Month: June 2022
-
NEWS
ആറ്റിങ്ങലില്‍ വാഹനാപകടത്തില്‍ അച്ഛനും മകനു മരിച്ചു; ആത്മഹത്യയെന്ന് നിഗമനം
തിരുവനന്തപുരം: ആറ്റിങ്ങലില്‍ വാഹനാപകടത്തില്‍ അച്ഛനും മകനു മരിച്ചത് ആത്മഹത്യയെന്ന് സൂചന. ടാങ്കര്‍ ലോറിയില്‍ കാര്‍ ഇടിപ്പിച്ചാണ് നെടുമങ്ങാട് നല്ലമ്ബ്രക്കോണം സ്വദേശി പ്രകാശ് ദേവരാജന്‍, മകന്‍ ശിവദേവ് (12) എന്നിവര്‍ മരിച്ചത്. ദേശീയപാതയില്‍ ആറ്റിങ്ങല്‍ മാമത്ത് ഇന്നലെ രാത്രിയായിരുന്നു സംഭവം. രാത്രി പതിനൊന്നരയോടെയാണ് മാമം പെട്രോള്‍ പമ്ബിന് സമീപം വെച്ച് അപകടമുണ്ടായത്.എന്നാൽ ഇതിന് മുൻപ് രാത്രി 10.59 ഓടെ ആത്മഹത്യ ചെയ്യുന്നത് സംബന്ധിച്ച് പ്രകാശ് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിരുന്നു.അഞ്ചുപേരുടെ ചിത്രം സഹിതമായിരുന്നു ഫെയ്‌സ്ബുക്ക് പോസ്റ്റ്.മരണത്തിന് ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡില്‍ പെട്രോള്‍ നിറയ്ക്കുന്നതിന് പോയ പെട്രോള്‍ ടാങ്കറിലേക്കാണ് കാര്‍ ഇടിച്ചത്.ഉടന്‍ തന്നെ സ്ഥലത്തെത്തിയ നാട്ടുകാര്‍ ഇരുവരെയും ആറ്റിങ്ങല്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
Read More » -
India
മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു,40 എംഎല്‍എമാര്‍ തനിക്കൊപ്പമെന്നു ഏക്‌നാഥ് ഷിന്‍ഡെ
മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധിക്കിടെ ഇടഞ്ഞു നില്‍ക്കുന്ന എംഎൽഎമാർ അസമിലെ ഗുവാഹട്ടിയിലെത്തി. സ്ഥലത്തെ റഡിസണ്‍ല ബ്ലു ഹോട്ടലിലാണ് എംഎല്‍എമാരെ താമസിപ്പിച്ചിരിക്കുന്നത്. ശിവസേനയുമായി ഭിന്നതയിലുള്ള ഏക്‌നാഥ് ഷിന്‍ഡെക്കൊപ്പമാണ് എംഎല്‍എമാര്‍ എത്തിയത്. ബിജെപി എംഎല്‍എ സുശാന്ത ബോര്‍ഗൊഹെയ്ന്‍ എംഎല്‍എമാരെ സ്വീകരിച്ചു.40 എംഎല്‍എമാര്‍ തന്റെയൊപ്പമുണ്ടെന്നും ബാൽ താക്കറെയുടെ ഹിന്ദുത്വം ഉയര്‍ത്തിപ്പിടിക്കുമെന്നും ഗുവാഹട്ടിയില്‍ വെച്ച് ഏക്‌നാഥ് ഷിന്‍ഡെ പറഞ്ഞു. ഗുജറാത്തില്‍ നിന്ന് ഗുവാഹട്ടിയിലേക്ക് പുറപ്പെടവെ സൂറത്ത് എയര്‍പോര്‍ട്ടില്‍ വെച്ചും ഇതു തന്നെയായിരുന്നു പറഞ്ഞത്. ബാൽ താക്കറെയുടെ ശിവസേന ഞങ്ങള്‍ ഉപേക്ഷിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ഹിന്ദുത്വം ഞങ്ങള്‍ മുന്നോട്ട് കൊണ്ട് പോവുമെന്നായിരുന്നു ഷിന്‍ഡെ പറഞ്ഞത്. എംഎഎല്‍എമാരെ തിരിച്ചു കൊണ്ട് വരാന്‍ ശിവസേന നേതാക്കള്‍ അനുനയ നീക്കം നടത്തുമെന്ന് മുന്നില്‍ കണ്ടാണ് ബിജെപി ഇവരെ ഗുജറാത്തിലേക്കും പിന്നീട് ഗുവാഹട്ടിയിലേക്കും മാറ്റിയതെന്നാണ് റിപ്പോർട്ട്. ഇതിനിടെ ബാക്കിയുള്ള എംഎല്‍എമാരെ മുംബൈയിലെ വിവിധ ഹോട്ടലുകളിലേക്ക് ശിവസേന മാറ്റിയിട്ടുണ്ട്.288 ആണ് മഹാരാഷ്ട്ര നിയമസഭയിലെ അംഗബലം. എന്‍സിപിയുടെ രണ്ട് മുതിര്‍ന്ന അംഗങ്ങള്‍ ജയിലില്‍ കഴിയുന്നതിനാല്‍ 285 അംഗങ്ങളാണ് നിലവില്‍ നിയമസഭയിലുള്ളത്.…
Read More » -
LIFE
ജാഫർ ഇടുക്കിയുടെ “ഒരു കടന്നൽ കഥ”
പ്രശസ്ത നടൻ ജാഫർ ഇടുക്കിയെ കേന്ദ്ര കഥാപാത്രമാക്കി പ്രദീപ് വേലായുധൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്” ഒരു കടന്നൽ കഥ “.സുധീർ കരമന, സുനിൽ സുഖദ, സുധീർ പരവൂർ, പരസ്പരം പ്രദീപ്, അസീസ് നെടുമങ്ങാട്, സാജൻ പള്ളുരുത്തി,അമൽ രവീന്ദ്രൻ,കൊച്ചിൻ ബിജു, ബിജു ശങ്കർ,അജിത് കൂത്താട്ടുകുളം, മുൻഷി രഞ്ജിത്,ഉല്ലാസ് ഭായ്,ഹരി നംബോദ, വിനോദ് ബോസ്,നിഷ സാരംഗ്,അരുണിമ രാജ്,ജോളി ചിറയത്ത്, മാസ്റ്റർ അബരീഷ് തുടങ്ങിയവർ പ്രധാന താരങ്ങൾ. ടി കെ വി പ്രൊഡക്ഷൻസ്,ഡി കെ പ്രൊഡക്ഷൻസ് എന്നി ബാനറുകളിൽ സുവർണ്ണ പ്രദീപ്, ഉല്ലാസ് ശങ്കർ, ബാബു പന്തക്കൻ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജിസ്ബിൻ സെബാസ്റ്റൃൻ നിർവ്വഹിക്കുന്നു. ഗാനരചനയും സംഗീത സംവിധാനവും ജിൻസി മണിയാട്ട്,വയലിൻ സജി എന്നിവർ നിർവ്വഹിക്കുന്നു. കോ പ്രൊഡ്യുസർ-നിഷ ബിജു.എഡിറ്റർ- ഗ്രേയ്സൺ എസിഎ. കല-ഷിബു അടിമാലി, മേക്കപ്പ്-മോഹൻ അറക്കൽ,സ്റ്റിൽസ്- നിതിൻ കെ ഉദയൻ, പ്രൊഡക്ഷൻ കൺട്രോളർ-ഉല്ലാസ് ശങ്കർ. കോതമംഗലം,കുട്ടമ്പുഴ, ഭൂതത്താൻകെട്ട്, മൂവാറ്റുപുഴ എന്നിവിടങ്ങളിലായി ” ഒരു കടന്നൽ കഥ” എന്ന…
Read More » -
NEWS
നേമം റെയില്‍വേ ടെർമിനൽ പദ്ധതി ഉപേക്ഷിച്ചതായി റയിൽവെ
തിരുവനന്തപുരം :തിരുവനന്തപുരം സെന്‍ട്രലിലെ തിരക്കു കുറയ്ക്കുന്നതിനുവേണ്ടി ഒരു സാറ്റലൈറ്റ് ടെര്‍മിനല്‍ (ഉപഗ്രഹസ്‌റ്റേഷന്‍) ആയാണു നേമം ടെര്‍മിനല്‍ വിഭാവനം ചെയ്തത്.തിരുവനന്തപുരം സെന്‍ട്രലിലും കൊച്ചുവേളിയിലുമുള്ള പ്ലാറ്റ്‌ഫോം സൗകര്യങ്ങള്‍ അപര്യാപ്തവുമാണ്. തന്നെയുമല്ല,തിരുവനന്തപുരം- കൊച്ചുവേളി പാത ട്രെയിനുകളുടെ ബാഹുല്യം നിമിത്തം പലപ്പോഴും സ്തംഭിക്കുന്ന അവസ്ഥയിലുമായിരുന്നു.ഇതിന് പരിഹാരമായാണു ചെന്നൈ ബേസിന്‍ ബ്രിഡ്ജ് കോച്ചിങ് ഡിപ്പോയെ മാതൃകയാക്കി നേമം ടെര്‍മിനല്‍ വിഭാവനം ചെയ്തത്.പദ്ധതി നടപ്പിലായിരുന്നെങ്കില്‍ 30 തീവണ്ടികള്‍ വരെ കൈകാര്യം ചെയ്യുവാന്‍ കഴിയുന്ന 10 പിറ്റ് ലൈനുകളും 12 സ്‌റ്റേബ്‌ളിംഗ് ലൈനുകളും സിക്ക് ലൈനുകളും സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സുകളും നേമത്ത് ഉണ്ടാകുമായിരുന്നു. 2019 മാര്‍ച്ച് 7ന് റെയില്‍വേ മന്ത്രിയായിരുന്ന പിയൂഷ് ഗോയല്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേനയാണ് പദ്ധതിക്കു തറക്കല്ലിട്ടത്.116.57 കോടി രൂപ ചെലവില്‍ നിര്‍മിക്കാന്‍ വിഭാവനം ചെയ്ത പദ്ധതിയുടെ ഡിപിആര്‍ ദക്ഷിണ റെയില്‍വേ തയാറാക്കി റെയില്‍വേ ബോര്‍ഡിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരുന്നെങ്കിലും അംഗീകാരം നല്‍കുന്നത് അനിശ്ചിതമായി നീണ്ടുപോയി. ഇപ്പോൾ നേമം ടെര്‍മിനല്‍ പദ്ധതി തന്നെ ഉപേക്ഷിച്ചതായാണ് റെയില്‍വേ പറയുന്നത്.പദ്ധതി എന്ന് ആരംഭിക്കുമെന്ന ചോദ്യത്തോടു റെയില്‍വേ…
Read More » -
NEWS
എറണാകുളം ഹസ്രത് നിസാമുദ്ദിൻ പ്രതിവാര സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സ് സർവീസ് ആരംഭിക്കുന്നു
കൊച്ചി: ജൂലൈ 6 മുതൽ, എറണാകുളം ഹസ്രത് നിസാമുദ്ദിൻ പ്രതിവാര സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സ് സർവീസ് ആരംഭിക്കുന്നു. ബുധനാഴ്ച വെളുപ്പിനെ 2.15ന് ആണ് പുറപ്പെടുന്നത്.കൊങ്കൻ റെയിൽവേ വഴി ആണ് സർവീസ്. കേരളത്തിൽ എറണാകുളം, തൃശൂർ, ഷൊർണ്ണൂർ, കോഴിക്കോട്, കണ്ണൂർ മാത്രമാണ് സ്റ്റോപ്പ് ഉള്ളത്. തിരികെ വെള്ളിയാഴ്ച രാവിലെ 5 മണിക്ക് ഹസ്രത് നിസാമുദ്ദിനിൽ നിന്ന് പുറപ്പെടും. ഞായറാഴ്ച വെളുപ്പിനെ 2.35ന് എറണാകുളം എത്തും. 18 കോച്ച് ഉള്ള ട്രെയിനിൽ 4 സ്ലീപ്പർ കോച്ചുകൾ മാത്രമാണ് ഉള്ളത്. 2 2A, 5 3A ഉം 3 3E യും ഉണ്ടാകും. 2 അൺ റിസർവ്ഡ് കോച്ചുകളും ഉണ്ടാകും.
Read More » -
Careers
പാലാ മരങ്ങാട്ടുപള്ളിയിൽ ഉറങ്ങിക്കിടന്ന ഭാര്യയുടെ വായില്‍ വിഷം ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമം
ഉറങ്ങിക്കിടന്ന ഭാര്യയുടെ വായില്‍ വിഷം ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. മരങ്ങാട്ടുപള്ളി കുറിച്ചിത്താനം മണ്ണാക്കനാട് പാറക്കല്‍ ശിവന്‍കുട്ടിയാണ് ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. വാക്ക് തര്‍ക്കത്തെ തുടര്‍ന്നാണ് പ്രതി ഭാര്യയെ വിഷം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കഴിഞ്ഞ 18നായിരുന്നു കേസിനാസ്പദമായ സംഭവം. ഇയാള്‍ ഭാര്യയുമായി വഴക്കിടുന്നത് പതിവായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ 18ന് പുലര്‍ച്ചെ ഒന്നരയ്ക്ക് പ്രതി ഉറങ്ങിക്കിടന്ന ഭാര്യയുടെ വായില്‍ കീടനാശിനി ഒഴിച്ചത്. വായില്‍ അരുചി അനുഭവപ്പെട്ടതോടെ ചാടിഎഴുന്നേറ്റ ഭാര്യ ബഹളം വച്ചു. ഇതോടെ തൊട്ടടുത്ത മുറിയിലുണ്ടായിരുന്ന മകന്‍ ഓടിയെത്തി ഇവരെ ആശുപത്രിയിലെത്തിച്ചു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. സംഭവത്തിന് പിന്നാലെ രക്ഷപെട്ട പ്രതിയെ പൊന്‍കുന്നത്തെ തറവാട്ട് വീട്ടില്‍ നിന്നാണ് മരങ്ങാട്ടുപള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ശിവന്‍കുട്ടിയെ റിമാന്‍ഡ് ചെയ്തു.
Read More » -
NEWS
ഹരിദ്വാറിൽ ഇപ്പൊഴും മണി മുഴങ്ങുന്നുണ്ടോ…?
രാജേഷ് സ്ക്കൂളിൽ പഠിച്ചിരുന്ന കാലത്താണ് എം മുകുന്ദന്റെ ‘ഹരിദ്വാറിൽ മണിമുഴങ്ങുമ്പോൾ’ കയ്യിൽ വന്നു പെട്ടത്. താഴെ വെക്കാതെ വായിച്ചു തീർത്ത ആ പുസ്തകമാണ് ഹരിദ്വാറിനെ ആദ്യമായി മനസ്സിൽ കോറിയിട്ടത്. പിന്നീട് പല അലച്ചിലുകൾക്കിടയിലും ആ ക്ഷേത്രനഗരം മനസ്സിലേയ്ക്ക് തിക്കിത്തിരക്കി വന്നെങ്കിലും ഒരു യാത്രയും ഹരിദ്വാറിൽ എത്തിച്ചേർന്നില്ല. ഒരു നടക്കാത്ത സ്വപ്നമായി ശേഷിച്ചിരുന്ന ഹരിദ്വാറിലെ ഉഷ്ണിക്കുന്ന തെരുവുകളിലേക്ക് കഴിഞ്ഞ മേയ് 19 വ്യാഴാഴ്ച ഞാൻ തീവണ്ടിയിറങ്ങി. കണ്ണുതുറക്കാനാകാത്ത വെയിൽ വെളിച്ചത്തിൽ ഹരിദ്വാർ സ്റ്റേഷൻ മയങ്ങി കിടന്നു. വെളിയിൽ 38-40 ഡിഗ്രി ചൂട്. തെരുവ് നിറയെ ഭക്തിയുടെ കുത്തൊഴുക്കായിരുന്നു. ഭാണ്ഡങ്ങളും ചേലകളും മുഷിഞ്ഞ സാരികളും പാറിപറന്ന മുടിയുമൊക്കെയായി ഗ്രാമീണസ്ത്രീകൾ നക്ഷത്രകണ്ണുകളുള്ള കുട്ടികളെ തങ്ങളോടൊപ്പം നടത്താൻ പാടുപെട്ടു. കുങ്കുമവും ചിമിഴുകളും പല വലിപ്പത്തിലുള്ള ദേവരൂപങ്ങളും കളിപ്പാട്ടങ്ങളും മൺചിരാതുകളും അളവില്ലാത്തത്ര കൗതുകവസ്തുക്കളും… തെരുവ് നിറഞ്ഞ വഴിയോരകച്ചവടങ്ങളും വേവിന്റെയും വറവിന്റെയും മസാലഗന്ധങ്ങളും. വിവിധ പഴച്ചാറുകളും ഈച്ചകൾ വിട്ടുമാറാതെ ചുറ്റിപറക്കുന്ന കൊതിയൂറുന്ന നെയ്യ്കിനിയുന്ന മധുരപലഹാരങ്ങളും… തെരുവ് ആ ആവി…
Read More » -
Life Style
വിവാഹവസ്ത്രം നശിച്ചു പോകാതെ എങ്ങനെ സ്‌പെഷ്യലായി സൂക്ഷിക്കാം ?
ജീവിതത്തിലെ മനോഹരമായ മുഹൂർത്തങ്ങളിൽ ഒന്നാണ് വിവാഹം. വളരെ സ്പെഷലായ ആ ദിവസം അണിയുന്ന വസ്ത്രവും വളരെ സ്പെഷലാണ്. ഒരുപാട് ആലോചനകൾക്കും അന്വേഷണങ്ങൾക്കും ശേഷമാണ് വിവാഹവസ്ത്രം തിരഞ്ഞെടുക്കുന്നത്. മനോഹര നമിഷങ്ങളുടെ ഓര്‍മയായി ആ വസ്ത്രം സൂക്ഷിച്ചു വയ്ക്കുന്നവർ ധാരാളം. എന്നാൽ ഈ വസ്ത്രം വർഷങ്ങക്കുശേഷം അലമാരയുടെ ഒരു മൂലയിൽ പൊടിപിടിച്ചും പഴകിയും കാണേണ്ടി വന്നാലോ? ഇത്തരം അനുഭവം പലർക്കും ഉണ്ടായിട്ടുണ്ട്. വിവാഹവസ്ത്രങ്ങൾ കാലങ്ങളോളം നാശമാവാതെ സൂക്ഷിക്കാൻ ആഗ്രഹിക്കുന്നവർ ചെയ്യേണ്ട ചില കാര്യങ്ങൾ ഇതാ. ∙ വൃത്തിയാക്കി എടുത്തുവയ്ക്കാം വിവാഹത്തിന് ധരിച്ച് വസ്ത്രം വൃത്തിയാക്കാതെ എടുത്തു വയ്ക്കുന്നവരുണ്ട്. അലക്കി വൃത്തിയാക്കിയശേഷം മാത്രം വസ്ത്രം സൂക്ഷിക്കാം. മാത്രമല്ല കൃത്യമായ സമയ ഇടവേളകളിൽ വസ്ത്രമെടുത്ത് വൃത്തിയാക്കണം. ഇല്ലെങ്കിൽ വസ്ത്രത്തിൽ മഞ്ഞ നിറം വരികയോ പൂപ്പൽ പിടിക്കുകയോ ചെയ്യും. ഇടയ്ക്കിടെ പുറത്തെടുത്ത് ഇളം വെയിൽ കൊള്ളിക്കുന്നതും നല്ലതാണ്. ∙ ശ്രദ്ധ വേണം വിവാഹദിനം ആഘോഷത്തിന്റേതാണ്. എങ്കിലും വസ്ത്രത്തിൽ വലിയ രീതിയിൽ അഴുക്കോ കറയോ ആവാതിരിക്കാൻ ശ്രദ്ധ വേണം. മാത്രമല്ല…
Read More » -
Crime
താലൂക്കാശുപത്രിയിലെ നഴ്‌സിനും ഡോക്ടറിനും യുവാക്കളുടെ കമ്പിവടി ‘കഷായം’
കൊല്ലം: കൊല്ലത്തെ നീണ്ടകര താലൂക്കാശുപത്രിയിലെ നഴ്സിനും ഡോക്ടർക്കും നേരെ ക്രൂരമായ ആക്രമണം. ഒരു സംഘം യുവാക്കളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഡ്യൂട്ടി നഴ്സിനെ മെഡിസിറ്റി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാരമായ പരിക്കുകളോടെ ഡോക്ടറെ കൊല്ലം ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നീണ്ടകര താലൂക്കാശുപത്രിയിലെ ഡോക്ടർ ഉണ്ണികൃഷ്ണൻ, നഴ്സ് ശ്യാമിലി എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം ചികിത്സ നിഷേധിച്ചു എന്ന് ആരോപിച്ചാണ് യുവാക്കൾ ആക്രമിച്ചതെന്നാണ് പരുക്കേറ്റ ഡോക്ടർ പറയുന്നത്. കമ്പി വടികൾ ഉപയോഗിച്ചാണ് ഡോക്ടറേയും നഴ്സിനേയും യുവാക്കൾ മർദ്ദിച്ചത്. ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണത്തിൽ പ്രതിഷേധിച്ച് നീണ്ടകര ആശുപത്രിയിലെ ഒപി സേവനം ബഹിഷ്കരിക്കാൻ കെ.ജി.എം.ഒ.എ തീരുമാനിച്ചു. അക്രമികളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ജില്ലയിലാകെ സമരം വ്യാപിപ്പിക്കുമെന്നും കെ.ജി.എം.ഒ.എ മുന്നറിയിപ്പ് നൽകി.
Read More » -
Crime
വിജയ് ബാബു നൽകിയ മുൻകൂർ ജാമ്യ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്
കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ നടനും സംവിധായകനുമായ വിജയ് ബാബു നൽകിയ മുൻകൂർ ജാമ്യ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. കോടതി നിർദേശം അനുസരിച്ച് അന്വേഷണവുമായി സഹകരിച്ചെന്നും ഇനി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്നുമാണ് വിജയ് ബാബു ഹൈക്കോടതിയെ അറിയിച്ചത്. ഉഭയസമ്മതപ്രകാരമാണ് നടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടെതെന്നും ബ്ലാക്ക്മെയിലിന്റെ ഭാഗമായുള്ള പരാതിയെന്നാണ് വിജയ് ബാബു കോടതിയെ അറിയിച്ചിട്ടുണ്ട്. വിജയ് ബാബുവിൽ നിന്ന് കടുത്ത പീഡനമാണ് നേരിടേണ്ടിവന്നതെന്നായിരുന്നു നടിയുടെ വാദം. ഇരയുടെ പേര് വെളിപ്പെടുത്തിയ കേസിൽ വിജയ് ബാബു നൽകിയ മുൻകൂർ ജാമ്യ ഹർജി നേരത്തെ തീർപ്പാക്കിയിരുന്നു. പീഡനക്കേസ് രജിസ്റ്റർ ചെയ്യപ്പെട്ടതിനു പിന്നാലെ പരാതിക്കാരിയുടെ പേര് സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയതോടെയാണ് വിജയ് ബാബുവിനെതിരെ രണ്ടാമത്തെ കേസെടുത്തത്.എന്നാൽ ഉഭയസമ്മതപ്രകാരമാണ് നടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടെതെന്നും ബ്ലാക്ക്മെയിലിന്റെ ഭാഗമായുള്ള പരാതിയെന്നാണ് വിജയ് ബാബുവിന്റെ വാദം. ദുബായിലായിരുന്ന വിജയ് ബാബു ഹൈക്കോടതി നി൪ദ്ദേശപ്രകാരമാണ് കൊച്ചിയിൽ തിരിച്ചെത്തിയത്. തുട൪ന്ന് അന്വേഷണ സംഘം പോലിസ് സ്റ്റേഷനില്‍ വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു. ദുബായിൽ…
Read More »