NEWS

കര്‍ണാടകയെ രണ്ടായി വിഭജിക്കുമെന്ന് കര്‍ണാടക മന്ത്രി

ബംഗളൂരു: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം കര്‍ണാടകയെ രണ്ടായി വിഭജിക്കുമെന്ന് കര്‍ണാടക ഭക്ഷ്യ, സിവില്‍ സപ്ലൈസ്, ഉപഭോക്തൃകാര്യ മന്ത്രി ഉമേഷ് കട്ടി.
 
 
നമ്മള്‍ എല്ലാവരും ഉത്തര കര്‍ണാടക എന്ന പ്രത്യേക സംസ്ഥാനത്തിനായി ഒരു പ്രസ്ഥാനം സൃഷ്ടിക്കേണ്ടതുണ്ട്, പുതിയ സംസ്ഥാനം നിലവില്‍ വരുമെന്നതില്‍ സംശയം വേണ്ട. ബംഗളൂരു ട്രാഫിക്കും മറ്റ് പ്രശ്‌നങ്ങളും ഉള്ള ഒരു സാച്ചുറേഷന്‍ പോയിന്റിലെത്തി, ‘ബെലഗാവി ബാര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ മന്ത്രി പറഞ്ഞു.അടുത്ത തെരഞ്ഞെടുപ്പിന് ശേഷം 50ലധികം സംസ്ഥാനങ്ങള്‍ രൂപീകരിക്കുമെന്നും മഹാരാഷ്ട്രയെ മൂന്നായും ഉത്തര്‍പ്രദേശില്‍ നാലായും കര്‍ണാടകയില്‍ രണ്ടായും വിഭജിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്‍കൈയെടുക്കുമെന്ന ചര്‍ച്ച ഓണ്‍ലൈനില്‍ ട്രെന്‍ഡുചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബെലഗാവിയില്‍ സുവര്‍ണ വിധാന സൗധയും ഹൈക്കോടതി ബെഞ്ചും രാജ്യാന്തര വിമാനത്താവളവും സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും ഇത് മേഖലയെ സഹായിക്കുമെന്നും കട്ടി പറഞ്ഞു. വടക്കന്‍ കര്‍ണാടകയില്‍ വലിയ ഭൂപ്രദേശമുണ്ടെങ്കിലും, കര്‍ണാടകത്തിന്റെ ഭൂരിഭാഗം രാഷ്ട്രീയവും ശ്രദ്ധയും തെക്കന്‍ ജില്ലകളിലാണ്.ബെംഗളൂരുവില്‍ നിരവധി ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയും മറ്റ് കോര്‍പ്പറേഷനുകളുമുണ്ടെന്നും അതില്‍ വടക്കന്‍ കര്‍ണാടകയില്‍ നിന്നുള്ള എണ്ണമറ്റ ആളുകള്‍ ജോലി ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം മന്ത്രിയുടെ പ്രസ്താവന കര്‍ണാടകയില്‍ നിലവിലുള്ള പ്രാദേശിക ഭിന്നത രൂക്ഷമാകുന്ന തരത്തിലുള്ള ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്.

Back to top button
error: