Month: June 2022

  • NEWS

    ഗര്‍ഭഛിദ്രം അവകാശമല്ല: വിധിയുമായി യു.എസ്. സുപ്രീം കോടതി; പ്രതിഷേധം, വിവാദം

    വാഷിങ്ടണ്‍: അമേരിക്കയില്‍ ഗര്‍ഭഛിദ്രം അവകാശമല്ലാതാക്കി യുഎസ് സുപ്രീം കോടതിയുടെ വിധി. ഗര്‍ഭച്ഛിദ്രം നടത്താനുള്ള അവകാശം ഭരണഘടനാപരമല്ലെന്നും അനുവദിക്കണോ നിയന്ത്രിക്കണോ എന്ന് അതത് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്നും യാഥാസ്ഥിതിക ഭൂരിപക്ഷമുള്ള ന്യായാധിപസമിതി വിധിച്ചു. അമേരിക്കയില്‍ നിയമപരമായ ഗര്‍ഭഛിദ്രങ്ങള്‍ക്ക് അടിസ്ഥാനമായ 1973ലെ വിഖ്യാതമായ റോയ് വി. വേഡ് എന്ന സുപ്രധാന കേസിനെ അസാധുവാക്കിയാണ് മിസിസിപ്പി ഗര്‍ഭഛിദ്ര നിയമത്തിന് അനുകൂലമായി യുഎസ് സുപ്രീം കോടതി വിധി പ്രസ്താവിച്ചത്. ഒമ്പതംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ആറ് ജഡ്ജിമാര്‍ അനുകൂലിച്ചപ്പോള്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ വിയോജിച്ചു. സമീപ കാലത്ത് യുഎസ് സുപ്രീം കോടതിയുടെ ഏറ്റവും പ്രധാന വിധിയായി യുഎസ് മാധ്യമങ്ങള്‍ ഇതിനെ വിശേഷിപ്പിച്ചു. അതേസമയം, വിധിക്കെതിരെ നിരവധി വനിതാ സംഘടനകള്‍ ഉള്‍പ്പെടെ രംഗത്തെത്തി. സ്വന്തം ശരീരത്തിന് മേലുള്ള അവകാശങ്ങള്‍ക്ക് മേലെയുള്ള കടന്നുകയറ്റമായി ചില സംഘടനകള്‍ വിധിയെ വിശേഷിപ്പിച്ചു. സ്ത്രീകളെ ബഹുമാനിക്കാത്ത രാജ്യത്ത് ജീവിക്കാന്‍ ബുദ്ധിമുട്ടാണെന്ന് വിധിയെ എതിര്‍ക്കുന്നവര്‍ പ്രതികരിച്ചു. വിധിവന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ വലതുപക്ഷ ഭരണത്തിലുള്ള മിസൗറിയില്‍ ഗര്‍ഭച്ഛിദ്രത്തിന്…

    Read More »
  • Kerala

    ജാമ്യം ദൈവം തന്ന അവസരമായി കണക്കാക്കുന്നു: ഫാദര്‍ തോമസ് കോട്ടൂര്‍

    കൊച്ചി: അഭയ കേസില്‍ ജാമ്യം കിട്ടിയത് ദൈവം തന്ന അവസരമായി കണക്കാക്കുന്നുവെന്ന് ജയില്‍ മോചിതനായ ഫാദര്‍ തോമസ് കോട്ടൂര്‍. എല്ലാം കോടതി നോക്കിക്കോളുമെന്നും തനിക്കൊന്നും അറിയില്ലെന്നും തോമസ് കോട്ടൂര്‍ പറഞ്ഞു. കര്‍ത്താവിന്റെ ഇടയനാണ് താന്‍. എനിക്കൊരു ബുദ്ധിമുട്ടും ഉണ്ടാവില്ലെന്നും തോമസ് കോട്ടൂര്‍ കൂട്ടിച്ചേര്‍ത്തു. ജാമ്യവ്യവസ്ഥയുടെ ഭാഗമായി കൊച്ചി സിബിഐ ഓഫീസില്‍ ഒപ്പിടാനെത്തിയപ്പോഴാണ് പ്രതികരണം. സിസ്റ്റര്‍ സെഫിയും സിബിഐ ഓഫീസിലെത്തി ഒപ്പിട്ടു. അഭയ കേസില്‍ ഫാ.തോമസ് കോട്ടൂരിന്റെയും സിസ്റ്റര്‍ സെഫിയുടെയും ശിക്ഷ നടപ്പിലാക്കുന്നത് നിര്‍ത്തിവെച്ച് ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെ ഇന്നലെയാണ് ഫാദര്‍ തോമസ് കോട്ടൂര്‍ ജയില്‍ മോചിതനായത്. കേസില്‍ വിചാരണക്കോടതിയുടെ ശിക്ഷാവിധി മരവിപ്പിച്ചാണ് പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. രണ്ട് സാക്ഷി മൊഴികളുടെ മാത്രം അടിസ്ഥാനത്തില്‍ കൊലക്കുറ്റം ചുമത്തിയ നടപടിയെ അപ്പീല്‍ ഹര്‍ജിയില്‍ പ്രതികള്‍ ചോദ്യം ചെയ്യുകയായിരുന്നു. മാത്രമല്ല കേസിലെ സാക്ഷിയായ അടയ്ക്കാ രാജു എന്നറിയപ്പെടുന്ന രാജു വര്‍ഷങ്ങള്‍ക്ക് ശേഷം നടത്തിയ വെളിപ്പെടുത്തലിന്റെ ആധികാരികതയും ഹര്‍ജിയില്‍ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. വിചാരണ കോടതിയുടെ ശിക്ഷ…

    Read More »
  • NEWS

    ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകനുമായി വാക്കേറ്റത്തിൽ ഏർപ്പെട്ട് വി ഡി സതീശൻ; ഭീഷണിയും

    കല്പറ്റ : വയനാട് എം പി രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വയനാട് ഡി സി സി ഓഫീസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ നാടകീയ രംഗങ്ങള്‍. ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകനുമായി വാക്കേറ്റമുണ്ടാകുകയും പോലീസിനെ ഓഫീസില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. ഗാന്ധിജിയുടെ ഫോട്ടോ നിലത്തിട്ട് തകര്‍ത്തതുമായി ബന്ധപ്പെട്ട ചോദ്യമാണ് വി ഡി സതീശനെ പ്രകോപിപ്പിച്ചത്. അസംബന്ധ ചോദ്യങ്ങള്‍ ഇവിടെ വേണ്ടെന്നും പിടിച്ചുപുറത്താക്കുമെന്നും മാധ്യമപ്രവര്‍ത്തകന് അദ്ദേഹം താക്കീത് നല്‍കി. ഗാന്ധിജിയുടെ ഫോട്ടോ എസ് എഫ് ഐക്കാരല്ല മറിച്ച്‌ കോണ്‍ഗ്രസുകാര്‍ തന്നെയാണ് തകര്‍ത്തതെന്ന് സോഷ്യല്‍ മീഡിയകളിലുണ്ടല്ലോയെന്ന ചോദ്യമാണ് മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചത്.     ഈ ചോദ്യത്തോടെ വാര്‍ത്താസമ്മേളനം അവസാനിച്ചെങ്കിലും ഡി സി സി നേതാക്കള്‍ പ്രസ്തുത മാധ്യമപ്രവര്‍ത്തകനുമായി വാക്കേറ്റം നടത്തുകയും വാക്കേറ്റം നടത്തുകയും ഉന്തുംതള്ളുമുണ്ടാകുകയുമായിരുന്നു. ഇതിനിടെ ഹാളിലേക്ക് കയറിവന്ന പോലീസുകാരെ ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എയുടെ നേതൃത്വത്തില്‍ പുറത്തുമാക്കി.ഉന്നത…

    Read More »
  • India

    സെക്കന്തരാബാദ് അക്രമം: പിന്നില്‍ കോച്ചിങ് സെന്‍്‌ററുകളെന്ന് പോലീസ് റിപ്പോര്‍ട്ട്

    ഹൈദരാബാദ്:  അഗ്‌നിപഥ് പദ്ധതിക്കെതിരേ നടന്ന പ്രതിഷേധത്തിനിടെ സെക്കന്തരാബാദിലുണ്ടായ സംഘര്‍ഷത്തിന് പിന്നില്‍ സൈനിക പരിശീലന കേന്ദ്രങ്ങളെന്ന് ഹൈദരാബാദ് പൊലീസിന്റെ റിപ്പോര്‍ട്ട്. വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ പ്രകോപനപരമായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച് ഉദ്യോഗാര്‍ത്ഥികളെ പ്രകോപിപ്പിച്ചത് കോച്ചിങ് സെന്റര്‍ നടത്തിപ്പുകാരാണെന്നും പ്രതിഷേധക്കാര്‍ക്ക് സാമ്പത്തിക സഹായം അടക്കം നല്‍കിയെന്നും പൊലീസ് വ്യക്തമാക്കി. സെക്കന്തരാബാദ് പ്രതിഷേധത്തിനായി പ്രവര്‍ത്തിപ്പിച്ചത് 5 വാട്‌സ്ആപ്പ് ഗ്രൂപ്പുകളാണെന്ന് കണ്ടെത്തിയതായും പൊലീസ് അറിയിച്ചു. പ്രതിഷേധം ആസൂത്രണം ചെയ്ത അമ്പതോളം പേരെ സെക്കന്തരാബാദില്‍ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സായ് ഡിഫന്‍സ് അക്കാദമി എന്ന സെന്ററിലെ വിദ്യാര്‍ത്ഥികളാണ് അറസ്റ്റിലായവര്‍. സ്ഥാപനത്തിന്റെ നടത്തിപ്പുകാരനും പ്രധാന ആസൂത്രകനുമായ സുബ്ബ റെഡ്ഢിയെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ചലോ സെക്കന്തരാബാദ് എന്ന് വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അഗ്‌നിപഥ് നടപ്പായാല്‍ സൈന്യത്തില്‍ പ്രവേശനം ലഭിച്ചേക്കില്ലെന്ന് വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ ഇവര്‍ പ്രചരിപ്പിച്ചിരുന്നു. കായികക്ഷമതാ പരീക്ഷ വിജയിച്ച് എഴുത്തുപരീക്ഷയ്ക്ക് കാത്തിരുന്ന വിദ്യാര്‍ത്ഥികള്‍ ഇതിനെ തുടര്‍ന്നാണ് സെക്കന്തരാബദില്‍ വ്യാപക പ്രതിഷേധം നടത്തിയത്. പദ്ധതിക്കെതിരെ…

    Read More »
  • NEWS

    വാഹനാപകടത്തിൽ പരിക്കേറ്റ് റോഡിൽ കിടന്നയാളെ പോലീസും തിരിഞ്ഞു നോക്കിയില്ല; രക്ഷയായത് മെഡിക്കൽ കോളേജ് ജീവനക്കാരി

    തിരുവനന്തപുരം: വാഹനാപകടത്തില്‍ ​ഗുരുതരമായി പരിക്ക് പറ്റി രക്തം വാര്‍ന്ന് ആരും എടുക്കാതെ അരമണിക്കൂറോളം റോഡില്‍ കിടന്ന യുവാവിനെ ആശുപത്രിയിലെത്തിച്ച്‌ മെഡിക്കല്‍ കോളേജ് ജീവനക്കാരി. വാമനപുരം ആനാകുടി അമ്ബാടി ഹൗസില്‍ അഖിലി(20)നെയാണ് വെഞ്ഞാറമൂട് സ്വദേശിയും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഓഫീസ് ക്ലര്‍ക്കുമായ അക്ഷര മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്.ഐ.സി.യു.വില്‍ പ്രവേശിപ്പിച്ച അഖിലിന്റെ ബന്ധുക്കളെത്തിയ ശേഷമാണ് അക്ഷര അവിടെനിന്നു പോയത്.കൃത്യസമയത്ത് എത്തിച്ചതിനാലാണ് യുവാവിന്റെ ജീവന്‍ രക്ഷിക്കാനായതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.     വെള്ളിയാഴ്ച രാവിലെ 9.40-ഓടെയാണ് കോലിയക്കോട് കലുങ്ക് ജങ്ഷനു സമീപം കാറിനെ മറികടക്കുന്നതിനിടെ ലോറിയില്‍ ബൈക്കിടിച്ച്‌ അഖിലിനു പരിക്കേറ്റത്.ഓഫീസിലേക്കു പോകുമ്ബോള്‍ രക്തം വാര്‍ന്നു കിടക്കുന്ന യുവാവിനെ കണ്ട അക്ഷര അതുവഴി കടന്നു പോകുകയായിരുന്ന ബാലരാമപുരം പോലീസ് സ്റ്റേഷനിലെ ജീപ്പിനു പിന്നാലെ പോയി കൈകാണിച്ചു നിര്‍ത്തി അതില്‍ പരിക്കേറ്റ അഖിലിനെയും കയറ്റി മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.   ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നു.യുവാവ് സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി…

    Read More »
  • India

    മുംബൈ ഭീകരാക്രമണത്തിന്‍െ്‌റ സാമ്പത്തിക ഉറവിടമായ സാജിദ് മജീദ് മിറിന് പാകിസ്ഥാനില്‍ തടവ് ശിക്ഷ

    ഇസ്ലാമാബാദ്: 166 പേരുടെ മരണത്തിനിടയാക്കിയ 2008-ലെ മുംബൈ ഭീകരാക്രമണത്തിത്തിന് സാമ്പത്തിക സഹായം നല്‍കിയ ലഷ്‌കറെ ത്വയിബയുടെ പ്രവര്‍ത്തകന്‍ സാജിദ് മജീദ് മിറിന് പാകിസ്ഥാനിലെ തീവ്രവാദ വിരുദ്ധ കോടതി 15 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. കോടതിയില്‍ രഹസ്യ വിചാരണയിലായിരുന്നു ശിക്ഷ വിധിച്ചത്. പ്രതിക്ക് 400,000 രൂപ പിഴയും കോടതി വിധിച്ചു. കോടതിയില്‍ മാധ്യമങ്ങളെ പ്രവേശിപ്പിച്ചിരുന്നില്ല. മിറിന് ശിക്ഷ വിധിച്ച കാര്യം പഞ്ചാബ് പോലീസിന്റെ തീവ്രവാദ വിരുദ്ധ വകുപ്പ് മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തിരുന്നില്ല. ലാഹോറിലെ തീവ്രവാദ വിരുദ്ധ കോടതിയാണ് സാജിദ് മജീദ് മിറിനെ 15 വര്‍ഷം തടവ് ശിക്ഷ വിധിച്ചതെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. 166 പേരുടെ മരണത്തിനിടയാക്കിയ 26/11 മുംബൈ ആക്രമണത്തിലെ പങ്കിനെ തുടര്‍ന്ന് സാജിദ് മിര്‍ ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍പ്പെട്ടയാളാണ്. മുംബൈ ആക്രമണത്തിന്റെ പ്രോജക്ട് മാനേജര്‍ എന്നാണ് മിറിനെ വിളിച്ചിരുന്നത്. ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സിന്റെ (എഫ്എടിഎഫ്) ഗ്രേ ലിസ്റ്റില്‍ നിന്ന് ഒഴിവാകാനാണ് മിറിനെതിരെ…

    Read More »
  • NEWS

    സൗദിയിൽ കാ​ണാ​താ​യ മ​ല​യാ​ളി വ​നി​ത​യെ സാ​മൂ​ഹി​ക​പ്ര​വ​ര്‍​ത്ത​ക​ര്‍ ക​ണ്ടെ​ത്തി നാ​ട്ടിലെത്തിച്ചു

    ദമ്മാം:  സൗ​ദി അ​റേ​ബ്യ​യി​ല്‍ വീ​ട്ടു​ജോ​ലി​ക്ക് എ​ത്തി കാ​ണാ​താ​യ മ​ല​യാ​ളി വ​നി​ത​യെ സാ​മൂ​ഹി​ക​പ്ര​വ​ര്‍​ത്ത​ക​ര്‍ ക​ണ്ടെ​ത്തി നാ​ട്ടിലെത്തിച്ചു. തൃ​ശൂ​ര്‍ മ​തി​ല​കം സ്വ​ദേ​ശി​നി ഹ​നീ​ഫ ഫാ​ത്തി​മയെയാണ് ​ദമ്മാ​മി​ലെ ന​വ​യു​ഗം ജീ​വ​കാ​രു​ണ്യ പ്രവർത്തകർ കണ്ടെത്തി നാട്ടിലേക്ക് മടക്കിയയച്ചത്.  മൂ​ന്ന​ര വ​ര്‍​ഷം മു​മ്ബാ​ണ് ഹനീഫ ഫാത്തിമ നാ​ട്ടി​ല്‍​നി​ന്ന് റി​യാ​ദി​ന​ടു​ത്തു​ള്ള അ​ല്‍​ഖ​ര്‍​ജി​ല്‍ സൗ​ദി പൗ​ര​ന്റെ വീ​ട്ടി​ല്‍ ജോ​ലി​ക്കെ​ത്തി​യ​ത്. ജോ​ലി​സാ​ഹ​ച​ര്യ​ങ്ങ​ള്‍ മോ​ശ​മാ​യി​രു​ന്നു. രാ​പ​ക​ല്‍ വി​ശ്ര​മ​മി​ല്ലാ​തെ പ​ണി​യെ​ടു​പ്പി​ച്ചെ​ങ്കി​ലും ആ​റു​മാ​സം ക​ഴി​ഞ്ഞി​ട്ടും ര​ണ്ടു മാ​സ​ത്തെ ശ​മ്ബ​ളം മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. സ്പോ​ണ്‍​സ​റോ​ട് പ​രാ​തി പ​റ​ഞ്ഞി​ട്ടും ഫ​ല​മു​ണ്ടാ​യി​ല്ല. ഒ​ടു​വി​ല്‍ സ​ഹി​കെ​ട്ട് അ​വി​ടെ​നി​ന്ന് പു​റ​ത്തു​ചാ​ടി​യ ഫാ​ത്തി​മ​യെ​ക്കു​റി​ച്ചു​ള്ള ഒ​രു വി​വ​ര​വും പി​ന്നീ​ട് അ​വ​രു​ടെ ബ​ന്ധു​ക്ക​ള്‍​ക്ക് ല​ഭി​ച്ചി​ല്ല. തുടർന്ന് ദ​മ്മാ​മി​ലെ ന​വ​യു​ഗം ജീ​വ​കാ​രു​ണ്യ പ്രവർത്തകർ നടത്തിയ അന്വേഷണത്തിലാണ് ഫാത്തിമയെ കണ്ടെത്തി നാട്ടിലെത്തിച്ചത്.

    Read More »
  • NEWS

    കോട്ടയം സ്വദേശിയായ മലയാളി വിദ്യാര്‍ഥി ബ്രിട്ടനിൽ മരിച്ച നിലയില്‍ 

    ലണ്ടന്‍: കോട്ടയം അതിരമ്ബുഴ സ്വദേശിയായ മലയാളി വിദ്യാര്‍ഥിയെ ബ്രിട്ടനിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടഞത്തി. അതിരമ്ബുഴ സ്വദേശിയായ മിലന്‍ ടോമി (24)യെയാണ് യോര്‍ക്ക്ഷെയറിലെ ഹാഡേഴ്സ് ഫീല്‍ഡിലുള്ള വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആറുമാസം മുമ്ബാണ് ഹാഡേഴ്സ് ഫീല്‍ഡ് യൂണിവേഴ്സിറ്റിയില്‍ ബിസിനസ് മാനേജ്മെന്റ് കോഴ്സ് പഠിക്കാനായി മിലന്‍ ബ്രിട്ടനിലെത്തിയത്. സഹതാമസക്കാരായ വിദ്യാര്‍ഥികളാണ് മരണവിവരം പൊലീസിനെ അറിയിച്ചത്. കൂടെ താമസിച്ചിരുന്ന വിദ്യാര്‍ഥി പുറത്തുപോയി തിരിച്ചുവന്നപ്പോഴാണ് മിലനെ മരിച്ചനിലയില്‍ കണ്ടെത്തിയതെന്നാണ് വിവരം.     വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. പൊലീസെത്തി പരിശോധനകള്‍ പൂര്‍ത്തിയാക്കി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

    Read More »
  • NEWS

    മൂന്നു മാസത്തിൽ താഴെയുള്ള കുട്ടികളെ അഭിനയിപ്പിക്കരുത്;ദേശീയ ബാലാവകാശ കമ്മീഷൻ

    ന്യൂഡല്‍ഹി: കുട്ടികളെ അഭിനയിപ്പിക്കുന്നതിന് കരട് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി ദേശീയ ബാലാവകാശ കമ്മീഷന്‍. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ, പ്രത്യേകിച്ച്‌ ആറ് വയസ്സിന് താഴെയുള്ളവരെ തീവ്രമായ ലൈറ്റിന്റെ വെളിച്ചത്തില്‍ കൊണ്ടുവരികയോ തീവ്രമായ മേക്കപ്പ് ചെയ്യാനോ പാടില്ല. മൂന്ന് മാസത്തില്‍ താഴെ പ്രായമുള്ള കുഞ്ഞുങ്ങളെ ചിത്രീകരണത്തിന് ഉപയോഗിക്കരുത് തുടങ്ങിയ നിര്‍ദേശങ്ങളാണ് കമ്മീഷന്‍ നല്‍കിയിരിക്കുന്നത്. ഒരു കുട്ടിയെയും ആറ് മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യിപ്പിക്കരുത്. ഓരോ മൂന്ന് മണിക്കൂറിലും ഇടവേള നല്‍കണം. രാത്രി 7 മണിക്കും രാവിലെ എട്ട് മണിക്കും ഇടയില്‍ അവരെ ജോലി ചെയ്യിപ്പിക്കാന്‍ അനുവാദമില്ല. കുട്ടികളെ അഭിനയിപ്പിക്കാന്‍ നിര്‍മ്മാതാക്കള്‍ ജില്ലാ മജിസ്‌ട്രേറ്റില്‍ നിന്ന് അനുമതി വാങ്ങുകയും സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുകയും വേണമെന്ന് കമ്മീഷന്‍ പറഞ്ഞു. വര്‍ക്ക്‌സൈറ്റ് പരിശോധിച്ചതിന് ശേഷം ആറ് മാസത്തെ കാലാവധിയുള്ള അനുമതിയാണ് നല്‍കുക. കുട്ടികളെ വൈകാരികമായി ബാധിക്കുന്ന പരിഹാസങ്ങള്‍, അപമാനങ്ങള്‍ അല്ലെങ്കില്‍ പരുഷമായ അഭിപ്രായങ്ങള്‍ എന്നിവയ്ക്ക് വിധേയമാകുന്ന റോളുകളില്‍ അവര്‍ അഭിനയിക്കുന്നില്ലെന്ന് നിര്‍മ്മാതാക്കള്‍ ഉറപ്പാക്കണം. മുതിര്‍ന്നവര്‍ കുട്ടികള്‍ കാണ്‍കെ മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യരുതെന്നും നിര്‍ദേശത്തില്‍…

    Read More »
  • NEWS

    ഖത്തർ ലോകകപ്പ്; ഇതുവരെ വിറ്റത് 12 ലക്ഷം ടിക്കറ്റുകൾ

    ദോഹ: 2022 ഫിഫ ലോകകപ്പ് ഖത്തറിനുള്ള 12 ദശലക്ഷം മത്സര ടിക്കറ്റുകള്‍ ഇതുവരെ വിറ്റതായും ലോകകപ്പിനെത്തുന്ന ആരാധകരുടെ താമസം പ്രശ്‌നമാവില്ലെന്നും സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍ തവാദി വെളിപ്പെടുത്തി. ഖത്തര്‍ ഇക്കണോമിക് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2022 നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെ നടക്കുന്ന ഫുട്‌ബോള്‍ ഇവന്റില്‍ 1.5 മുതല്‍ 2 ദശലക്ഷം വരെ സന്ദര്‍ശകരെയാണ് ഖത്തര്‍ പ്രതീക്ഷിക്കുന്നത്. കളികാണാനെത്തുന്ന ഫുട്‌ബോള്‍ ആരാധകര്‍ക്ക് വേണ്ട അനുയോജ്യമായ താമസ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.     ടിക്കറ്റ് വില്‍പ്പനയുടെ ഏറ്റവും പുതിയ ഘട്ടം ഏപ്രില്‍ അവസാനത്തോടെ പൂർത്തിയായപ്പോൾ റാന്‍ഡം സെലക്ഷന്‍ നറുക്കെടുപ്പിന് 23.5 ദശലക്ഷം ടിക്കറ്റ് അഭ്യര്‍ത്ഥനകളാണ് ലഭിച്ചത്. ഫിഫയുടെ കണക്കനുസരിച്ച് അര്‍ജന്റീന, ബ്രസീല്‍, ഇംഗ്ലണ്ട്, ഫ്രാന്‍സ്, മെക്‌സിക്കോ, ഖത്തര്‍, സൗദി അറേബ്യ, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ ടിക്കറ്റിന് അപേക്ഷിച്ചത്.

    Read More »
Back to top button
error: