Month: June 2022
-
Crime
തൊണ്ടി മുതലായ മൊബൈലില്‍നിന്ന് നമ്പര്‍ ‘ചൂണ്ടി’ സ്ത്രീകളെ ശല്യംചെയ്തു; പോലീസുകാരനെതിരേ പരാതി
പത്തനംതിട്ട: നിയമ സംരംക്ഷകര്‍തന്നെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങുമ്പോള്‍ പണികിട്ടുന്നത് സാധാരണക്കാര്‍ക്ക്. തൊണ്ടി മുതലായി കിട്ടിയ ഫോണില്‍ നിന്ന് സ്ത്രീകളുടെ മൊബൈല്‍ നമ്പര്‍ സംഘടിപ്പിച്ച് പത്തനംതിട്ടയില്‍ പോലീസുകാരന്‍ നടത്തിയ ഫോണ്‍ ചെയ്യലില്‍ ഉറക്കം നഷ്ടപ്പെട്ടത് നിരവധി സ്ത്രീകള്‍ക്ക്. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ അഭിലാഷിനെതിരെയാണ് സ്ത്രീകളെ ഫോണില്‍ വിളിച്ച് ശല്യം ചെയ്‌തെന്ന പരാതി ഉയര്‍ന്നത്. ഇയാളുടെ ശല്യത്തില്‍ പൊറുതിമുട്ടി എസ്പിക്കാണ് പരാതി നല്‍കിയത്. വഞ്ചനാ കേസില്‍ പ്രതി ചേര്‍ത്ത ആളുടെ ഫോണില്‍ നിന്നാണ് പോലീസുകാരന്‍ സ്ത്രീകളുടെ ഫോണ്‍ നമ്പര്‍ ശേഖരിച്ചത്. തൊണ്ടിയായി പിടിച്ചെടുത്ത ഫോണില്‍ നിന്ന് സ്ത്രീകളുടെ നമ്പര്‍ എടുക്കുകയും ശേഷം സ്വന്തം ഫോണില്‍ നിന്ന് അവരെ വിളിക്കുകയുമാണ് അഭിലാഷിന്റെ രീതി. പരാതിയെ തുടര്‍ന്ന് അഭിലാഷിന്റെ ഫോണ്‍ സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി പിടിച്ചെടുത്തു. അഭിലാഷിനെതിരെ നടപടി എടുത്തേക്കും.
Read More » -
NEWS
അറിയുക, ഖദീജ ഒമര്‍ വെറുമാരു സൗന്ദര്യ റാണിയല്ല
അഭയാര്‍ത്ഥി ക്യാമ്പില്‍ റൊട്ടിക്കായി വരി നിന്ന പെണ്‍കുട്ടിയില്‍ നിന്ന്, അഭയാര്‍ത്ഥിക്യാമ്പുകളില്‍ ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി യു എന്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഒരാളിലേക്ക് ഖദീജ ഒമര്‍ എത്തിയത് ലോകത്തെ നന്നായി ചെറുപ്രായത്തിലേ മനസ്സിലാക്കിയതുകൊണ്ടാണ്. സംഘര്‍ഷവും യുദ്ധവും മാത്രമല്ല അഭയാര്‍ത്ഥികളെ സൃഷ്ടിക്കുന്നത് എന്ന വലിയ തിരിച്ചറിവും അതിന് പിന്നിലുണ്ട് അതിര്‍ത്തികള്‍ കടന്ന്, അഭയകേന്ദ്രങ്ങള്‍ തേടിയുള്ള യാത്ര. അഭയാര്‍ത്ഥി ജീവിതത്തിന്റെ ടാഗ് ലൈന്‍ അതാണ്. ചെന്നെത്തുന്നിടം സ്വന്തമെന്ന് കരുതാന്‍ ഒരൊറ്റ അഭയാര്‍ത്ഥിക്ക് പോലും ഇന്നോളം കഴിഞ്ഞിട്ടില്ല. ജീവിതത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തില്‍ പിറന്ന നാടിന്റെ ഓര്‍മകളിലേക്ക് അവര്‍ വീണ്ടും വലിച്ചെറിയപ്പെടും. കൈവിട്ടു പോന്ന നാടിന്റെ ഓര്‍മ്മകള്‍ സദാ വന്നു കൊത്തും. ഇത് അത്തരമൊരു അഭയാര്‍ത്ഥിയുടെ കഥയാണ്. അഭയാര്‍ത്ഥി ക്യാമ്പില്‍ ഒടുങ്ങുമെന്ന് കരുതിയ ഒരു ജീവിതത്തെ പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിലേക്ക് വഴിതിരിച്ചുവിട്ട ഒരു പെണ്‍കുട്ടിയുടെ അതിജീവനഗാഥ. എന്നാല്‍, പേരും പെരുമയും കൈയിലെത്തിയപ്പോള്‍ വേരുകള്‍ മറക്കുന്നവരുടെ പട്ടികയില്‍ ആയിരുന്നില്ല അവള്‍. കരുണയുടെ കൈകളാല്‍, സ്വന്തം ജനതയെ ചേര്‍ത്തുപിടിക്കാന്‍ ശ്രമിക്കുകയാണ് അവളിപ്പോള്‍.…
Read More » -
NEWS
കെട്ടിടം പൊളിക്കലുകള്‍ നിയമാനുസൃതമാണെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീംകോടതിയിൽ
ന്യൂഡല്‍ഹി: പ്രവാചക പരാമര്‍ശത്തെ തുടര്‍ന്നു നടന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ ഉത്തര്‍പ്രദേശില്‍ അടുത്തിടെയുണ്ടായ കെട്ടിടം പൊളിക്കലുകള്‍ നിയമാനുസൃതമാണെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. കലാപകാരികള്‍ക്കെതിരെ പ്രത്യേക നിയമപ്രകാരമാണ് നടപടിയെടുത്തതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.മുസ്ലീം സമുദായത്തെ ലക്ഷ്യമിട്ട് യു.പിയില്‍ നടന്ന പൊളിച്ചു മാറ്റലുകള്‍ ചോദ്യം ചെയ്തുള്ള ഹർജിയിലാണ് സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കിയത്. അനധികൃത നിര്‍മ്മാണങ്ങള്‍ക്കെതിരെയാണ് പൊളിക്കല്‍ നടപടി ഉണ്ടായത്.പൊളിക്കലുകളെ കലാപവുമായി തെറ്റായി ബന്ധിപ്പിക്കുകയാണെന്നും യു.പി സര്‍ക്കാര്‍ കോടതിയില്‍ ആരോപിച്ചു. ഇസ്ലാമിക സംഘടനയായ ജമിയത്ത് ഉലമ-ഇ-ഹിന്ദ് സമര്‍പ്പിച്ച ഹർജിയില്‍ മറുപടി ആവശ്യപ്പെട്ട് ജൂണ്‍ 16നാണ് സുപ്രീം കോടതി യു.പി സര്‍ക്കാരിന് നോട്ടീസ് അയച്ചത്.പൊളിക്കലുകള്‍ നിയമാനുസൃതമായിരിക്കണമെന്നും പ്രതികാര നടപടിയുണ്ടാകാന്‍ പാടില്ലെന്നും കോടതി നിരീക്ഷിച്ചു.
Read More » -
NEWS
ആശങ്ക ഉയർത്തി കൊച്ചിയിൽ ഡെങ്കിപ്പനി പടരുന്നു
കൊച്ചി: നഗരത്തില്‍ ഡെങ്കിപ്പനിയടക്കമുള്ള കൊതുകുജന്യ രോഗങ്ങള്‍ പടരുന്നു.ഇന്നലെ മാത്രം 93പേരാണ് രോഗം ബാധിച്ച് ചികിത്സ തേടിയത്. എറണാകുളം ജില്ലയില്‍ 143പേര്‍ക്കാണ് ഇതുവരെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 660പേര്‍ ലക്ഷണങ്ങളുമായി ചികിത്സ തേടി. ഇതില്‍ പകുതിയിലധികം രോഗികളും കൊച്ചി കോര്‍പ്പറേഷന്‍ പരിധിയില്‍ താമസിക്കുന്നവരാണ്.ഒരു മാസത്തിനിടെയുണ്ടായ രണ്ട് ഡെങ്കിപ്പനി മരണങ്ങളും കോര്‍പ്പറേഷന്‍ പരിധിയിലാണ്. ഈഡിസ്, ക്യൂലക്സ് കൊതുകുകള്‍ നഗരസഭാ പരിധിയില്‍ പെരുകുന്നതായി ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ വിഭാഗത്തിന്റെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നഗരസഭ ആരോഗ്യവിഭാഗം കൊതുക് നശീകരണമടക്കം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍ദേശം നല്‍കിയിരുന്നു.എന്നാല്‍ ഇക്കാര്യത്തില്‍ നഗരസഭ അധികൃതര്‍ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല എന്നാണ് വിവരം. നഗരസഭയിലെ കൊതുക് നിര്‍മാര്‍ജന സ്ക്വാഡിന്റെ പ്രവര്‍ത്തനം കഴിഞ്ഞ മാര്‍ച്ച് 31ന് അവസാനിച്ചുവെന്നാണ് വിവരാവകാശ രേഖ വ്യക്തമാക്കുന്നത്. നിലവില്‍ പുതിയ സ്ക്വാഡ് രൂപീകരിച്ചിട്ടില്ലെന്നും വിവരാവകാശരേഖയില്‍ പറഞ്ഞിട്ടുണ്ട്. കൊതുക് നിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചെറിയ കാനകള്‍ വൃത്തിയാക്കുന്നതിന് 25,000രൂപ വീതം അനുവദിച്ചിരുന്നതായും എന്നാല്‍…
Read More » -
NEWS
അട്ടപ്പാടിയിൽ യുവതിക്ക് ഓട്ടോറിക്ഷയിൽ സുഖപ്രസവം
പാലക്കാട്: പ്രസവത്തിനായി ആശുപത്രിയിലേക്ക് പോകവെ അട്ടപ്പാടിയിൽ യുവതി ഓട്ടോറിക്ഷയിൽ പെണ്‍കുഞ്ഞിന് ജന്മം നല്‍കി. അടിയക്കണ്ടിയൂര്‍ ഊരിലെ കൃഷ്ണന്റെ ഭാര്യ ദീപയാണ് വഴിമധ്യേ പ്രസവിച്ചത്. രണ്ടരകിലോ തൂക്കമുള്ള പെണ്‍കുഞ്ഞിനാണ് ദീപ ജന്മം നല്‍കിയത്. അമ്മയെയും കുഞ്ഞിനേയും അഗളിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ മാസം 27 നാണ് ഡോക്ടര്‍ ദീപയ്ക്ക് പ്രസവത്തിനു തീയതി പറഞ്ഞിരുന്നതെന്നും എന്നാല്‍ കഴിഞ്ഞ ദിവസം രാത്രി വേദന തുടങ്ങിയതോടെ യുവതിയെയും കൂട്ടി ഓടോറിക്ഷയില്‍ അഗളിയിലെ ആശുപത്രിയിലേക്ക് പുറപ്പെടുകയായിരുന്നുവെന്ന് ഭര്‍ത്താവ് പറഞ്ഞു. എന്നാല്‍ യാത്രാമധ്യേ ഗൂളിക്കടവില്‍ വെച്ച് പ്രസവവേദന അനുഭവപ്പെടുകയും കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
Read More » -
NEWS
നിയമം ലംഘിച്ച് കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസ് നിർമ്മാണം; പൊളിക്കാൻ നോട്ടീസ്
ചാലക്കുടി: മേലൂരില്‍ നിയമം ലംഘിച്ച് കോണ്‍ഗ്രസ് പാര്‍ട്ടി നിര്‍മിക്കുന്ന ഓഫിസ് കെട്ടിടം പൊളിക്കാന്‍ പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നല്‍കി. അനധികൃത നിര്‍മാണം 15 ദിവസത്തിനകം പൊളിച്ച് മാറ്റണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.മേലൂര്‍ പള്ളിനട സെന്ററിലാണ് കെട്ടിടനിര്‍മാണം. പഞ്ചായത്ത് രാജ് ചട്ടങ്ങള്‍ മറികടന്നാണ് കെട്ടിടം നിര്‍മിക്കുന്നതെന്ന് പരാതി ഉയര്‍ന്നിരുന്നു.തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ സ്റ്റോപ്പ് മെമ്മോ നല്‍കുകയും പൊലീസ് നിര്‍മാണം നിര്‍ത്തിവെപ്പിക്കുകയും ചെയ്തു. എന്നാല്‍, അതേസ്ഥലത്ത് വീണ്ടും നിര്‍മാണം ആരംഭിക്കുകയായിരുന്നു
Read More » -
NEWS
ഒഡിയ സീരിയൽ താരം രശ്മിരേഖ ഓജയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കട്ടക്ക് : ഒഡീഷയിലെ പ്രശസ്ത സീരിയൽ താരം രശ്മിരേഖ ഓജയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ജൂൺ പതിനെട്ടാം തിയതി രാത്രിയിലാണ് രശ്മി രേഖയെ തൂങ്ങിയ നിലയിൽ വീട്ടിൽ കണ്ടെത്തുന്നത്. 23 വയസായിരുന്നു. തൻ്റെ മരണത്തിന് ആരും ഉത്തരവാദി അല്ലെന്നുള്ള രശ്മി രേഖയുടെ കുറിപ്പ് മുറിയിൽ നിന്നും ലഭിച്ച സാഹചര്യത്തിൽ മരണം ആത്മഹത്യ തന്നെയാകാമെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്.അതേസമയം രശ്മിയുടെ സുഹൃത്ത് സന്തോഷ് പത്രയ്ക്ക് സംഭവത്തിൽ പങ്കുണ്ടെന്നാണ് പിതാവിൻ്റെ വാദം. പിതാവിന്റെ പരാതിയെ തുടർന്ന് സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഒഡിഷയിലെ ജഗത്സിംഗ്പൂർ ജില്ലക്കാരിയാണ് നടി രശ്മിരേഖ ഓജ. ‘കെമിതി കഹിബി കഹ’ എന്ന ഒഡിയ സീരിയലിലൂടെയാണ് താരം മിനിസ്ക്രീനിൽ ശ്രദ്ധിക്കപ്പെടുന്നത്.
Read More » -
NEWS
വനിതാ ജീവനക്കാരിയെ മർദ്ദിച്ചു;കെപിസിസി സെക്രട്ടറി ബിആര്‍എം ഷെഫീറിനെതിരെ കേസ്
തിരുവനന്തപുരം: വനിത ക്ലര്‍ക്ക് നല്‍കിയ പരാതിയില്‍ കെപിസിസി സെക്രട്ടറി ബിആര്‍എം ഷെഫീറിനെതിരെ പൊലീസ് കേസ്. ഷെഫീറിന്റെ അഭിഭാഷക ഓഫീസിലെ വനിത ക്ലര്‍ക്ക് നല്‍കിയ പരാതിയിലാണ് കേസ്.ചീത്ത വിളിക്കുകയും മര്‍ദിക്കുകയും ചെയ്തുവെന്നാണ് പരാതി.ഷെഫീറിന്റെ പരാതിയില്‍ നെടുമങ്ങാട് പൊലീസ് വനിത ക്ലര്‍ക്കിനെതിരെയും കേസെടുത്തു.ക്ലര്‍ക്ക് താന്‍ അറിയാതെ വക്കീല്‍ ഫീസ് വാങ്ങിയെന്നും രേഖകള്‍ കടത്തിയെന്നുമാണ് ഷെഫീറിന്റെ പരാതി. കെപിസിസിയെ പ്രതിനിധീകരിച്ച് ചാനല്‍ ചര്‍ച്ചകളില്‍ സജീവമായ ഷെഫീർ നിയമസഭ തെരഞ്ഞെടുപ്പില്‍ വര്‍ക്കലയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു.
Read More » -
NEWS
വിചാരണക്കോടതിയുടെ ശിക്ഷാവിധി മരവിപ്പിച്ച് അഭയ കേസ് പ്രതികള്‍ക്ക് ഹൈക്കോടതിയുടെ ജാമ്യം
കൊച്ചി: അഭയ കേസില്‍ വിചാരണക്കോടതിയുടെ ശിക്ഷാവിധി മരവിപ്പിച്ച് പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.സിസ്റ്റര്‍ സെഫി, ഫാദര്‍ തോമസ് കോട്ടൂര്‍ എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. അഞ്ച് ലക്ഷം രൂപ ഇരുവരും കെട്ടി വയ്ക്കണം, സംസ്ഥാനം വിടരുത്, ജാമ്യകാലയളവില്‍ മറ്റ് കുറ്റകൃത്യങ്ങളില്‍ പങ്കാളികളാകരുത് എന്നിവയാണ് ജാമ്യവ്യവസ്ഥകള്‍.അപ്പീല്‍ കാലയളവില്‍ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിസ്റ്റര്‍ സെഫി, ഫാദര്‍ തോമസ് കോട്ടൂര്‍ എന്നിവർ സമർപ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി വിധി. 2021 ഡിസംബര്‍ 23-നായിരുന്നു അഭയ കേസില്‍ പ്രതികളെ ഇരട്ട ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചത്. 28 വര്‍ഷം നീണ്ട നിയമനടപടികള്‍ക്ക് ശേഷമാണ് അഭയ കേസില്‍ ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂരും, മൂന്നാം പ്രതി സിസ്റ്റര്‍ സ്റ്റെഫിയും കൊലക്കുറ്റമടക്കമുള്ള വകുപ്പുകള്‍ പ്രകാരം കുറ്റക്കാരണെന്ന് കണ്ടെത്തി ശിക്ഷിക്കുന്നത്.
Read More »
