Month: June 2022
-
NEWS
സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ബാങ്കിലേക്ക് പാഞ്ഞു കയറി; ഒഴിവായത് വൻ ദുരന്തം
കുറ്റ്യാടി: കക്കട്ടില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ബാങ്കിലേക്ക് പാഞ്ഞു കയറി അപകടം.വടകര സഹകരണ ഗ്രാമവികസന ബാങ്കിലേക്കാണ് ബസ് പാഞ്ഞു കയറിയത്. നാദാപുരം ഭാഗത്ത് നിന്ന് വരികയായിരുന്ന സ്വകാര്യ ബസാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട ബസിടിച്ച് സമീപത്തുണ്ടായിരുന്ന രണ്ട് കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. അതേസമയം, റോഡരികില്‍ ആളുകളില്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ബസിലുള്ളവരും പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
Read More » -
NEWS
ഇന്ത്യയുടെ ആണവ സാധ്യതകൾക്ക് പുത്തൻ പ്രതീക്ഷകൾ;രാജസ്ഥാനില്‍ യുറേനിയം നിക്ഷേപം കണ്ടെത്തി
സിക്കാര്‍: രാജസ്ഥാനില്‍ യുറേനിയം നിക്ഷേപം കണ്ടെത്തി.സംസ്ഥാനത്തെ സിക്കാര്‍ ജില്ലയില്‍, ഖണ്ടേല മേഖലയിലാണ് വന്‍തോതില്‍ യുറേനിയത്തിന്റെ നിക്ഷേപം ഉള്ളതായി കണ്ടെത്തിയത്. ഏതാണ്ട് 1086.46 ഹെക്ടര്‍ വിസ്തൃതിയുള്ള വിശാലമായ മേഖലയിലാണ് യുറേനിയത്തിന്റെയും മറ്റു മൂലകങ്ങളുടെയും ബൃഹത്തായ നിക്ഷേപമുള്ളതായി കണ്ടെത്തിയത്. ആണവ റിയാക്ടറുകളിലും അണുബോംബുകളിലും ഇന്ധനമായി ഉപയോഗിക്കുന്ന അതീവ റേഡിയോ ആക്റ്റീവായ മൂലകമാണ് യുറേനിയം. വളരെ ദുര്‍ലഭമായ ഇതിന്റെ ബൃഹത്തായ നിക്ഷേപം കണ്ടെത്തിയത് ഒരു ആണവ രാഷ്ട്രമെന്ന നിലയില്‍ ഇന്ത്യയുടെ ഭാവി തന്നെ മാറ്റിമറിക്കാന്‍ തക്ക സാധ്യതകള്‍ തുറക്കുന്നതാണ്. ഛത്തീസ്ഗഡിലും ആന്ധ്ര പ്രദേശിലും യുറേനിയം സാന്നിധ്യമുള്ളതായി നേരത്തെ കണ്ടെത്തിയിരുന്നു.
Read More » -
Kerala
കന്യാസ്ത്രീകളും വീട്ടമ്മമാരും ഉൾപ്പെട്ട വാട്സ്ആപ് ഗ്രൂപ്പിലേക്ക് അശ്ളീല വീഡിയോ, അടയ്ക്കാത്തോട് പള്ളി വികാരി ഫാദർ സെബാസ്റ്റ്യൻ കീഴേത്ത് കുരുക്കിൽ
മാതൃവേദി സംഘടനയുടെ ഡയറക്ടർ, വനിതഭക്തസംഘത്തിന്റെ സംഘാടകൻ… കണ്ണൂർ അടയ്ക്കാത്തോട് പള്ളി വികാരി ഫാദർ സെബാസ്റ്റ്യൻ കീഴേത്ത് കാരുണ്യത്തിൻ്റെയും സ്നേഹത്തിൻ്റെയും നന്മയുടെയും അവതാരം എന്നാണ് വാഴ്ത്തപ്പെടുന്നത്. എന്നാൽ ഈ പുരോഹിതൻ്റെ കയ്യിലിരിപ്പ് ഇപ്പോഴാണ് ഇടവകക്കാർക്കും നാട്ടുകാർക്കും ബോധ്യപ്പെട്ടത്. വീട്ടമ്മമാരും കന്യാസ്ത്രീകളും അടങ്ങിയ വാട്സ്ആപ് ഗ്രൂപ്പിലേക്ക് ഈ വൈദികന്‍ അശ്ളീല വീഡിയോ അയച്ചു എന്ന പരാതിയുമായി വീട്ടമ്മമാർ മാനന്തവാടി ബിഷപ്പിനെ സമീപിച്ചു. മാതൃവേദി സംഘടനയുടെ ഡയറക്ടർ കൂടിയായ ഫാദർ സെബാസ്റ്റ്യൻ കീഴേത്തിനെതിരെ നടപടി ആവശ്യപ്പെട്ടാണ് വീട്ടമ്മമാർ മാനന്തവാടി ബിഷപ്പിനെ സമീപിച്ചത്. നാനൂറിലധികം വനിതകളുള്ള ഭക്തസംഘത്തിന്റെ വാട്സാപ്പിലേക്കാണ് പുരോഹിതൻ ഈ വീഡിയോ അയച്ചത്. പരാതിയെത്തുടര്‍ന്ന് വൈദികനെ ചുമതലകളിൽ നിന്നും നീക്കിയതായി മാനന്തവാടി രൂപത പി.ആർ.ഒ സാലു എബ്രഹാം അറിയിച്ചു. വീട്ടമ്മമാരുടെ പരാതി ഗൗരവത്തോടെ രൂപത കാണുന്നു. മൂന്നംഗ കമ്മറ്റിയുടെ തെളിവെടുപ്പിന് ശേഷം തുടർ നടപടി ഉണ്ടാകും. പിശക് പറ്റിയതാണ് എന്നാണ് ഫാദർ സബാസ്റ്റ്യൻ കീഴേത്ത് നല്‍കുന്ന വിശദീകരണം. മറ്റൊരു വൈദികൻ അയച്ചുതന്ന വീഡിയോ തിരിച്ചയച്ചപ്പോൾ മാറിപ്പോയതാണെന്നാണ്…
Read More » -
NEWS
നിങ്ങളുടെ മക്കൾ ലഹരിയിൽ ‘പുകയുന്നുണ്ടോന്ന്’ എങ്ങനെ കണ്ടുപിടിക്കാം…?
1) രാത്രി അധികം താമസിച്ചു വീട്ടില്‍ വരിക. വന്നാല്‍ ആരും കാണാതെയും അത്താഴം കഴിക്കാതെയും കിടക്കുക. കുടുംബാംഗങ്ങള്‍ കണ്ടുപിടിച്ചേക്കാം എന്നു കരുതിയായിരിക്കും ഇത്. 2) പുതിയതരം കൂട്ടുകാര്‍, അവര്‍ സ്വന്തം പേരുവിവരങ്ങള്‍ വെളിപ്പെടുത്തില്ല. കൂടെക്കൂടെ ഫോണ്‍ വിളിക്കുക. പക്ഷേ, ആരാണെന്നു പറയില്ല. വീട്ടിലെ മറ്റു വല്ലവരുമാണ് ഫോണ്‍ എടുക്കുന്നതെങ്കില്‍ ഒന്നും മിണ്ടാതെ ഫോണ്‍ കട്ടാക്കും. 3) പണം കൂടുതലായി ആവശ്യപ്പെടുക. പോക്കറ്റ്മണി, വട്ടച്ചെലവ്, കാര്യമൊന്നും പറയാത്ത ചെലവ്. 4) പെട്ടെന്നു വികാരാവേശം, അരിശം, അസ്വസ്ഥത, ചീത്തപറച്ചില്‍ അക്രമാസക്തി എന്നിവ. 5) ക്ഷീണം, അസ്വസ്ഥത, ഉറക്കം തൂങ്ങല്‍, കണ്‍പോളകള്‍ക്കു തൂക്കം, വിളറിയ മുഖഭാവം, കണ്ണുകള്‍ക്കു താഴെ ഇരുണ്ട വൃത്ത അടയാളം – അവ ശ്രദ്ധിക്കുക. 6) കണ്ണട ധരിച്ചുതുടങ്ങും. ചുവന്ന കണ്ണു മറക്കാമല്ലോ. 7) സമൂഹത്തില്‍ നിന്നു പിന്‍വലിയുന്ന പ്രവണത – ഏകാന്തതയും വിഷാദവും. സംഭാഷണം ഇഷ്ടമില്ല. വീട്ടിലുള്ളവരോടു കാര്യമായി ഒന്നും പറയില്ല. പലതും രഹസ്യമായിരിക്കും. മറ്റുള്ളവരോടു വിരസമായി മാത്രം പെരുമാറും. 8)…
Read More » -
NEWS
ഭാവി കണക്കിലെടുത്ത് നിങ്ങൾ കുടിയേറാൻ ആഗ്രഹിക്കുന്ന രാജ്യങ്ങൾ ഏതൊക്കെയാണ്?
ഇന്ന് മലയാളികൾ ചെന്നെത്താത്ത ഇടങ്ങളില്ല.ലോകത്തിന്റെ ഏതാണ്ട് എല്ലാ മുക്കിലും മൂലയിലും ജോലി തേടിയെത്തിയിരിക്കുന്ന മലയാളികളെ ഇന്ന് കാണാം.അതേപോലെ ആയിരകണക്കിന് ആളുകളാണ് ഒരു രാജ്യത്ത് നിന്നും മറ്റൊരു രാജ്യത്തേക്ക് എല്ലാ വർഷവും കുടിയേറുന്നത്. സ്വന്തം മക്കളുടെയും ചെറുമക്കളുടെയും അവരുടെ മക്കളുടെയും ഒക്കെ ഭാവി കണക്കിലെടുത്ത് ആളുകൾ ഇങ്ങനെ തിരഞ്ഞെടുക്കുന്നത് ഏതൊക്കെ രാജ്യങ്ങൾ ആണ്? പോട്ടെ നിങ്ങൾക്ക് ഇങ്ങനെയൊരു ചാൻസ് കിട്ടിയാൽ?! താഴെ പറയുന്ന ഏതൊക്കെ രാജ്യങ്ങളിലേക്ക് ആയിരിക്കും പോവാൻ താല്പര്യം? അമേരിക്ക. പാകിസ്ഥാൻ കാനഡ. കുവൈത്ത് ദുബായ് ഒമാൻ ഖത്തർ ഓസ്ട്രേലിയ അഫ്ഘാനിസ്താൻ സ്വീഡൻ …
Read More » -
NEWS
സൗദിയിൽ മാസപ്പിറവി ദൃശ്യമായി, അറഫാ ദിനം ജൂലൈ 8 വെള്ളിയാഴ്ച; ബലിപെരുന്നാൾ ജൂലൈ 9 ശനിയാഴ്ച
മക്ക: സൗദിയുടെ വിവിധ ഭാഗങ്ങളിൽ മാസപ്പിറവി ദൃശ്യമായി. മാസപ്പിറവി കണ്ടതോടെ ഇന്ന് ദുൽഹജ് ഒന്നായിരിക്കും. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നു. ഇതോടെ വിശുദ്ധ ഹജ്ജ് കർമ്മങ്ങൾക്കായി തീർത്ഥാടകരുടെ ഒഴുക്ക് തുടങ്ങി. ഹജ്ജിന്റെ പുണ്യ കർമ്മങ്ങളിലൊന്നായ അറഫാ ദിനം (ദുൽഹിജ്ജ ഒൻപത്) ജൂലൈ 8 വെള്ളിയാഴ്ചയും ബലിപെരുന്നാൾ ശനിയാഴ്ചയുമായിരിക്കും. ഹജ്ജ് കർമ്മങ്ങളിൽ പങ്കെടുക്കുന്നതിനായി ഹാജിമാർ ദുല്‍ഹിജ്ജ ഏഴിന് വൈകീട്ടോടെ മക്കയില്‍ നിന്നും തമ്പുകളുടെ നഗരിയായ മിനാ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങും. ദുല്‍ ഹിജ്ജ 13 നാണ് ഈ വർഷത്തെ ഹജ്ജിന്റെ ചടങ്ങുകള്‍ അവസാനിക്കുക ദുല്‍ഹജ്ജ് മാസപ്പിറവി ദര്‍ശിക്കാനും വിവരം നല്‍കാനും രാജ്യത്തെ മുഴുവന്‍ വിശ്വാസികളോടും സൗദി സുപ്രീം കോടതി ആഹ്വാനം ചെയ്തിരുന്നു. റിയാദ് പ്രവിശ്യയിലെ ഹോത്ത സുദൈറിൽ ബുധനാഴ്ച സന്ധ്യക്ക് ദുൽഹിജ്ജ മാസപ്പിറവി ദര്‍ശിക്കുന്നതിനായി ഈ വർഷം വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്. മുഖ്യ ജ്യോതിശാസ്ത്രജ്ഞൻ അബ്ദുല്ല ഖുദൈരിയുടെ നേതൃത്വത്തിലായിരുന്നു ദുൽഹിജ്ജ മാസപ്പിറവി നിരീക്ഷണം നടന്നത്.
Read More » -
NEWS
യു.കെയിലേക്ക് ഒമാന്‍ പൗരന്‍മാര്‍ക്ക് അടുത്ത വര്‍ഷം മുതല്‍ വിസ ഇല്ലാതെ യാത്ര ചെയ്യാം
ഒമാന്‍ പൗരന്‍മാര്‍ക്ക് അടുത്ത വര്‍ഷം മുതല്‍ യു.കെയിലേക്ക് വിസ ഇല്ലാതെ യാത്ര ചെയ്യാം. അടുത്ത വര്‍ഷ യുണൈറ്റഡ് കിങ്ഡം നടപ്പിലാക്കാനിരിക്കുന്ന ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍ സ്‌കീമിന് കീഴിലാണ് വിസ രഹിത യാത്ര സാധ്യമാകുന്നത്. ഒമാന്‍ പൗരന്‍മാര്‍ക്ക് അടുത്ത വര്‍ഷം മുതല്‍ യു.കെയിലേക്ക് വിസ ഇല്ലാതെ യാത്ര ചെയ്യാം. ഇതര ജി.സി.സി പൗരന്‍മാര്‍ക്കും ഈ സൗകര്യം ഉപയോഗിക്കാനാകും. അടുത്ത വര്‍ഷ യുണൈറ്റഡ് കിങ്ഡം നടപ്പിലാക്കാനിരിക്കുന്ന ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍ സ്‌കീമിന് കീഴിലാണ് വിസ രഹിത യാത്ര സാധ്യമാകുന്നത്. ഗള്‍ഫ് പൗരന്‍മാര്‍ വിനോദ സഞ്ചാരത്തിന് തിരഞ്ഞെടുക്കന്ന പ്രധാന രാജ്യങ്ങളിലൊന്നാണ് യു കെ. ബ്രിട്ടനിലേക്ക് ഒമാന്‍ ഉള്‍പ്പെടെയുള്ള നാടുകളില്‍ നിന്നുള്ള സഞ്ചാരികളുടെ ഒഴുക്കിന് പുതിയ വിസ രഹിത യാത്രാ സംവിധാനം ഗുണം ചെയ്യും. അതേസമയം ഒമാനില്‍ നടപ്പാക്കിയ ദീര്‍ഘകാല വിസ പദ്ധതി കൂടുതല്‍ മേഖലകളിലേക്ക് നടപ്പാക്കാനൊരുങ്ങുകയാണ്. രണ്ടാം ഘട്ടത്തില്‍ പ്രതിഭാധനരായ ആളുകളെയാണ് ലക്ഷ്യമിടുന്നത്. ഒമാനിലേക്ക് വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് നടപ്പാക്കിയ ആദ്യ ഘട്ട പദ്ധതിയില്‍…
Read More » -
NEWS
ദീര്‍ഘകാല വിസ പദ്ധതി കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിച്ച് ഒമാന്‍
ഒമാനിൽ നടപ്പാക്കിയ ദീർഘകാല വിസ പദ്ധതി കൂടുതൽ മേഖലകളിലേക്ക് നടപ്പാക്കാനൊരുങ്ങുന്നു. രണ്ടാം ഘട്ടത്തിൽ പ്രതിഭാധനരായ ആളുകളെയാണ് ലക്ഷ്യമിടുന്നത്. ഒമാനിലേക്ക് വിദേശ നിക്ഷേപകരെ ആകർഷിക്കാൻ ലക്ഷ്യമിട്ട് നടപ്പാക്കിയ ആദ്യ ഘട്ട പദ്ധതിയിൽ മേയ് അവസാനംവരെ 463 വിദേശികൾക്കാണ് ദീർഘകാല വിസ നൽകിയിരിക്കുന്നത്. സർഗ്ഗാത്മക വ്യക്തിത്വങ്ങൾ, നവീന ആശയങ്ങൾ കൊണ്ടുവരുന്നവർ, സംരഭകർ, പ്രോഗ്രാമർമാർ തുടങ്ങിയ പ്രതിഭകൾക്കാണ് രണ്ടാംഘട്ടത്തിൽ ഒമാനിൽ ദീർഘകാല വിസ പദ്ധതിക്ക് അപേക്ഷിക്കാനാവുക. ദീർഘകാല വിസ പദ്ധതി വ്യാപിപ്പിക്കാൻ ഒമാനിൽ ആലോചിക്കുന്നുണ്ടെന്ന് നാഷണൽ പ്രോഗ്രാം ഫോർ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് എക്‌സ്‌പോർട്ട് ഡെവലപ്‌മെന്റ് മേധാവി ഖാലിദ് അൽ ഷുഐബി പറഞ്ഞു. വിഷൻ 2040 നടപ്പാക്കുന്നതിനുള്ള ഫോളോ-അപ്പ് യൂനിറ്റിന്റെ 2021ലെ വാർഷിക റിപ്പോർട്ടിന്റെ അവതരണ വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ നിർദ്ദേശം മന്ത്രിമാരുടെ കൗൺസിലിൽ സമർപ്പിച്ചിട്ടുണ്ടെന്നും അംഗീകാരം ലഭിക്കുന്ന മുറക്ക് രണ്ടാം ഘട്ടം ഉടൻ പ്രഖ്യാപിക്കുമെന്നും അൽ-ശുഐബി വ്യക്തമാക്കി. ഒമാനിലേക്ക് വിദേശ നിക്ഷേപകരെ ആകർഷിക്കാൻ ലക്ഷ്യമിട്ട് നടപ്പാക്കിയ പദ്ധതിയിൽ മേയ് അവസാനംവരെ 463 വിദേശികൾക്കാണ് ദീർഘകാല…
Read More » -
Crime
വ്യാജമദ്യം കടത്തിയ ഓട്ടോയില്‍ എക്‌െസെസ് ഉദ്യോഗസ്ഥന്‍ ചാടിക്കയറി; ഓട്ടോറിക്ഷ മറിച്ച് ഡ്രൈവര്‍ ഗ്ലാസ് തകര്‍ത്ത് രക്ഷപ്പെട്ടു
കുമളി: വാഹന പരിശോധനയ്ക്കിടെ എക്‌െസെസ് ഉദ്യോഗസ്ഥരെ വെട്ടിച്ചുകടന്ന ഓട്ടോറിക്ഷ പിടികൂടാന്‍ ശ്രമിച്ച ഉദ്യോഗസ്ഥനെ ഓട്ടോ മറിച്ച് അപായപ്പെടുത്താന്‍ ഡ്രൈവറുടെ ശ്രമം. ഓട്ടോറിക്ഷയ്ക്ക് അടിയില്‍പ്പെട്ട എക്‌െസെസ് ഉദ്യോഗസ്ഥനെ ഓടിയെത്തിയ മറ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. കുമളി അട്ടപ്പള്ളത്ത് ചൊവാഴ്ച രാത്രി 8.30നായിരുന്നു സംഭവം. ഓട്ടോറിക്ഷ മറിഞ്ഞതോടെ ഓടി രക്ഷപ്പെട്ട ഓട്ടോറിക്ഷാ ഡ്രൈവര്‍ െഡെമുക്ക് ആയിരുമലയില്‍ ബിനീഷ്(35) പിന്നീട് എക്‌െസെസ് ഓഫീസിലെത്തി കീഴടങ്ങി. ഓട്ടോറിക്ഷയില്‍നിന്നും ആറര ലിറ്റര്‍ മദ്യം പിടികൂടിയിട്ടുണ്ട്. ഇയാളുടെ പേരില്‍ കേസെടുത്തു. ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. അപകടത്തില്‍പ്പെട്ട ഓട്ടോറിക്ഷയ്ക്ക് അടിയില്‍പ്പെട്ട പ്രിവന്റീവ് ഓഫിസര്‍ ബി. രാജ്കുമാറിനെയും യാത്രക്കാരെയും പിന്നാലെയെത്തിയ എക്‌െസെസ് സംഘം ഓട്ടോറിക്ഷയ്ക്കടിയില്‍നിന്നും രക്ഷപ്പെടുത്തി. അട്ടപ്പള്ളം ബീവറേജസ് ഔട്ട്‌ലറ്റിനു സമീപത്തായിരുന്നു സംഭവം. വ്യാജ മദ്യം കടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് എക്‌െസെസ് സംഘം സ്ഥലത്തെത്തിയത്. തുടര്‍ന്ന് വാഹനം പരിശോധിക്കുന്നതിനിടെ മദ്യവുമായെത്തിയ ഓട്ടോറിക്ഷ നിര്‍ത്താതെ പോകുകയായിരുന്നു. ഓട്ടോറിക്ഷയെ പിന്തുടര്‍ന്ന് അതില്‍ കയറിയ ഉദ്യോഗസ്ഥനെയുംകൊണ്ട് ഓട്ടോ അതിവേഗത്തില്‍ പാഞ്ഞു. നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ ഓട്ടോ മറിക്കുമെന്നായി…
Read More » -
ഈ രണ്ട് വേദനകള്‍ കോവിഡിന്‍റെ സൂചന നല്‍കും
ചുമ, പനി, മണവും രുചിയും നഷ്ടമാകല്‍ തുടങ്ങിയവയായിരുന്നു ആദ്യ കാലത്തൊക്കെ കോവിഡിന്‍റെ വ്യക്തമായ ലക്ഷണങ്ങള്‍. പിന്നീട് കൊറോണ വൈറസിന് നിരവധി വ്യതിയാനങ്ങള്‍ ഉണ്ടായതോടെ വൈവിധ്യപൂര്‍ണമായ ലക്ഷണങ്ങളും പ്രത്യക്ഷപ്പെട്ട് തുടങ്ങി. അത്തരത്തിലൊരു കോവിഡ് ലക്ഷണമാണ് വേദന. തലയിലും പേശികളിലുമാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്നുണ്ടാകുന്ന വേദനയുണ്ടാകുന്നത്. കോവിഡ് ബാധയുടെ തുടക്കത്തില്‍ ഉണ്ടാകുന്ന ലക്ഷണങ്ങളിലൊന്നാണ് തലവേദനയെന്ന് സോയ് കോവിഡ് സ്റ്റഡി ആപ്പ് ചൂണ്ടിക്കാട്ടുന്നു. മൂന്ന് മുതല്‍ അഞ്ച് ദിവസം വരെ ഈ തലവേദന നീണ്ടു നില്‍ക്കാം. തലവേദനയുടെ കാഠിന്യം ഓരോരുത്തരിലും വ്യത്യാസപ്പെട്ടിരിക്കാം. തലയില്‍ കുത്തുന്നതു പോലെയോ അമര്‍ത്തുന്നതു പോലെയോ ഒക്കെ ഇത് അനുഭവവേദ്യമാകാം. തലയുടെ ഇരുവശത്തും ഈ തലവേദന അനുഭവപ്പെടുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ദീര്‍ഘകാല കോവിഡ് ലക്ഷണമായും ചിലപ്പോള്‍ തലവേദന മാറാറുണ്ടെന്ന് പകര്‍ച്ചവ്യാധി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. കോവിഡ് ബാധിതര്‍ക്ക് ഉണ്ടാകുന്ന മറ്റൊരു വേദനയാണ് പേശികളില്‍ പ്രത്യേകിച്ച് തോളുകളിലെയും കാലുകളിലെയും പേശികള്‍ക്ക് ഉണ്ടാകുന്ന വേദന. ഇതും കോവിഡിന്‍റെ തുടക്കത്തിലെ ഒരു ലക്ഷണമാണ്. ലഘുവായ തോതിലോ അത്യധികമായ…
Read More »