Month: June 2022

  • NEWS

    അടുത്ത രണ്ടാഴ്ച ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് അധികൃതരുടെ പ്രത്യേക മുന്നറിയിപ്പ്

    ദുബൈ: അടുത്ത രണ്ടാഴ്ച ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് പ്രത്യേക നിര്‍ദ്ദേശവുമായി അധികൃതര്‍. വേനലവധിക്കും ബലിപെരുന്നാള്‍ അവധിക്കുമായി സ്‌കൂളുകള്‍ അടയ്ക്കുന്നതിനാല്‍ അടുത്ത രണ്ട് ആഴ്ചത്തേക്ക് ദുബൈ വിമാനത്താവളത്തില്‍ തിരക്ക് ക്രമാതീതമായി ഉയരുമെന്നാണ് അധികൃതര്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്. ജൂണ്‍ 24നും ജൂലൈ നാലിനും ഇടയില്‍ 24 ലക്ഷത്തോളം യാത്രക്കാര്‍ ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദിവസേന ശരാശി 214,000 യാത്രക്കാരെങ്കിലും ഇതുവഴി സഞ്ചരിക്കും. ജൂലൈ രണ്ടിന് ഏറ്റവും തിരക്കേറിയ ദിവസമാകുമെന്നാണ് കരുതുന്നത്. അന്ന് 235,000 പേര്‍ ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യും. ബലിപെരുന്നാള്‍ വാരാന്ത്യമായ ജൂലൈ എട്ടിനും ഒമ്പതിനും സമാന രീതിയില്‍ യാത്രക്കാരുടെ എണ്ണം ഉയരും. വിമാന കമ്പനികള്‍, കണ്‍ട്രോള്‍ അധികൃതര്‍, കൊമേഴ്സ്യല്‍, സര്‍വീസ് പാര്‍ട്ണര്‍മാര്‍ എന്നിവരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു കൊണ്ട് യാത്രക്കാരുടെ വിമാനത്താവളത്തിലെ അനുഭവം മികച്ചതാക്കാനുള്ള ശ്രമത്തിലാണ് ദുബൈ എയര്‍പോര്‍ട്ട്.

    Read More »
  • Kerala

    കൊച്ചിയില്‍ ‘അനാക്കൊണ്ട’; ഉള്ളില്‍ നിരവധി പേര്‍, നാട്ടുകാര്‍ക്ക് അമ്പരപ്പ്

    കൊച്ചി: കെ.എസ്.ആര്‍.ടി.സിയുടെ സംസ്ഥാനത്തെ ഏക ‘വെസ്റ്റിബ്യുള്‍ ബസ്’ കൊച്ചിയിലെത്തി. ഇനി തോപ്പുംപടി – കരുനാഗപ്പള്ളി റൂട്ടിലാകും ബസ് സര്‍വീസ് നടത്തുക. അനാക്കൊണ്ട എന്ന പേരില്‍ പ്രസിദ്ധമായ കെ.എസ്.ആര്‍.ടി.സി.യുടെ ഈ ‘നെടുനീളന്‍ നീല ബസ്’ കഴിഞ്ഞദിവസം മുതലാണ് ഈ റൂട്ടില്‍ ഓടിത്തുടങ്ങിയത്. കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ നിന്ന് തോപ്പുംപടിയിലേക്ക് ആദ്യ ട്രിപ്പ് എടുത്തു. സാധാരണ ബസുകള്‍ക്ക് 12 മീറ്ററാണ് പരമാവധി നീളമെങ്കില്‍ 17 മീറ്ററാണ് ഈ അനാക്കൊണ്ടയുടെ നീളം. 60 സീറ്റുകളുണ്ട്. തീവണ്ടിയിലെ ബോഗികള്‍ ചേര്‍ത്തുവയ്ക്കുന്നതുപോലെ രണ്ട് ബസുകളുടെ ഭാഗങ്ങള്‍ ചേര്‍ത്തുവച്ചിരിക്കുകയാണ്. ഒരു ലിറ്റര്‍ ഡീസലില്‍ മൂന്ന് കിലോമീറ്റര്‍ മാത്രമാണ് മൈലേജ്. അതുകൊണ്ട് സര്‍വീസ് ലാഭത്തില്‍ നടത്തുക വലിയ ബുദ്ധിമുട്ടാണ്.   10 വര്‍ഷം മുമ്പ് കെ.എസ്.ആര്‍.ടി.സി. പുറത്തിറക്കിയ ‘വെസ്റ്റിബ്യുള്‍ ബസ്’ തിരുവനന്തപുരത്തും ആറ്റിങ്ങലും കൊല്ലത്തുമൊക്കെ ഓടി പേരെടുത്തശേഷമാണ് കൊച്ചിയിലെത്തിയത്. ശിഷ്ടകാലം വലിയ വളവും തിരിവുമൊന്നുമില്ലാത്ത ഈ റൂട്ടില്‍ സര്‍വീസ് നടത്തുകയാണ് ലക്ഷ്യം. തോപ്പുംപടി-കരുനാഗപ്പള്ളി റൂട്ടില്‍ പരീക്ഷണ ഓട്ടമാണിപ്പോള്‍ നടക്കുന്നത്. വലിയ വളവുകളൊന്നുമില്ലാത്ത…

    Read More »
  • Kerala

    ഒരു സ്ത്രീ വിളിച്ച് നിങ്ങള്‍ കേസ് തോല്‍ക്കുമെന്ന് പറഞ്ഞു: ബാലഭാസ്‌കറിന്‍െ്‌റ പിതാവ്; വിളിച്ചത് താന്‍തന്നെയെന്ന് സരിത

    തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഈ മാസം 30-ന് വിധി പറയാനിരിക്കെ പുതിയ വിവാദം. കോടതിവിധി എതിരാകുമെന്നും ഇടപെടാമെന്നും പറഞ്ഞ് ഒരു സ്ത്രീ വിളിച്ചതായി ബാലഭാസ്‌കറിന്‍െ്‌റ പിതാവ് ഉണ്ണി വെളിപ്പെടുത്തുകയും പിന്നാലെ, വിളിച്ചത് താന്‍തന്നെയാണെന്ന് സ്ഥിരീകരിച്ച് സോളാര്‍ കേസ് പ്രതി സരിത നായര്‍ രംഗത്തെത്തുകയും ചെയ്തതാണ് കേസിനെ വീണ്ടും സംശയത്തിലേക്ക് വലിച്ചിഴച്ചത്. ബാലഭാസ്‌കറിന്റേത് അപകട മരണമാണ് എന്നതായിരുന്നു സിബിഐ കണ്ടെത്തല്‍. സിബിഐ കോടതി ഇത് ശരിവെക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ ബാലഭാസ്‌കറിന്റെ പിതാവ് അപ്പീല്‍ നല്‍കിയിരുന്നു. അതിന്റെ വിധിയാണ് ഈ മാസം 30-ന് വരാനിരിക്കുന്നത്. ഈ വിധി സംബന്ധിച്ചാണ് ഇപ്പോള്‍ വിവാദം ഉയര്‍ന്നിരിക്കുന്നത്. ‘ഞാന്‍ സരിത എസ് നായരാണ് വിളിക്കുന്നത്. നിങ്ങള്‍ കേസ് തോറ്റുപോകും. സിബിഐ കോടതിയുടെ വിധിക്ക് എതിരായ അപ്പീലില്‍ ഇടപെടാം’ എന്ന്് അവര്‍ പറഞ്ഞു. ഈ മാസം 30-ന് പറയാനിരിക്കുന്ന വിധി പ്രതികൂലമാകുമെന്നാണ് അവര്‍ പറഞ്ഞതെന്നും ബാലഭാസ്‌കറിന്റെ പിതാവ് പറഞ്ഞു. എങ്ങനെ കേസ് തോല്‍ക്കുമെന്ന് താന്‍ ചോദിച്ചപ്പോള്‍…

    Read More »
  • Local

    യുവ അഭിഭാഷകയെ തൂങ്ങിമരിച്ചു, മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ

    കൊല്ലം: കൊട്ടാരക്കരയിൽ യുവ അഭിഭാഷകയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കടവൂർ സ്വദേശി അഷ്ടമി അജിത്ത് കുമാറാണ് (25) മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് അഷ്ടമി വീടിനുള്ളിൽ തൂങ്ങിമരിച്ചതെന്നാണ് നിഗമനം. സംഭവസമയത്ത് അഷ്ടമി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വൈകിട്ട് ആറ് മണിക്ക് ശേഷം വീട്ടുകാരെത്തിയപ്പോഴാണ് തൂങ്ങിയനിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. കൊട്ടാരക്കര കോടതിയിലെ അഭിഭാഷകയാണ്. കഴിഞ്ഞ ജനുവരിയിലാണ് ഇവിടെ അഭിഭാഷകയായി പ്രവർത്തിച്ചു തുടങ്ങിയത്. അഷ്ടമിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. ബന്ധുക്കളുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.അഷ്ടമിയുടെ ഫോൺ പരിശോധനയ്ക്കായി പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്. മരണം കൊലപാതകം അല്ലെന്നാണ് പ്രാഥമിക നിഗമനം. മരൂർ അഷ്ടമിയിൽ അജിത്ത് കുമാർ- റെന ദമ്പതികളുടെ മകളാണ് അഷ്ടമി.

    Read More »
  • NEWS

    മഴയെവിടെ മക്കളെ; ജൂൺ കഴിയാറായിട്ടും കാലവർഷമില്ല !!

    കോട്ടയം: ജൂൺ കഴിയാൻ ഒരാഴ്ച മാത്രം അവശേഷിക്കവെ സംസ്ഥാനത്ത് കാലവർഷം അതിദുർബലം. ഈ കാലയളവിൽ ലഭിക്കേണ്ട മഴയില്‍ 59 ശതമാനം കുറവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. ഐഎംഡിയുടെ കണക്ക് പ്രകാരം സംസ്ഥാനത്താകെ ശരാശരി 49 സെ.മീ. മഴ ലഭിക്കേണ്ട സ്ഥാനത്ത് കിട്ടിയത് 20.07 സെ.മീ.മാത്രം! പാലക്കാടും ഇടുക്കിയിലുമാണ് ഏറ്റവും കുറവ്, യഥാക്രമം 72, 70 ശതമാനം വീതം. തൃശൂര്‍(43), കോട്ടയം(45) ജില്ലകളിലൊഴികെ മറ്റെല്ലാ ജില്ലകളിലും 50 ശതമാനത്തിന് മുകളില്‍ മഴക്കുറവുണ്ട്.       കാലവര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ മഴ കിട്ടുന്ന മാസങ്ങളിലൊന്നാണ് ജൂണ്. ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതല്‍ മഴ കുറഞ്ഞ ജൂണായി 2022ലേത് മാറിയേക്കുമെന്നു കാലാവസ്ഥ വിദഗ്ധര്‍ പറയുന്നു.അതേസമയം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വേനല്‍ മഴ കേരളത്തിൽ കൂടുന്നതായാണ് കാണുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.

    Read More »
  • India

    രാഷ്ട്രപതി തെരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രിക നല്‍കി ദ്രൗപദി മുര്‍മു; അനുഗമിച്ച് മോദിയും

    ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എന്‍.ഡി.എ. സ്്്ഥാനാര്‍ഥി ദ്രൗപദി മുര്‍മു നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവര്‍ക്കൊപ്പമാണ് ദ്രൗപതി മുര്‍മു പത്രികാ സമര്‍പ്പിക്കാനെത്തിയത്. സഖ്യകക്ഷി നേതാക്കള്‍ക്കൊപ്പം ബിജു ജനതാദള്‍, വൈഎസ്ആര്‍സിപി തുടങ്ങിയ പാര്‍ട്ടികളില്‍ നിന്നും പ്രതിനിധികളുണ്ടായിരുന്നു. പത്രികാ സമര്‍പ്പണത്തിന് മുന്നോടിയായി ഇന്നലെ ദില്ലിയിലെത്തിയ മുര്‍മു പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, അമിത് ഷാ, രാജ്നാഥ് സിംഗ്, ജെ പി നദ്ദ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അടിസ്ഥാനവര്‍ഗ്ഗത്തിന്റെ പ്രശ്‌നങ്ങളെ കുറിച്ചും, രാജ്യത്തിന്റെ വികസനത്തിനെ കുറിച്ചും കൃത്യമായ കാഴ്ച്ചപ്പാടുള്ള നേതാവാണ് മുര്‍മ്മുവെന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചത്. നിതീഷ് കുമാറിന്റെ ജെഡിയുവും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായികും കൂടി പിന്തുണ അറിയിച്ചതോടെ അനായാസ വിജയം ഉറപ്പാക്കിയിരിക്കുകയാണ് ദ്രൗപദി മുര്‍മു. ഒഡിഷയില്‍ നിന്നുള്ള ആദിവാസി വനിതാ നേതാവായ ദ്രൗപതി മുര്‍മു ബിജെപിയിലൂടെയാണ് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങുന്നത്. കൗണ്‍സിലറായി തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ച…

    Read More »
  • NEWS

    വെറും 50 പൈസ മുടക്കിയാൽ 10 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സുമായി റെയില്‍വേ 

    തിരുവനന്തപുരം : പലരും ഇന്ന് ഓണ്‍ലൈനായാണ് റയിൽവെ ടിക്കറ്റ് എടുക്കുന്നത്. ഇത്തരത്തില്‍ ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുമ്ബോള്‍ ട്രാവല്‍ ഇന്‍ഷുറന്‍സിനെ കുറിച്ച്‌ റെയില്‍വേ തന്നെ നമ്മെ ഓര്‍മിപ്പിക്കാറുണ്ട്. പക്ഷേ പലരും അത് പരിഗണിക്കാറില്ല. വെറും 50 പൈസ മുടക്കി 10 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സാണ് റെയില്‍വേ വാഗ്ദാനം ചെയ്യുന്നത്. ട്രെയിന്‍ അപകടം വഴിയുണ്ടാകുന്ന മരണം, പൂര്‍ണമായ അംഗവൈകല്യം, ഭാഗികമായ അംഗവൈകല്യം, ആശുപത്രി ചെലവ് തുടങ്ങിയവയ്ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. പരമാവധി ലഭിക്കുന്ന തുക 10 ലക്ഷമാണ്. ട്രെയിന്‍ അപകടത്തില്‍പ്പെട്ടാല്‍ മരണമോ പൂര്‍ണമായ അംഗവൈകല്യമോ സംഭവിച്ചാല്‍ 10 ലക്ഷം രൂപ ലഭിക്കും. ഭാഗികമായ അംഗവൈകല്യം സംഭവിച്ചാല്‍ 7.5 ലക്ഷം വരെയും ആശുപത്രി ചെലവുകള്‍ക്കായി 2 ലക്ഷം രൂപയും ലഭിക്കും. മൃതദേഹം കൊണ്ടു പോകുന്നതിനായി 10,000 രൂപയും ഇന്‍ഷുറന്‍സ് ലഭിക്കും. യാത്രയ്ക്കിടെ ട്രെയിന്‍ പാതിയില്‍ റദ്ദാക്കിയാല്‍ റെയില്‍വെ ഒരുക്കുന്ന ബദല്‍ യാത്ര സൗകര്യങ്ങള്‍ക്കും ഇന്‍ഷുറന്‍സ് ലഭ്യമാകും. തീവണ്ടി പാളം തെറ്റുക, കാലപം, മറ്റു യാത്രക്കാരുടെ ആക്രമണം തുടങ്ങിയവയിലൂടെയുണ്ടാകുന്ന…

    Read More »
  • Crime

    ക്യാമറയില്‍ പെടാതിരിക്കാനുള്ള ‘ലോഡിങ്’ നമ്പര്‍ പൊളിച്ച് പോലീസ്; അമ്മയും മകനും പെട്ടു!

    കാഞ്ഞങ്ങാട്: ഗതാഗത നിയമലംഘനം നടത്തുന്നവരെ കുടുക്കാന്‍ നാടെങ്ങും ക്യാമറയുമായി സര്‍ക്കാര്‍ വകുപ്പുകള്‍ സജ്ജമാകുമ്പോള്‍ കെണിയില്‍ പെടാതിരിക്കാനുള്ള കുറുക്കുവഴികള്‍ക്കായുള്ള ഓട്ടത്തിലാണ് യുവതലമുറയിലധികവും. നമ്പര്‍പ്ലേറ്റ് അഴിച്ചുവെച്ചും നമ്പര്‍ മറച്ചുമൊക്കെ ബൈക്കുകള്‍ നിരത്തുകളില്‍ ചീറിപ്പായുന്നുണ്ട്. ഇവര്‍ക്കു പിന്നാലെ പോലീസുമുണ്ട്. ഇത്തരത്തില്‍ അധിബുദ്ധികാട്ടിയ യുവാവിനെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയപ്പോള്‍ കുടുങ്ങിയത് മാതാവും. പോലീസിന്‍െ്‌റയും കാ്യമറകളുടെയും കണ്ണില്‍പെട്ടാലും രക്ഷപ്പെടാന്‍ ഇരുപത്തൊന്നുകാരന്‍ നടത്തിയ ‘അഴിച്ചുപണി’യാണ് ആര്‍.സി. ഓണറായ അമ്മയെയും കുടുക്കിയത്. ബൈക്കിന്‍െ്‌റ നമ്പര്‍ പ്ലേറ്റ് മാറ്റി പകരം ‘ലോഡിങ്’ എന്ന ബോര്‍ഡാണ് യുവാവ് ഫിറ്റ് ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് നയാബസാറില്‍നിന്ന് ഈ വണ്ടി പോലീസ് കണ്ടെത്തുകയും യുവാവിന്‍െ്‌റ ‘നമ്പര്‍’ പൊളിക്കുകയുമായിരുന്നു. പാറപ്പള്ളിയിലെ ജെ.പി.ജാബിര്‍ (21) ആണ് പോലീസ് പിടിയിലായത്. റോഡരികിലെ ക്യാമറയില്‍ പതിയുമ്പോള്‍ ബൈക്ക് ആരുടേതെന്ന് തിരിച്ചറിയാതിരിക്കാനാണ് നമ്പര്‍ മാറ്റിയതെന്ന ആശ്ചര്യപ്പെടുത്തുന്ന മറുപടിയാണ് ഈ യുവാവില്‍നിന്ന് കിട്ടിയതെന്ന് പോലീസ് പറയുന്നു. റോഡിലൂടെ അമിത വേഗത്തിലാണ് സഞ്ചാരം. പോലീസ് കൈനീട്ടിയാലും നിര്‍ത്തില്ല. നമ്പര്‍ നോക്കി പിടിക്കാമെന്ന് കരുതിയാല്‍ ഒന്നുകില്‍…

    Read More »
  • NEWS

    കെ.എസ്‌.ആര്‍.ടിസി, സ്വകാര്യ ബസ്‌ സര്‍വീസുകള്‍ പുനരാരംഭിക്കണമെന്ന്‌ ആവശ്യം

    റാന്നി: കോവിഡ്‌ പ്രതിസന്ധിയെ തുടര്‍ന്നു മുടങ്ങിയ നെല്ലിക്കമൺ വഴിയുള്ള കെ.എസ്‌.ആര്‍.ടിസി, സ്വകാര്യ ബസ്‌ സര്‍വീസുകള്‍ പുനരാരംഭിക്കണമെന്ന്‌ ആവശ്യം ശക്‌തമായി. രണ്ട്‌ വര്‍ഷം മുന്‍പ്‌ വരെ തിരുവല്ല ഡിപ്പോയില്‍നിന്നും സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസിയുടേത് ഉൾപ്പടെ 10 സർവീസുകളാണ് ഇനിയും ഓടിത്തുടങ്ങാത്തത്.സ്കൂൾ തുറക്കുകകൂടി ചെയ്തതോടെ വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേരാണ് യാത്രാക്ലേശത്താൽ വലയുന്നത്. രാവിലെ സർവീസ് നടത്തേണ്ട നാലു ബസുകളാണ് ഓടാത്തത്.നിലവിൽ 8:30-നാണ് നെല്ലിക്കമണ്ണിൽ നിന്നും റാന്നിക്കുള്ള ആദ്യത്തെ ബസ്.വൈകുന്നേരത്തെ സ്ഥിതിയും വ്യത്യസ്തമല്ല.വൈകിട്ട് നാലര കഴിഞ്ഞാൽ റാന്നിയിൽ നിന്ന് നെല്ലിക്കമൺ ഭാഗത്തേക്ക് ബസില്ലാത്ത സ്ഥിതിയാണ് നിലവിലുള്ളത്.തിരുവല്ല, ചങ്ങനാശേരി, കോട്ടയം റൂട്ടുകളിലായി ആറ് ബസുകളാണ് ഈ സമയത്ത് റാന്നിയിൽ നിന്നും സർവീസ് നടത്തേണ്ടിയിരുന്നത്.റാന്നിയിലെത്തി വൈകിട്ടത്തെ ട്രിപ്പ് മുടക്കി പിറ്റേന്ന് രാവിലെ മുതൽ സർവീസ് ആരംഭിക്കുന്ന ബസുകളും കുറവല്ല. ലാഭമുള്ള ട്രിപ്പുകള്‍ മാത്രമാണ്‌ ചില ബസുകള്‍ ഓടുന്നത്‌.ഇവയില്‍ പലതും പാതിവഴിയില്‍ സര്‍വീസ്‌ അവസാനിപ്പിക്കുന്നതും യാത്രക്കാര്‍ക്ക്‌ ദുരിതമാകുകയാണ്‌.ഞായറാഴ്ച ദിവസങ്ങളിൽ ഓടുകയുമില്ല. യാത്രാക്ലേശം രൂക്ഷമായ ഈ റൂട്ടില്‍ ബസ്‌ സര്‍വീസുകളുടെ…

    Read More »
  • NEWS

    കാശുപോകണ്ടെങ്കില്‍ സൂക്ഷിച്ചോ! ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ ഖത്തറില്‍ നിരോധിക്കുന്നു

    ദോഹ: പ്ലാസ്റ്റിക് നിയന്ത്രണം കര്‍ശനമാക്കാന്‍ നടപടിയുമായി ഖത്തര്‍. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ ഖത്തറില്‍ നവംബര്‍ 15 മുതല്‍ നിരോധിക്കും. ഖത്തര്‍ മുന്‍സിപ്പാലിറ്റി മന്ത്രാലയമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സ്ഥാപനങ്ങള്‍, കമ്പനികള്‍, ഷോപ്പിങ് സെന്ററുകള്‍ എന്നിവിടങ്ങളില്‍ പാക്കേജിങ്, വിതരണം എന്നിവ ഉള്‍പ്പെടെ എല്ലാ ആവശ്യങ്ങള്‍ക്കും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ ഒഴിവാക്കണമെന്നാണ് മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. 2022 നവംബര്‍ 15 മുതല്‍ ഇത് നടപ്പിലാകും. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് പകരം പലതവണ ഉപയോഗിക്കാന്‍ സാധിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍, പേപ്പര്‍, തുണി എന്നിവ ഉപയോഗിച്ചുള്ള ബാഗുകള്‍, ജീര്‍ണ്ണിക്കുന്ന വസ്തുക്കള്‍ കൊണ്ട് നിര്‍മ്മിച്ച ബാഗുകള്‍ എന്നിവ ഉപയോഗിക്കാം. അനുവദനീയമായ നിലവാരം പുലര്‍ത്തുന്നവ ആവണം ഇവ. പലതവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളില്‍ ഇത് പുനരുപയോഗിക്കാന്‍ പറ്റുന്നതാണെന്ന് ചൂണ്ടിക്കാട്ടുന്ന ചിഹ്നം പതിക്കണം. 40 മൈക്രോണില്‍ താഴെ കനമുള്ള പ്ലാസ്റ്റിക് ഫ്ലേക്ക് അല്ലെങ്കില്‍ ഫാബ്രിക് ഉപയോഗിച്ച് നിര്‍മ്മിക്കുന്നതാണ് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍. 40-60 മൈക്രോണിന് ഇടയില്‍ കനമുള്ള…

    Read More »
Back to top button
error: