1942
ആദ്യത്തെ വാഹന നിർമ്മാതാവ് PAL
പ്രീമിയർ ഓട്ടോമൊബൈൽസ് ലിമിറ്റഡ്.
ഹിന്ദുസ്ഥാൻ മോട്ടോഴ്സിന്റെ തുടക്കം
1945
മഹീന്ദ്ര & മഹീന്ദ്ര
ആദ്യം അവിഭക്ത ഇന്ത്യയിലെ മഹീന്ദ്രയും മുഹമ്മദും, പിന്നീട് മുഹമ്മദ് പാകിസ്ഥാനിലേക്ക് പോകുകയും, കമ്പനിയുടെ പേര്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നാവുകയും ചെയ്തു.
1947
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം.
PAL കുർലയിൽ കാറുകളുടെയും ട്രക്കുകളുടെയും അസംബ്ലി ലൈൻ തുടങ്ങി.
M&M, കിറ്റുകളായി വില്ലിസ് ജീപ്പുകൾ ഇറക്കുമതിചെയ്തു തുടങ്ങി.
1948
സർക്കാർ CBU ഇറക്കുമതി നിരോധിച്ചു.
അശോക് മോട്ടോർസിന്റെ തുടക്കം
സ്റ്റാൻഡേർഡ് മോട്ടോഴ്സ്ന്റെ തുടക്കം.
HM ഹിന്ദുസ്ഥാൻ 10, എന്ന കാറിന്റെ നിർമ്മാണം തുടങ്ങി. വില 7000 രൂപ.
1949
മഹീന്ദ്രയുടെ ആദ്യ വില്ലിസ് ജീപ്പ് പുറത്തിറങ്ങി
1950
PAL ന് ഇറ്റലിയിലെ ഫിയറ്റുമായി സഹകരണം ആദ്യ ഫീയറ്റ് 500 (ടൂപ്പോളിനോ )പുറത്തിറങ്ങി.
1952
താരിഫ് കമ്മീഷൻ പഠനം തുടങ്ങി.
വാഹനങ്ങൾ ഇറക്കുമതി ചെയ്തു വിൽക്കുന്നതുകൊണ്ട് നീതികരിക്കാനാവാത്ത വില ആകുമായിരുന്നു.
അതുകൊണ്ട് കഴിയുന്നതും ഇവിടെ സ്വന്തമായി നിർമ്മിക്കുവാൻ വേണ്ടി നമ്മുടെ സ്വന്തം നിർമ്മാതാക്കളെ വളർത്തി കൊണ്ടുവരുവാനുള്ള തീരുമാനങ്ങൾ എടുക്കാൻ വേണ്ടി സർക്കാർ നിയോഗിച്ച കമ്മീഷൻ.
1953
താരിഫ് കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു.
ഇറക്കുമതി ചെയ്ത വാഹനങ്ങൾ വിൽക്കാൻ ഇനി സമ്മതിക്കില്ല. ഇപ്പോഴുള്ള നിർമ്മാതാക്കളെ കൂടാതെ പുതിയ നിർമ്മാതാക്കളെ അനുവദിക്കില്ല.
1954
ഹിന്ദുസ്ഥാൻ മോട്ടോഴ്സ് ലാൻഡ് മാസ്റ്റർ എന്ന മോഡൽ ഇറക്കി. വില പതിനായിരം രൂപ
ഫിയറ്റ് മിലിസെന്റോ ഇറങ്ങി
ടെൽകോയുടെ തുടക്കം ( ടാറ്റ മെഴ്സിഡീസ് ബെൻസ് ) TMB 312 നിരത്തിൽ.
1955
സ്റ്റാൻഡേർഡ് മോട്ടോഴ്സ് UK യിലെ ട്രയംഫുമായി സഹകരിച്ച് സ്റ്റാൻഡേർഡ് 8 ഇറക്കി
അശോക് മോട്ടോഴ്സ്, ലൈലാൻഡുമായി ചേർന്ന് അശോക് ലെയ്ലാൻഡ് എന്ന പേര് സ്വീകരിച്ചു ലൈലാൻഡ് വാഹനങ്ങൾ നിരത്തിലിറക്കി.
മഹീന്ദ്ര ആൻഡ് മഹീന്ദ്ര പബ്ലിക് ലിമിറ്റഡ് കമ്പനി ആയി.
അതുവരെ അവർ നിർമ്മിച്ച,2267 ജീപ്പുകൾ നിരത്തിൽ.
1956
പെട്രോൾ വില .58 പൈസ
ഡീസൽ വില .38 പൈസ
1957
ഹിന്ദുസ്ഥാൻ മോട്ടോഴ്സ് ബെഡ് ഫോർഡ് ലോറികൾ നിർമ്മിച്ചു തുടങ്ങി
ആദ്യ അംബാസഡർ Ohv നിരത്തിലിറക്കി. വില 17000 രൂപ.
1958
പെട്രോൾ വില.66 പൈസ
ഡീസൽ വില .36 പൈസ
ബജാജ് ടെമ്പോ രൂപീകരണം
1960
സ്റ്റാൻഡേർഡ് ഹെറാൾഡ് നിരത്തിലിറക്കി.
1962
പെട്രോൾ വില.68 പൈസ
ഡീസൽ വില. 54 പൈസ
1963
അംബാസഡർ മാർക്ക് 2 നിരത്തിലിറങ്ങി .
1964
പ്രീമിയർ പത്മിനിയുടെ ആദ്യ മോഡലായ
1100D ഇറങ്ങി.
ടെൽക്കോ 1210 D ഇറക്കി
1965
പെട്രോൾ വില.81 പൈസ
ഡീസൽ വില.67 പൈസ
മഹീന്ദ്ര ആൻഡ് മഹീന്ദ്ര FC 150 4×4 പെട്രോൾ പിക്ക് അപ്പുകൾ നിരത്തിലിറങ്ങി.
1966
അൻപതിനായിരം ഫിയറ്റ് കാറുകൾ ഇന്ത്യൻ നിരത്തുകളിൽ.
1969
സുപ്രീംകോടതി വാഹനവില നിയന്ത്രണം എടുത്തു കളഞ്ഞു
ടെൽക്കോ, ടാറ്റ എൻജിനീയറിങ് എന്ന പേര് സ്വീകരിച്ചു.
1970
രണ്ടു ഡോറുകൾ മാത്രമുണ്ടായിരുന്ന സ്റ്റാൻഡേർഡ് ഹെറാൾഡ് ഒന്നുകൂടി പരിഷ്കരിച്ചു , 4 door ഉള്ള സ്റ്റാൻഡേർഡ് ഗസൽ ഇറങ്ങി.
1972
പ്രീമിയർ മോട്ടോഴ്സിന് ഫിയറ്റുമായുള്ള കൂട്ടുകെട്ട് കാലാവധി കഴിഞ്ഞു. അവരുടെ വാഹനങ്ങളുടെ പേര് പ്രീമിയർ എന്ന് മാത്രമായി.
1973
പെട്രോൾ വില 1.52
ഡീസൽ വില. 83പൈസ
1975
അംബാസഡർ മാർക്ക് 3 ഇറങ്ങി
1978
ഡീസൽ എൻജിനുള്ള ആദ്യ അംബാസഡർ….!
1980
മഹീന്ദ്ര ആൻഡ് മഹീന്ദ്രയും പ്യുഷോ യുമായി, എൻജിൻ നിർമ്മിക്കാൻ സഹകരണം.
1981
അഴിമതിയിൽ മുങ്ങിക്കുളിച്ചു നിന്ന പൊതുമേഖലാ സ്ഥാപനമായ മാരുതി…. പ്രഗല്ഭനായ
RC ഭാർഗവയെ ഏൽപ്പിച്ച ശേഷം, ജപ്പാനിലെ സുസുക്കിയുമായി
മാരുതി ഉദ്യോഗ് ലിമിറ്റഡ് എന്ന പേരിൽ സഹകരണം.
1982
ബജാജ് ടെമ്പോയ്ക്ക്, മെഴ്സിഡിസു മായി OM 616 എൻജിൻ നിർമ്മിക്കാൻ സഹകരണം.
ബാംഗ്ലൂരിലെ സിപ്പാനി സഹോദരന്മാർ, UK യിലെ ചെറുകിട കാർ നിർമാതാവായ റാലിയന്റ് മായി ചേർന്ന് അവരുടെ കിറ്റൻ എന്ന മോഡൽ സിപ്പാനി ഡോൾഫിൻ എന്ന പേരിൽ നിരത്തിലിറക്കി.
1983
മാരുതിയുടെ ആദ്യ കാർ പുറത്തിറക്കി
വില 48,000 രൂപ.
1984
മാരുതി വാൻ പുറത്തിറക്കി.
ഹിന്ദുസ്ഥാൻ മോട്ടോഴ്സ്, അംബാസഡറിന്റെ പെട്രോൾ എൻജിനുമായി കോണ്ടസ്സ (വാക്സ്ഹാൾ വിക്ടർ )പുറത്തിറക്കി.
1985
പെട്രോൾ വില 7 രൂപ 34 പൈസ
ഡീസൽ വില 3 രൂപ 52 പൈസ
മാരുതി ജിപ്സി പുറത്തിറക്കി
മഹീന്ദ്ര എംഎം 540 നിരത്തിലിറക്കി
സ്റ്റാൻഡേർഡ് 2000 പുറത്തിറക്കി ( റോവർ 4000ന്റിന്റെ ബോഡി പാനൽ മാത്രം ഇറക്കുമതിചെയ്ത് അവരുടെ കൈയിലുണ്ടായിരുന്ന പെട്രോൾ എൻജിനും വച്ച് കാണാൻ അഴകുള്ള, എന്നാൽ യാതൊരു പെർഫോമൻസും ഇല്ലാത്ത ഒരു തല്ലിക്കൂട്ട് വാഹനം )
പ്രീമിയർ മോട്ടോഴ്സ് 118NE ഇറക്കി.
( വാഹനം പുറത്തിറക്കുന്നതിനു മുൻപേ ബുക്കിംഗ് തുക മാത്രം 118 കോടിരൂപ പ്രീമിയർ മോട്ടോഴ്സ്ന്റെ പോക്കറ്റിൽ വീണു… സ്വപ്നതുല്യമായ തുടക്കം..!)
1986
മാരുതി കാറുകളുടെ ആദ്യ മോഡലായ SS 80 ഉപേക്ഷിച്ച്, കൂടുതൽ കാര്യക്ഷമമായ S308 പുറത്തിറക്കി.
10,0000 മാരുതി വാഹനങ്ങൾ നിരത്തിൽ.
ടാറ്റാ 407 നിരത്തിലിറങ്ങി.
കോണ്ടസ്സക്ക്, കൂടുതൽ കാര്യക്ഷമമായ ഇസുസുവിന്റെ 1800 cc എൻജിൻ.
ആദ്യത്തെ ഓട്ടോഎക്സ്പോ ( വാഹന എക്സിബിഷൻ )
1987
ബജാജ് ടെമ്പോ ട്രാവലർ നിരത്തിൽ
1988
ടാറ്റാമൊബൈൽ നിരത്തിൽ (ഇന്ത്യക്കാരുടെ സ്വന്തം നിർമ്മിതിയിലെ ആദ്യ വാഹനം… സമൂഹത്തിന് അഭിമാനം)
പെട്രോൾ വില 9 രൂപ 14 പൈസ
ഡീസൽ വില മൂന്ന് രൂപ 63 പൈസ
1990
10 ലക്ഷം ടാറ്റ വാഹനങ്ങൾ നിരത്തിൽ.
മാരുതി 1000 നിരത്തിലിറക്കി
പെട്രോൾ വില 13 രൂപ 72 പൈസ
ഡീസൽ വില അഞ്ചു രൂപ 62 പൈസ
1991
ടാറ്റാ സിയറാ നിരത്തിലിറങ്ങി.
1992
ടാറ്റാ എസ്റ്റേറ്റ് നിരത്തിലിറങ്ങി
ബജാജ് ടെമ്പോ ട്രാക്സ് നിരത്തിലിറങ്ങി
പെട്രോൾ വില 17 രൂപ 91 പൈസ
ഡീസൽ വില 6 രൂപ 88 പൈസ
1993
ആർക്കും ഇന്ത്യയിൽ വാഹനം നിർമ്മിച്ചു വിൽക്കാമെന്ന രീതിയിൽ ഇന്ത്യൻ മാർക്കറ്റ് തുറന്നിട്ടു കൊടുത്തു.
( അതിന്റെ ഫലമായാണ് കൊറിയയിലെ HMC (ഹ്യൂണ്ടായി മോട്ടർ കോർപറേഷൻ )
HMIL ( ഹ്യൂണ്ടായി മോട്ടോർസ് ഇന്ത്യ ലിമിറ്റഡ് ) എന്ന പേരിൽ ഇവിടെ വന്നത്.
മാരുതി സെൻ നിരത്തിലിറങ്ങി
മഹീന്ദ്ര അർമഡാ നിരത്തിലിറങ്ങി.
1994
മാരുതി esteem പുറത്തിറക്കി
ചെറുകിട വാഹന നിർമ്മാതാക്കളായ സിപ്പാനി സഹോദരന്മാർ റോവർ മോണ്ടഗോ എന്ന മോഡൽ ഏകദേശം CBU ആയിത്തന്നെ ഇന്ത്യയിൽ കൊണ്ടുവന്നിറക്കി.
ടാറ്റ സുമോ നിരത്തിലിറങ്ങി
പെട്രോൾ വില 19 രൂപ 26 പൈസ
ഡീസൽ വില 7 രൂപ 84 പൈസ
1995
ആദ്യ മെഴ്സിഡസ് ബെൻസ് ഇ ക്ലാസ് നിരത്തിലിറങ്ങി.
പ്യുഷോ 309 നിരത്തിലിറങ്ങി
ദൈവൂ സിലോ നിരത്തിലിറങ്ങി
1996
ഫിയറ്റ് യൂനോ നിരത്തിലിറങ്ങി
ഒപെൽ ആസ്ട്ര നിരത്തിലിറങ്ങി
ഫോർഡ് എസ്കോർട് നിരത്തിലിറങ്ങി
എസ് ടീമിന്റെ 1.3:എൻജിനുമായി ജിപ്സി കിംഗ് നിരത്തിലിറങ്ങി
പ്യുഷോ,309 ഡീസൽ നിരത്തിലിറങ്ങി.
പെട്രോൾ വില 24 രൂപ
ഡീസൽ വില 9 രൂപ
( ഈ വിലവ്യത്യാസം ഒരുപാട് ഉപഭോക്താക്കളെയും നിർമാതാക്കളെയും ഡീസൽ വാഹനങ്ങളിലേക്ക് ആകർഷിച്ചു )
1997
സിയറ ടർബോ നിരത്തിൽ.
** ** **
സ്വാതന്ത്ര്യാനന്തരം കടന്നുപോയ അമ്പതു വർഷങ്ങൾ ഇങ്ങനെ സംഹരിക്കാം.
സ്വപ്നതുല്യമായ തുടക്കം കിട്ടിയിട്ടും വീണു പോയവർ ഒട്ടേറെ.
തുടക്കത്തിൽ ഇടറിപ്പോയിട്ടും പിടിച്ചുകയറിയവരുമുണ്ട്.
1997 നു ശേഷം കടന്നുപോയ 25 വർഷങ്ങൾക്കിടയിൽ വാഹനങ്ങളുടെ പ്രളയം തന്നെ ഇവിടെ സംഭവിച്ചു.
തുടക്കത്തിൽ ആരെങ്കിലുമൊക്കെ ഇവിടെ വാഹനം നിർമ്മിക്കട്ടെ എന്നു പറഞ്ഞിരുന്ന നമ്മുടെ ഗവൺമെന്റ്, ഇപ്പോഴാകട്ടെ, ഉള്ള വാഹനങ്ങൾ എങ്ങനെയെങ്കിലും പൊളിച്ചു തീർക്കുവാൻ തത്രപ്പെടുന്നു.
ഓർക്കുമ്പോൾ അഭിമാനിക്കാൻ ഒരുപാടുണ്ട്……
കൂലിപ്പണി ചെയ്യുന്നവനും ഒരു ടൂവീലറെങ്കിലും വാങ്ങാവുന്ന നിലയ്ക്ക് നമ്മുടെ വിപണി വളർന്നിരിക്കുന്നു.
നമ്മുടെ സ്വന്തം കമ്പനികൾ മറ്റു പല രാജ്യങ്ങളിലും പോയി പ്ലാന്റുകൾ സ്ഥാപിച്ചു, വാഹനം നിർമ്മിച്ചു വിൽക്കുന്നു.
ലംബോർഗിനിക്കും ഫെറാറിക്കും ഇന്ത്യയിൽ ഷോറൂമുകൾ.
ടാറ്റാ നാനോ ഇറങ്ങുമ്പോൾ ഉണ്ടായ ടെലിവിഷൻ സംവാദങ്ങൾ ഓർക്കുക !!