NEWS

ഭാവി കണക്കിലെടുത്ത് നിങ്ങൾ കുടിയേറാൻ ആഗ്രഹിക്കുന്ന രാജ്യങ്ങൾ ഏതൊക്കെയാണ്?

ന്ന് മലയാളികൾ ചെന്നെത്താത്ത ഇടങ്ങളില്ല.ലോകത്തിന്റെ ഏതാണ്ട് എല്ലാ  മുക്കിലും മൂലയിലും ജോലി തേടിയെത്തിയിരിക്കുന്ന മലയാളികളെ ഇന്ന് കാണാം.അതേപോലെ
ആയിരകണക്കിന് ആളുകളാണ് ഒരു രാജ്യത്ത് നിന്നും മറ്റൊരു രാജ്യത്തേക്ക് എല്ലാ വർഷവും കുടിയേറുന്നത്. സ്വന്തം മക്കളുടെയും ചെറുമക്കളുടെയും അവരുടെ മക്കളുടെയും ഒക്കെ ഭാവി കണക്കിലെടുത്ത് ആളുകൾ ഇങ്ങനെ തിരഞ്ഞെടുക്കുന്നത് ഏതൊക്കെ രാജ്യങ്ങൾ ആണ്? പോട്ടെ നിങ്ങൾക്ക് ഇങ്ങനെയൊരു ചാൻസ് കിട്ടിയാൽ?!
താഴെ പറയുന്ന ഏതൊക്കെ രാജ്യങ്ങളിലേക്ക് ആയിരിക്കും പോവാൻ താല്പര്യം?
അമേരിക്ക.                         പാകിസ്ഥാൻ
കാനഡ.                                കുവൈത്ത്
ദുബായ്
ഒമാൻ
ഖത്തർ
ഓസ്ട്രേലിയ      അഫ്ഘാനിസ്താൻ
സ്വീഡൻ                             ഇറാൻ
ഫിൻലൻഡ്‌
ഫ്രാൻസ്                            സൗദി അറേബ്യ
ഇനി ഒരു ചോദ്യം കൂടി:
നിങ്ങൾ ഒരു അന്യ രാജ്യത്ത് ജോലി ചെയ്യുന്നു. അവിടത്തെ ഒരു നാട്ടുകാരനുമായി നിങ്ങൾ ഉടക്കി. അയാൾ നിങ്ങളെ കള്ളക്കേസിൽ കുടുക്കി. വിചാരണ നേരിടണം. ഏത് രാജ്യങ്ങളിൽ ഇങ്ങനെ സംഭവിച്ചാൽ നിങ്ങൾക്ക് സ്വല്പം പ്രതീക്ഷ ഉണ്ട്?
അമേരിക്ക.                         പാകിസ്ഥാൻ
കാനഡ.
ഓസ്ട്രേലിയ.            അഫ്ഘാനിസ്താൻ
സ്വീഡൻ.                              ഇറാൻ
ഫിൻലൻഡ്‌                 സൗദി അറേബ്യാ
ഫ്രാൻസ്.                      .
നിങ്ങൾ ഒരു അന്യ രാജ്യത്ത് ജോലി ചെയ്യുന്നു. അടിച്ചു ഫിറ്റ് ആയി ഒരു ദിവസം, ആ രാജ്യത്തെ ഏതോ ഒരു സാംസ്കാരിക, അഥവാ അധികാര ചിഹ്നത്തെ, അഥവാ നായകനെ നിങ്ങൾ കവലയിൽ നിന്ന് ചീത്ത പറയുന്നു. (ഉദാ: ട്രംപ്, ബിഡൻ, കുരിശ്, രാജാവ്, ആയതൊള്ള, പ്രവാചകൻ, കമ്മ്യൂണിസ്റ്റ് പാർട്ടി, ക്‌സി ജി പിംഗ് etc)
ആളുകൾ ക്ഷുഭിതനായി ചുറ്റും കൂടുന്നു.
ഏത് രാജ്യങ്ങളിൽ ആവണമേ എന്നാണ് നിങ്ങൾ ആശിക്കുന്നത്?
അമേരിക്ക.                         പാകിസ്ഥാൻ
കാനഡ.                                ചൈന
റഷ്യ
ഓസ്ട്രേലിയ.            അഫ്ഘാനിസ്താൻ
സ്വീഡൻ.                              ഇറാൻ
ഐയെർലൻഡ്.
ഫിൻലൻഡ്‌                 സൗദി അറേബ്യാ
ഫ്രാൻസ്.
നിങ്ങൾ ഇക്കൂട്ടത്തിൽ നിന്നും തിരഞ്ഞെടുക്കുന്നത് നിങ്ങൾക്ക് മാത്രം അറിയാവുന്ന കാര്യമാണ്.അതു തന്നെയാണ് മനുഷ്യരും മതങ്ങളും ഭരിക്കുന്ന രാജ്യങ്ങൾ തമ്മിലെ വിത്യാസവും !!
പിൻ കുറിപ്പ്:
ഒരു മുത്തശ്ശി തന്റെ മകളെ കെട്ടിച്ചുവിട്ട വീട്ടിലേക്ക് വിരുന്നു പോയി.ആദ്യമായിട്ടായിരുന്നു മുത്തശ്ശി സ്വന്തം മകളുടെ ആ വീട്ടിലേക്ക് പോകുന്നത്.കാരണം മകളുടേത് പ്രണയ വിവാഹമായിരുന്നു.ഒളിച്ചോടിയാണ് അവർ വിവാഹിതരായത്.അതിനാൽ തന്നെ വീടുകൾ തമ്മിൽ സൗഹൃദത്തിലായിരുന്നില്ല.
ഇപ്പോൾ കെട്ട്യോനും ചത്തു.മക്കളെല്ലാം നാനാ വഴിക്കും പോയതോടെ മകളെ ഒന്നു കാണണമെന്ന് മുത്തശ്ശിക്ക് ഒരാഗ്രഹം.മുത്തശ്ശിക്ക് അധികം സാമ്പത്തികം ഒന്നുമില്ല.ഇപ്പോഴും പഴയ ആ ചെറ്റക്കുടിലിൽ തന്നെയാണ് താമസം.മകളോ….കൊട്ടാര സമൃദ്ധമായ വീട്ടിലും!
ബസുകൾ പലത് മാറിക്കേറി ഉച്ചയോടെ മകളുടെ വീട്ടിലെത്തിയ മുത്തശ്ശിക്ക് സന്തോഷം അടക്കാനായില്ല.ഒളിച്ചോടിയതാണെങ്കിലും നല്ല സൗകര്യത്തിലും സന്തോഷത്തിലുമാണല്ലോ മകളുടെ ജീവിതം.മുത്തശ്ശി എല്ലാം നോക്കി നടന്നു കണ്ടു.ശേഷം ഉച്ചയ്ക്കത്തെ വിഭവസമൃദ്ധമായ ആഹാരമെല്ലാം കഴിച്ച് വൈകുന്നേരമായതോടെ മുത്തശ്ശി പോകാൻ ഇറങ്ങി.
“യ്യോ…ഇത്ര ദൂരം വന്നിട്ട് ഇന്നുതന്നെ തിരികെ പോകയോ…? രണ്ടീസം കഴിഞ്ഞിട്ട് പോയാൽ മതി.” മകളും മരുമകനും മുത്തശ്ശിയെ തടഞ്ഞു.
“എനിക്ക് എന്റെ വീട്ടിൽ കിടന്നാൽ മാത്രമേ ഉറക്കം വരികയുള്ളൂ മക്കളേ…!!”
 ദാറ്റ് ഈസ് ഓൾ , യൂവർ ഓണർ.

Back to top button
error: