Month: June 2022
-
NEWS
ഇന്ത്യയുടെ വാഹന ചരിത്രത്തിലെ ആദ്യത്തെ 50 വർഷം
1942 ആദ്യത്തെ വാഹന നിർമ്മാതാവ് PAL പ്രീമിയർ ഓട്ടോമൊബൈൽസ് ലിമിറ്റഡ്. ഹിന്ദുസ്ഥാൻ മോട്ടോഴ്സിന്റെ തുടക്കം 1945 മഹീന്ദ്ര & മഹീന്ദ്ര ആദ്യം അവിഭക്ത ഇന്ത്യയിലെ മഹീന്ദ്രയും മുഹമ്മദും, പിന്നീട് മുഹമ്മദ് പാകിസ്ഥാനിലേക്ക് പോകുകയും, കമ്പനിയുടെ പേര്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നാവുകയും ചെയ്തു. 1947 ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം. PAL കുർലയിൽ കാറുകളുടെയും ട്രക്കുകളുടെയും അസംബ്ലി ലൈൻ തുടങ്ങി. M&M, കിറ്റുകളായി വില്ലിസ് ജീപ്പുകൾ ഇറക്കുമതിചെയ്തു തുടങ്ങി. 1948 സർക്കാർ CBU ഇറക്കുമതി നിരോധിച്ചു. അശോക് മോട്ടോർസിന്റെ തുടക്കം സ്റ്റാൻഡേർഡ് മോട്ടോഴ്സ്ന്റെ തുടക്കം. HM ഹിന്ദുസ്ഥാൻ 10, എന്ന കാറിന്റെ നിർമ്മാണം തുടങ്ങി. വില 7000 രൂപ. 1949 മഹീന്ദ്രയുടെ ആദ്യ വില്ലിസ് ജീപ്പ് പുറത്തിറങ്ങി 1950 PAL ന് ഇറ്റലിയിലെ ഫിയറ്റുമായി സഹകരണം ആദ്യ ഫീയറ്റ് 500 (ടൂപ്പോളിനോ )പുറത്തിറങ്ങി. 1952 താരിഫ് കമ്മീഷൻ പഠനം തുടങ്ങി. വാഹനങ്ങൾ ഇറക്കുമതി ചെയ്തു വിൽക്കുന്നതുകൊണ്ട് നീതികരിക്കാനാവാത്ത വില ആകുമായിരുന്നു. അതുകൊണ്ട് കഴിയുന്നതും ഇവിടെ…
Read More » -
Kerala
ബുക്ക് ചെയ്തവര്‍ക്ക് സ്വകാര്യ ബസ് തരപ്പെടുത്തി കെ.എസ്.ആര്‍.ടി.സി; ഇടഞ്ഞ് യാത്രക്കാര്‍
മലപ്പുറം: കെഎസ്ആര്‍ടിസി നടത്തുന്ന ഉല്ലാസയാത്ര ബുക്ക് ചെയ്തുവന്നവര്‍ക്ക് പ്രൈവറ്റ് ബസ് തരപ്പെടുത്തി നല്‍കി അധികൃതര്‍, പ്രതിഷേധവുമായി യാത്രക്കാര്‍ രംഗത്തെത്തിയയോടെ നിലപാട് മാറ്റി കെ.എസ്.ആര്‍.ടി.സി. മലപ്പുറത്താണ് സംഭവം. കെഎസ്ആര്‍ടിസിയുടെ പേരില്‍ നടത്തുന്ന ഉല്ലാസ യാത്രക്ക് പ്രൈവറ്റ് ബസ് എത്തിച്ചതിനെ തുടര്‍ന്നാണ് പ്രതിഷേധം. കെ എസ് ആര്‍ ടി സിയിലെ യാത്രക്ക് ആയാണ് ബുക്ക് ചെയ്തതെന്നും സ്വകാര്യ ബസിലെ യാത്രക്ക് തയാറല്ലെന്നും യാത്രക്കാര്‍ നിലപാട് എടുത്തതോടെ അധികൃതര്‍ പിന്നീട് കെ എസ് ആര്‍ ടി സി ബസ് തന്നെ അനുവദിക്കുകയായിരുന്നു. 1000 രൂപയായിരുന്നു ചാര്‍ജ് ആയി ഈടാക്കിയത്. കെ എസ് ആര്‍ ടി സി അധികൃര്‍ കെ എസ് ആര്‍ ടി സി ബസിന് പകരം എത്തിച്ച സ്വകാര്യ ബസില്‍ യാതൊരു വിധ സൗകര്യങ്ങളും ഉണ്ടായിരുന്നില്ലെന്ന് യാത്രക്കാര്‍ പറയുന്നു. തുടര്‍ന്ന് യാത്രക്കാര്‍ പ്രതിഷേധം തുടങ്ങിയതോടെ കെ എസ് ആര്‍ ടി സി അധികൃതര്‍ ബസ് അനുവദിക്കുകയായിരുന്നു. ഇന്ന് യാത്ര തിരിക്കുന്ന ബസ് നാളെയോടെ മൂന്നാറിലെത്തും.
Read More » -
NEWS
പതിവായി ഞായറാഴ്ച സര്‍വിസ് മുടക്കിയിരുന്ന 138 സ്വകാര്യ ബസുകൾക്ക് നോട്ടീസ്
തിരുവനന്തപുരം: ഞായറാഴ്ച സര്‍വിസ് മുടക്കുന്നുവെന്ന പരാതി വ്യാപകമായതിനെത്തുടര്‍ന്ന് സംസ്ഥാനത്തൊട്ടാകെ നടത്തിയ വാഹന പരിശോധനയില്‍ 138 സ്വകാര്യ ബസുകള്‍ക്ക് നോട്ടീസ് നൽകി. ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ക്ക് ലഭിച്ച പരാതിയിലായിരുന്നു പരിശോധന.ജനപ്രതിനിധികൾ ഉൾപ്പടെ വിഷയത്തിൽ പരാതി ഉന്നയിച്ചിരുന്നു. ഞായറാഴ്ച സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പ്രത്യേകം പ്രത്യേകം സ്‌ക്വാഡുകളായി തിരിഞ്ഞായിരുന്നു പരിശോധന നടത്തിയത്.തുടർന്നും പരിശോധനകൾ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
Read More » -
Crime
ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി യുവാവ് മരിച്ചു
കോഴിക്കോട്: ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി യുവാവ് മരിച്ചു. താമരശ്ശേരി തച്ചംപൊയില്‍ കുന്നുംപുറത്ത് ശ്രീരാഗത്തില്‍ സൂര്യകാന്ത് (അപ്പൂസ്-28) ആണ് മരിച്ചത്. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ തൊണ്ടയില്‍ കുടുങ്ങുകയും അതേ സമയത്തു തന്നെ അപസ്മാര മുണ്ടാവുകയും ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. പോസ്റ്റ്‌മോര്‍ട്ട റിപ്പോര്‍ട്ട് പുറത്തു വന്ന ശേഷം മാത്രമേ യഥാര്‍ത്ഥ മരണകാരണം വ്യക്തമാവുകയുള്ളൂ. പിതാവ്: ബാലന്‍ (എല്‍.ഐ.സി. ഏജന്റ്). മാതാവ്: തങ്കമണി. സഹോദരി: ഡാലിയ. സംസ്‌കാരം പോസ്റ്റ്‌മോമോര്‍ട്ട നടപടികള്‍ക്ക് ശേഷം ഉച്ചകഴിഞ്ഞ് വീട്ടുവളപ്പില്‍ നടക്കും.
Read More » -
Crime
ക്വാര്‍ട്ടേഴ്‌സിലെ കൂട്ടമരണം: പോലീസുകാരന്‍െ്‌റ കാമുകി അറസ്റ്റില്‍
ആലപ്പുഴ: പോലീസ് ക്വാട്ടേഴ്സില്‍ രണ്ട് മക്കളെ കൊലപെടുത്തി അമ്മ ആത്മഹത്യ ചെയ്ത കേസില്‍ പൊലീസുകാരനായ റെനീസിന്റെ കാമുകി ഷഹാനെയെ അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. റെനീസിനെ കല്യാണം കഴിക്കാന്‍ ഷഹാന സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായാണ് കണ്ടെത്തല്‍. നജ്ലയും മക്കളും ഒഴിയണം എന്നായിരുന്നു ആവശ്യം. അല്ലെങ്കില്‍ ഭാര്യയായി താമസിക്കാന്‍ നിര്‍ബന്ധിച്ചു. 6 മാസം മുമ്പ് ഫ്‌ളാറ്റില്‍ എത്തി നജ്ലയെ ഭീഷണിപ്പെടുത്തി. ആത്മഹത്യ ചെയ്ത ദിവസവും ഷഹാന ഫ്‌ളാറ്റിലെത്തി വഴക്കിട്ടുവെന്നാണ് കണ്ടെത്തല്‍. നജ്‌ലയുടെ ഭര്‍ത്താവ് റെനീസിന്റെ പീഡനങ്ങളാണ് കൊലപാതകങ്ങളിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നായിരുന്നു കണ്ടെത്തല്‍. തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥനായ റെനിസിനെതിരെ ഗുരുതര കുറ്റങ്ങള്‍ പൊലീസ് ചുമത്തിയിരുന്നു. പുറം ലോകവുമായി ബന്ധപ്പെടാന്‍ നജ്ലയെ അനുവദിക്കാത്ത ഇയാള്‍ പുറത്ത് പോകുമ്പോള്‍ നജ്ലയെ മുറിയില്‍ പൂട്ടിയിടുമായിരുന്നു. നജ്‌ലയെ സ്വന്തമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ റെനീസ് അനുവദിച്ചിരുന്നില്ല. പല സ്ത്രീകളുമായും റെനീസിന് അടുത്ത ബന്ധം ഉണ്ടായിരുന്നു. ബന്ധുവായ ഷഹാനയെ കല്യാണം കഴിക്കാന്‍ നജ്ലയില്‍ റെനീസ് നിരന്തരം സമ്മര്‍ദ്ദം ചെലുത്തി. റെനീസിന്റ…
Read More » -
NEWS
കൂടുതൽ വിളവിനും ജലലഭ്യതയ്ക്കും ഹൈഡ്രോജെൽ
ഇന്ന് കേരളത്തിലെ ഒട്ടേറെ കർഷകർ കൂടുതൽ വിളവിനും, കൂടുതൽ ജലലഭ്യതയ്ക്കും വേണ്ടി ഉപയോഗപ്പെടുത്തുന്ന ന്യൂതന സാങ്കേതിക വിദ്യയുടെ പേരാണ് ഹൈഡ്രോജൽ ക്യാപ്സ്യൂൾ. മണ്ണിൽ ഈർപ്പം നിലനിർത്തുവാൻ ഏറ്റവും മികച്ച രീതിയാണ് ഹൈഡ്രോജെൽ ഉപയോഗം. പൊട്ടാസ്യം അധിഷ്ഠിത വിഷരഹിത പോളിമെറാണ് ഹൈഡ്രോജൽ.ഇത് കൃഷിക്കായുള്ള സൂപ്പർ അബ്സോർബന്റ് പോളിമെർ എന്നും അറിയപ്പെടുന്നു.ഒരു ഗ്രാം ഹൈഡ്രോജെലിന് 400 മുതൽ 1500 ഗ്രാംവരെ വെള്ളം ആഗിരണം ചെയ്യാനും ആവശ്യമുള്ളപ്പോൾ ചെടികൾക്ക് നൽകാനും സാധിക്കും.മണ്ണുമായി കലർത്തി ഒരു ചെടിയുടെ വേരുകളിൽ വിതയ്ക്കുമ്പോൾ, അത് 65 – 95% വെള്ളം വിനിയോഗിക്കുന്നു. പോളിമർ ഉപയോഗിച്ച് നിർമ്മിക്കുന്ന ജെൽ സ്വാഭാവികമായി വിഘടിച്ചു മണ്ണുമായി ചേർന്നാണ് ഇതിന്റെ പ്രവർത്തനം. ചെടികളുടെ വേരുപടലത്തിൽ ചേർന്നിരിക്കുന്ന ഇവ മണ്ണിൽനിന്ന് ജലാംശം വലിച്ചെടുത്തു അതിന്റെ ഇരട്ടിയോളം വലുപ്പത്തിൽ വലുതാകുന്നു.ജലാംശം കുറയുന്ന സന്ദർഭങ്ങളിൽ ഇവ മണ്ണിൽ നനവ് ഉറപ്പ് വരുത്തുകയാണ് ചെയ്യുന്നത്. അമിതമായ ചൂടും വരൾച്ചയും നേരിടുന്ന കൃഷിസ്ഥലങ്ങൾക്കു വേണ്ടിയാണ് ഇത്തരം പോളിഅക്രലൈറ്റ് ഹൈഡ്രോജെൽ വികസിപ്പിച്ചെടുത്തത്.ദിവസവും ചെടികൾക്ക് വെള്ളമൊഴിക്കുന്നതിനു…
Read More » -
NEWS
റഷ്യയുടെ ഇടപെടൽ; അന്താരാഷ്ട്ര വിപണിയില്‍ ഇന്ധനവില കുത്തനെ ഇടിയുന്നു
ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയില്‍ ഇന്ധനവില കുത്തനെ ഇടിയുന്നു.ഇന്ത്യ ഉൾപ്പടെ ഏഷ്യന്‍ രാജ്യങ്ങള്‍ റഷ്യയില്‍ നിന്ന് എണ്ണവാങ്ങാൻ തുടങ്ങിയതോടെയാണ് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഇടിഞ്ഞത്. 110 ഡോളർ ഉണ്ടായിരുന്ന ക്രൂഡ് ഓയിൽ 98 ഡോളറിലേക്കാണ് കൂപ്പുകുത്തിയത്.നേരത്തേ ബാരലിന് 123 ഡോളറായിരുന്നു വില. ഏഷ്യന്‍ രാജ്യങ്ങള്‍ ഒപെക് രാജ്യങ്ങളെ ഒഴിവാക്കി റഷ്യയില്‍ നിന്ന് ഇന്ധനം വാങ്ങാന്‍ തുടങ്ങിയതോടെയാണ് വിലയിടിവുണ്ടായത്.അതേസമയം ഇന്ത്യയിൽ ഇന്ധനവിലയില്‍ മാറ്റമുണ്ടാകാതെ തുടരുകയാണ്.കഴിഞ്ഞദിവസം ഡീസൽ വിലയിൽ നേരിയ തോതിൽ വർദ്ധനവ് ഉണ്ടാകുകയും ചെയ്തു.
Read More » -
Kerala
നടിയെ പീഡിപ്പിച്ചെന്ന കേസ്: വിജയ്ബാബുവിന് മുന്‍കൂര്‍ ജാമ്യം
കൊച്ചി: നടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ നിര്‍മാതാവും നടനുമായ വിജയ്ബാബുവിന് ഹൈക്കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഈ മാസം 27ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്താല്‍ ജാമ്യം നല്‍കണമെന്നും അന്വേഷണവുമായി സഹകരിക്കാനും കോടതി നിര്‍ദ്ദേശം നല്‍കി. പെണ്‍കുട്ടിയെ സ്വാധീനിക്കുന്ന തരത്തിലുള്ള ഇടപെടലുകള്‍ നടത്തരുതെന്നും കോടതി ഉപാധി വെച്ചിട്ടുണ്ട്. ഉഭയകക്ഷി സമ്മത പ്രകാരം ആണോ ലൈംഗിക പീഡനം എന്നത് ഇപ്പോള്‍ പരിശോധിക്കേണ്ടതില്ല. അത് വിചാരണ ഘട്ടത്തില്‍ നോക്കിയാല്‍ മതി. വിദേശത്ത് നിന്ന് മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കുന്നതില്‍ പ്രശ്‌നം ഇല്ല. വാദം നടക്കുമ്പോള്‍ ഇന്ത്യയില്‍ ഉണ്ടായാല്‍ മതി. കേരളം വിട്ട് പോകരുത് എന്നും കോടതി നിര്‍ദ്ദേശം നല്‍കി. നേരത്തെ ഒരു കോടി രൂപ വാഗ്ദാനം ചെയ്ത് വിജയ് ബാബു ഒത്തുതീര്‍പ്പിന് ശ്രമിച്ചിരുന്നെന്ന് നടി വെളിപ്പെടുത്തിയിരുന്നു. കൂടാതെ അതിജീവിതയുടെ വെളിപ്പെടുത്തലില്‍ നടന്‍ വിജയ് ബാബുവിനും പോലീസിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി വിരമിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെമാല്‍ പാഷ രംഗത്തെത്തിയിരുന്നു.
Read More » -
NEWS
യോഗ ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു; തലയിടിച്ച് കെഎസ്ഇബി അസി.എൻജിനീയർ മരിച്ചു
തൃശൂർ :യോഗ ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചിനീയർ മരിച്ചു.പുത്തൻചിറ ഇലക്ട്രിക്കൽ സെക്ഷനിലെ കൊറ്റനെല്ലൂർ മണ്ണാറമൂലയിൽ ചെറുപറമ്പിൽ സജീവ് (43) ആണ് മരിച്ചത്.തിങ്കളാഴ്ച ഏഴുമണിയോടെയാണ് സംഭവം. യോഗ ചെയ്യുന്നതിനിടെ കുഴഞ്ഞുവീണപ്പോൾ തല ശക്തിയായി നിലത്തടിച്ചതാണ് മരണകാരണം.ഉടൻ ഇരിങ്ങാലക്കുടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read More » -
Breaking News
അഫ്ഗാനില്‍ ഭൂചലനം: 255 മരണം; വ്യാപക നാശം, മരണസംഖ്യ ഉയരും
കാബൂള്‍: അഫ്ഗാനിസ്താനില്‍ ഇന്നലെ രാത്രിയിലുണ്ടായ ഭൂചലനത്തില്‍ വന്‍നാശനഷ്ടം. 255 പേര്‍ മരിച്ചതായാണ് അഫ്ഗാന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക റിപ്പോര്‍ട്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പക്തിക പ്രവിശ്യയിലെ ബര്‍മല, സിറുക്, നാക, ഗയാന്‍ ജില്ലകളിലായി 255 പേര്‍ കൊല്ലപ്പെടുകയും 155 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അഫ്ഗാനിസ്ഥാനിലെ ബക്തര്‍ വാര്‍ത്താ ഏജന്‍സി ബുധനാഴ്ച രാവിലെ അറിയിച്ചു. ദുരന്തബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തകര്‍ ഹെലികോപ്റ്ററില്‍ രക്ഷാപ്രവര്‍ത്തനം നടത്തി. തലസ്ഥാനമായ കാബൂളിന് തെക്ക് ഖോസ്റ്റ് പട്ടണത്തിന് സമീപമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം പ്രാദേശിക സമയം ബുധനാഴ്ച പുലര്‍ച്ചെ ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് ചെയ്തു. റിക്ടര്‍ സ്‌കെയിലില്‍ 6.1 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂ. ഹെലികോപ്റ്റര്‍ അടക്കം ഉപയോഗിച്ച് രക്ഷപ്രവര്‍ത്തനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ശക്തവും നീണ്ടതുമായ കുലുക്കം’ അനുഭവപ്പെട്ടതായാണ് പ്രദേശവാസികള്‍ പറയുന്നതെന്ന് യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സീസ്‌മോളജിക്കല്‍ സെന്ററിന്റെ വെബ്സൈറ്റില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്്. കിഴക്കന്‍ പ്രവിശ്യകളായ ഖോസ്ത്, നംഗര്‍ഹാര്‍ എന്നിവിടങ്ങളിലും മരണങ്ങള്‍ റിപ്പോര്‍ട്ട്…
Read More »