മലപ്പുറം: കെഎസ്ആര്‍ടിസി നടത്തുന്ന ഉല്ലാസയാത്ര ബുക്ക് ചെയ്തുവന്നവര്‍ക്ക് പ്രൈവറ്റ് ബസ് തരപ്പെടുത്തി നല്‍കി അധികൃതര്‍, പ്രതിഷേധവുമായി യാത്രക്കാര്‍ രംഗത്തെത്തിയയോടെ നിലപാട് മാറ്റി കെ.എസ്.ആര്‍.ടി.സി. മലപ്പുറത്താണ് സംഭവം.
കെഎസ്ആര്‍ടിസിയുടെ പേരില്‍ നടത്തുന്ന ഉല്ലാസ യാത്രക്ക് പ്രൈവറ്റ് ബസ് എത്തിച്ചതിനെ തുടര്‍ന്നാണ് പ്രതിഷേധം. കെ എസ് ആര്‍ ടി സിയിലെ യാത്രക്ക് ആയാണ് ബുക്ക് ചെയ്തതെന്നും സ്വകാര്യ ബസിലെ യാത്രക്ക് തയാറല്ലെന്നും യാത്രക്കാര്‍ നിലപാട് എടുത്തതോടെ അധികൃതര്‍ പിന്നീട് കെ എസ് ആര്‍ ടി സി ബസ് തന്നെ അനുവദിക്കുകയായിരുന്നു.
1000 രൂപയായിരുന്നു ചാര്‍ജ് ആയി ഈടാക്കിയത്. കെ എസ് ആര്‍ ടി സി അധികൃര്‍ കെ എസ് ആര്‍ ടി സി ബസിന് പകരം എത്തിച്ച സ്വകാര്യ ബസില്‍ യാതൊരു വിധ സൗകര്യങ്ങളും ഉണ്ടായിരുന്നില്ലെന്ന് യാത്രക്കാര്‍ പറയുന്നു.
തുടര്‍ന്ന് യാത്രക്കാര്‍ പ്രതിഷേധം തുടങ്ങിയതോടെ കെ എസ് ആര്‍ ടി സി അധികൃതര്‍ ബസ് അനുവദിക്കുകയായിരുന്നു. ഇന്ന് യാത്ര തിരിക്കുന്ന ബസ് നാളെയോടെ മൂന്നാറിലെത്തും.