NEWS

യോഗ ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു; തലയിടിച്ച് കെഎസ്ഇബി അസി.എൻജിനീയർ മരിച്ചു

തൃശൂർ :യോഗ ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചിനീയർ മരിച്ചു.പുത്തൻചിറ ഇലക്ട്രിക്കൽ സെക്ഷനിലെ കൊറ്റനെല്ലൂർ മണ്ണാറമൂലയിൽ ചെറുപറമ്പിൽ സജീവ് (43) ആണ് മരിച്ചത്.തിങ്കളാഴ്ച ഏഴുമണിയോടെയാണ് സംഭവം.
യോഗ ചെയ്യുന്നതിനിടെ കുഴഞ്ഞുവീണപ്പോൾ തല ശക്തിയായി നിലത്തടിച്ചതാണ് മരണകാരണം.ഉടൻ ഇരിങ്ങാലക്കുടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: