തിരുവനന്തപുരം : കാട്ടാക്ക ടയിൽ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് കത്തിനശിച്ചു.
കുറ്റിച്ചല്‍ പച്ചക്കാട് വള്ളിമംഗലം കുന്നിന്‍പുറം ഫാ. സജി ആല്‍ബിയുടെ വീട്ടില്‍ വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു അപകടം.വീട്ടിലാരും ഇല്ലാതിരുന്നതിനാല്‍ ആളപായം ഒഴിവായി.ഗൃഹോപകരണങ്ങ ളും കെട്ടിടവും പൂര്‍ണമായും തകര്‍ന്നു.
ഉഗ്രശബ്ദത്തോടെയാണ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്.ശബ്ദം കേട്ട് അയല്‍വാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഭയന്നു. നാട്ടുകാരാണ് വിവരം അഗ്നിരക്ഷാസേനയെ അറിയിച്ചത്. നെയ്യാര്‍ഡാം അഗ്നിരക്ഷാസേനയില്നി ന്ന് അസിസ്റ്റന്റ് സ്റ്റേഷന് ഓഫിസര്‍ സുരേഷ് കുമാര്‍, ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫിസര്‍മാരായ ദിനൂപ്, കിരണ്‍, സുഭാഷ്, വിനീത്, ഹോം ഗാര്‍ഡ് പ്രദീപ് കുമാര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്.
ഒരാഴ്ച മുൻപ് എത്തിച്ച ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചതെന്ന് വീട്ടുകാര്‍ പറഞ്ഞു. കാട്ടാക്കട താലൂക്കില്‍ ആറ് മാസത്തിനിടെ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നിരവധി അപകടങ്ങളാണ് ഉണ്ടായത്. തുരുമ്ബുപിടിച്ച് കാലപ്പഴക്കം ചെന്ന സിലിണ്ടറുകളാണ് ഇവിടങ്ങളിൽ വ്യാപകമായി വിതരണം നടത്തുന്നതെന്ന് പരാതിയുണ്ട്.