Month: June 2022
-
NEWS
കരമനയാറില്‍ കുളിക്കാനിറങ്ങിയ രണ്ട് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു
തിരുവനന്തപുരം കരമനയാറില്‍ കുളിക്കാനിറങ്ങിയ രണ്ട് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കോഴിക്കോട് സ്വദേശി രാഹുല്‍ (21), മൂവാറ്റുപുഴ സ്വദേശി ഡയസ് (22) എന്നിവരാണ് മരിച്ചത്. എന്‍ജിനീയറിങ് കോളേജിലെ ആറംഗസംഘമാണ് വട്ടിയൂര്‍ക്കാവ് മൂന്നാംമൂട് ആയിരവല്ലി ക്ഷേത്രത്തിനു സമീപം കടവില്‍ കുളിക്കാനായി എത്തിയത്. ഇവരില്‍ രാഹുലും ഡയസും മാത്രമാണ് കടവിലേക്ക് ഇറങ്ങിയത്. യുവാക്കള്‍ കാല്‍ തെറ്റി വെള്ളത്തിലേക്ക് പതിക്കുകയായിരുന്നു. കടവിന്റെ ഭാഗത്ത് അധികം ആഴം ഇല്ലാതിരുന്നിട്ടും നീന്തല്‍ വശമില്ലാതിരുന്നതാണ് യുവാക്കളുടെ മരണത്തിന് കാരണമായത്. ഒപ്പമുണ്ടായിരുന്നവരുടെ നിലവിളികേട്ട് നാട്ടുകാരാണ് വിവരം പോലീസിലും ഫയര്‍ഫോഴ്സിലും അറിയിക്കുന്നത്.കരയ്ക്ക് എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.
Read More » -
Kerala
‘എന്നെ സഹായിച്ചവര്‍ പറയുന്നത് ഞാന്‍ അനുസരിക്കും’ എന്ന് സ്വപനയുടെ കുമ്പസാരം, അന്വേഷണ സംഘം സ്വപ്നയെയും സരിത്തിനെയും ഉടന്‍ ചോദ്യം ചെയ്യും
ജയിലില്‍ കിടക്കുമ്പോള്‍ തന്നെ സഹായിച്ചവര്‍ പറയുന്നത് താന്‍ കേള്‍ക്കുമെന്ന് സ്വപ്ന സുരേഷ്. എച്ച്.ആര്‍.ഡി.എസ് സഹായവുമായി ബന്ധപ്പെട്ട പ്രതികരണത്തിലാണ് ഇതു പറഞ്ഞത്. സഹായിക്കുന്നവര്‍ പറയുന്നത് മാത്രമാണ് ആരാണെങ്കിലും കേള്‍ക്കുകയെന്നും സ്വപ്ന പറഞ്ഞു. എച്ച്.ആര്‍.ഡി.എസ് തനിക്ക് നല്‍കുന്ന വീട്, വാഹനം അടക്കമുള്ള സൗകര്യങ്ങള്‍ സ്ഥാപനത്തിലെ പദവിക്ക് അനുസരിച്ച് ലഭിക്കുന്നതാണെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു. “എന്റെ സ്ഥാനത്ത് നിങ്ങളാണ് ജയിലിലെങ്കിലും ആരാണ് സഹായിക്കാന്‍ മുന്നോട്ട് വരുന്നത് അവര്‍ പറയുന്നത് നമ്മള്‍ അനുസരിക്കും. എച്ച്.ആര്‍.ഡി.എസാണോ മറ്റ് സ്ഥാപനങ്ങളാണോ എന്റെ വീട്, എന്റെ വണ്ടി സ്പോണ്‍സര്‍ ചെയ്യുന്നതെങ്കില്‍ അതത് സ്ഥാപനങ്ങളിലെ പദവിക്ക് ലഭിക്കുന്ന സൗകര്യങ്ങളാണ്.” സ്വപന് വ്യക്തമാക്കി. ഇതേ സമയം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ സ്വപ്നയെയും സരിത്തിനെയും അന്വേഷണ സംഘം ഉടന്‍ ചോദ്യം ചെയ്യും. സ്വപ്ന പാലക്കാട് എത്തിയ ഉടന്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിര്‍ദേശം. സ്വപ്ന സുരേഷ് ജോലി ചെയ്യുന്ന എച്ച്.ആര്‍.ഡി.എസിലെ മുന്‍ ഡ്രൈവറെയും ഭാര്യയെയും അന്വേഷണം സംഘം ഇന്നലെ ചോദ്യം…
Read More » -
NEWS
ട്രെയിനുകളുടെ സമയമാറ്റം സ്ഥിര യാത്രക്കാര്‍ക്ക് ദുരിതമാകുന്നു
കൊല്ലം:കോവിഡിന് ശേഷം പുനരാരംഭിച്ച ട്രെയിന്‍ സര്‍വീസുകളുടെ സമയമാറ്റം സ്ഥിര യാത്രക്കാര്‍ക്ക് ദുരിതമാകുന്നു.ട്രെയിനുകളെല്ലാം സ്പെഷ്യല്‍ ലേബലില്‍ ഓടുന്നതിനാല്‍ യാത്രാ നിരക്കും കൂടുതലാണ്. കൊല്ലം -എറണാകുളം മെമു രാവിലെ 8.20നാണ് കൊല്ലത്ത് നിന്ന് പുറപ്പെടുന്നത്. കൊവിഡിന് മുൻപ് ഈ ട്രെയിന്‍ കൊല്ലത്ത് നിന്ന് രാവിലെ 7.40നാണ് പുറപ്പെട്ടിരുന്നത്. കൊല്ലത്ത് നിന്ന് രാവിലെ 7.23ന് പരശുറാം എക്സ് പ്രസ് പോയിക്കഴിഞ്ഞാല്‍ 8.03 ന് മാത്രമേ അടുത്ത ട്രെയിനായ ശബരി പുറപ്പെടൂ. പരശുറാമിനും ശബരി എക്സ് പ്രസിനും ഇടയില്‍ ഈ ട്രെയിന്‍ ആരംഭിച്ചാല്‍ ഏറ്റുമാനൂര്‍ വരെ എത്തിച്ചേരേണ്ട സ്ഥിരം യാത്രക്കാര്‍ക്ക് പ്രയോജനപ്പെടും. ശബരി എക്സ് പ്രസിന്റെ ജനറല്‍ കംപാര്‍ട്ട്മെന്റില്‍ കാലുകുത്താന്‍ ഇടമില്ലാത്ത വിധം തിരക്കാണ് എല്ലാദിവസവും. മെമു പഴയ സമയക്രമം പാലിച്ചാല്‍ യാത്രക്കാര്‍ക്ക് വലിയ ആശ്വാസമാകും. പുതിയ സമയ ക്രമത്തിൽ എറണാകുളം-കൊല്ലം മെമു സ്പെഷ്യല്‍ എറണാകുളത്ത് നിന്ന് ഉച്ചയ്ക്ക് 12.45 ന് പുറപ്പെടും.എറണാകുളം മുതല്‍ കൊല്ലം വരെ ശബരിക്ക് 15 മിനിറ്റ് മുമ്ബേയാണ് ഈ സര്‍വീസ്. ശബരിക്കും…
Read More » -
NEWS
അശോകത്തിന്റെ ഔഷധഗുണങ്ങൾ
* അശോകത്തിന്റെ തൊലി അരച്ച് വെളിച്ചെണ്ണയിൽ കാച്ചി ശരീരത്തിൽ തേച്ചുപിടിപ്പിച്ച് ഒരു മണിക്കൂറിനുശേഷം കഴുകിക്കളഞ്ഞാൽ ത്വക്ക് രോഗങ്ങൾ ശമിക്കും. * അശോകത്തിന്റെ ഉണങ്ങിയ പൂവരച്ച് തൈരിൽ സേവിച്ചാൽ പഴകിയ അർശസും ഭേദമാകും. * അശോകത്തിന്റെ തൊലികഴുകി വൃത്തിയാക്കി കഷായം വെച്ച് മൂന്നുനേരം 25 മില്ലി വീതം 5 ദിവസം കഴിച്ചാൽ സ്ത്രീകളിലെ രക്തസ്രാവം ഇല്ലാതാകും. * അശോകപ്പട്ട പാൽ കഷായം വെച്ച് 25 മില്ലി വീതം 2 ദിവസം സേവിച്ചാൽ ഗർഭാശയ രോഗങ്ങൾ മാറും. * അശോകപ്പട്ട കഷായമാക്കി കഴിച്ചാൽ അർശസും വയറുവേദനയും മാറും. അശോകക്കുരുവിന്റെ ചൂർണ്ണം കരിക്കിൻ വെള്ളത്തിൽ സേവിച്ചാൽ മൂത്രതടസ്സം ഇല്ലാതാവും. * അശോകത്തിന്റെ പൂവ് പാലില്‍ അരച്ച് കലക്കി സേവിച്ചാല്‍ അധികമായ രക്തസ്രാവം ശമിക്കും.. * അശോകത്തൊലി അരച്ച് ലേപനം ചെയ്‌താല്‍ വിഷബാധ നിമിത്തമുണ്ടാകുന്ന നീരും വേദനയും ചൊറിച്ചിലും ശമിക്കും.. * അശോക പൂവ് ചതച്ചു വെള്ളത്തിലിട്ടു വെച്ചത് പിറ്റേ ദിവസമെടുത്ത് പിഴിഞ്ഞ് സേവിച്ചാല്‍ രക്ത ചര്‍ദ്ദി,…
Read More » -
NEWS
കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് 15 പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം
തിരുവനന്തപുരം: നെടുമങ്ങാട് കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് 15 പേര്‍ക്ക് പരിക്കേറ്റു.പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ഓട്ടോറിക്ഷയെ ഓവര്‍ടേക്ക് ചെയ്യുമ്പോൾ എതിരെ വന്ന കെഎസ്ആർടിസി ബസുമായി മറ്റൊരു ബസ് കൂട്ടിയിടിച്ചാണ് അപകടം.പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഗുരുതരമായി പരിക്കേറ്റ ആളിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Read More » -
NEWS
ബഹ്റൈനില്‍ നിന്ന് സൗദി അറേബ്യയിലേക്ക് മദ്യം കടത്തിയ കോട്ടയം സ്വദേശിക്ക് 11 കോടിയോളം രൂപ പിഴ
റിയാദ്: ബഹ്റൈനില്‍ നിന്ന് സൗദി അറേബ്യയിലേക്ക് ട്രെയിലറില്‍ മദ്യം കടത്തിയ മലയാളിക്ക് 11 കോടിയോളം രൂപക്ക് തുല്യമായ പിഴ.ഒപ്പം നാടുകടത്തുകയും ചെയ്യും. കോട്ടയം ഈരാറ്റുപേട്ട സ്വദേശി ഷാഹുല്‍ മുനീറിനെയാണ് (26) ദമ്മാമിലെ ക്രിമിനല്‍ കോടതി ശിക്ഷിച്ചത്. നാലു വര്‍ഷമായി ജിദ്ദയിലെ ഒരു സ്വകാര്യ കമ്ബനിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ഇയാള്‍. മൂന്ന് മാസം മുമ്ബാണ് ദമ്മാം കിങ് ഫഹദ് കോസ്വേയില്‍ കസ്റ്റംസ് പരിശോധനക്കിടയില്‍ ഇയാള്‍ നാലായിരത്തോളം മദ്യക്കുപ്പികള്‍ നിറച്ച ട്രെയിലറുമായി പിടിയിലായത്. പിടികൂടിയ മദ്യത്തിന്‍റെ അളവിനനുസരിച്ചാണ് പിഴ സംഖ്യ ഈടാക്കുന്നത്. ഇത്രയും ഭീമമായ തുക പിഴ അടച്ചില്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ ജയിലില്‍ കഴിയേണ്ടി വരും. പിഴയടച്ചാല്‍ സൗദി അറേബ്യയില്‍ പുനഃപ്രവേശന വിലക്കോടെ നാടുകടത്തുകയും ചെയ്യും.
Read More » -
NEWS
കാൽവരി മൗണ്ടിലേക്കുള്ള റോഡ് ഗതാഗതം പുനഃസ്ഥാപിച്ചു; കാൽവരി മൗണ്ടിലെ മനം മയക്കുന്ന കാഴ്ചകൾ
ഇടുക്കി: കാൽവരി മൗണ്ട് ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് റോഡു പണിയെ തുടർന്ന് നിരോധിച്ച വാഹന ഗതാഗതം പുനസ്ഥാപിച്ചു.വാഗമൺ നിന്നും കാൽവരി മൗണ്ടിലേക്ക് 50 കിലോമീറ്റർ മാത്രമാണ് ദൂരം. വാഗമൺ സ്റ്റേ ചെയ്യുന്നവർക്ക് ഡേ ട്രിപ്പ് പോകാൻ പറ്റിയ റൂട്ട് ആണ് ഇത് , രാവിലെ ഇറങ്ങിയാൽ അഞ്ചുരുളി , വള്ളക്കടവ് തൂക്കുപാലം, രാമക്കൽമേട് ലൂസിഫർ പള്ളി എല്ലാം കണ്ടു വൈകുന്നേരം തിരികെ വരാം. കാൽവരി മൗണ്ടിലെ കാണാക്കാഴ്ചകൾ നീണ്ടുനിവർന്നു കിടക്കുന്ന നീല ജലാശയം, ചുറ്റും പച്ചമലനിരകൾ, സൂര്യനുപോലും വഴിമാറാതെ എങ്ങും മഞ്ഞുതുള്ളികൾ. കനത്തുനിൽക്കുന്ന ഇരുട്ടും വഴികളിൽ ഇടയ്ക്കിടെ ഓടിയെത്തുന്ന പ്രകാശവും നനുത്ത തൂമഞ്ഞും ഒക്കെ ചേർന്ന് പ്രകൃതിയെ അതീവ സുന്ദരിയാക്കുന്ന ഒരിടം. !സൗന്ദര്യത്തിൽ കാൽവരിയോളമെത്താൻ കേരളത്തിലെ വേറൊരു വിനോദ സഞ്ചാരകേന്ദ്രത്തിനുമാകില്ല.നാടെങ്ങും ചുറ്റിത്തിരിഞ്ഞ് ആർത്തുല്ലസിച്ചും കളിച്ചും ചിരിച്ചുമൊഴുകുന്ന പെരിയാറിന്‍റെ നിശ്ചലഭാവമാണ് ഇവിടെ കാണാൻ കഴിയുക. ഇടുക്കിയുടെ കന്യാകുമാരി എന്നും കാൽവരി മൗണ്ട് അറിയപ്പെടുന്നു. കാരണം ഉദയവും അസ്തമയവും ഇവിടെ നിന്നു കാണാൻ കഴിയും. പ്രകൃതിയാണ് ഏറ്റവും…
Read More » -
NEWS
ആകാശത്ത് മലയാളം എഴുതി ദുബായ് പോലീസ്
ദുബായ് : ദുബായുടെ അതിര് ആകാശമാണ്.അവരുടെ സ്വപ്നങ്ങൾ ആകാശത്തോളവും.ഇപ്പോളിതാ അവർ മലയാളം എഴുതിയിരിക്കയാണ്.അതും ആകാശത്ത്. ദുബൈയുടെ ആകാശത്തൊരുക്കിയ ‘മാജിക് ഫ്രെയ്മി’ല്‍ ഡ്രോണുകള്‍ കൊണ്ട് അവർ മലയാളത്തിൽ എഴുതി – ‘കടുവ …’ അങ്ങനെ ‘കടുവ ‘യുടെ വരവ് അവര്‍ കിടുവാക്കി. മലയാള സിനിമയുടെ അഭിമാനം ആകാശത്തോളം ഉയര്‍ന്ന നിമിഷമായിരുന്നു അത്. ദുബൈയുടെ രാജവീഥിയായ ശൈഖ് സായിദ് റോഡിന്റെ ഓരത്ത് ഇന്ത്യന്‍ സിനിമയിലെ നക്ഷത്രങ്ങളായ പൃഥ്വിരാജിനെയും വിവേക് ഒബ്റോയിയെയും സാക്ഷിയാക്കിയാണ് ആകാശത്ത് ഡ്രോണുകള്‍ ആ വരവറിയിച്ചത്. പൃഥ്വിരാജ് നായകനായ ‘കടുവ’ സിനിമയുടെ റിലീസിന് മുന്നോടിയായിട്ടായിരുന്നു ദുബൈ ആകാശത്തെ ഡ്രോണ്‍ പ്രദര്‍ശനം. ആദ്യമായാണ് ഒരു ഇന്ത്യന്‍ സിനിമയുടെ പ്രൊമോഷന്‍ ഇത്തരത്തില്‍ നടക്കുന്നത്.ദുബൈ പൊലീസ് ആണ് ഡ്രോണുകള്‍ കൊണ്ട് ആകാശവിസ്മയം ഒരുക്കിയത്. തന്‍റെ സിനിമയുടെ പേര് തെളിഞ്ഞു എന്നതിനേക്കാള്‍ ദുബൈ ആകാശത്ത് മലയാളം അക്ഷരങ്ങള്‍ തെളിഞ്ഞു വന്നതിലാണ് താന്‍ അഭിമാനിക്കുന്നതെന്ന് പൃഥ്വിരാജ് പറഞ്ഞു. ഡ്രോണുകള്‍ ഭംഗിയായി വിന്യസിച്ച ദുബൈ പൊലീസിനും പൃഥ്വിരാജ് നന്ദി പറഞ്ഞു.
Read More » -
NEWS
വിരമിച്ച 11 എസ്‌പി.മാര്‍ക്ക് ഉള്‍പ്പെടെ സംസ്ഥാന പൊലീസിലെ 23 എസ്‌പി.മാര്‍ക്ക് ഐ.പി.എസ്
തിരുവനന്തപുരം: സംസ്ഥാന പൊലീസിലെ 23 എസ്‌പി.മാര്‍ക്ക് ഐ.പി.എസ്.നല്‍കാന്‍ യുപിഎസ് സി തീരുമാനം. വിരമിച്ച 11 എസ്‌പി.മാര്‍ക്ക് ഉള്‍പ്പെടെയാണ് ഐപിഎസ് യോഗ്യത നൽകുന്നത്.കഴിഞ്ഞദിവസം നടന്ന യു.പി.എസ്.സി. സെലക്ഷന്‍ കമ്മിറ്റി യോഗത്തിലാണ് 2019, 2020 വര്‍ഷത്തെ കേരളത്തിന്റെ പട്ടികയ്ക്ക് അംഗീകാരം ലഭിച്ചത്. ഇതുസംബന്ധിച്ച വിജ്ഞാപനം ഉടനിറങ്ങും. വിരമിച്ച ഉദ്യോഗസ്ഥര്‍ക്ക് ഐ.പി.എസ്. ലഭിക്കുന്നതോടെ അവര്‍ക്ക് തിരകെ ജോലിയില്‍ പ്രവേശിച്ച് 60 വയസ്സുവരെ തുടരാം. ഐ.പി.എസ്. അനുവദിച്ചുള്ള വിജ്ഞാപനം പുറപ്പെടുവിക്കുന്ന മുറയ്ക്ക് പൊലീസില്‍ അഴിച്ചുപണിയുമുണ്ടാകും. നിലവില്‍ സര്‍വീസിലുള്ള എസ്‌പി.മാരായ വി.കെ. പ്രശാന്തന്‍ കാണി(ക്രൈംബ്രാഞ്ച്, ആലപ്പുഴ), കെ.എം. സാബു മാത്യു (ക്രൈംബ്രാഞ്ച്, കോട്ടയം), കെ.എസ്. സുദര്‍ശന്‍ (ക്രൈംബ്രാഞ്ച്, തൃശ്ശൂര്‍), ഷാജി സുഗുണന്‍ (ഡയറക്ടര്‍, വനിതാകമ്മിഷന്‍), ജെ. കിഷോര്‍ കുമാര്‍ (എസ്.സി.ആര്‍.ബി.), വി എസ്. അജി (എ.ഐ.ജി, പി.ജി.), ആര്‍. ജയശങ്കര്‍ (വിജിലന്‍സ് തിരുവനന്തപുരം), കെ.ഇ. ബൈജു (വിജിലന്‍സ്, എസ്‌ഐ.യു. ഒന്ന്, തിരുവനന്തപുരം), വി. സുനില്‍കുമാര്‍ (വിജിലന്‍സ് ഓഫീസര്‍, സിവില്‍ സപ്ലൈസ്), കെ.കെ. അജി( ക്രൈംബ്രാഞ്ച്…
Read More » -
Kerala
ജിന്‍സി ടീച്ചര്‍ ട്രെയിനിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ അടിമുടി ദുരൂഹത, ടീച്ചര്‍ ഒറ്റയ്ക്കായിരുന്ന ലേഡീസ് കമ്പാർട്ട്മെന്റിലേക്ക് തിരുവല്ലയിൽ നിന്നും ഓടിക്കയറിയ മുഷിഞ്ഞ വേഷ ധാരി ആരാണ്…?
തിരുവല്ല സ്റ്റേഷനില്‍ ട്രെയിനില്‍ നിന്നും കഴിഞ്ഞ ദിവസം വീണു മരിച്ച അധ്യാപികയുടെ മരണത്തില്‍ ദുരൂഹത. കോട്ടയം മേലുകാവ് എഴുയിനിക്കല്‍ വീട്ടില്‍ ജിന്‍സി (35)യാണ് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചത്. വര്‍ക്കല വെട്ടൂര്‍ ജി.എച്ച്.എസ് അധ്യാപിക ആയിരുന്നു. കോട്ടയത്ത് ഇറങ്ങേണ്ടിയിരുന്ന ജിന്‍സി ട്രെയിന്‍ തിരുവല്ലയില്‍ നിന്നും എടുത്തതിന് ശേഷം ഇറങ്ങാന്‍ ശ്രമിച്ചതോടെയാണ് അപകടമുണ്ടായത്. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് വിവിധ മേഖലകളിൽ നിന്ന് ആവശ്യമുയർന്നിട്ടുണ്ട്. റെയില്‍വെസ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിലും ട്രെയിന്‍ നല്ല സ്പീഡ് ആയതിനുശേഷം പ്ലാറ്റ്ഫോം തീരുന്ന ഭാഗത്താണ് യാത്രക്കാരി വീഴുന്നതായി കാണുന്നത്. തിരുവല്ല സ്റ്റേഷനില്‍ നിന്നും കോട്ടയം പാസഞ്ചര്‍ എടുത്ത സമയത്ത് മുഷിഞ്ഞ വസ്ത്രധാരി ആയ ഓരാള്‍ ലേഡീസ് കമ്പാര്‍ട്ട്മെന്റിൽ ഓടി കയറുന്നത് കണ്ടതായി ട്രെയിനില്‍ ഉണ്ടായിരുന്നവര്‍ പറയുന്നു. ജിന്‍സി ടീച്ചര്‍ ഒറ്റയ്ക്കായിരുന്നു കമ്പാര്‍ട്ട്മെന്റില്‍. അതിന് ശേഷമാണ് ട്രെയിനില്‍ നിന്നും ജിന്‍സി ടീച്ചര്‍ വീഴുന്നത്. കോട്ടയത്ത് ഇറങ്ങേണ്ട ആള്‍ തിരുവല്ല സ്റ്റേഷനില്‍ ട്രെയിന്‍ നല്ല സ്പീഡ് ആയതിനു ശേഷം വീണത് ദുരൂഹം…
Read More »