NEWS

എമിറേറ്റ്സിന്റെ ഇസ്രയേലിലേക്കുള്ള ആദ്യ വിമാനസര്‍വിസ് ആരംഭിച്ചു;വാട്ടര്‍ കാനന്‍ സല്യൂട്ട് നൽകി ഇസ്രായേലിന്റെ ആദരം

ടെൽ അവീവ്:എമിറേറ്റ്സിന്റെ ഇസ്രയേലിലേക്കുള്ള ആദ്യ വിമാനസര്‍വിസ് ഇന്നലെ ആരംഭിച്ചു. ടെല്‍ അവീവിലെ ബെന്‍ ഗുറിയോണ്‍ എയര്‍പോര്‍ട്ടില്‍ വാട്ടര്‍ കാനന്‍ സല്യൂട്ട് നല്‍കിയാണ് യുഎഇയിലെ മുന്‍നിര എയര്‍ലൈനായ എമിറേറ്റ്സിന്റെ ആദ്യ വിമാനത്തെ സ്വീകരിച്ചത്.

എമിറേറ്റ്സിന്റെ ഇകെ 931 വിമാനമാണ് ഇന്നലെ ടെല്‍ അവീവിലെത്തിയത്. കൂടെയെത്തിയ വിഐപി പ്രതിനിധി സംഘത്തെ ഇസ്രായേല്‍ ഗതാഗത, റോഡ് സുരക്ഷാ മന്ത്രി മെറാവ് മൈക്കിലി സ്വാഗതം ചെയ്തു.
ദിവസവും 15:50 ന് ദുബൈയില്‍നിന്ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം 18:00ന് ബെന്‍ ഗുറിയോണ്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചേരും. ടെല്‍ അവീവില്‍നിന്ന് 19:55 ന് മടങ്ങുന്ന വിമാനം 23:59ന് ദുബൈയില്‍ എത്തിച്ചേരും. യുഎഇ സാമ്ബത്തിക മന്ത്രി അബ്ദുല്ല ബിന്‍ തൂഖ് അല്‍ മര്‍രിയ അടക്കം ഉന്നത പ്രതിനിധി സംഘമാണ് വിമാനത്തിലുണ്ടായിരുന്നത്.

Back to top button
error: