CrimeNEWS

വ്യാജമദ്യം കടത്തിയ ഓട്ടോയില്‍ എക്‌െസെസ് ഉദ്യോഗസ്ഥന്‍ ചാടിക്കയറി; ഓട്ടോറിക്ഷ മറിച്ച് ഡ്രൈവര്‍ ഗ്ലാസ് തകര്‍ത്ത് രക്ഷപ്പെട്ടു

കുമളി: വാഹന പരിശോധനയ്ക്കിടെ എക്‌െസെസ് ഉദ്യോഗസ്ഥരെ വെട്ടിച്ചുകടന്ന ഓട്ടോറിക്ഷ പിടികൂടാന്‍ ശ്രമിച്ച ഉദ്യോഗസ്ഥനെ ഓട്ടോ മറിച്ച് അപായപ്പെടുത്താന്‍ ഡ്രൈവറുടെ ശ്രമം. ഓട്ടോറിക്ഷയ്ക്ക് അടിയില്‍പ്പെട്ട എക്‌െസെസ് ഉദ്യോഗസ്ഥനെ ഓടിയെത്തിയ മറ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി.

കുമളി അട്ടപ്പള്ളത്ത് ചൊവാഴ്ച രാത്രി 8.30നായിരുന്നു സംഭവം. ഓട്ടോറിക്ഷ മറിഞ്ഞതോടെ ഓടി രക്ഷപ്പെട്ട ഓട്ടോറിക്ഷാ ഡ്രൈവര്‍ െഡെമുക്ക് ആയിരുമലയില്‍ ബിനീഷ്(35) പിന്നീട് എക്‌െസെസ് ഓഫീസിലെത്തി കീഴടങ്ങി. ഓട്ടോറിക്ഷയില്‍നിന്നും ആറര ലിറ്റര്‍ മദ്യം പിടികൂടിയിട്ടുണ്ട്. ഇയാളുടെ പേരില്‍ കേസെടുത്തു. ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു.

അപകടത്തില്‍പ്പെട്ട ഓട്ടോറിക്ഷയ്ക്ക് അടിയില്‍പ്പെട്ട പ്രിവന്റീവ് ഓഫിസര്‍ ബി. രാജ്കുമാറിനെയും യാത്രക്കാരെയും പിന്നാലെയെത്തിയ എക്‌െസെസ് സംഘം ഓട്ടോറിക്ഷയ്ക്കടിയില്‍നിന്നും രക്ഷപ്പെടുത്തി. അട്ടപ്പള്ളം ബീവറേജസ് ഔട്ട്‌ലറ്റിനു സമീപത്തായിരുന്നു സംഭവം.

വ്യാജ മദ്യം കടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് എക്‌െസെസ് സംഘം സ്ഥലത്തെത്തിയത്. തുടര്‍ന്ന് വാഹനം പരിശോധിക്കുന്നതിനിടെ മദ്യവുമായെത്തിയ ഓട്ടോറിക്ഷ നിര്‍ത്താതെ പോകുകയായിരുന്നു. ഓട്ടോറിക്ഷയെ പിന്തുടര്‍ന്ന് അതില്‍ കയറിയ ഉദ്യോഗസ്ഥനെയുംകൊണ്ട് ഓട്ടോ അതിവേഗത്തില്‍ പാഞ്ഞു.

നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ ഓട്ടോ മറിക്കുമെന്നായി ഡ്രൈവര്‍. തുടര്‍ന്ന് ഓട്ടോ ഇയാള്‍ മറിക്കുകയായിരുന്നു. അടിയില്‍ നിന്ന് ഭാഗ്യം കൊണ്ട് രക്ഷപ്പെടുകയായിരുന്നെന്ന് ബി. രാജ്കുമാര്‍ പറഞ്ഞു. ഓട്ടോറിക്ഷ മറിഞ്ഞ ഉടന്‍ മുന്നിലെ ഗ്ലാസ് തകര്‍ത്ത് അതിലൂടെ ഡ്രൈവര്‍ ഓടി രക്ഷപ്പട്ടു.

വെള്ളാരം കുന്നില്‍നിന്നും ഏതോ ആവശ്യത്തിന് കുമളിക്ക് ഓട്ടം വിളിച്ചു വന്നവരാണ് ഓട്ടോറിക്ഷയിലുണ്ടായിരുന്നത്. ഇവരെ കൊണ്ടു തിരികെ പോകുംവഴിയാണ് മദ്യം ഓട്ടോറിക്ഷയില്‍ കയറ്റിയത്. പ്രിവന്റീവ് ഓഫിസര്‍ പി.ഡി. സേവ്യര്‍, അനീഷ് എന്നിവര്‍ ചേര്‍ന്നാണ് വാഹന പരിശോധന നടത്തിയത്.

Back to top button
error: