനുള്ള മരുന്ന് ചോദിച്ചു, അലസിപ്പിക്കാനുള്ള മരുന്ന് നല്‍കി; മെഡിക്കല്‍ ഷോപ്പിനെതിരെ കേസെടുത്തു
എടവണ്ണ: ഗര്‍ഭിണിയായ യുവതിക്ക് ഗര്‍ഭം നിലനിര്‍ത്തുന്നതിനുള്ള മരുന്നിനു പകരം ഗര്‍ഭം അലസിപ്പിക്കുന്നതിനുള്ള മരുന്ന് മാറി നല്‍കിയതിനെ തുടര്‍ന്ന് എടവണ്ണയിലെ സ്വകാര്യ മെഡിക്കല്‍ ഷോപ്പിനെതിരെ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം കേസെടുത്തു. എടവണ്ണ സ്വദേശിനിയുടെ പരാതിയില്‍മേലാണ് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ്, സ്ഥാപനത്തില്‍ പരിശോധന നടത്തി നടപടി സ്വീകരിച്ചത്. എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ ചികിത്സയിലായിരുന്ന ഗര്‍ഭിണിയായ യുവതിക്ക് ഗര്‍ഭം നിലനിര്‍ത്തുന്നതിനാവശ്യമായ ജെസ്റ്റൊപ്രൈീ എംആര്‍ 200എം.ജി എന്ന മരുന്നാണ് കുറിപ്പടിയില്‍ എഴുതിയിരുന്നത്. ഈ കുറിപ്പടി എടവണ്ണയിലെ സ്വകാര്യ മെഡിക്കല്‍ ഷോപ്പില്‍ കാണിച്ചപ്പോള്‍ പരാതിക്കാരിക്ക് ലഭിച്ചത് ഗര്‍ഭം അലസിപ്പിക്കാനുള്ള ഗുളികയായിരുന്നു. രണ്ടു ഗുളിക കഴിച്ചതോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മെഡിക്കല്‍ ഷോപ്പില്‍ നിന്നും മരുന്ന് മാറിയാണ് നല്‍കിയതെന്ന് വ്യക്തമായത്. ഡോക്ടറുടെ നിര്‍ദേശപ്രകാരം കുറിപ്പടിയോടെ മാത്രം വില്‍ക്കേണ്ട ഷെഡ്യൂള്‍ എച്ച് വിഭാഗത്തില്‍പ്പെടുന്ന ഗര്‍ഭചിദ്ര മരുന്ന് അവിവേകത്തോടെയാണ് സ്ഥാപനത്തില്‍ നിന്നും വില്‍പ്പന നടത്തിയിട്ടുള്ളതെന്ന് പരിശോധനയില്‍ ബോധ്യപ്പെട്ടതായും രജിസ്റ്റേര്‍ഡ് ഫാര്‍മസിസ്റ്റിന്റെ മേല്‍നോട്ടത്തിലല്ല മരുന്ന് വില്‍പ്പനയെന്നും…
Read More » -
Kerala
“ഇരുമ്പ് അല്ല,ഉരുക്ക് ആണ് മുഖ്യമന്ത്രി”; കുഴല്‍നാടനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ഇ.പി. ജയരാജന്‍
കല്‍പറ്റ: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിജയനെതിരെ നിയമസഭയില്‍ ആരോപണം ഉന്നയിക്കുകയും ഇന്ന് വാര്‍ത്താസമ്മേളനം നടത്തി , വെല്ലുവിളിക്കുകയും ചെയ്ത മാത്യു കുഴല്‍നാടനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് സിപിഎം കേന്ദ്ര കമ്മറ്റി അംഗവും ഇടതുമുന്നണി കണ്‍വീനറുമായ ഇ പി ജയരാജന്‍ രംഗത്ത്.’ഇവൻ എവിടേ നിന്ന് വന്നു. എന്തും പറയാൻ ഉള്ള വേദി അല്ല നിയമസഭാ , മുഖ്യമന്ത്രിയുടെ കുടുംബത്തെ അപമാനിക്കുന്നു , കുഴൽ നാടന് മുഖ്യമന്ത്രിയെ അറിയില്ല നല്ലോണം അറിയണം എങ്കിൽ അടുത്ത് പോയി നോക്കണം ഇരുമ്പ് അല്ല,ഉരുക്ക് ആണ് മുഖ്യമന്ത്രി’ ജയരാജന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് വിഡി സതീശനേയും ഇപി ജയരാജന്‍ വിമര്‍ശിച്ചു.’തൃക്കാക്കരക്ക് ശേഷം.വി ഡീ സതീശൻ കലാപത്തിന് ആഹ്വാനം ചെയ്യുന്നു .ലീഡർ ആകാനുള്ള ശ്രമം ആണ് .കരുണാകരനെ പോലെ ആകാൻ ശ്രമം .അപ്പോഴാണ് വിവാദ സ്ത്രീ കടന്നു വരുന്നത്.ആർഎസ്എസ് ന് കീഴിൽ പരിശീലനം നേടി സ്വപ്ന ഇറങ്ങി.യുഡിഎഫും പത്രങ്ങളും ആഘോഷിച്ചു .ചെമ്പ് കൊണ്ട് നടക്കൽ മാത്രം ആകും…
Read More » -
Crime
ഫേസ്ബുക്കില്‍ റിക്വസ്റ്റ് നിരസിച്ചതിന് യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി; യുവാക്കള്‍ അറസ്റ്റില്‍
പത്തനംതിട്ട: ഫേസ്ബുക്കിൽ ഫ്രണ്ട് റിക്വസ്റ്റ് നിരസിച്ചതിന് യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയ യുവാക്കൾ അറസ്റ്റിൽ. പത്തനംതിട്ട പുറമറ്റം സ്വദേശികളാണ് കോയിപ്രം പൊലീസിന്റെ പിടിയിലായത്. കൂടുതൽ തെളിവുകൾ ശേഖരിക്കാനായി പ്രതികളുടെ ഫോൺ ഫൊറൻസിക് ലാബിലേക്ക് അയച്ചു. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയിലാണ് സംഭവം. രണ്ടാം പ്രതിയായ സേതുനായരുടെ നിർദേശ പ്രകാരമാണ് ഒന്നാം പ്രതി ശരത്ത് എസ് പിള്ള പരാതിക്കാരിയായ യുവതിയുടെ വീട്ടിലെത്തി കുളിമുറിയിലെ ദൃശ്യങ്ങൾ പകർത്തിയത്. സേതുനായരാണ് യുവതിക്ക് ഫേസ്ബുക്കിൽ റിക്വസ്റ്റ് അയച്ചത്. പല തവണ റിക്വസ്റ്റ് അയച്ചിട്ടും യുവതി സ്വീകരിക്കാത്തതിലുള്ള വൈരാഗ്യം മൂലമാണ് ശരത്തിനെ വിട്ട് ദൃശ്യങ്ങൾ പകർത്താൻ കാരണമെന്നാണ് പ്രതികൾ പൊലീസിൽ നൽകിയിരിക്കുന്ന മൊഴി. യുവതിയും മകളും മാത്രം താമസക്കുന്ന വീട്ടിലെത്തി ഒന്നാം പ്രതി ശരത് കുളിമുറിയുടെ വെന്റിലേഷനിലൂടെയാണ് ദൃശ്യങ്ങൾ പകർത്തിയത്. മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുന്നത് യുവതി കണ്ടുവെന്ന മനസിലാക്കിയിട്ടും ശരത് സ്വന്തം വീട്ടിലെത്തിയ ശേഷം പകർത്തിയ ദൃശ്യങ്ങൾ സേതുവിന് അയച്ചു കൊടുത്തു. സംഭവം നടന്നതിന്റെ തൊട്ടടുത്ത ദിവസം രാവിലെ യുവതി…
Read More » -
Crime
‘അവനെ തൂക്കിക്കൊല്ലൂ’; ഉദയ്പുർ കൊലപാതകത്തിൽ പ്രതിയുടെ സഹോദരങ്ങൾ
ഉദയ്പുർ: രാജസ്ഥാനിലെ ഉദയ്പുരിൽ തയ്യൽതൊഴിലാളി കനയ്യലാലിനെ കൊലപ്പെടുത്തിയതിൽ പ്രതികരണവുമായി പ്രതികളിലൊരാളായ റിയാസ് അക്താരിയുടെ കുടുംബം. ന്യൂസ് 18നോടാണ് സഹോദരങ്ങൾ പ്രതികരിച്ചത്. കനയ്യ ലാലിനെ കൊലപ്പെടുത്തിയതിന് റിയാസിനെ തൂക്കിക്കൊല്ലണമെന്ന് പ്രതിയുടെ നാല് സഹോദരന്മാർ പറഞ്ഞു. ഭിൽവാരയിലാണ് റിയാസിന്റെ കുടുംബം താമസിക്കുന്നത്. ഉദയ്പുരിൽ റിയാസിന്റെ ഭാര്യ വീടാണ്. വർഷങ്ങൾക്ക് മുമ്പ് ഉദയ്പൂരിലേക്ക് പോയി. പിന്നീട് സഹോദരങ്ങളുമായോ മാതാപിതാക്കളുമായോ വല്ലപ്പോഴുമേ ബന്ധപ്പെടുന്നുണ്ടായിരുന്നുള്ളൂ. ഏറ്റവും ഇളയവനായ റിയാസ് കഴിഞ്ഞ മൂന്ന് വർഷമായി കുടുംബത്തോട് അടുപ്പമുണ്ടായിരുന്നില്ല. ഒരു മാസം മുമ്പ് റിയാസുമായി സംസാരിച്ചപ്പോൾ അസ്വസ്ഥനായിരുന്നു. ബസ് സ്റ്റാൻഡിലേക്ക് വിളിച്ചെങ്കിലും സഹോദരങ്ങളെ കാണാനായില്ല. അതിനുശേഷം, റിയാസുമായി സംസാരിച്ചിട്ടില്ലെന്നും സഹോദരങ്ങൾ പറഞ്ഞു. കൊലപാതകത്തിന് ശേഷം നാണക്കേടും ഭയവും കാരണം വീട്ടിൽ നിന്ന് പുറത്തിറങ്ങിയിട്ടില്ലെന്നും സഹോദരങ്ങൾ പറഞ്ഞു. 48കാരനായ കനയ്യ ലാലാണ് ക്രൂരമായി കൊല്ലപ്പെട്ടത്. കനയ്യ ലാലിനെ ഇന്നലെ അദ്ദേഹത്തിന്റെ തയ്യൽ കടയിൽ വെച്ച് കഴുത്തറുത്ത് കൊലപ്പടുത്തുകയും ദൃശ്യങ്ങൾ സോഷ്യൽമീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇസ്ലാമിനെ അപമാനിച്ചതിനുള്ള പ്രതികാരമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള മുന്നറിയിപ്പാണെന്നും…
Read More »