Month: June 2022
-
Crime
സൗദിയിലേക്ക് മദ്യക്കടത്ത്; ഈരാറ്റുപേട്ട സ്വദേശിക്ക് 11 കോടി രൂപ പിഴ !
റിയാദ്: ബഹ്‌റൈനിൽ നിന്ന് സൗദി അറേബ്യയിലേക്ക് മദ്യം കടത്തിയ കേസിൽ മലയാളി യുവാവിന് സൗദി അറേബ്യയില്‍ 11 കോടിയോളം രൂപ പിഴ. കോട്ടയം ഈരാറ്റുപേട്ട സ്വദേശി ഷാഹുല്‍ മുനീറിനാണ് (26) ബഹ്‌റൈനില്‍ നിന്ന് സൗദി അറേബ്യയിലേക്ക് മദ്യം കടത്തിയ കേസില്‍ ദമ്മാം ക്രിമിനല്‍ കോടതി കനത്ത പിഴയും നാടുകടത്തലും ശിക്ഷിച്ചത്. 52,65,180 സൗദി റിയാല്‍ (11 കോടിയിലധികം ഇന്ത്യന്‍ രൂപ) ആണ് കോടതി ചുമത്തിയിരിക്കുന്ന പിഴ. മൂന്ന് മാസം മുമ്പാണ് കേസിന് ആസ്‍പദമായ സംഭവം നടന്നത്. സൗദി അറേബ്യയേയും ബഹ്റൈനിനെയും ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ്‌വേയില്‍ കസ്റ്റംസ് പരിശോധനക്കിടെ ഇയാള്‍ പിടിയിലാകുകയായിരുന്നു. നാലായിരത്തോളം മദ്യകുപ്പികളാണ് ഇയാളുടെ ട്രെയിലറില്‍ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചത്. എന്നാല്‍ ട്രെയിലറില്‍ മദ്യക്കുപ്പികളായിരുന്നുവെന്ന് തനിക്ക് അറിയില്ലായിരുന്നെന്ന് യുവാവ് കോടതിയില്‍ വാദിച്ചെങ്കിലും തെളിവുകള്‍ അദ്ദേഹത്തിന് എതിരായിരുന്നു. കേസില്‍ അപ്പീല്‍ കോടതിയില്‍ നിരപരാധിത്വം തെളിയിക്കാന്‍ കോടതി ഒരുമാസം സമയം അനുവദിച്ചിട്ടുണ്ട്. നാലു വര്‍ഷമായി ജിദ്ദയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി…
Read More » -
Business
ഐഫോണ്‍ നിര്‍മാതാക്കളായ ഫോക്സ്‌കോണ്‍ ജോലിക്ക് ആളെയെടുക്കുന്നു; ഒപ്പം ആകര്‍ഷകമായ ശമ്പളവും ബോണസും
കൂടുതൽ പേരെ ജോലിക്കെടുക്കാനും ബോണസ് നൽകാനുമുള്ള നീക്കവുമായി ഐഫോൺ നിർമാതാക്കളായ ഫോക്‌സ്‌കോൺ. ഈ വർഷത്തെ ഐഫോൺ സീരീസ് ലോഞ്ച് ചെയ്യുന്നതിനുള്ള തയ്യാറെടുപ്പുമായി ആപ്പിൾ മുന്നോട്ട് പോകുമ്പോഴാണ് ഇത്തരം നീക്കവും. കമ്പനിയുടെ ഏറ്റവും വലിയ ഐഫോൺ ഫാക്ടറി ചൈനയിലെ ഷെങ്‌ഷൗവിലെ ഫോക്‌സ്‌കോൺ പ്ലാന്റാണ്. പ്ലാന്റിൽ ഇപ്പോൾ കാര്യമായി ആൾക്കാരെ ജോലിക്ക് എടുക്കുന്നുണ്ട്. ആപ്പിൾ ഐ ഫോൺ 14 ലോഞ്ചിന് ഒരുങ്ങുന്ന സാഹചര്യത്തിൽ പുതുതായി എത്തുന്ന തൊഴിലാളികൾക്ക് ബോണസും വാഗ്ദാനം ചെയ്തിട്ടുണ്ട്. കൊവിഡ് കേസുകൾ കൂടിയ സാഹചര്യം കണക്കിലെടുത്ത് നിയമനങ്ങൾ നടത്തുന്നത് ഫോക്‌സ്‌കോൺ നിർത്തി വെച്ചിരുന്നു. 9,000 യുവാൻ (ഏകദേശം ഒരു ലക്ഷം രൂപ) വരെ ബോണസ് നൽകുന്ന രീതിയിലാണ് ഫോക്സ്കോൺ പുതിയ അസംബ്ലി ലൈൻ തൊഴിലാളികളെയും ട്രെയിനികളെയും നിയമിക്കാൻ തുടങ്ങിയതെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ബോണസ് അർഹത നേടണമെങ്കിൽ തൊഴിലാളികൾ നാല് മാസമെങ്കിലും ജോലി ചെയ്യണം. കൂടുതല്‍ തൊഴിലാളികളെ കമ്പനിയിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ക്യാഷ് റിവാർഡുകൾ വർധിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.…
Read More » -
Crime
സേതു ആവശ്യപ്പെട്ടു, ശരത് പകര്‍ത്തി… ഫ്രണ്ട് റിക്വസ്റ്റ് നിരസിച്ചതിന്റെ പേരിൽ യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
പത്തനംതിട്ട: ഫേസ്ബുക്ക് ഫ്രണ്ട് റിക്വസ്റ്റ് നിരസിച്ചതിന്റെ പേരിൽ യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിൽ കോയിപ്രം പുറമറ്റം പടുതോട് താഴത്തെപ്പടവില്‍ ശരത് എസ്. പിള്ള (19), പടുതോട് പാനാലിക്കുഴിയില്‍ വിശാഖ് എന്ന സേതു നായര്‍ (23) എന്നിവരാണ് പിടിയിലായത്. സേതുനായർ ആവശ്യപ്പെട്ടതനുസരിച്ചാണ് യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ശരത് പിള്ള ദൃശ്യങ്ങൾ പകർത്തിയത്. കഴിഞ്ഞ 26 ന് രാത്രി എട്ടുമണിയോടെ യുവതിയും മകളും മാത്രം താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ചു കയറിയ ശരത് കുളിമുറിയുടെ വെന്റിലേഷനിലൂടെ നഗ്‌നദൃശ്യങ്ങള്‍ സ്വന്തം മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു. പിന്നീട് വീട്ടിലെത്തി സേതുവിന് അയച്ചുകൊടുത്തു. കുളിമുറിയുടെ വെന്റിലേഷനിലൂടെ മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് യുവതി കണ്ടുവെന്ന് മനസ്സിലാക്കിയിട്ടും ശരത് വീട്ടിലെത്തി സുഹൃത്തിന് അയച്ചുകൊടുക്കുകയായിരുന്നുവെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ഇവരുടെ മൊബൈല്‍ ഫോണുകളും അന്വേഷണസംഘം പിടിച്ചെടുത്തു. ശരത്തിന്റെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിലാണ് സേതു നായരെ പിടികൂടിയത്. ഇയാള്‍ പറഞ്ഞിട്ടാണ് ദൃശ്യങ്ങൾ പകർത്തിയതെന്ന് ശരത് എസ് പിള്ള പൊലീസിന്…
Read More » -
Kerala
വീണ്ടും ആന്ത്രാക്‌സ് ഭീതി! തൃശൂരില്‍ കാട്ടുപന്നികള്‍ക്ക് സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: മൃഗങ്ങളില്‍ ആന്ത്രാക്‌സ് രോഗബാധ സ്ഥിരീകരിച്ചതിനാല്‍ പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് അടിയന്തര നടപടികള്‍ സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തൃശൂര്‍ ആതിരപ്പള്ളി വനമേഖലയിലെ കാട്ടു പന്നികളിലാണ് ആന്ത്രാക്‌സ് രോഗബാധ സ്ഥിരീകരിച്ചത്. ആതിരപ്പള്ളി വന മേഖലയില്‍ കാട്ടുപന്നികള്‍ കൂട്ടത്തോടെ ചത്തിരുന്നു. തുടര്‍ന്ന് ആരോഗ്യ വകുപ്പും മൃഗസംരക്ഷണ വകുപ്പും വനം വകുപ്പും അന്വേഷണം നടത്തിയിരുന്നു. ഇവയുടെ സാമ്പിളുകള്‍ പരിശോധിച്ചതില്‍ നിന്നും ബാസിലസ് ആന്ത്രാസിസ് മൂലമുള്ള രോഗബാധയാണെന്ന് സ്ഥിരീകരിച്ചു. ചത്ത പന്നികളുടെ മൃതശരീരം നീക്കം ചെയ്യാനും മറവ് ചെയ്യാനുമായി പോയ ആളുകളെ നിരീക്ഷിച്ചു വരുന്നു. ഇവര്‍ക്ക് ആവശ്യമായ പ്രതിരോധ ചികിത്സയും നല്‍കി വരുന്നു. കാട്ടുപന്നികള്‍ ഉള്‍പ്പെടെയുള്ള മൃഗങ്ങള്‍ കൂട്ടത്തോടെ ചാകുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ആ സ്ഥലങ്ങളില്‍ ആളുകള്‍ പോകാതിരിക്കാനും അവയുടെ മൃതശരീരങ്ങള്‍ കൈകാര്യം ചെയ്യാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. അവര്‍ മൃഗസംരക്ഷണ വകുപ്പിലേയോ ആരോഗ്യ വകുപ്പിലേയോ വനം വകുപ്പിലേയോ ഉദ്യോഗസ്ഥരെ വിവരം അറിയിക്കേണ്ടതാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. തൃശൂര്‍ ജില്ലയില്‍ ഇതു സംബന്ധിച്ച് അവലോകന യോഗം…
Read More » -
Crime
സാമൂഹികമാധ്യമം വഴി സൗഹൃദം സ്ഥാപിച്ച് നഗ്ന ചിത്രങ്ങള്‍ കൈക്കലാക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍
മലപ്പുറം: സാമൂഹ്യമാധ്യമം വഴി പരിചയപ്പെട്ട പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച് നഗ്‌ന ചിത്രങ്ങൾ കൈമാറാൻ പ്രേരിപ്പിച്ച യുവാവിനെ പോക്‌സോ കേസ് പ്രകാരം അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പൂന്തുറ പറവൻകുന്ന് നസീം (21) നെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾ നഗ്‌നചിത്രങ്ങൾ കുട്ടിയെ കാണിക്കുകയും കുട്ടിയിൽ നിന്ന് പണവും ആഭരണങ്ങളും കൈക്കലാക്കാനും ശ്രമിക്കുകയും ചെയ്തിരുന്നു. കുട്ടിയുടെ സ്വഭാവത്തിൽ വ്യത്യാസം കണ്ടതിനാൽ വീട്ടുകാർ വിശദമായി കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് കാര്യങ്ങൾ അറിഞ്ഞത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തിരുവനന്തപുരത്ത് നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്. പോക്‌സോ കൂടാതെ ഇൻഫമേഷൻ ടെക്‌നോളജി ആക്ട് വകുപ്പുകൾ പ്രകാരവും പ്രതിക്കെതിരെ കേസുണ്ട്. കുറ്റിപ്പുറം പോലീസ് ഇൻസ്‌പെക്ടർ ശശീന്ദ്രൻ മേലയിൽ, എസ് ഐ മാത്യൂ, സി പി ഒ അലക്‌സ് സാമുവൽ, ജോസ് പ്രകാശ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read More » -
Crime
പൂട്ടിക്കിടന്ന വീട്ടില്‍ മോഷ്ണം; 17 പവന്‍ സ്വര്‍ണാഭരണം കവര്‍ന്ന സംഘം പിടിയില്‍
മലപ്പുറം: കോഡൂരിൽ പൂട്ടി കിടന്ന വീടിനുള്ളിൽ നിന്ന് 17 പവനോളം സ്വർണാഭരണം മോഷണം പോയ കേസിൽ ആറ് പേർ പിടിയിൽ. കോഡൂർ സ്വദേശികളായ തറയിൽ വീട്ടിൽ അബ്ദുൽ ജലീൽ (28), കടമ്പടത്തൊടി വീട്ടിൽ മുഹമ്മദ് ജസിം(20), പിച്ചമടയത്തിൽ ഹാഷിം (25), ഊരത്തൊടി വീട്ടിൽ റസൽ (19), പൊന്മള സ്വദേശി കിളിവായിൽ വീട്ടിൽ ശിവരാജ്(21), ഒതുക്കുങ്ങൽ സ്വദേശി ഉഴുന്നൻ വീട്ടിൽ മുഹമ്മദ് മുർഷിദ്(20) എന്നിവരെയാണ് മലപ്പുറം പോലീസ് പിടികൂടിയത്. ഈമാസം 25ന് കോഡൂർ സ്വദേശി കോതൻ നിസാർ നൽകിയ പരാതിയിലാണ് നടപടി. പ്രതികളിൽ നിന്ന് മോഷണം പോയ രണ്ട് സ്വർണവളകൾ കണ്ടെടുത്തു. ബാക്കി സ്വർണം മലപ്പുറത്തുള്ള വിവിധ സ്വർണ കടകളിൽ വിറ്റതായി പ്രതികൾ സമ്മതിച്ചിട്ടുണ്ട്. പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തും. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ ജോബി തോമസ്, എസ് ഐമാരായ അമീറലി, അബ്ദുൽ നാസർ, ഗിരീഷ്, പ്രൊബേഷൻ എസ് ഐ. മിഥുൻ, എ എസ് ഐ അജയൻ, സി പി…
Read More » -
Crime
വിമുക്തഭടന്റെ നേതൃത്വത്തില്‍ ചീട്ടുകളി; വന്‍ സംഘം അറസ്റ്റില്‍, പിടിച്ചെടുത്തത് മൂന്നര ലക്ഷത്തില്‍ അധികം രൂപ
കോഴിക്കോട്: കൊയിലാണ്ടി വിയ്യൂരിലെ ഒരു വീട്ടിൽ നടത്തിയ പൊലീസ് റെയ്ഡിലാണ് വിമുക്ത ഭടൻ ഉൾപ്പെട്ട വൻ ചീട്ട് കളി സംഘത്തെ പോലീസ് പിടികൂടിയത്. സിഐ സുനിൽ കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വിയ്യൂർ രാമതെരു പ്രതീഷിന്റെ വീട്ടിലായിരുന്നു റെയിഡ് നടത്തിയത്. പ്രതീഷ് ഉൾപ്പെടെ 12 പേരെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 3,63, 050 പിടിച്ചെടുത്തു. വീട് റെയിഡ് ചെയ്യുന്നതിനിടെ വീടിന്റെ കോണിക്കടിയിൽ കാണ്ടെത്തിയ 40 ലിറ്ററോളം വാറ്റ് ഉണ്ടാക്കുന്നതിനുള്ള വാഷും പിടികൂടി. വാഷ് സൂക്ഷിച്ചതിന് പ്രതീഷിന്റെ പേരിൽ അബ്കാരി കേസ്സും രജിസ്റ്റർ ചെയ്തു. ചീട്ടുകളിക്കാർക്ക് പൊലീസ് ജാമ്യം നൽകി. പ്രതീഷിനെ കൊയിലാണ്ടി ജെഎഫ്സിഎം. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. റെയിഡിന് എസ്ഐ മാരായ എംഎൻ. അനൂപ് , കെടി രഘു, എഎസ്ഐ. അഷറഫ്, സിപിഒ മാരായ സിനു രാജ്, അജയ് രാജ് , മലബാർ സ്പെഷ്യൽ പോലീസുകാരും റെയ്ഡിൽ പങ്കെടുത്തു.
Read More » -
NEWS
വാഹനാപകടത്തില്‍ നിന്നും രക്ഷപെട്ട ആൾ വീട്ടിലെത്തി തൂങ്ങിമരിച്ചു
ചേര്‍ത്തല: നാല് പേർ മരിച്ച വാഹനാപകടത്തില്‍ നിന്നും പരിക്കോടെ രക്ഷപെട്ട ആൾ തൂങ്ങിമരിച്ചു.ചേര്‍ത്തല തെക്ക് ഗ്രാമ പഞ്ചായത്ത് അര്‍ത്തുങ്കല്‍ വേങ്ങശേരില്‍ ബൈജു എന്ന അമ്ബത്തൊന്നുകാരനാണ് തൂങ്ങിമരിച്ചത്. കഴിഞ്ഞ മെയ് 22 നു ബൈജുവും കുടുംബവും ഉള്‍പ്പെടെയുള്ള തീര്‍ത്ഥാടക സംഘം വേളാങ്കണ്ണിക്ക് പോയ ടെമ്ബോ ട്രാവലര്‍ ടൂറിസ്റ്റ് ബസുമായി വടക്കാഞ്ചേരിയില്‍ വച്ച് കൂട്ടിയിടിച്ച് ബൈജുവിന്റെ ബന്ധുക്കളായ പോള്‍ എന്ന പൈലി, ഭാര്യ റോസി, പോളിന്റെ സഹോദരന്‍ വര്‍ഗീസിന്റെ ഭാര്യ ജെസി എന്നിവര്‍ മരിച്ചിരുന്നു. അപകടത്തിൽ പരിക്കേറ്റ ബൈജു കഴിഞ്ഞ ദിവസമാണ് ചികിത്സയ്ക്ക് ശേഷം ആശുപത്രിയിൽ നിന്നും വീട്ടീലെത്തിയത്.ശേഷം തൂങ്ങി മരിക്കുകയായിരുന്നു.
Read More » -
Kerala
സ്വകാര്യ ബസുകൾ മാറ്റത്തിന്റെ പാതയിൽ, ശീതീകരിച്ച വൈദ്യുതി ബസുകൾ ഉടൻ നിരത്തിലിറങ്ങും
സംസ്ഥാനത്തെ സ്വകാര്യ ബസുകൾ ഇനി ശീതീകരിച്ച വൈദ്യുത ബസുകളായി മാറും. അന്താരാഷ്ട്ര നിലവാരമുള്ള വൈദ്യുത വാഹനങ്ങൾ നിരത്തിലിറക്കാൻ ബംഗളൂരു ആസ്ഥാനമായ അസ്.യു എനർജിയും കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷനും കരാർ ഒപ്പുവെച്ചു. നടത്തിപ്പുകാർക്ക് ഒരു രൂപ പോലും മുതൽ മുടക്ക് ഇല്ലാത്ത രീതിയിലാണ് വാഹനങ്ങൾ നിരത്തിലിറങ്ങുക. ബസിലേക്കാവശ്യമുള്ള ജീവനക്കാരെ നടത്തിപ്പുകാർ ചുമതലപ്പെടുത്തണം. ഒരു കിലോമീറ്ററിന് നിശ്ചിത നിരക്കിൽ തുക കമ്പനിക്ക് നൽകണം. ഇന്ധന ചെലവ് 30 രൂപയിൽ നിന്ന് ആറ് രൂപയിലേക്ക് കുറക്കാൻ കഴിയുമെന്ന് കമ്പനി ചൂണ്ടികാട്ടുന്നു. 10000 ബസ്സുകൾ നിരത്തിലിറക്കാനുള്ള ധാരണപത്രമാണ് അസ്.യു എനർജിയും കേരള ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷനുമായി ഒപ്പിട്ടിരിക്കുന്നത്. വാഹനത്തിന്റെ ചാർജിങ് സ്റ്റേഷനുകളും അറ്റകുറ്റപ്പണികളും കമ്പനിയുടെ ഉത്തരവാദിത്തമാണ്. ആറുമാസത്തിനുള്ളിൽ ആദ്യ വാഹനം നിരത്തിലിറക്കാനാണ് ധാരണ.
Read More » -
NEWS
ഓട്ടോറിക്ഷ ഓടിക്കുന്നതിനിടയിൽ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു
മാള: ഓട്ടം പോയി തിരികെ വരുന്നതിനിടയിൽ ഓട്ടോറിക്ഷാ ഡ്രൈവര്‍ കുഴഞ്ഞ് വീണ് മരിച്ചു.മാള പഞ്ചായത്ത് ബസ്സ് സ്റ്റാന്റിന് മുന്നിൽ ഓട്ടോറിക്ഷ ഓടിച്ചിരുന്ന വട്ടക്കോട്ട പുലിക്കുന്നത്ത് പള്ളിപ്പാടന്‍ ബൈജു (48) ആണ് മരിച്ചത്. മാളയില്‍ നിന്നും ഓട്ടം പോയി തിരികെ വരുമ്ബോള്‍ മാള ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നിലെത്തിയപ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു.ഉടനെ കൊടുങ്ങല്ലൂര്‍ താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ബിബിത(ആശാ പ്രവര്‍ത്തക). മകള്‍: അനാമിക
Read More »