Month: June 2022

  • LIFE

    ബി.എം.ഡബ്ല്യു സൂപ്പര്‍ ബൈക്കില്‍ ‘തല’ കറങ്ങുന്നു; യൂറോപ്പിലെ ചിത്രങ്ങള്‍ വൈറല്‍

    ചെന്നൈ: തല എന്നു തമിഴ്‌നാട്ടുകാര്‍ ആരാധനയോടെ വിളിക്കുന്ന സൂപ്പര്‍താരം അജിത്തിന് സ്ിനിമയോടുള്ള സ്‌നേഹം സൂപ്പര്‍ ബൈക്കുകളോടുമുണ്ട്. സിനിമയില്‍ ഡ്യൂപ്പില്ലാതെ സാഹസിക ബൈക്ക് അഭ്യാസങ്ങള്‍ അവതരിപ്പിക്കുന്ന അജിത്തിനെ ആരാധകര്‍ കണ്ടിട്ടുമുണ്ട്. എന്നാല്‍ യൂറോപ്പിലൂടെ ബി.എം.ഡബ്ല്യു ആര്‍ 1200 ആര്‍.ടി എന്ന സൂപ്പര്‍ ബൈക്കില്‍ കറങ്ങിനടക്കുന്ന തലയുടെ ചിത്രങ്ങള്‍ കണ്ട ആവേശത്തിലാണ് ഇപ്പോള്‍ ആരാധകര്‍. യാത്രയോടും വാഹനങ്ങളോടുമുള്ള അജിത്തിന്റെ പ്രണയം എന്നും വാര്‍ത്തകളില്‍ നിറയാറുണ്ട്. ഇംഗ്ലണ്ടും ബെല്‍ജിയവും അടക്കമുള്ള രാജ്യങ്ങളിലൂടെയാണ് ഇപ്പോള്‍ ‘തല’യുടെ സൂപ്പര്‍ബൈക്ക് സഞ്ചാരം. ഇരുപത് ലക്ഷത്തോളമാണ് ഈ സൂപ്പര്‍ബൈക്കിന്റെ വില. എത്ര തിരക്കിനിടയിലും സ്വന്തം പാഷന് വേണ്ടി സമയം കണ്ടെത്തുന്നു എന്നതാണ് അജിത്തിനെ മറ്റുള്ളവരില്‍ വൃത്യസ്തനാക്കുന്നത്. യാത്രയില്‍ അജിത്തിന്റെ പങ്കാളിയായ സുപ്രജ് വെങ്കിട്ട് പകര്‍ത്തിയ ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ചിത്രങ്ങളില്‍ ഹെല്‍മെറ്റും റൈഡിങ് ഗിയറുകളും ധരിച്ച് വന്‍ ലുക്കിലാണ് അജിത്ത്. ബൈക്കിനോടൊപ്പമുള്ളതും യു.കെ-യൂറോ ടണല്‍ ട്രെയിനില്‍ യാത്ര ചെയ്യുന്ന ചിത്രങ്ങളുമാണ് സുപ്രജ് വെങ്കിട്ട് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. നേരത്തെയും ഇത്തരത്തില്‍…

    Read More »
  • Kerala

    പാലാ ജനറല്‍ ആശുപത്രിക്ക് കെ.എം. മാണിയുടെ പേര് നല്‍കും

    തിരുവനന്തപുരം: പാലാ ജനറല്‍ ആശുപത്രിക്ക് മുന്‍ മന്ത്രി കെ.എം.മാണിയുടെ പേര് നല്‍കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്. പാലാ നിയോജകമണ്ഡലം രൂപീകൃതമായ 1964 മുതല്‍ 2019-ല്‍ മരിക്കുന്നത് വരെ 13 വരെ പാലാ മണ്ഡലത്തിലെ എംഎല്‍എ ആയിരുന്നു കെഎം മാണി. നേരത്തെ പാലാ ബൈപാസ് റോഡിനും കെ.എം.മാണിയുടെ പേര് നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം എല്‍ഡിഎഫ് സര്‍ക്കാരാണ് ബൈപാസിന് മാണിയുടെ പേര് നല്‍കിയത്. ബൈപാസ് റോഡ് മാണിയുടെ സ്വപ്ന പദ്ധതിയായിരുന്നു. പാലാ പുലിയന്നൂര്‍ ജംഗ്ഷന്‍ മുതല്‍ കിഴതടിയൂര്‍ ജംഗ്ഷന്‍ വരെയുള്ള പാലാ ബൈപ്പാസാണ് കെ.എം മാണി ബൈപ്പാസ് റോഡ് എന്ന് നാമകരണം ചെയ്തത്. കെ.എം. മാണിയുടെ പാലായിലെ വീടിന് മുന്നിലൂടെ കടന്നു പോകുന്ന ബൈപാസിന് വേണ്ടി അദ്ദേഹം സ്വന്തം വസ്തു സൗജന്യമായി വിട്ടു നല്‍കിയിരുന്നു.

    Read More »
  • NEWS

    18 അടി നീളം, 94 കിലോ തൂക്കം; ഭീമന്‍ പെരുമ്പാമ്പ് പിടിയില്‍

    നേപ്പിള്‍സ് (ഫ്ളോറിഡ): ഫ്ളോറിഡയില്‍ പൈതോണിനെക്കുറിച്ച് ഗവേഷണം നടത്തുന്നവര്‍ പതിനെട്ട് അടിയോളം വലിപ്പവും, 94 കിലോ തൂക്കവുമുള്ള െപരുമ്പാമ്പിനെ പിടികൂടി. ഫ്ളോറിഡയില്‍ ഇതുവരെ പിടികൂടിയിട്ടുള്ള പൈതോണുകളില്‍ വെച്ച് ഏറ്റവും വലിയതാണിത്. പൈതോണിന് 20 അടി വരെ നീളം ഉണ്ടാകുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. എവര്‍ഗ്ലേയ്ഡില്‍ നിന്നാണ് ഇതിനെപിടികൂടിയത്. ഇതിന് മുമ്പ് പിടികൂടിയ പൈതോണിന് ഈ പൈതോണിനേക്കാള്‍ 30 പൗണ്ട് തൂക്കം കുറവായിരുന്നു. സാധാരണ ഫ്ളോറിഡയില്‍ പിടികൂടുന്ന പൈതോണിന് ആറ് മുതല്‍ 10 അടി വരെയാണ് വലിപ്പം. സൗത്ത് ഏഷ്യയില്‍ കൂടുതല്‍ കണ്ടുവരുന്ന ഇത്തരം പൈതോണിനെ 1970 ലാണ് ഫ്ളോറിഡയില്‍ ആദ്യമായി കണ്ടു തുടങ്ങിയത്. 2000 മുതല്‍ ഇതുവരെ ഫ്ളോറിഡ ഫിഷ് ആന്റ് വൈല്‍ഡ് ലൈഫ് 15,000 പൈതോണുകളെ കൊല്ലുകയോ, നീക്കം ചെയ്യുകയോ ചെയ്തിട്ടുണ്ട്. എവര്‍ഗ്ലേയ്ഡ് പൈതോണ്‍ ഹണ്ടിങ് സീസണില്‍ ഇതിനെ പിടികൂടുന്നവര്‍ക്ക് പ്രതിഫലവും നല്‍കാറുണ്ട്. എവര്‍ഗ്ലേഡ്സിലെയും സമീപ പ്രദേശങ്ങളിലെയും വിശാലമായ ചതുപ്പുനിലങ്ങള്‍, വനപ്രദേശങ്ങള്‍, ഉപ ഉഷ്ണമേഖലാ വനങ്ങള്‍ എന്നിവയ്ക്കുള്ളില്‍ ബര്‍മീസ് പെരുമ്പാമ്പുകള്‍ ഉണ്ടെങ്കിലും ഇവയെ…

    Read More »
  • NEWS

    ചെവിയിൽ പ്രാണികൾ കയറിയാൽ ചെയ്യേണ്ടത്

    കേള്‍വി മാത്രമല്ല, ശരീരത്തിന്റെ ബാലന്‍സ് നിലനിര്‍ത്തുന്നതിനുള്ള സവിശേഷ സ്ഥാനം കൂടിയാണ് ചെവി.ചെവിയില്‍ വെള്ളം കയറുക, പ്രാണി കയറുക, മുറിവുകള്‍, ചെറിയ പോറല്‍ തുടങ്ങിയവ ഏല്‍ക്കുന്നത് ചെവിയുടെ ആരോഗ്യത്തെ തന്നെ ദോഷകരമായി ബാധിക്കും.അതേപോലെ ശബ്ദമയമായ അന്തരീക്ഷത്തില്‍ ജോലി ചെയ്യല്‍, മൊബൈല്‍ഫോണ്‍ കൂടുതല്‍ ഉപയോഗിക്കില്‍, ഹെഡ്‌ഫോണ്‍ ഉപയോഗിച്ച് തുടര്‍ച്ചയായി പാട്ടുകേള്‍ക്കൽ, അമിതമായി തണുപ്പേല്‍ക്കല്‍, നീണ്ടുനില്‍ക്കുന്ന ജലദോഷം തുടങ്ങിയവ ചെവിക്ക് ദോഷകരമാവാം. ചെവിയില്‍ പ്രാണി കയറിയാല്‍ ചെറിയ ഉള്ളി ചേര്‍ത്ത് മൂപ്പിച്ച നല്ലെണ്ണ നേര്‍ത്തചൂടില്‍ ചെവിയിലൊഴിക്കുക. എള്ള് ഏലത്തിരി, ചെറുപയര്‍, കുറുന്തോട്ടി വേര് ഇവ പൊടിച്ച് തിരിയാക്കി കടുംകെണ്ണയില്‍ മുക്കി കത്തിച്ച് അതിലെ പുക ചെവിയില്‍ ഏല്‍പ്പിച്ചാല്‍ ചെവിയില്‍ കയറിയ പ്രാണിയെ എളുപ്പത്തില്‍ പുറത്തേക്കെത്തിക്കാം. വയമ്പ്, വെളുത്തുള്ളി, വരട്ടുമഞ്ഞള്‍ എന്നിവ കൂവളത്തില നീരും ചേര്‍ത്ത് എണ്ണ കാച്ചി പുരട്ടിയാല്‍ ചെവിയില്‍ പഴുപ്പുണ്ടാവുന്നത് തടയാം. വരട്ടുമഞ്ഞല്‍ നല്ലെണ്ണയില്‍ മുക്കി കത്തിക്കുക, പിന്നീട് തീയണച്ച് ചെവിയുടെ സമീപത്തുപിടിച്ച് പുക ചെവിക്കകത്തേക്ക് ഊതിക്കയറ്റുക, ചെവിവേദന ശമിക്കും. നീരിറക്കത്തിന്റെ ഭാഗമായ ചെവിവേദനയ്ക്ക് രാസ്‌നാദി ചൂര്‍ണം കുറുക്കി…

    Read More »
  • NEWS

    പാലക്കാട്ട് യുവാവിനെ ബാറ്റുകൊണ്ട് അടിച്ചു കൊന്നു; പ്രതി പിടിയിൽ

    പാലക്കാട്: നരികുത്തിയില്‍ യുവാവ് അടിയേറ്റ് മരിച്ച സംഭവത്തില്‍ ഒരാള്‍ പോലീസ് കസ്റ്റഡിയില്‍.നരികുത്തി സ്വദേശി ഫിറോസാണ് പോലീസ് പിടിയിലായത്. അനസ് എന്ന യുവാവ് ചൊവ്വാഴ്ച ഉച്ചയ്‌ക്കാണ് മര്‍ദ്ദനമേറ്റതിന് പിന്നാലെ മരിച്ചത്.അനസ് മാനസികമായി വെല്ലുവിളി നേരിട്ടിരുന്നുവെന്നാണ് വിവരം.ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിയേറ്റതിന് പിന്നാലെയാണ് അനസ് മരിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു.തുടർന്നാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ്‌ ചെയ്തത്.     ഫിറോസും മറ്റൊരു യുവാവും ചേര്‍ന്ന് ബൈക്കില്‍ എത്തുന്നതും അനസിനെ കണ്ടയുടനെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് രണ്ട് തവണ അടിക്കുകയുമായിരുന്നു.ഇതില്‍ ആദ്യത്തെ അടി കൈകളിലും രണ്ടാമത്തെ അടി തലയക്കുമാണ് കൊണ്ടത്.ഫിറോസ് മര്‍ദ്ദിക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

    Read More »
  • Crime

    ബാറ്റുകൊണ്ട് തലയ്ക്കടിച്ചു; അനസിന്‍െ്‌റ മരണം കൊലപാതകം: തെളിവായി സിസിടിവി ദൃശ്യങ്ങള്‍

    പാലക്കാട്: വിക്ടോറിയ കോളേജിന് സമീപം പാലക്കാട് പുതുപ്പള്ളി സ്വദേശി അനസിന്‍െ്‌റ മരണത്തില്‍ നിര്‍മായകമായ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ബൈക്കിലെത്തിയ ഫിറോസ് എന്നയാള്‍ ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് അനസിന്‍െ്‌റ തലയ്ക്കടിക്കുന്ന ദൃശ്യമാണ് പുറത്തുവന്നത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. വിക്ടോറിയ കോളേജ് ഹോസ്റ്റലിലെ യുവതികളോട് അനസ് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്തപ്പോള്‍ മോശമായി പ്രതികരിച്ചതിലെ പ്രതികാരമാണ് കോലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. റോഡിലൂടെ അനസ് നടന്നുവരുമ്പോള്‍ ബൈക്കിന്റെ പിന്‍സീറ്റില്‍ ഇരുന്ന ഫിറോസ് വണ്ടി പാര്‍ക്ക് ചെയ്ത ശേഷം ഇറങ്ങി വന്ന് അനസിനെ രണ്ട് തവണ മര്‍ദ്ദിച്ചു. തലയ്ക്ക് ഇടത് വശത്തായി അടികിട്ടിയ അനസ് ഉടനെ ബോധരഹിതനായി നിലത്ത് വീഴുകയായിരുന്നു. ഫിറോസും ഒപ്പമുണ്ടായിരുന്നയാളും ചേര്‍ന്ന് ഒരു ഓട്ടോയില്‍ കയറ്റി അനസിനെ ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കോളേജിന് സമീപത്തെ ഒരു സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങളിലാണ് മര്‍ദ്ദന ദൃശ്യങ്ങള്‍ പതിഞ്ഞത്. ഓട്ടോ തട്ടി പരിക്ക് പറ്റിയെന്നാണ് പ്രതികള്‍ ആശുപത്രിയില്‍ അറിയിച്ചത്. പാലക്കാട് നോര്‍ത്ത് പോലീസ് സംഭവം നടന്ന സ്ഥലത്ത്…

    Read More »
  • Crime

    നീണ്ടകര താലൂക്കാശുപത്രിയിലെ മര്‍ദനം മാസ്‌ക് വയ്ക്കാന്‍ പറഞ്ഞതിന്…

    കൊല്ലം: കൊല്ലത്തെ നീണ്ടകര താലൂക്കാശുപത്രിയില്‍ ഒരു സംഘം യുവാക്കളുടെ ആക്രമണത്തില്‍ നഴ്‌സിനും ഡോക്ടര്‍ക്കും പരുക്ക്. നീണ്ടകര താലൂക്കാശുപത്രിയിലെ ഡോക്ടര്‍ ഉണ്ണികൃഷ്ണന്‍, നഴ്‌സ് ശ്യാമിലി എന്നിവര്‍ക്ക് നേരെയാണ് ഇന്നലെ ക്രൂരമായ ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഡ്യൂട്ടി നഴ്‌സിനെ മെഡിസിറ്റി മെഡിക്കല്‍കോളേജ് ആശുപത്രിയിലും സാരമായ പരിക്കുകളോടെ ഡോക്ടറെ കൊല്ലം ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അതേസമയം ആശുപത്രിയില്‍ സംഘര്‍ഷം ഉണ്ടാക്കുകയും നഴ്‌സിനെയും ഡോക്ടറെയും മര്‍ദ്ദിക്കുകയും ചെയ്ത യുവാക്കളെ തിരിച്ചറിഞ്ഞെന്ന് പൊലീസ് പറഞ്ഞു. നീണ്ടകര സ്വദേശികളായ വിഷ്ണു, രതീഷ്, അഖില്‍ എന്നിവരാണ് അക്രമം നടത്തിയത്. ഇവര്‍ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു. പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ചികിത്സ നിഷേധിച്ചു എന്ന് ആരോപിച്ചാണ് യുവാക്കള്‍ കമ്പി വടികള്‍ ഉപയോഗിച്ച് ആക്രമിച്ചതെന്ന് പരുക്കേറ്റ ഡോക്ടര്‍ പറയുന്നു. ചികിത്സ നിഷേധിച്ചിട്ടില്ലെന്നും മാസ്‌ക് വെക്കാന്‍ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണമായതെന്നുമാണ് കെ ജി എം ഒ എ പറയുന്നത്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ പ്രതിഷേധിച്ച് നീണ്ടകര ആശുപത്രിയിലെ ഒപി സേവനം ബഹിഷ്‌കരിക്കാന്‍ കെ.ജി.എം.ഒ.എ തീരുമാനിച്ചു. അക്രമികളെ…

    Read More »
  • Crime

    പഞ്ചായത്ത് പ്രതിപക്ഷനേതാവ് തൂങ്ങിമരിച്ച നിലയില്‍

    വയനാട്: കണിയാമ്പറ്റ പഞ്ചായത്ത് അംഗവും പഞ്ചായത്ത് പ്രതിപക്ഷ നേതാവുമായ ശശിധരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കണിയാമ്പറ്റയിലെ ഹോം സ്റ്റേയ്ക്ക് സമീപമുള്ള ഷെഡിലാണ് ചൊവ്വാഴ്ച രാത്രി 11 മണിയോടെ ശശിധരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ലെങ്കിലും ഇയാള്‍ക്ക് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നുവെന്നാണ് ബന്ധുകള്‍ പറയുന്നത്. പഞ്ചായത്തിലെ ചിത്രമൂല വാര്‍ഡ് അംഗമാണ് ശശിധരന്‍. കമ്പളക്കാട് പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. അനിതയാണ് ശശിധരന്റെ ഭാര്യ. വിജയ്, അജയ് എന്നിവര്‍ മക്കളാണ്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.

    Read More »
  • NEWS

    ആടുകളിലെ വിരശല്യം എളുപ്പത്തിൽ കണ്ടെത്താം

    ഉയർന്ന പ്രത്യുൽപ്പാദന ക്ഷമത, വളർച്ചാ നിരക്ക് എന്നിവയിലൂടെ കർഷകർക്ക് സുസ്ഥിര വരുമാനം ഉറപ്പു വരുത്തുന്ന ഒരു തൊഴിലാണ് ആടു വളർത്തൽ.എന്നാൽ.ആർദ്രത കൂടിയ ഉഷ്ണമേഖലാ പ്രദേശമായ കേരളത്തിലെ ആടുകർഷകർ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് ആടുകളിലെ വിരശല്യം.ഇത് എളുപ്പത്തിൽ കണ്ടുപിടിക്കാൻ സഹായിക്കുന്ന ഒരു സൂചിക കാർഡ് മണ്ണുത്തി വെറ്ററിനറി കോളേജിലെ പരാദ വിഭാഗത്തിന്റെ ദീർഘകാലത്തെ പരിശ്രമഫലമായി ഇപ്പോൾ പുറത്തിറക്കിയിട്ടുണ്ട്.അതാണ് ആടുകളിലെ വിളർച്ച സൂചിക കാർഡ്. സുസ്ഥിര അജപരിപാലനം ലക്ഷ്യമാക്കി, പ്രകൃതി സൗഹൃദവും നൂതനവും സമഗ്രവുമായ പരാദചികിത്സാരീതി വികസിപ്പിക്കുന്നതിന്റെ ഭാഗമായി മണ്ണുത്തി വെറ്ററിനറി കോളേജിലെ പരാദ വിഭാഗത്തിന്റെ ഗവേഷണത്തിലൂടെ വിഭാവനം ചെയ്ത സൂചികയാണ് ആടുകളിലെ വിളർച്ച സൂചിക കാർഡ്. കേരള വെറ്ററിനറി സർവകലാശാലയിലെ ശാസ്ത്രജ്ഞരായ ഡോ: ശ്യാമള, ഡോ: ദേവത എന്നിവരാണ് ഈ ഗവേഷണ ഫലത്തിനു പിന്നിലുള്ളത്. കേരളത്തിലെ 13 വിവിധ പാരിസ്ഥിതിക മേഖലകളിലെ ആടുകളിൽ നടത്തിയ പഠനങ്ങളിലൂടെയാണ് ഈ കാർഡിന്റെ രൂപകൽപ്പനയും മൂല്യനിർണ്ണയവും നടത്തിയിരിക്കുന്നത്.കേരളത്തിലെ കാലാവസ്ഥയിൽ ഓരോ പ്രദേശങ്ങളിലുമുള്ള വിവിധ വിരകൾ, അവയുടെ ജീവിതചക്രം, അവ ബാധിക്കുന്ന…

    Read More »
  • Kerala

    സാഹസികര്‍ക്ക് സ്വാഗതം: കയാക്കിങ് റാഫ്റ്റിങ് സൗകര്യങ്ങളൊരുക്കി ടൂറിസം വകുപ്പ്

    വയനാട്: സാഹസിക വിനോദസഞ്ചാരം കുറവായ വയനാട്ടില്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കയാക്കിങ്ങും റിവര്‍ റാഫ്റ്റിങ്ങുമായി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍. പൂക്കോട്, കര്‍ളാട് തടാകങ്ങളില്‍ മാത്രം ഒതുങ്ങുന്ന കയാക്കിങ് പുഴയിലേക്ക് വ്യാപിപ്പിക്കാനും ഒരേസമയം എട്ടുമുതല്‍ പത്തുവരെപേര്‍ക്ക് ഇരിക്കാവുന്ന റാഫ്റ്റിലൂടെയുള്ള റിവര്‍ റാഫ്റ്റിങ്ങുമാണ് ഡി.ടി.പി.സി. ലക്ഷ്യമിടുന്നത്്. മുമ്പ് വൈത്തിരിമുതല്‍ ബാവലിവരെയും മാനന്തവാടിമുതല്‍ കുറുവാദ്വീപ് വരെയും പുഴയിലൂടെ റാഫ്റ്റിങ് നടത്തിയിരുന്നു. ഡി.ടി.പി.സി.യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മാനന്തവാടി പഴശ്ശി പാര്‍ക്കിനോട് ചേര്‍ന്നുള്ള മാനന്തവാടി പുഴയിലെ ചങ്ങാടക്കടവ് മുതല്‍ എടവക പാണ്ടിക്കടവ് പാലംവരെ കയാക്കിങ് നടത്താനാണ് ഉദ്ദേശിക്കുന്നത്. ഒരു കിലോമീറ്റര്‍ ദൂരത്തിലാണ് ആദ്യഘട്ടത്തില്‍ കയാക്കിങ് നടത്തുക. പരീക്ഷണാടിസ്ഥാനത്തില്‍ ചൊവ്വാഴ്ച നടത്തിയ കയാക്കിങ് വിജയത്തിലെത്തിയതില്‍ ഡി.ടി.പി.സി.ക്ക് ശുഭപ്രതീക്ഷയുണ്ട്. ഒരു കിലോമീറ്റര്‍ ദൂരെ തുഴഞ്ഞ് തിരികെയെത്താന്‍ ഒരു മണിക്കൂറോളമാണ് സമയമെടുത്തത്. കയാക്കിങ്ങിനുള്ള ടിക്കറ്റ് നിരക്കൊന്നും തീരുമാനിച്ചിട്ടില്ല. പദ്ധതിയുടെ പ്രൊപ്പോസല്‍ താമസിയാതെ കളക്ടര്‍ക്ക് നല്‍കുമെന്നും അതിന് അംഗീകാരം ലഭിച്ചാല്‍ ഉടന്‍തന്നെ കയാക്കിങ് തുടങ്ങുമെന്നും ഡി.ടി.പി.സി. അധികൃതര്‍ പറഞ്ഞു. രണ്ടുപേര്‍ക്ക് തുഴഞ്ഞുപോകാന്‍ കഴിയുന്ന കയാക്കില്‍…

    Read More »
Back to top button
error: