മുംബൈ: മഹാരാഷ്ട്രയിലെ പ്രമുഖ ശിവസേന നേതാവും മുന്‍ മന്ത്രിയുമായ അര്‍ജുന്‍ ഖോത്കറുമായി ബന്ധപ്പെട്ട കമ്ബനിയുടെ 78.38 കോടി രൂപ മൂല്യമുള്ള സ്വത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി.
ശിവസേനയിലെ വിമത നീക്കത്തെതുടര്‍ന്ന് സംസ്ഥാനത്തെ അഗാഡി സര്‍ക്കാര്‍ പ്രതിസന്ധി നേരിടുന്നതിനിടെയാണ് നടപടി. ശിവസേനയിലെ വിമതര്‍ക്ക് പിന്നില്‍ കേന്ദ്രമാണെന്ന ആക്ഷേപം ഇതോടെ ശക്തമായിരിക്കുകയാണ്.
വിമത നേതാവ് ഏക് നാഥ് ഷിന്‍ഡെക്കൊപ്പമുള്ള എം.എല്‍.എമാരില്‍ പലരും ഔദ്യോഗിക പക്ഷവുമായി സമ്ബര്‍ക്കത്തിലാണെന്ന വാര്‍ത്തകള്‍ക്കുപിന്നാലെയാണ് അര്‍ജുന്‍ ഖോത്കറുടെ കമ്ബനിക്കെതിരെ നടപടിയുണ്ടാകുന്നത്.
കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ രാഷ്ട്രീയ വേട്ടയാടലിനായി ബിജെപി കേന്ദ്ര ഏജൻസികളെ ഉപയോഗപ്പെടുത്തുന്നു എന്ന് നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു.