Month: June 2022
-
NEWS
സംസ്ഥാനത്ത് പുതിയ വൈദ്യുതി നിരക്ക് ഇന്ന് പ്രഖ്യാപിക്കും;60 പൈസയുടെ വർധനയെന്ന് സൂചന
തിരുവനന്തപുരം : സംസ്ഥാനത്ത് പുതിയ വൈദ്യുതി നിരക്ക് ഇന്ന് പ്രഖ്യാപിക്കും.വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ അദ്ധ്യക്ഷന്‍ ഇന്ന് ഉച്ചയ്ക്ക് 3.30 ന് നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ നിരക്ക് വര്‍ദ്ധനവ് പ്രഖ്യാപിക്കും. യൂണിറ്റിന് ശരാശരി 60 പൈസ വരെ കൂടാന്‍ സാദ്ധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ യൂണിറ്റിന് ശരാശരി 92 പൈസയുടെ വര്‍ദ്ധനവ് വേണമെന്നാണ് കെഎസ്‌ഇബിയുടെ ആവശ്യം. 2019 ജൂലൈ 19ന് അംഗീകരിച്ച വൈദ്യുതിനിരക്കാണ് സംസ്ഥാനത്ത് ഇപ്പോള്‍ നിലവിലുള്ളത്. ഗാര്‍ഹിക വൈദ്യുതി നിരക്കില്‍ 18.14 ശതമാനം വര്‍ധനയാവശ്യപ്പെട്ടുള്ള താരിഫ് പ്ലാനാണ് വൈദ്യുതി ബോര്‍ഡ് റഗുലേറ്ററി കമ്മീഷന് സമര്‍പ്പിച്ചിട്ടുള്ളത്. ചെറുകിട വ്യവസായിക ഉപഭോക്താക്കള്‍ക്ക് 11.88 ശതമാനവും, വന്‍കിട വ്യാവസായിക ഉപഭോക്താക്കള്‍ക്ക് 11.47 ശതമാനം വര്‍ദ്ധനയും വേണമെന്നാണ് കെഎസ്‌ഇബിയുടെ ശുപാര്‍ശ. കൊച്ചി മെട്രോക്കുള്ള നിരക്ക് യൂണിറ്റിന് 6.46 രൂപയെന്നത് 7.18 ആക്കി ഉയര്‍ത്തണമെന്നും കെഎസ്‌ഇബി ആവശ്യപ്പെട്ടിട്ടുണ്ട്. 2022-23 സാമ്ബത്തിക വര്‍ഷത്തിലെ നിരക്ക് വര്‍ദ്ധനക്കുള്ള താരിഫ് പ്ലാനാണ് കെഎസ്‌ഇബി റഗുലേറ്ററി കമ്മീഷന് സമര്‍പ്പിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ സമയം 2,852 കോടിയുടെ റവന്യൂ…
Read More » -
NEWS
ശിവസേന നേതാവിന്റെ സ്വത്തുക്കൾ ഇ ഡി കണ്ടുകെട്ടി; പിന്നിൽ ബിജെപി എന്ന് ആരോപണം
മുംബൈ: മഹാരാഷ്ട്രയിലെ പ്രമുഖ ശിവസേന നേതാവും മുന്‍ മന്ത്രിയുമായ അര്‍ജുന്‍ ഖോത്കറുമായി ബന്ധപ്പെട്ട കമ്ബനിയുടെ 78.38 കോടി രൂപ മൂല്യമുള്ള സ്വത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി. ശിവസേനയിലെ വിമത നീക്കത്തെതുടര്‍ന്ന് സംസ്ഥാനത്തെ അഗാഡി സര്‍ക്കാര്‍ പ്രതിസന്ധി നേരിടുന്നതിനിടെയാണ് നടപടി. ശിവസേനയിലെ വിമതര്‍ക്ക് പിന്നില്‍ കേന്ദ്രമാണെന്ന ആക്ഷേപം ഇതോടെ ശക്തമായിരിക്കുകയാണ്. വിമത നേതാവ് ഏക് നാഥ് ഷിന്‍ഡെക്കൊപ്പമുള്ള എം.എല്‍.എമാരില്‍ പലരും ഔദ്യോഗിക പക്ഷവുമായി സമ്ബര്‍ക്കത്തിലാണെന്ന വാര്‍ത്തകള്‍ക്കുപിന്നാലെയാണ് അര്‍ജുന്‍ ഖോത്കറുടെ കമ്ബനിക്കെതിരെ നടപടിയുണ്ടാകുന്നത്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ രാഷ്ട്രീയ വേട്ടയാടലിനായി ബിജെപി കേന്ദ്ര ഏജൻസികളെ ഉപയോഗപ്പെടുത്തുന്നു എന്ന് നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു.
Read More » -
NEWS
ഇന്ത്യയിൽ റോഡുകൾ തൂത്തുവാരാൻ റോൾസ് റോയ്‌സ് ഉപയോഗിച്ച രാജാവ് !!
ഒരു ഇന്ത്യൻ രാജാവ് റോഡുകൾ വൃത്തിയാക്കുന്നതിനായി വാങ്ങിയതാണെന്ന അവകാശവാദവുമായി ഇരുവശങ്ങളിലും ചൂലുകൾ കെട്ടിവച്ചിരിക്കുന്ന റോൾസ് റോയ്‌സിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ നിങ്ങൾ കണ്ടു കാണും. 1906 ൽ സ്ഥാപിതമായ റോൾസ് റോയ്സ് ലോകത്തിലെ ഏറ്റവും പ്രശസ്തമായ ആഡംബര കാർ ബ്രാൻഡാണ്. കഥ ഇപ്രകാരമാണ്: 1920-കളിൽ ഒരു ഇന്ത്യൻ രാജാവ് ലണ്ടൻ സന്ദർശിച്ചു. സാധാരണ വസ്ത്രങ്ങളിൽ തെരുവീഥികളിലൂടെ നടക്കുമ്പോൾ, അദ്ദേഹം ഒരു റോൾസ് റോയ്‌സ് ഷോറൂമിന്റെ സമീപം എത്തി. കാറുകളുടെ സവിശേഷതകളെക്കുറിച്ചും വിലയെക്കുറിച്ചും കൂടുതലറിയാൻ അദേഹം ഷോറൂമിനുള്ളിലേയ്ക്കു പ്രവേശിച്ചു. എന്നാൽ അദ്ദേഹത്തിന്റെ ഇന്ത്യൻ രൂപവും വസ്ത്രധാരണവും കണ്ട്, വിലകൂടിയ ഇംഗ്ലീഷ് കാർ വാങ്ങാൻ അയാൾക്ക് കഴിവില്ലെന്ന് അനുമാനിച്ച ബ്രിട്ടീഷ് സെയില്‍സ്‌മാന്‍ അദ്ദേഹത്തിന്റെ അഭ്യർത്ഥന അവഗണിക്കുകയും പുറത്തേയ്ക്കുള്ള വഴി ചൂണ്ടിക്കാണിക്കുകയും ചെയ്തു. അപമാനിതനായ രാജാവ് തന്റെ ഹോട്ടലിലേക്ക് മടങ്ങി. ഉടൻ തന്നെ റോൾസ് റോയ്‌സ് ഷോറൂമിൽ ഔദ്യോഗിക സന്ദർശനം നടത്താൻ നിശ്ചയിക്കുകയും ചെയ്തു. ഷോറൂമിലെ ആറ് കാറുകളും റെഡി ക്യാഷ് നൽകി വാങ്ങി അദ്ദേഹം…
Read More » -
NEWS
പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവരിൽ അൾസർ സാധ്യത കൂടുതൽ
അൾസർ വരാനുള്ള കാരണങ്ങൾ പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് പുകവലി മദ്യപാനം ചായ,കാപ്പി എന്നിവയുടെ അമിത ഉപയോഗം മാനസിക പിരിമുറുക്കം ആധുനിക മരുന്നുകളുടെ (ആൻറിബയോട്ടിക്കുകൾ, സ്റ്റീറോയ്ടുകൾ) അമിതമായ ഉപയോഗം? ശ്വാസകോശരോഗങ്ങൾ , കരൾ രോഗങ്ങൾ, തൈറോയ്ഡ് എന്നിങ്ങനെയുള്ള രോഗങ്ങൾ ഉള്ളവർക്ക് അൾസറിനുള്ള സാദ്ധ്യത കൂടുതൽ ആണ്. ലക്ഷണങ്ങൾ ഭക്ഷണം കഴിച്ച് കുറേ സമയത്തിനു ശേഷം വയറ്റിൽ എരിച്ചിൽ അനുഭവപ്പെടുക, പിത്തവെള്ളം ഛർദ്ദിക്കുക, വായിൽ പുളി രസം തികട്ടി വരുക അങ്ങനെ ഛർദ്ദിൽ പോലെ തോന്നുക അതിൽ രക്തമയം കാണുക ഇവയൊക്കെ അൾസറിന്റെ ലക്ഷണങ്ങൾ ആണ് . അൾസറിനെ നിയന്ത്രിക്കാനുള്ള മാർഗ്ഗങ്ങൾ ഒരിക്കലും പ്രഭാത ഭക്ഷണം ഉപേക്ഷിക്കരുത് ഭക്ഷണം നല്ലപോലെ ചവച്ചരച്ച് കഴിക്കുക അമിതമായി എരിവ് ,പുളി ,തീഷ്ണരുചികൾ ഉള്ള ഭക്ഷ്യ വസ്തുക്കൾ എന്നിവ ഒഴിവാക്കുക. ടെൻഷൻ ഒഴിവാക്കുക. മദ്യപാനം , പുകവലി എന്നിങ്ങനെയുള്ള ലഹരിവസ്തുക്കൾ ഉപയോഗിക്കാതിരിക്കുക . വേദനസംഹാരികൾ ഒഴിവാക്കുക. വയറുനിറയെ ഭക്ഷണം കഴിക്കാതിരിക്കുക . ഭക്ഷണം നല്ലപോലെ ചവച്ചരച്ച് കഴിയ്ക്കാതിരിക്കുന്നതും ക്യത്യസമയത്ത്…
Read More » -
NEWS
2034-ലെ ലോകകപ്പ് ഫുട്ബോൾ ഇന്ത്യയിലോ?
2034-ലെ ലോകകപ്പ് ഫുട്ബോൾ ഇന്ത്യയിൽ നടക്കുമോ? കേട്ടിട്ട് ചിരിക്കാൻ വരട്ടെ.പറയുന്നത് റഷ്യയാണ്. ഇന്ത്യ താൽപ്പര്യം പ്രകടിപ്പിച്ചാൽ അതിനുവേണ്ട എല്ലാ സഹായവും ചെയ്യാമെന്നാണ് റഷ്യയുടെ വാഗ്ദാനം.തീർന്നില്ല, ഇന്ത്യൻ ഫുട്ബോൾ ടീമിനെ പരിശീലനത്തിനായി റഷ്യയിലേക്ക് ക്ഷണിച്ചിട്ടുമുണ്ട്. അടുത്തു തന്നെ റഷ്യൻ ടീം ഇന്ത്യ സന്ദർശിക്കുന്നുണ്ട്.കൊച്ചിയിൽ ഉൾപ്പടെ ഇന്ത്യൻ ഫുട്ബോൾ ടീമുമായി സൗഹൃദ മത്സരം കളിക്കുമെന്നാണ് അറിവ്.റഷ്യൻ കായിക മന്ത്രി ഒലെറ്റ് മാറ്റിറ്റ്സിനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബുധനാഴ്ച നടന്ന ഇന്ത്യൻ സന്ദർശന വേളയിലാണ് അദ്ദേഹം ഈ ആശയം മുന്നോട്ടു വച്ചത്.എന്നാൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഇതിനോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.ഫിഫയുടെ ലോക റാങ്കിംഗിൽ 35-ാം സ്ഥാനത്താണ് റഷ്യ.ഇന്ത്യ 104-ാം സ്ഥാനത്തും.
Read More » -
Kerala
രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് നേര നടന്ന എസ്എഫ്‌ഐ ആക്രമണം, കടുത്ത നടപടികളുമായി മുഖ്യമന്ത്രി
രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസിലേക്ക് നടന്ന മാർച്ചും തുടർന്നുണ്ടായ അനിഷ്ടസംഭവങ്ങളും സംബന്ധിച്ച് സർക്കാർ ഉന്നതതല അന്വേഷണം നടത്തും. പോലീസ് ആസ്ഥാനത്തെ എഡിജിപി അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. സംഭവ സ്ഥലത്ത് ചുമതലയിൽ ഉണ്ടായിരുന്ന കൽപ്പറ്റ ഡിവൈ.എസ്.പിയെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്യാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു. കൽപ്പറ്റ ഡിവൈ.എസ്.പിയുടെ ചുമതല മറ്റൊരു ഓഫീസർക്ക് നൽകുവാൻ സംസ്ഥാന പോലീസ് മേധാവിയെ ചുമതലപ്പെടുത്തി. വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് ആദ്യം തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. ജനാധിപത്യരീതിയിലുള്ള പ്രതിഷേധങ്ങൾക്കും അഭിപ്രായ പ്രകടനങ്ങൾക്കും സ്വാതന്ത്ര്യമുള്ള നാടാണിത്. എന്നാൽ അത് അതിക്രമത്തിലേക്ക് കടക്കുന്നത് തെറ്റായ പ്രവണതയാണ്. സംഭവത്തിൽ കുറ്റക്കാരായവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ബഫർസോൺ വിഷയത്തിൽ രാഹുൽ ഗാന്ധി എംപിയുടെ ഇടപെടൽ ആവശ്യപ്പെട്ടാണ് അദ്ദേഹത്തിൻ്റെ ഓഫീസിലേക്ക് എസ്.എഫ്.ഐ പ്രവർത്തകർ മാർച്ച് നടത്തിയത്. കൽപ്പറ്റ…
Read More » -
Kerala
ദേശീയ പാതാ വികസനം മൂന്ന് വർഷത്തിനകം പൂർത്തിയാക്കുമെന്ന്: മന്ത്രി റിയാസ്
തിരുവനന്തപുരം: 2025 ഓടെ സംസ്ഥാനത്തെ ദേശീയപാതാ നവീകരണം പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. കാസർകോട് മുതൽ തിരുവനന്തപുരം വരെ ഏകദേശം 600 കിലോമീറ്റർ റോഡാണ് ആറുവരി പാതയാക്കുന്നത്. ദേശീയപാത വികസനത്തിന് സ്ഥലമേറ്റെടുക്കുന്നതിന് 25 ശതമാനം തുക നൽകുന്ന രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളം. മറ്റു സംസ്ഥാനങ്ങളിൽ മുഴുവൻ തുകയും ദേശീയപാത അതോറിറ്റിയാണ് വഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പാറശ്ശാല മണ്ഡലത്തിലെ മൈലക്കര, പൂഴനാട്, മണ്ഡപത്തിൻകടവ്, മണക്കാല, പേരോണം റിംഗ് റോഡിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകക്കായിരുന്നു മന്ത്രി. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡുകളെയെല്ലാം ബിഎംബിസി നിലവാരത്തിലേക്ക് ഉയർത്തണമെന്നാണ് സർക്കാരിന്റെ ആഗ്രഹം. എന്നാൽ സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിയിൽ അത് സാധ്യമല്ല. പക്ഷേ അടുത്ത അഞ്ചു കൊല്ലം കൊണ്ട് പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡുകളിലെ 50 ശതമാനം ബിഎംബിസി നിലവാരത്തിലേക്ക് ഉയർത്താനാണ് വകുപ്പ് ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഒറ്റശേഖരമംഗലം, കള്ളിക്കാട് ഗ്രാമ പഞ്ചായത്തുകളെ മലയോര ഹൈവേയുമായി ബന്ധിപ്പിച്ച് കടന്നുപോകുന്ന പ്രധാന ഗ്രാമീണ റോഡാണ് മൈലക്കര-…
Read More » -
Crime
റെയിൽവേ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവതി അറസ്റ്റിൽ
കണ്ണൂര്‍: റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി പണം തട്ടിയ യുവതി അറസ്റ്റിൽ. കണ്ണൂർ ഇരിട്ടി ചരൽ സ്വദേശി ബിൻഷ തോമസാണ് അറസ്റ്റിലായത്. പലരിൽ നിന്നായി ഇവർ ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തിട്ടുണ്ടെന്ന് പൊലീസ് പറയുന്നു ഇരിട്ടി ചരൽ സ്വദേശിയായ ബിൻഷ തോമസിനെതിരെ അഞ്ച് പേരാണ് കണ്ണൂർ ടൗൺ പൊലീസിൽ പരാതി നൽകിയിരുന്നത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് പരിശോധന ക്ലർക്ക് ആയി ജോലി ഒഴിവുണ്ടെന്നും ജോലി കിട്ടാൻ സഹായിക്കാമെന്നും പറഞ്ഞാണ് ഇവരിൽ നിന്ന് പണം തട്ടിയത്. പതിനായിരം മുതൽ ഒരു ലക്ഷം രൂപ വരെ നഷ്ടപ്പെട്ടവരാണ് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് യുവതി അറസ്റ്റിലായത്. ഇവരുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ പരിശോധിച്ചതിൽ നിന്നും നിരവധി പേർ തട്ടിപ്പിനിരയായിട്ടുണ്ടെന്നും ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടന്നതായും വ്യക്തമായതായി പൊലീസ് പറഞ്ഞു. സ്ത്രീകളാണ് കൂടുതലും തട്ടിപ്പിനിരയായത്. ഇരിട്ടിയിലെ ഒരു ഫ്ലാറ്റ് കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നതെന്ന് പൊലീസിന് വിവരം…
Read More » -
Kerala
എംപി ഓഫീസ് ആക്രമണം: എസ്എഫ്ഐ വയനാട് ജില്ല പ്രസിഡൻ്റ് അടക്കം 19 പേർ അറസ്റ്റിൽ
കൽപറ്റ: രാഹുൽ ഗാന്ധിയുടെ കൽപ്പറ്റയിലെ എംപി ഓഫീസ് ആക്രമിക്കുകയും മൂന്ന് ജീവനക്കാരെ മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ അന്വേഷണം ത്വരിതപ്പെടുത്തി പൊലീസ്. ഓഫീസ് ആക്രമിച്ച കേസിൽ 19 എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. എസ്എഫ്ഐ ജില്ലാ പ്രസിഡൻ്റ് ജോയൽ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവരടക്കം 19 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ ഉന്നതതല അന്വേഷണം സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നു. എഡിജിപി മനോജ് എബ്രഹാമിനാണ് അന്വേഷണത്തിന്റെ ചുമതല. ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയ നിർദ്ദേശം. സംഭവ സ്ഥലത്ത് ചുമതലയിൽ ഉണ്ടായിരുന്ന കൽപ്പറ്റ ഡിവൈഎസ്പിയെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് നടപടി. കൽപ്പറ്റ ഡിവൈഎസ്പിയുടെ ചുമതല മറ്റൊരു ഓഫീസർക്ക് നൽകുവാൻ സംസ്ഥാന പൊലീസ് മേധാവിയെ ചുമതലപ്പെടുത്തി. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച (SFI Workers attacked…
Read More »
