Month: June 2022
-
Kerala
വിനോദയാത്രയ്ക്കിടെ ഹൃദയാഘാതം: അവധിക്കെത്തിയ പ്രവാസി മരിച്ചു
റിയാദ്: അവധിക്ക് നാട്ടിലെത്തിയ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം ഓയൂര്‍ സ്വദേശി സജ്ജാദ് (45) ആണ് മരിച്ചത്. സൗദി അറേബ്യയിലെ റിയാദ് ബദിയയില്‍ ബിസിനസ് നടത്തുകയായിരുന്ന സജ്ജാദ്. സുഹൃത്തുക്കള്‍ക്കൊപ്പം വിനോദയാത്രയ്ക്കു പോയ അദ്ദേഹം മൂന്നാറില്‍വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു. തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. റിയാദില്‍ മുസാമിയ, സുലൈ, ബദിയ ഭാഗങ്ങളില്‍ നിരവധി ബിസിനസ് സംരഭങ്ങള്‍ സജ്ജാദ് നടത്തിയിട്ടുണ്ട്. ഒരു മാസം മുന്‍പാണ് അവധിക്ക് നാട്ടിലെത്തിയത്. ഓയൂര്‍ പയ്യക്കോട് പ്ലാവില വീട്ടില്‍ പരേതനായ മുഹമ്മദ് ഉസ്മാന്റെ മകനാണ്. നാട്ടിലും റിയാദിലും സാമൂഹ്യ പ്രവര്‍ത്തന രംഗത്തും സജ്ജാദ് സജീവമായിരുന്നു. റിയാദ് നവോദയയുടെ മുന്‍ കേന്ദ്രകമ്മിറ്റി അംഗമായിരുന്നു. പരേതയായ സൈനബയാണ് മാതാവ്. ഭാര്യ: സുബി, മക്കള്‍ വിദ്യാര്‍ത്ഥികളായ ആസിഫ്, അന്‍സിഫ്, അംന. സഹോദരങ്ങള്‍: സിദ്ധീഖ്, സലീന, ബുഷ്റ.
Read More » -
Crime
ഫാ. കോട്ടൂരിന് ഇരട്ട ജീവപര്യന്തവും സിസ്റ്റർ സെഫിക്ക് ജീവപര്യന്തവുമാണ് സി.ബി.ഐ കോടതി വിധിച്ച ശിക്ഷ. ആ ശിക്ഷാവിധി മരവിപ്പിച്ച് പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു, 28 വര്‍ഷം നീണ്ട അഭയ കേസിലെ നിയമപോരാട്ടത്തിൻ്റെ നാള്‍വഴികള്‍
28 വര്‍ഷം നീണ്ട നിയമപോരാട്ടത്തിനു ശേഷമാണ് അഭയ കൊലക്കേസില്‍ വിധി പറഞ്ഞത്. ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ കുറ്റക്കാരാണ് എന്നായിരുന്നു തിരുവനന്തപുരം സി.ബി.ഐ കോടതിയുടെ കണ്ടെത്തല്‍. പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷയാണ് കോടതി വിധിച്ചത്. എന്നാല്‍ വിധി വന്ന് രണ്ടുവര്‍ഷത്തിനിപ്പുറം ഹൈക്കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നു. സിസ്റ്റര്‍ സെഫി, ഫാ. തോമസ് കോട്ടൂര്‍ എന്നിവരുടെ ശിക്ഷ മരവിപ്പിച്ചാണ് ജാമ്യം അനുവദിച്ചത്. കേസിന്‍റെ ഭാഗമായി 49 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. സാക്ഷിമൊഴികൾ കേസിൽ നിർണ്ണായകമായി. 1992 മാർച്ച് 27നാണ് കോട്ടയം ബി.സി.എം കോളജിലെ രണ്ടാം വര്‍ഷ പ്രീ ഡിഗ്രി വിദ്യാര്‍ത്ഥിനിയായ സിസ്റ്റര്‍ അഭയയെ പയസ് ടെന്‍ത് കോണ്‍വെന്‍റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലോക്കല്‍ പൊലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതര മാസവും കേസ് അന്വേഷിച്ചെങ്കിലും ആത്മഹത്യ തന്നെ എന്നായിരുന്നു കണ്ടെത്തൽ. ക്രൈം ബ്രാഞ്ച് റിപ്പോർട്ട് ചോദ്യം ചെയ്ത് അഭയ ആക്ഷൻ കൗൺസിൽ നല്‍കിയ ഹര്‍ജി പരിഗണിച്ച് ഹൈക്കോടതി…
Read More » -
NEWS
ലണ്ടനില്‍ പോളിയോ വൈറസ്: കനത്ത ജാഗ്രതയ്ക്ക് നിര്‍ദ്ദേശം
ലണ്ടന്‍: ലണ്ടനിലെ മലിനജലത്തില്‍ നിന്ന് പോളിയോ വൈറസ് സാമ്പിളുകള്‍ കണ്ടെത്തിയതായി സ്ഥിരീകരിച്ച് ലോകാരോഗ്യസംഘടന. രണ്ട് ദശാബ്ദങ്ങള്‍ക്ക് മുമ്പ് പൂര്‍ണ്ണമായും തുടച്ചുനീക്കപ്പെട്ട പോളിയോ വൈറസ് മനുഷ്യരില്‍ കണ്ടെത്തിയിട്ടില്ല. ലണ്ടനില്‍ മലിനജല സാമ്പിളുകളില്‍ നടത്തിയ പരിശോധനയില്‍ ‘ടൈപ്പ് 2 വാക്സിന്‍ ഡെറിവൈഡ് (വിടിപിവി2) പോളിയോ വൈറസ് കണ്ടെത്തി. രോഗം ആര്‍ക്കും തന്നെ സ്ഥിരീകരിച്ചിട്ടില്ലാത്തതിനാല്‍ വൈറസ് മനുഷ്യശരീരത്തിലേക്ക് കടന്നിട്ടില്ലെന്ന് ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍ പറഞ്ഞു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും വിശദമായ പഠനങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെ കടുത്ത ജാഗ്രത തുടരാനാണ് നിര്‍ദേശം. കൂടുതല്‍ വിശകലനം നടന്നുകൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടനയും ബ്രിട്ടീഷ് ആരോഗ്യ ഉദ്യോഗസ്ഥരും അറിയിച്ചു. അഞ്ച് വയസില്‍ താഴെയുളള കുട്ടികളെ മാരകമായി ബാധിക്കുന്ന പോളിയോ രോഗത്തെ ദശാബ്ദങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തുടച്ചുനീക്കിയത്. വാക്സിനുകളില്‍ നിന്ന് ഉണ്ടായതെന്ന് സംശയിക്കുന്ന ഒരുതരം പോളിയോ വൈറസാണ് മലിനജലത്തില്‍ നിന്ന് വേര്‍തിരിച്ചത്. ലണ്ടനില്‍ നിന്നും ടൈപ്പ് 2 വാക്സിന്‍ഡെറൈവ്ഡ് പോളിയോ വൈറസ് കണ്ടെത്തിയെന്ന് പ്രസ്താവനയിലൂടെയാണ് ലോകാരോഗ്യസംഘടന അറിയിച്ചത്.
Read More » -
Crime
പാര്‍ക്ക് ചെയ്ത ബസിന്റെ ടയറില്‍ മൂത്രമൊഴിച്ചു, ചോദ്യം ചെയ്ത ജീവനക്കാരെ മര്‍ദിച്ചു: 4 യുവാക്കള്‍ അറസ്റ്റില്‍
റാന്നി: ബസിന്റെ ടയറില്‍ മൂത്രമൊഴിച്ചതു ചോദ്യം ചെയ്ത കെ.എസ്.ആര്‍.ടി.സി. ജീവനക്കാരെ യുവാക്കള്‍ മര്‍ദിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് നാല് യുവാക്കളെ റാന്നി പോലീസ് അറസ്റ്റ് ചെയ്തു. ഡ്രൈവര്‍ കെ.കെ.ആനന്ദ്, മെക്കാനിക്ക് റോബിന്‍ ജി.വര്‍ഗീസ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. തിരുവനന്തപുരം മണക്കാട് സ്വദേശികളായ ശ്രീക്കുട്ടന്‍(24), ശരത്ത്്(23), വിഷ്ണു(26), ജിബിന്‍(25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രി ഒമ്പതുമണിയോടെ കെ.എസ്.ആര്‍.ടി.സി. ബസ്സ്റ്റാന്‍ഡിലാണ് സംഭവം. സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസിന്റെ ടയറില്‍ ഇവരിലൊരാള്‍ മൂത്രമൊഴിച്ചതിനെ ഡ്രൈവര്‍ ആനന്ദ് ചോദ്യം ചെയ്തു. അവിടെനിന്ന് മടങ്ങിയ ഇയാള്‍ സുഹൃത്തുക്കളുമായി തിരികെ വന്ന് ആനന്ദുമായി തര്‍ക്കമുണ്ടായി. ആനന്ദിനെ മര്‍ദിക്കുന്നത് കണ്ട് ഓടി എത്തിയ റോബിനെയും യുവാക്കള്‍ മര്‍ദിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. സംഭവമറിഞ്ഞെത്തിയ പോലീസ് യുവാക്കളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ബസ്സ്റ്റാന്‍ഡിന് സമീപമുള്ള കെട്ടിടത്തില്‍ അലുമിനിയം ഫാബ്രിക്കേഷന്‍ ജോലിക്കെത്തിയവരാണ് യുവാക്കളെന്ന് പോലീസ് പറഞ്ഞു.
Read More » -
Life Style
വിവാഹമോതിരം ഇടത് കയ്യിലെ നാലാമത്തെ വിരലിൽ അണിയുന്നത് എന്തുകൊണ്ട്?
പങ്കാളിയുമായി ഒരുമിച്ച് ജീവിക്കാമെന്ന് ഉറപ്പിച്ചാൽ പിന്നീട് കയ്യിൽ മോതിരം ഇടുകയെന്നത് ലോകമെമ്പാടുമുള്ള ആചാരമാണ്. വിവാഹ മോതിരം ഏത് കൈയിൽ ഏത് വിരലിൽ ഇടണമെന്നത് വിവാഹം കഴിക്കാത്തവർക്ക് പോലും അറിയുന്ന കാര്യമാണ്. ഇടത് കയ്യിലെ നാലാമത്തെ വിരൽ അഥവാ മോതിര വിരലിലാണ് വിവാഹമോതിരം ധരിക്കുക. എന്ത് കൊണ്ടാണ് ഇങ്ങനെ ഇടത് കയ്യിലെ മോതിര വിരലിൽ തന്നെ വിവാഹമോതിരം ഇടുന്നത്? എന്ത് കൊണ്ടാണ് മറ്റ് വിരലുകളിലൊന്നും മോതിരം ഇടാത്തത്? ഇങ്ങനെയുള്ള ചോദ്യങ്ങൾ എപ്പോഴെങ്കിലും നിങ്ങളുടെ മനസ്സിൽ തോന്നിയിട്ടുണ്ടോ? ചർച്ച് ഓഫ് ഇംഗ്ലണ്ടും കത്തോലിക്കാസഭയും തമ്മിലുള്ള ബന്ധം അവസാനിപ്പിച്ചതിൻെറ ചരിത്രത്തിലാണ് ഈ കഥയുള്ളത്. ഇടത് കയ്യിലെ നാലാമത്തെ വിരലിലാണ് വിവാഹമോതിരം ധരിക്കേണ്ടതെന്ന് എഴുതി വെച്ചിട്ടുള്ളത് ബുക്ക് ഓഫ് കോമൺ പ്രെയറിലാണ്. ചർച്ച് ഓഫ് ഇംഗ്ലണ്ട് അഥവാ ആംഗ്ലിക്കൻ ചർച്ചിൻെറ പ്രാർഥനാ പുസ്തകങ്ങളുടെ കളക്ഷനാണ് ബുക്ക് ഓഫ് കോമൺ പ്രെയർ. ചർച്ച് ഓഫ് ഇംഗ്ലണ്ട് കത്തോലിക്കാ സഭയുമായുള്ള ബന്ധം വിച്ഛേദിച്ചതോടെ ആംഗ്ലിക്കൻ ചർച്ചിന് പുതിയ ആത്മീയ പുസ്തകങ്ങൾ…
Read More » -
Tech
പെഗസസ് ഇനി പഴങ്കഥ, ചോര്‍ത്താന്‍ വമ്പന്‍ ”ഹെര്‍മിറ്റ്” എത്തി; ആയുധവുമായി സര്‍ക്കാരുകള്‍
ഔദ്യോഗിക എസ്എംഎസ് ആണെന്ന ധാരണയുണ്ടാക്കി വരുന്ന സന്ദേശം ഫോണില്‍ വേരുകളാഴ്ത്തുന്നു എന്നും അത് ഉന്നത നിലവാരം പുലര്‍ത്തുന്ന നിരീക്ഷണ സോഫ്റ്റ്‌വെയറാണ് എന്നും റിപ്പോര്‍ട്ട്. ‘ഹെര്‍മിറ്റ്’ എന്ന പേരില്‍ അറിയപ്പെടുന്ന ഈ സോഫ്റ്റ്‌വെയര്‍ സർക്കാർ ഉദ്യോഗസ്ഥരെയും ബിസിനസ് എക്‌സിക്യൂട്ടിവുമാരെയും മാധ്യമ പ്രവര്‍ത്തകരെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും പണ്ഡിതരെയും അടക്കം നിരീക്ഷിക്കാന്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഇന്ത്യാ ടുഡെയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഐഒഎസിലും ഇത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കരുതുന്നുണ്ടെങ്കിലും അതിന് ഇതുവരെ തെളിവു കിട്ടിയിട്ടില്ലെന്നും എന്നാല്‍ ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഇവ പ്രവര്‍ത്തിക്കുന്നു എന്നു കണ്ടെത്തിയെന്നും ഗവേഷകര്‍ പറയുന്നു. കോള്‍ റെക്കോർഡു ചെയ്യാനും കോള്‍ വഴി തിരിച്ചുവിടാനും സാധിക്കും ഉപയോക്താവ് അറിയാതെ ഓഡിയോ റെക്കോർഡു ചെയ്യാനും, ഫോണ്‍കോളുകള്‍ വഴിതിരിച്ചു വിടാനും, ഫോണ്‍ വിളികളും കോണ്ടാക്ട്‌സും ഫോട്ടോകളും പരിശോധിക്കാനും, ലൊക്കേഷന്‍ ചോര്‍ത്തി നല്‍കാനും, എസ്എംഎസ് സന്ദേശം വായിക്കാനും, മറ്റ് ആപ്പുകള്‍ വഴി ചെയ്യുന്ന കാര്യങ്ങള്‍ നിരീക്ഷിക്കാനും, ക്യമാറ ഉപയോഗിക്കാനും ഒക്കെ കഴിവുള്ളതാണ് ഹെര്‍മിറ്റ്. വ്യത്യസ്ത രീതികളില്‍ വിന്യസിക്കാവുന്ന ഹെര്‍മിറ്റ് അതീവ ശക്തിയുളളതാണ്. ലോകത്തെ…
Read More » -
Kerala
കര്‍ണാടക മന്ത്രിക്കൊപ്പം ഷാജ് കിരണും സന്ദീപ് വാര്യരും: വിവാദം പുതിയ തലത്തിലേക്ക്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദൂതനായി വന്ന് തന്നെ ഭീഷണിപ്പെടുത്തിയെന്നു സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് ആരോപിച്ച ഷാജ് കിരണ്‍ ബിജെപി സംസ്ഥാന വക്താവിനൊപ്പം കര്‍ണാടകയില്‍ കൂടിക്കാഴ്ച നടത്തിയ ചിത്രങ്ങള്‍ പുറത്ത്. ഷാജ് കിരണും ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യരും ബിജെപി ഭരിക്കുന്ന കര്‍ണാടകയില്‍ ഊര്‍ജ്ജമന്ത്രി വി സുനില്‍ കുമാറിന്റെ വസതിയില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങളാണ് പുറത്തുവന്നത്. 2021 സെപ്റ്റംബര്‍ 24നാണ് ചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. തിരഞ്ഞെടുപ്പ് സമയത്ത് കേരളത്തിലെ ബിജെപിയുടെ ചുമതലയുണ്ടായിരുന്ന കര്‍ണാടക മന്ത്രി സുനില്‍ കുമാര്‍. സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കെതിരേയുള്ള വെളിപ്പെടുത്തല്‍ നടത്തിയത് ബിജെപിയുമായുള്ള ബന്ധത്തിന്റെ പശ്ചാത്തലത്തിലാണ് എന്ന് സിപിഎം നേരത്തെ തന്നെ ആരോപിച്ചിരുന്നു. ഇതിനെ ബലപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളതെന്നാണ് സി.പി.എം. വാദം. മുഖ്യമന്ത്രിക്കെതിരേ വെളിപ്പെടുത്തല്‍ നടത്തിയതിന് ഷാജ് കിരണ്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നായിരുന്നു സ്വപ്‌നയുടെ വാദം. തങ്ങള്‍ സുഹൃത്തുക്കളായിരുന്നെന്നും അവര്‍ വെളിപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയുമായി അടുത്ത് ബന്ധമുള്ള ആളാണ് ഷാജ് കിരണെന്നും പിണറായി…
Read More » -
Tech
നിങ്ങളുടെ പഴയ ലാപ്ടോപ്പിന്റെ വേഗം മാന്ത്രികമായി വര്‍ധിപ്പിക്കണോ ? ഇതൊന്നു ചെയ്തു നോക്കൂ
പഴയ കംപ്യൂട്ടര്‍ കൂടുതല്‍ കാലം ഉപയോഗിക്കാന്‍ ശ്രമിക്കാനുള്ള വഴികള്‍ എന്തൊക്കയെന്ന് പരിശോധിക്കാം. ഏതാനും കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പഴയ കംപ്യൂട്ടറുകള്‍ പ്രത്യേകിച്ചും ലാപ്‌ടോപ്പുകള്‍ കൂടുതല്‍ കാലം മികവോടെ ഉപയോഗിക്കാന്‍ സാധിച്ചേക്കും. പല ലാപ്‌ടോപ്പുകളും വര്‍ഷങ്ങളോളം പ്രശ്‌നമില്ലാതെ പ്രവര്‍ത്തിക്കാനായി നിര്‍മിച്ചവ തന്നെയാണ്. ഇതിനാല്‍ അവ ഉപയോഗിക്കുന്നവര്‍ തങ്ങളുടെ ഭാഗത്തുനിന്ന് അല്‍പം ഉത്സാഹം കാണിക്കുന്നത് പ്രകൃതിക്കും ഗുണകരമായിരിക്കും. ഒരൊറ്റക്കാര്യം ചെയ്താല്‍ തന്നെ നിങ്ങളുടെ പഴയ ലാപ്‌ടോപ്പിനും ഡെസ്‌ക്ടോപ്പിനും കൂടുതല്‍ മികവാര്‍ജിക്കാന്‍ സാധിച്ചേക്കും. ആ ഒറ്റമൂലി അടക്കം പഴയ കംപ്യൂട്ടറുകള്‍ ഉപയോഗക്കുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ അറിയാം. സുരക്ഷയ്ക്ക് ഒന്നാം സ്ഥാനം എത്രയൊക്കെ ശ്രമിച്ചാലും പഴയ ലാപ്‌ടോപ് അല്ലെങ്കില്‍ ഡെസ്‌ക്ടോപ് പെട്ടെന്ന് ഒരു ദിവസം പ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള സാധ്യതയുണ്ട്. ഇതിനാല്‍ തന്നെ അതിലുള്ള നിങ്ങളുടെ പ്രാധാന്യമേറിയ ഡേറ്റ ഒരു എക്‌സ്‌റ്റേണല്‍ ഹാര്‍ഡ് ഡിസ്‌കിലേക്കോ, മറ്റു കംപ്യൂട്ടറുകള്‍ ഉണ്ടെങ്കില്‍ അവയിലേക്കോ മാറ്റുക എന്നതിനായിരിക്കണം പ്രധാന പരിഗണന. പഴയ ലാപ്‌ടോപ്പിനും ഡെസ്‌ക്‌ടോപ്പിനും വേഗം വര്‍ധിപ്പിക്കാന്‍ ഒറ്റമൂലി പഴയതോ പുതിയതോ ആയ…
Read More » -
NEWS
ന്യൂനമര്‍ദ്ദപാത്തി: അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ മഹാരാഷ്ട്ര തീരം വരെ നിലനില്‍ക്കുന്ന ന്യുനമര്‍ദ്ദ പാത്തിയുടെയും അറബികടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നതിന്റെ സ്വാധീന ഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. അതേസമയം ഇന്ന് രാവിലെ 10 മണിക്ക് വന്ന അറിയിപ്പ് പ്രകാരം അടുത്ത 3 മണിക്കൂറില്‍ കേരളത്തില്‍ ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ട്. കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ 24-06-2022, 25-06-2022, 26-06-2022 എന്നീ തീയ്യതികളിലും, കര്‍ണാടക തീരങ്ങളില്‍ ഇന്നലെ മുതല്‍ 26 വരെയും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ മല്‍സ്യബന്ധനത്തിനായി കടലില്‍ പോകാന്‍ പാടില്ല. ജാഗ്രത 23-06-2022: മധ്യകിഴക്കന്‍ അറബിക്കടല്‍, കന്യാകുമാരി തീരം, തെക്കന്‍ തമിഴ്നാട് തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍ അതിനോട്…
Read More » -
NEWS
കര്‍ണാടകയെ രണ്ടായി വിഭജിക്കുമെന്ന് കര്‍ണാടക മന്ത്രി
ബംഗളൂരു: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം കര്‍ണാടകയെ രണ്ടായി വിഭജിക്കുമെന്ന് കര്‍ണാടക ഭക്ഷ്യ, സിവില്‍ സപ്ലൈസ്, ഉപഭോക്തൃകാര്യ മന്ത്രി ഉമേഷ് കട്ടി. ‘നമ്മള്‍ എല്ലാവരും ഉത്തര കര്‍ണാടക എന്ന പ്രത്യേക സംസ്ഥാനത്തിനായി ഒരു പ്രസ്ഥാനം സൃഷ്ടിക്കേണ്ടതുണ്ട്, പുതിയ സംസ്ഥാനം നിലവില്‍ വരുമെന്നതില്‍ സംശയം വേണ്ട. ബംഗളൂരു ട്രാഫിക്കും മറ്റ് പ്രശ്‌നങ്ങളും ഉള്ള ഒരു സാച്ചുറേഷന്‍ പോയിന്റിലെത്തി, ‘ബെലഗാവി ബാര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ മന്ത്രി പറഞ്ഞു.അടുത്ത തെരഞ്ഞെടുപ്പിന് ശേഷം 50ലധികം സംസ്ഥാനങ്ങള്‍ രൂപീകരിക്കുമെന്നും മഹാരാഷ്ട്രയെ മൂന്നായും ഉത്തര്‍പ്രദേശില്‍ നാലായും കര്‍ണാടകയില്‍ രണ്ടായും വിഭജിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്‍കൈയെടുക്കുമെന്ന ചര്‍ച്ച ഓണ്‍ലൈനില്‍ ട്രെന്‍ഡുചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബെലഗാവിയില്‍ സുവര്‍ണ വിധാന സൗധയും ഹൈക്കോടതി ബെഞ്ചും രാജ്യാന്തര വിമാനത്താവളവും സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും ഇത് മേഖലയെ സഹായിക്കുമെന്നും കട്ടി പറഞ്ഞു. വടക്കന്‍ കര്‍ണാടകയില്‍ വലിയ ഭൂപ്രദേശമുണ്ടെങ്കിലും, കര്‍ണാടകത്തിന്റെ ഭൂരിഭാഗം രാഷ്ട്രീയവും ശ്രദ്ധയും തെക്കന്‍ ജില്ലകളിലാണ്.ബെംഗളൂരുവില്‍ നിരവധി ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയും മറ്റ്…
Read More »