തിരുവനന്തപുരം : സംസ്ഥാനത്ത് പുതിയ വൈദ്യുതി നിരക്ക് ഇന്ന് പ്രഖ്യാപിക്കും.വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ അദ്ധ്യക്ഷന്‍ ഇന്ന് ഉച്ചയ്ക്ക് 3.30 ന് നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ നിരക്ക് വര്‍ദ്ധനവ് പ്രഖ്യാപിക്കും.
യൂണിറ്റിന് ശരാശരി 60 പൈസ വരെ കൂടാന്‍ സാദ്ധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ യൂണിറ്റിന് ശരാശരി 92 പൈസയുടെ വര്‍ദ്ധനവ് വേണമെന്നാണ് കെഎസ്‌ഇബിയുടെ ആവശ്യം.
2019 ജൂലൈ 19ന് അംഗീകരിച്ച വൈദ്യുതിനിരക്കാണ് സംസ്ഥാനത്ത് ഇപ്പോള്‍ നിലവിലുള്ളത്. ഗാര്‍ഹിക വൈദ്യുതി നിരക്കില്‍ 18.14 ശതമാനം വര്‍ധനയാവശ്യപ്പെട്ടുള്ള താരിഫ് പ്ലാനാണ് വൈദ്യുതി ബോര്‍ഡ് റഗുലേറ്ററി കമ്മീഷന് സമര്‍പ്പിച്ചിട്ടുള്ളത്. ചെറുകിട വ്യവസായിക ഉപഭോക്താക്കള്‍ക്ക് 11.88 ശതമാനവും, വന്‍കിട വ്യാവസായിക ഉപഭോക്താക്കള്‍ക്ക് 11.47 ശതമാനം വര്‍ദ്ധനയും വേണമെന്നാണ് കെഎസ്‌ഇബിയുടെ ശുപാര്‍ശ.
കൊച്ചി മെട്രോക്കുള്ള നിരക്ക് യൂണിറ്റിന് 6.46 രൂപയെന്നത് 7.18 ആക്കി ഉയര്‍ത്തണമെന്നും കെഎസ്‌ഇബി ആവശ്യപ്പെട്ടിട്ടുണ്ട്. 2022-23 സാമ്ബത്തിക വര്‍ഷത്തിലെ നിരക്ക് വര്‍ദ്ധനക്കുള്ള താരിഫ് പ്ലാനാണ് കെഎസ്‌ഇബി റഗുലേറ്ററി കമ്മീഷന് സമര്‍പ്പിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ സമയം 2,852 കോടിയുടെ റവന്യൂ കമ്മി ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. യൂണിറ്റിന് 92 പൈസ നിരക്ക് വര്‍ദ്ധനയിലൂടെ 2,284 കോടി വരുമാനം കണ്ടെത്താനാകുമെന്നാണ് കെഎസ്‌ഇബിയുടെ പ്രതീക്ഷ.നിലവിലെ സാഹചര്യത്തില്‍ ബോര്‍ഡിന്റെ ആവശ്യത്തില്‍ വലിയ ഭേദഗതികള്‍ ഇല്ലാതെ നിരക്ക് വര്‍ദ്ധനവ് ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ.