NEWS

വ്യോമസേനയിൽ മൂവായിരം പേർക്ക് നിയമനം; രജിസ്ട്രേഷൻ ഇന്നുമുതൽ

ന്യൂഡൽഹി: വ്യോമസേനയിലേക്കുള്ള അഗ്നിപഥ് രജിസ്ട്രേഷന് ഇന്ന് തുടക്കം.ഓണ്‍ലൈനായാണ് രജിസ്‌ട്രേഷന്‍ നടക്കുക.

agnipathvayu.cdac.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷകള്‍ നല്‍കേണ്ടത്. ജൂലൈ അഞ്ച് വരെ അപേക്ഷകള്‍ നല്‍കാം. അന്തിമ നിയമന പട്ടിക ഡിസംബര്‍ 11 ന് പുറത്തിറക്കും. ഇക്കൊല്ലം മൂവായിരം പേര്‍ക്കാണ് നിയമനം.
indianairforce.nic.in എന്ന വെബ്‌സൈറ്റില്‍ വിജ്ഞാപനം സംബന്ധിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നാവികസേനയിലേക്കുള്ള രജിസ്ട്രേഷന്‍ നടപടികള്‍ നാളയാണ് തുടങ്ങുക. അടുത്ത മാസം മുതലാണ് കരസേന രജിസ്ട്രേഷന്‍.

Back to top button
error: