Month: June 2022

  • Health

    കോവിഡ് രോഗികളെ കാത്തിരിക്കുന്നത് ഗുരുതര നാഡീവ്യൂഹ പ്രശ്നങ്ങള്‍

    കോവിഡ് പോസിറ്റീവായ രോഗികള്‍ക്ക് നാഡീവ്യൂഹത്തെ ബാധിക്കുന്ന ഗുരുതര പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത അധികമാണെന്ന് പഠനം. അല്‍സ്ഹൈമേഴ്സ്, പാര്‍ക്കിന്‍സണ്‍സ്, ഇസ്കീമിക് സ്ട്രോക് പോലുള്ള സങ്കീര്‍ണതകളാണ് കോവിഡ് രോഗികളെ കാത്തിരിക്കുന്നതെന്ന് വിയന്നയില്‍ നടന്ന യൂറോപ്യന്‍ അക്കാദമി ഓഫ് ന്യൂറോളജി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച ഗവേഷണ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. ഡെന്‍മാര്‍ക്കിലെ റിഗ്ഷോസ്പിറ്റലെറ്റ് ആശുപത്രിയിലെ ന്യൂറോളജി വിഭാഗമാണ് ഗവേഷണം നടത്തിയത്. രാജ്യത്തെ പകുതിയിലധികം വരുന്ന ജനങ്ങളെ ഗവേഷണത്തിന്‍റെ ഭാഗമായി 2020 ഫെബ്രുവരിക്കും 2021 നവംബറിനും ഇടയില്‍ നിരീക്ഷിച്ചു. ഇതില്‍ ഇക്കാലയളവില്‍ കോവിഡ് പോസിറ്റീവായ 43,375 രോഗികള്‍ക്ക് അല്‍സ്ഹൈമേഴ്സിനുള്ള സാധ്യത 3.5 മടങ്ങ് അധികമാണെന്ന് ഗവേഷകര്‍ പറയുന്നു. ഇവര്‍ക്ക് പാര്‍ക്കിന്‍സണ്‍സ് വരാനുള്ള സാധ്യത 2.6 മടങ്ങും ഇസ്കീമിക് സ്ട്രോക്ക് വരാനുള്ള സാധ്യത 2.7 മടങ്ങും തലച്ചോറില്‍ രക്തസ്രാവം വരാനുള്ള സാധ്യത 4.8 മടങ്ങും മറ്റുള്ളവരെ അപേക്ഷിച്ച് അധികമാണ്. മഹാമാരി ആരംഭിച്ച് രണ്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും വൈറസ് ഉണ്ടാക്കുന്ന നാഡീവ്യൂഹപരമായ പ്രത്യാഘാതങ്ങളെ കുറിച്ച് ഇനിയും വേണ്ട രീതിയില്‍ ലോകം മനസ്സിലാക്കിയിട്ടില്ലെന്ന്…

    Read More »
  • Crime

    മദ്യലഹരിയില്‍ വീട്ടില്‍ അതിക്രമിച്ചു കയറി ഗൃഹനാഥയെ കൊലപ്പെടുത്താന്‍ ശ്രമം: ഇരുപത്തൊന്നുകാരന്‍ അറസ്റ്റില്‍

    ചെറുതോണി:  മദ്യലഹരിയില്‍ വീട്ടില്‍ അതിക്രമിച്ചു കയറി ഗൃഹനാഥയെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. മണിയാറന്‍കുടി വട്ടമലക്കുന്നേല്‍ ജോസഫിന്റെ മകന്‍ ജോബിനാ (21) ണ് അറസ്റ്റിലായത്. വാഴത്തോപ്പ് താന്നിക്കണ്ടം കൊച്ചുപുരയ്ക്കല്‍ പരേതനായ കുഞ്ഞേപ്പിന്റെ ഭാര്യ ത്രേസ്യാമ്മയെ (69)യാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. അത്യാസന്നനിലയിലുള്ള ത്രേസ്യാമ്മയെ ഇടുക്കി മെഡിക്കല്‍ കോളജില്‍ പ്രഥമ ശുശ്രൂഷ നല്‍കിയശേഷം പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി ഏഴിനാണ് സംഭവം. പുറത്തുപോയിരുന്ന ത്രേസ്യാമ്മ െവെകിട്ട് തിരിച്ചെത്തിയപ്പോള്‍ വീട് തുറന്നു കിടക്കുന്നതാണു കണ്ടത്. അകത്തു കയറി നോക്കിയപ്പോള്‍ കട്ടിലില്‍ ഒരാള്‍ കിടക്കുന്നു. ഉടനെ പുറത്തിറങ്ങി മുരിക്കാശേരിയിലുള്ള മകനെ വിവരമറിയിച്ചു. മകനാണ് ഇടുക്കി പോലീസില്‍ വിവരമറിയിച്ചത്. പോലീസെത്തുമ്പോള്‍ ത്രേസ്യാമ്മ ചോരയില്‍ കുളിച്ച് അബോധാവസ്ഥയിലായിരുന്നു. പോലീസിനെ കണ്ട് ഓടാന്‍ ശ്രമിച്ചെങ്കിലും കഞ്ചാവിന്റെയും മദ്യത്തിന്റെയും ലഹരിയിലായിരുന്ന ജോബിനെ പോലീസ് പിടികൂടി. പ്രതി അമിതമായി മദ്യപിച്ചതിനാലും ത്രേസ്യാമ്മയ്ക്ക് ബോധം വീണ്ടെടുക്കാന്‍ കഴിയാത്തതിനാലും സംഭവം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. 354, 452 വകുപ്പുകള്‍ പ്രകാരം കേസെടുത്തു കോടതിയില്‍…

    Read More »
  • Business

    കൂപ്പുകുത്തി രൂപ, എക്കാലത്തെയും താഴ്ന്ന നിലയില്‍

    മുംബൈ : റെക്കോർഡ് ഇടിവിൽ രൂപ. ഒരു ഡോളറിന് 79.04 രൂപ എന്ന വൻ ഇടിവിലാണ് രൂപ. ചരിത്രത്തിലാദ്യമായാണ് രൂപ 79 രൂപ കവിയുന്നത്. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ അമേരിക്ക പലിശനിരക്കുകള്‍ കുത്തനെ ഉയര്‍ത്തുമെന്ന ആശങ്കയാണ് രൂപയ്ക്ക് തിരിച്ചടിയായത്. ഇന്ത്യന്‍ ഓഹരി സൂചികകളും കുത്തനെ ഇടിഞ്ഞു. ഇന്ന് ഓഹരി വിപണിയിൽ സെന്‍സെക്‌സ് 506 പോയന്റ് താഴ്ന്ന് 52,670ലും നിഫ്റ്റി 146 പോയന്റ് നഷ്ടത്തില്‍ 15,704ലിലുമാണ് വ്യാപാരം ആരംഭിച്ചത്.  സാമ്പത്തികം, ഐടി, എഫ്എംസിജി, ഓയിൽ & ഗ്യാസ് ഓഹരികളാണ് സൂചികകളിൽ ഏറ്റവും കൂടുതൽ നഷ്ടത്തിലേക്ക് എത്തിയത്. ഹിന്ദുസ്ഥാൻ യുണിലിവർ ലിമിറ്റഡ് (എച്ച്‌യുഎൽ) ഏറ്റവും കൂടുതൽ നഷ്ടത്തിലായി, 2.5 ശതമാനം ഇടിഞ്ഞു. ഇൻഡസ്ഇൻഡ് ബാങ്ക്, ഐടിസി, റിലയന്‍സ്, ടാറ്റ സ്റ്റീല്‍, മാരുതി സുസുകി, വിപ്രോ, ബജാജ് ഫിൻസെർവ്, ബജാജ് ഫിനാൻസ്, സണ്‍ ഫാര്‍മ, ച്ച്ഡിഎഫ്‌സി ബാങ്ക്, എസ്ബിഐ, ഡോ.റെഡ്ഡീസ് ലാബ്, ടിസിഎസ്, എച്ച്ഡിഎഫ്‌സി, ഭാരതി എയര്‍ടെല്‍, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടൈറ്റൻ കമ്പനി എന്നിവ നഷ്ടത്തിലാണ്.

    Read More »
  • Business

    അഭ്യന്തരമായി ഉത്പാദിപ്പിച്ച ക്രൂഡ് ഓയിൽ പൊതുവിപണിയിൽ വിൽക്കാൻ സ്വകാര്യ കമ്പനികൾക്ക് കേന്ദ്രം അനുമതി

    ദില്ലി: ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന ക്രൂഡ് ഓയിൽ പൊതുവിപണിയിൽ വിറ്റഴിക്കാൻ സ്വകാര്യ കമ്പനികൾക്ക് അനുമതിൽ നൽകി കേന്ദ്രം. ഇതുവരെ സർക്കാർ കമ്പനികൾക്ക് മാത്രമാണ് ഇതിന് അനുമതി ഉണ്ടായിരുന്നത്. ഇതോടെ ക്രൂഡ് ഓയിൽ കയറ്റുമതി നിർത്തിവക്കാനും കേന്ദ്രമന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു. കൂടാതെ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ അഞ്ച് വർഷത്തിനുള്ളിൽ പൂർണമായി കമ്പ്യൂട്ടർവത്കരിക്കാനും കാബിനറ്റ് അനുമതി നൽകി. 63000 ലധികം സഹകരണ സംഘങ്ങൾ കമ്പ്യൂട്ടർ വത്കരിക്കാൻ 2516 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്.

    Read More »
  • Crime

    സുഹൃത്തുമൊത്ത് രാത്രി മദ്യപിച്ചെത്തി കടലില്‍ കുളിച്ചു, ശേഷം ബീച്ചില്‍ ഉറങ്ങാന്‍ കിടന്ന യുവാവിനെ കാണാനില്ലെന്ന് പരാതി; തിരയില്‍പ്പെട്ടെന്ന് സംശയം

    ആലപ്പുഴ: മദ്യപിച്ച ശേഷം സുഹൃത്തിനൊപ്പം കടല്‍ കാണാന്‍ കുമരകത്തുനിന്ന് ആലപ്പുഴ കാട്ടൂര്‍ ജങ്ഷന് പടിഞ്ഞാറുള്ള തീരത്ത് അര്‍ധരാത്രിയോടെ എത്തിയ യുവാവിനെ കാണാനില്ലെന്ന് പരാതി. കുമരകം പഞ്ചായത്ത് നാലാം വാര്‍ഡില്‍ ആപ്പീത്ര ഭാഗത്ത് പുത്തന്‍പുര പരേതനായ വിശ്വംഭരന്റെ മകന്‍ അമലി(സുനി-24)നെയാണ് കാണാതായത്. ഇയാള്‍ തിരമാലയില്‍പ്പെട്ടതായാണ് സംശയം. ഒപ്പമുണ്ടായിരുന്ന കുമരകം 15-ാം വാര്‍ഡില്‍ പുത്തന്‍പറമ്പില്‍ കൊച്ചുമോന്റെ മകന്‍ ഉണ്ണിക്കുട്ടനില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. ആലപ്പുഴ കാട്ടൂര്‍ തീരത്ത് ഇന്നലെ പുലര്‍ച്ച 1.30ന് ശേഷമാണ് സംഭവം. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: നാട്ടില്‍ പെയിന്റിങ്ങും പത്രവിതരണവും നടത്തിവരികയായിരുന്നു അമല്‍. ബംഗളരുവില്‍ ജോലിയുള്ള ഉണ്ണിക്കുട്ടന്‍ നാട്ടിലെത്തിയിട്ട് ദിവസങ്ങളേ ആയുള്ളു. മദ്യപിച്ച ശേഷം കുമരകത്തുനിന്ന് ആലപ്പുഴ കാട്ടൂര്‍ ജങ്ഷന് പടിഞ്ഞാറുള്ള തീരത്ത് അര്‍ധരാത്രിയോടെ എത്തിയ ഇരുവരും കടലില്‍ കുളിച്ചശേഷം തീരത്ത് ഉറങ്ങാന്‍ കിടന്നു. പുലര്‍ച്ചെ ഉണ്ണിക്കുട്ടന്‍ ഉണര്‍ന്നപ്പോള്‍ അമലിനെ കണ്ടില്ല. ഉറങ്ങിയ സ്ഥലത്ത് അമലിന്റെ ഫോണും ചെരുപ്പുകളും ഉണ്ടായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച് മണ്ണഞ്ചേരിയില്‍നിന്ന് പോലീസെത്തി. അമല്‍ കടലില്‍…

    Read More »
  • India

    ജിഎസ്ടി: ചെറുകിട ഓൺലൈൻ റീട്ടെയിലർമാർക്കുള്ള നിർബന്ധിത രജിസ്ട്രേഷൻ ഒഴിവാക്കി

    ചണ്ഡീഗഡ്: അസംഘടിത മേഖലയെ ഉത്തേജിപ്പിക്കാൻ ലക്ഷ്യമിട്ട്, ചെറുകിട ഓൺലൈൻ വിൽപ്പനക്കാരുടെ നിർബന്ധിത രജിസ്ട്രേഷൻ ഒഴിവാക്കാൻ അനുമതി നൽകി ജിഎസ്ടി കൗൺസിൽ. നിയമത്തിലെ മാറ്റങ്ങൾ 2023 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും. ഈ നീക്കം ഏകദേശം 120,000 ചെറുകിട വ്യാപാരികൾക്ക് പ്രയോജനം ചെയ്യുമെന്നാണ് സൂചന. കൂടാതെ കോമ്പോസിഷൻ ഡീലർമാരെ ഇ-കൊമേഴ്‌സ് ഓപ്പറേറ്റർമാർ വഴി അന്തർസംസ്ഥാന വ്യാപാരം ചെയ്യാൻ അനുവദിച്ചിട്ടുണ്ട്. 1.5 കോടി രൂപ വരെ വിറ്റുവരവുള്ളവരാണ് കോമ്പോസിഷൻ ഡീലർമാർ. ഇവർ ഇൻപുട്ട് ടാക്സ് ക്രെഡിറ്റിനൊപ്പം (ഐടിസി) ഫ്ലാറ്റ് നിരക്കിൽ ജിഎസ്ടി അടയ്ക്കേണ്ടതുണ്ട്. നിലവിൽ, ഇ-കൊമേഴ്‌സ് ഓപ്പറേറ്റർമാർ വഴി വിതരണം ചെയ്യുന്ന വിൽപ്പനക്കാർ അവരുടെ വാർഷിക വിറ്റുവരവ് 20 ലക്ഷം രൂപയ്ക്കോ 40 ലക്ഷം രൂപയ്ക്കോ താഴെ ആണെങ്കിൽ പോലും നിർബന്ധമായും രജിസ്റ്റർ ചെയ്തിരിക്കണം. ഈ നീക്കം ഓൺലൈൻ, ഓഫ്‌ലൈൻ വിതരണക്കാർക്കിടയിൽ തുല്യത ഉറപ്പാക്കും, കൂടാതെ ചെറുകിട ബിസിനസുകൾ, കരകൗശല വിദഗ്ധർ, വീട്ടിലിരുന്ന് ജോലി ചെയ്യുന്ന സ്ത്രീ സംരംഭകർ എന്നിവർക്ക് ഇത് വലിയ…

    Read More »
  • India

    നഷ്ടപരിഹാരം തുടരുന്നതിൽ തീരുമാനമായില്ല; ജി.എസ്.ടി കൗണ്‍സിൽ യോഗം സമാപിച്ചു

    ചണ്ഡീഗഡ്: ചണ്ഡീഗഡിൽ ചേ‍ര്‍ന്ന 42-ാം ജിഎസ്ടി കൗണ്‍സിൽ യോഗം അവസാനിച്ചു. സംസ്ഥാനങ്ങൾക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം നീട്ടുന്നതിൽ യോഗത്തിൽ തീരുമാനമായില്ല. കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ നഷ്ടപരിഹാരം നീട്ടാൻ ആവശ്യപ്പെട്ടിരുന്നു. ഓൺലൈൻ ഗെയിമുകൾക്കും ചൂതാട്ട കേന്ദ്രങ്ങൾക്കും 28% നികുതി ചുമത്തുന്നതിൽ തീരുമാനം പിന്നീട് എടുക്കും. ചില ഉൽപ്പന്നങ്ങൾക്ക് കൂടി നികുതി ഏർപ്പെടുത്താനുള്ള നിർദ്ദേശം ജൂലൈ 18 മുതൽ പ്രാബല്യത്തിൽ വന്നേക്കും. രാജസ്ഥാൻ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ നികുതി ഏർപ്പെടുത്തുന്നതിനെ എതിർത്ത് രംഗത്ത് വന്നിട്ടുണ്ട്. ജിഎസ്.ടി വരുമാനത്തിൽ കുറവുള്ള സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം തുടരണമെന്ന് ചില സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടതായി യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട ധനമന്ത്രി നിര്‍മലാ സീതാരാമൻ പറഞ്ഞു. ചില സംസ്ഥാനങ്ങൾ നഷ്ട പരിഹാരം തുടരേണ്ടതില്ല എന്ന നിലപാടാണ് സ്വീകരിച്ചതെന്നും അവര്‍ വ്യക്തമാക്കി. ഇക്കാര്യത്തിൽ തീരുമാനത്തെക്കുറിച്ച് ഇപ്പോൾ കൂടുതലായി ഒന്നും പറയാനില്ലെന്നും ധനമന്ത്രി പറഞ്ഞു. ഓൺലൈൻ ഗെയിം, ചൂതാട്ട കേന്ദ്രങ്ങൾക്കും , ലോട്ടറിക്കുമുള്ള നികുതി വിഷയത്തിൽ മന്ത്രിതല സമിതി വീണ്ടും പഠനം നടത്തുമെന്നും ജൂലൈ 15-ന് റിപ്പോർട്ട്…

    Read More »
  • Breaking News

    തിരുവനന്തപുരത്ത് സാറ്റലൈറ്റ് ഫോണിന്റെ സിഗ്നല്‍ കണ്ടെത്തി; അല്‍ സലം തീവ്രവാദി സാന്നിധ്യമെന്ന് സംശയം

    തിരുവനന്തപുരം:  തമിഴ്‌നാട്ടിലെ തീവ്രവാദ സംഘടനയായ അല്‍ സലമിന്റെ പ്രവര്‍ത്തകര്‍ കേരളത്തിലെത്തിയെന്ന സൂചനയ്ക്കു പിന്നാലെ കഴക്കൂട്ടം ആണ്ടൂര്‍ക്കോണത്ത് സാറ്റെലെറ്റ് ഫോണിന്റെ സിഗ്നല്‍ കണ്ടെത്തിയതു പോലീസിനെ ഞെട്ടിച്ചു. ജമ്മു കശ്മീര്‍, കാബൂള്‍ പ്രദേങ്ങളിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സാധാരണയായി ഉപയോഗിക്കാറുള്ള ഫോണിന്റെ സിഗ്നലാണു കിട്ടിയത്. സംഭവത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളടക്കം അന്വേഷണം തുടങ്ങി. പോലീസ് കണ്‍ട്രോള്‍ റൂമിന്റെ ടവറില്‍ കഴിഞ്ഞ ആറിനാണു സാറ്റെലെറ്റ് ഫോണിന്റെ സിഗ്നല്‍ കിട്ടിയത്. ഇതുവഴി ൈകമാറിയ സന്ദേശം എന്താണെന്നു കണ്ടെത്തിയിട്ടില്ല. ഏകദേശം ഒരു മിനിറ്റ് കഴിഞ്ഞ് സിഗ്നല്‍ പൊടുന്നനെ നിലച്ചതും ഇന്റലിജന്‍സ് ഏജന്‍സികളെ ഞെട്ടിച്ചു. ഐ.എസ്. ഭീകരരും തീവ്രവാദികളും ഇത് ഉപയോഗിക്കുന്നുണ്ട്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സന്ദേശമാണോ ഇതെന്നാണ് സംശയിക്കുന്നത്. പോലീസിന്റെ രഹസ്യാന്വേഷണ ഏജന്‍സികളും കേന്ദ്ര അന്വേഷണ ഏജന്‍സികളും ഇതു സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.

    Read More »
  • NEWS

    “ഇനിയെനിക്ക് ഏതെങ്കിലും ബീച്ചിൽ പോയിരിക്കണം, ഒന്നും ചെയ്യാതെ വെറുതെയിരിക്കണം… ” അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായ ഒരു രാജി

    അതിവേഗം കുതിക്കുന്ന ലോകം. വിശ്രമമില്ലാതെ ജോലി ചെയ്യുന്ന മനുഷ്യർ. എല്ലാവർക്കും തങ്ങളുടെ ജോലി രാജിവെച്ച് യാതൊരു ടെൻഷനുമില്ലാതെ എവിടെയെങ്കിലും ചെന്നിരിക്കാൻ ആഗ്രഹം കാണും. ഇതാണ് ആൻഡ്രൂ ഫോമിക്കയെന്ന മനുഷ്യന്റെ തീരുമാനം ലോകത്ത് പലരിലും അസൂയയുളവാക്കുന്നത്. ജൂപിറ്റർ ഫണ്ട് മാനേജ്മെന്റ് എന്ന 68 ബില്യൺ ഡോളർ കമ്പനിയുടെ, അതും ആഗോള തലത്തിൽ അറിയപ്പെടുന്ന ഇൻവെസ്റ്റ്മെന്റ് കമ്പനിയുടെ സിഇഒ സ്ഥാനം പുല്ല് പോലെ രാജിവെച്ചാണ് ഈ മനുഷ്യൻ കടൽത്തീരത്തേക്ക് പോകുന്നത്. തന്റെ രാജി എന്തിനായിരുന്നുവെന്ന് ആൻഡ്രൂ തന്നെ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. ഇനിയെനിക്ക് ഏതെങ്കിലും ബീച്ചിൽ പോയിരിക്കണം, ഒന്നും ചെയ്യാതെ വെറുതെയിരിക്കണം… സിഇഒയുടെ അപ്രതീക്ഷിത രാജിക്ക് പിന്നാലെ അന്താരാഷ്ട്ര തലത്തിൽ തന്നെ ജൂപിറ്റർ കമ്പനി വാർത്തകളിൽ നിറഞ്ഞതോടെയാണ് സിഇഒ തന്നെ രാജിയുടെ യഥാർത്ഥ കാരണം വെളിപ്പെടുത്തിയത്. അമേരിക്കൻ കമ്പനിയാണ് ജൂപിറ്റർ. ഇതിന്റെ ഇന്നത്തെ മൂല്യം 67.9 ബില്യൺ ഡോളർ വരും. മാതാപിതാക്കൾക്കൊപ്പം സമയം ചിലവഴിക്കാനും വ്യക്തിപരമായ കാരണങ്ങൾ കൊണ്ടുമാണ് രാജിയെന്നാണ് അൻഡ്രൂ പറയുന്നത്. ഓസ്ട്രേലിയയിൽ വേനൽക്കാലത്ത്…

    Read More »
  • Crime

    എരുമേലി – റാന്നി പാതയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

    എരുമേലി: എരുമേലി – റാന്നി പാതയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. പ്ലാച്ചേരി ചാരുവേലി ബിന്ദുഭവന്‍ സന്തോഷിന്റെ മകന്‍ ശ്യാം(23)ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഒന്‍പതിന് എരുമേലിക്കു സമീപം റാന്നി റോഡിലാണ് അപകടം. ബൈക്കില്‍ ശ്യാമിനൊപ്പമുണ്ടായിരുന്ന യുവാവിനെ ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എരുമേലിയിലേക്ക് പോകുകയായിരുന്ന ബൈക്ക് എതിരേ വന്ന കാറില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ബൈക്ക് പൂര്‍ണമായി തകര്‍ന്നു. മൃതദേഹം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍.

    Read More »
Back to top button
error: