Month: June 2022
-
Crime
അധോലോകം = പൊലീസ്, കഞ്ചാവ് കേസിൽ കൈക്കൂലി വാങ്ങിയ സി ഐ യും 2 എസ്.ഐമാരും സസ്പെൻഷനിൽ
കണ്ണൂര്‍: കൊള്ളയും കൊലയും അധോലോക വിളയാട്ടവും അവസാനിപ്പിക്കാൻ നിയോഗിക്കപ്പെട്ടവർ തന്നെ അതിനു നേതൃത്വം നൽകിയാലോ…? ചില വാർത്തകൾ കേൾക്കുമ്പോൾ പൊതുജറ്റം അങ്ങനെയും സംശയിച്ചു പോകും. കണ്ണൂർ ജില്ലയിലാണ് സംഭവം. കഞ്ചാവ് കേസില്‍ കൈക്കൂലി വാങ്ങിയ സംഭവത്തില്‍ സി.ഐ ഉള്‍പ്പെടെ മൂന്നു പോലീസുകാര്‍ക്കാണ് സസ്‌പെന്‍ഷന്‍ ലഭിച്ചത്. പഴയങ്ങാടി പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ രാജഗോപാല്‍, പ്രിന്‍സിപ്പല്‍ എസ്.ഐ പി.ജെ ജിമ്മി, ഗ്രേഡ് എസ്.ഐ ശാര്‍ങ്ഗധരന്‍ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. പയ്യന്നൂര്‍ സബ് ഡിവിഷനിലെ തീരദേശ സ്റ്റേഷനായ പഴയങ്ങാടി സ്റ്റേഷനില്‍ മണല്‍ കടത്ത്, മറ്റു കുറ്റകൃത്യങ്ങള്‍ എന്നീ കേസുകളുമായി ബന്ധപ്പെട്ടു പിടികൂടുന്ന വാഹനങ്ങള്‍ വിട്ടു നല്‍കാന്‍ ഇടനിലക്കാര്‍ പ്രവര്‍ത്തിക്കുന്നു എന്ന വിവരത്തെ തുടര്‍ന്നാണ് അന്വേഷണം തുടങ്ങിയത്. അന്വേഷണത്തിൽ വെളിവായത് ഞെട്ടിക്കുന്ന അഴിമതി കഥകളാണ്. കഞ്ചാവ് കേസിലെ പ്രതിയുടെ വാഹനം വിട്ടുനല്‍കാന്‍ ഇടനിലക്കാരന്‍ മുഖേന 30000 രൂപ കൈക്കൂലി വാങ്ങിയ സംഭവവത്തിലാണ് മൂവര്‍ക്കും സസ്‌പെന്‍ഷന്‍ ഉണ്ടായത്. ഇടനിലക്കാരന്‍ ആകെ 60000 രൂപാ വാങ്ങുകയും ഇതില്‍…
Read More » -
Crime
കൊലയും മറുകൊലയുമായി അനന്തപുരി അധോലോക പുരിയായി മാറുന്നു, ഇന്നലെയും ഇരട്ടക്കൊലക്കേസിലെ പ്രതിയായ ഒരാൾ വെട്ടേറ്റുമരിച്ചു
തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ ഗുണ്ടാകുടിപ്പകയെത്തുടര്‍ന്ന് വീണ്ടും കൊലപാതകം. കൊലക്കേസ് പ്രതിയായ മണിച്ചന്‍ എന്നയാളാണ് വെട്ടേറ്റു മരിച്ചത്. ഇയാളോടൊപ്പം ഉണ്ടായിരുന്ന ഹരികുമാര്‍ എന്നയാള്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്. വഴയില ആറാംകല്ലിലെ സ്വകാര്യ ലോഡ്ജില്‍ വെച്ച് പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഭവം. മദ്യപിക്കുന്നതിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം. നിരവധി കേസുകളിലെ പ്രതിയായ മണിച്ചനും സുഹൃത്ത് ഹരികുമാറും രണ്ടു ദിവസം മുമ്പ് ലോഡ്ജില്‍ മുറിയെടുത്തു. ഇന്നലെ മദ്യപിക്കാനായി ഇവരോടൊപ്പം മറ്റ് രണ്ടുപേര്‍ കൂടിയുണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ പ്രതികളെന്ന് സംശയിക്കുന്ന ഇവര്‍ രക്ഷപ്പെട്ടു. ഇവരുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ ഗുണ്ടാ കുടിപ്പകയാണോയെന്നും അന്വേഷിക്കുന്നുണ്ട്. 2016 ലെ വഴയില ഇരട്ടക്കൊലപാതകക്കേസിലെ പ്രതിയാണ് മണിച്ചൻ ഏതാനും മാസം മുമ്പ് നടന്ന പോത്തന്‍കോട് കൊലപാതകത്തിൻ്റെ നടുക്കത്തിൽ നിന്നും മോചനം നേടിയിട്ടില്ല തലസ്ഥാനം. മംഗലപുരം ചെമ്പകമംഗലം സ്വദേശിയായ സുധീഷിനെ പോത്തൻകോട് കല്ലൂരിലെ വീട്ടിൽവച്ച് ഉച്ചയ്ക്ക് രണ്ടരയോടെ ക്രൂരമായി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ഓട്ടോയിലും രണ്ട് ബൈക്കിലുമായി…
Read More » -
Business
ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയില്‍ പുതുനീക്കങ്ങളുമായി മഹീന്ദ്ര ആന്റ് മഹീന്ദ്ര
ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയില്‍ പുതുനീക്കങ്ങളുമായി മഹീന്ദ്ര ആന്റ് മഹീന്ദ്ര. ഇലക്ട്രിക് വെഹിക്കിള്‍, കാര്‍ഷിക ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള രംഗങ്ങളില്‍ 15,300 കോടി രൂപയുടെ നിക്ഷേപത്തിനാണ് ഇന്ത്യന്‍ വാഹന നിര്‍മാതാക്കള്‍ ഒരുങ്ങുന്നത്. ഓട്ടോ, ഇവി രംഗത്ത് 11,900 കോടി രൂപയാണ് നിക്ഷേപിക്കുക. കൂടാതെ, തങ്ങളുടെ ജനപ്രിയ മോഡലായ എക്സ്യുവി 300 എസ്യുവിയുടെ ഇലക്ട്രിക് പതിപ്പും അടുത്തവര്‍ഷത്തോടെ പുറത്തിറക്കും. ഇതിലൂടെ ടാറ്റ മോട്ടോഴ്സിന് ആധിപത്യമുള്ള ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയില്‍ തങ്ങളുടെ സാന്നിധ്യം ശക്തമാക്കാനാണ് മഹീന്ദ്ര ലക്ഷ്യമിടുന്നത്. പുതുതായുള്ള നിക്ഷേപത്തില്‍ 3,200 കോടി രൂപ 2022 സാമ്പത്തിക വര്‍ഷത്തില്‍ ഇതിനകം വിനിയോഗിച്ചിട്ടുണ്ട്. ബാക്കിയുള്ള 12,100 കോടി 2023, 2024 സാമ്പത്തിക വര്‍ഷങ്ങളിലായി വിനിയോഗിക്കും. എസ്യുവി, ട്രാക്ടര്‍ സെഗ്മെന്റുകളില്‍ തങ്ങളുടെ സ്ഥാനം ഉറപ്പിക്കുകയും 2025 ഓടെ ‘ബോണ്‍ ഇവി’ പ്ലാറ്റ്‌ഫോമിലൂടെ ഇലക്ട്രിക് പാസഞ്ചര്‍ വാഹന ബിസിനസിലേക്ക് പ്രവേശിക്കുകയുമാണ് മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ ലക്ഷ്യമെന്ന് കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കി. അതേസമയം, അടുത്ത വര്‍ഷം ആദ്യ പാദത്തില്‍ തന്നെ…
Read More » -
Crime
ഭര്‍ത്താവിനെ ഇഷ്ടമില്ല; വധു വീട്ടിൽ തിരിച്ചെത്തി; ഭാര്യയെയും മകളെയും കൊന്ന് അച്ഛൻ
ഹൈദരാബാദ്: വിവാഹം കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ മകള്‍ ഭര്‍ത്താവിന്റെ വീട്ടിലേക്ക് മടങ്ങിപ്പോകാൻ തയാറാകാത്തതിനെ തുടർന്നു മകളെയും ഭാര്യയെയും പിതാവ് കൊലപ്പെടുത്തി. മെഹബൂബ് നഗര്‍ ജില്ലയിലെ ജൈനല്ലിപ്പൂരിലാണു സംഭവം. നിര്‍മാണ തൊഴിലാളിയായ ദല്ലയ്യ കൃഷ്ണയ്യയാണ് ഇരുപത്തിമൂന്നുകാരിയായ മകൾ സരസ്വതിയെയും ഭാര്യ കാലമ്മയെയും തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്. തുടർന്ന് ഇയാൾ വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കൃഷ്ണയ്യ അപകടനില തരണം ചെയ്തതായി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഡി.കെ. മഹേശ്വര റാവു പറഞ്ഞു. മേയ് 8നായിരുന്നു സരസ്വതിയും അയൽഗ്രാമത്തിലെ കർഷകനായ വെങ്കിടേഷും തമ്മിലുള്ള വിവാഹം. കുറച്ചുനാൾ കഴിഞ്ഞ് സ്വന്തം വീട്ടിലെത്തിയ സരസ്വതി മടങ്ങിപ്പോകാൻ തയാറല്ലെന്ന് അറിയിച്ചു. തന്നെ നിർബന്ധിച്ചു വിവാഹം കഴിപ്പിച്ചതാണെന്നും വെങ്കിടേഷിനെ ഇഷ്ടമല്ലെന്നും സരസ്വതി മാതാപിതാക്കളോടു പറഞ്ഞു. തന്റെ ഭാര്യയെ തിരച്ചയയ്ക്കണമെന്ന് ആവശ്യപ്പെട്ട് വെങ്കിടേഷ് കൃഷ്ണയ്യയെ വിളിച്ചു. സമ്മർദത്തിലായ ഇയാൾ ഭാര്യയോടു കാര്യം പറഞ്ഞെങ്കിലും കാലമ്മ മകളെ പിന്തുണയ്ക്കുകയായിരുന്നു. ചൊവ്വാഴ്ച പന്ത്രണ്ടരയോടെ ഉറക്കത്തിലായ കാലമ്മയെയും സരസ്വതിയെയും കൃഷ്ണയ്യ തലയ്ക്കടിച്ചു കൊലപ്പെടുത്തി. ബന്ധുവായ…
Read More » -
NEWS
‘ചൈനയുടെ നിക്ഷേപം പാക്ക് സർക്കാർ വകമാറ്റി ചെലവാക്കി’; ടിവി അവതാരകന്റെ വെളിപ്പടുത്തൽ വിവാദത്തിൽ
ന്യൂഡൽഹി: ചൈന – പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴിയുമായി ബന്ധപ്പെട്ട പദ്ധതികൾക്കായി ചൈന നിക്ഷേപിച്ച പണം വകമാറ്റി ചെലവഴിച്ചെന്ന വെളിപ്പെടുത്തലിൽ കുലുങ്ങി പാക്ക് ഭരണനേതൃത്വം. ചൈന നിക്ഷേപിച്ച 19 ബില്യൺ ഡോളറിൽ 9 ബില്യൺ ഡോളർ വരുന്ന തുക വകമാറ്റി ചെലവഴിച്ചെന്നു പാക്കിസ്ഥാൻ സേനാ മേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വ പറഞ്ഞെന്ന വെളിപ്പെടുത്തലാണ് വിവാദമാകുന്നത്. ജനറൽ ബജ്‌വ ഒരു മാധ്യമപ്രവർത്തകനോട് പറഞ്ഞതാണ് എന്ന തരത്തിൽ പാക്ക് ചാനലായ എആർഐയുടെ അവതാരകൻ ഒരു ടോക് ഷോയിലാണ് ഇക്കാര്യം പറഞ്ഞത്. നിലവിലെ പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ നേതൃത്വത്തിലുള്ള പാക്കിസ്ഥാൻ മുസ്‍ലിം ലീഗി(എൻ)ന്റെ അന്നത്തെ സർക്കാരും മറ്റുള്ളവരുമാണ് ഇതിനു നേതൃത്വം നൽകിയതെന്നും പറഞ്ഞു. എന്നാൽ വെളിപ്പെടുത്തൽ ഉണ്ടായതിനു പിന്നാലെ ഇതിന്റെ ആധികാരകത ചോദ്യം ചെയ്ത് നിരവധി പേർ സമൂഹമാധ്യമങ്ങളിൽ അടക്കം രംഗത്തുവന്നു. ‘ശുദ്ധ അസംബന്ധം’ എന്നാണ് പാക്ക് സൈനിക മേധാവി ഇതിനോടു പ്രതികരിച്ചതെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ അറിയിച്ചത്. പാക്കിസ്ഥാൻ – ചൈന സാമ്പത്തിക ഇടനാഴിക്കായി…
Read More » -
NEWS
‘ഓഫിസില്‍ തിരിച്ചെത്തുക, അല്ലെങ്കില്‍ പുറത്തുപോവുക’; വര്‍ക് ഫ്രം ഹോമിനോട് നോ പറഞ്ഞ് മസ്‌ക്
ടെക്‌സസ്: ‘ടെസ്‌ല കമ്പനിയിൽ ജോലി ചെയ്യുന്നവർ ഓഫിസിലേക്ക് തിരിച്ചെത്തുക, അല്ലെങ്കിൽ കമ്പനി വിട്ടുപോവുക’- സ്ഥാപകൻ ഇലോൺ മസ്‌ക് അയച്ച ഓഫിസ് ഇമെയിലിലെ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഹാജരായില്ലെങ്കിൽ രാജിവച്ചതായി കണക്കാക്കുമെന്നും ഇമെയിലിൽ പറയുന്നു. വാർത്തയായെങ്കിലും ഇതേക്കുറിച്ച് ടെസ്‌ല പ്രതികരിച്ചിട്ടില്ല. ടെക്സസിലെ ഓസ്റ്റിനിലേക്ക് ടെസ്‍ല ഹെഡ്‌ക്വാർട്ടേഴ്സ് മാറ്റിയിരുന്നു. എങ്കിലും ഒരു ഫാക്ടറിയും എൻജിനീയറിങ് ബേസും സാൻഫ്രാൻസിസ്കോയിൽ നിലനിർത്തിയിരുന്നു. ‘പല കമ്പനികൾക്കു ഇതാവശ്യമില്ലായിരുന്നു. എന്നാൽ എന്നാണ് അവരൊരു ഉൽപ്പന്നം അവസാനമായി പുറത്തിറക്കിയത്? കുറച്ചുനാളായി… ഭൂമിയിലുള്ള മറ്റേതൊരു കമ്പനിയെക്കാളും മികച്ച ഉൽപ്പന്നങ്ങൾ ടെസ്‌ല പുറത്തിറക്കും. ഫോണ്‍ ചെയ്താൽ അതു നടക്കില്ല’ – മസ്ക് മെയിലിൽ പറഞ്ഞു. ‘ഏറ്റവും കുറഞ്ഞത് ആഴ്ചയിൽ 40 മണിക്കൂറെങ്കിലും ഓഫിസിൽ ഹാജരാവണം. അല്ലാത്തപക്ഷം ജോലിയിൽനിന്ന് ഒഴിയണം’-മസ്‌ക് വ്യക്തമാക്കി. അതേസമയം, മസ്‌കിന്റെ മെയിലിനോട് ടെസ്‌ല ഉദ്യോഗസ്ഥർ ആരും പ്രതികരിച്ചില്ലെന്നാണ് റിപ്പോർട്ട്. വാർത്ത ശരിയാണെങ്കിൽ, റിട്ടേൺ ടു ഓഫിസ് പദ്ധതിക്ക് തുടക്കമിടുന്ന വലിയ കമ്പനികളിൽ ആദ്യത്തെ ഒന്നാണ് ടെസ്‌ല. ട്വിറ്റർ, ആൽഫബെറ്റ് ഉൾപ്പെടെ പല…
Read More » -
India
‘രാജസ്ഥാനിൽ കോൺഗ്രസിന് എന്തുകൊണ്ട് തുടർഭരണമില്ല; പാർട്ടി പരിശോധിക്കണം’ : സച്ചിൻ പൈലറ്റ്
ജയ്‌പൂർ: രാജസ്ഥാനിൽ കോൺഗ്രസിന് തുടർഭരണം ലഭിക്കാത്തതിനുള്ള കാരണം പാർട്ടി പരിശോധിക്കണമെന്ന് മുൻ ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സച്ചിന്‍ പൈലറ്റ്. ‘ഒരു തവണ ഞങ്ങള്‍ക്ക് ലഭിച്ചത് 50 എംഎല്‍എമാരെ മാത്രമാണ്. മറ്റൊരിക്കല്‍ 21 എംഎല്‍എമാരെയും. ഈ വസ്തുത സമ്മതിച്ചേ മതിയാവൂ. ഡല്‍ഹിയിലും അസമിലും ആന്ധ്രയിലും ഞങ്ങള്‍ക്ക് തുടര്‍ സര്‍ക്കാരുകളുണ്ടായി’- സച്ചിൻ പൈലറ്റ് പറഞ്ഞു. ‘കോണ്‍ഗ്രസാണ് നിലവില്‍ സംസ്ഥാനം ഭരിക്കുന്നത്. അടുത്ത വര്‍ഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കും. രാജസ്ഥാനില്‍ കോണ്‍ഗ്രസും ബിജെപിയും മാറി മാറി അധികാരത്തില്‍ വരുന്ന രീതിയാണ് നടക്കാറുള്ളത്. അതിന്റെ കാരണം തിരയുകയാണ് ലക്ഷ്യം. രണ്ട് ദിവസമായി നടന്ന കോണ്‍ഗ്രസ് പരിശീലന പരിപാടി തുടങ്ങുന്നതിന് മുമ്പ് മാധ്യമ പ്രവര്‍ത്തകരെ കണ്ടപ്പോഴാണ് സച്ചിന്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്. ‘ഈ പരിശീലന ശിബിരത്തില്‍ ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുന്നതിനെ കുറിച്ചും എങ്ങനെ കോണ്‍ഗ്രസ് സര്‍ക്കാരിന് തുടര്‍ഭരണം ഉറപ്പിക്കാം എന്നതിനെ കുറിച്ചും ചര്‍ച്ച നടത്തും’, സച്ചിന്‍ പൈലറ്റ് പറഞ്ഞു.
Read More » -
Kerala
മുല്ലപ്പെരിയാറിൽ നിന്ന് കൃഷിക്കായി തമിഴ്നാട് വെള്ളം കൊണ്ടുപോയിത്തുടങ്ങി
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും കൃഷിക്കായി തമിഴ്നാട് വെള്ളം കൊണ്ടുപോയിത്തുങ്ങി. കാലവർഷം തുടങ്ങുന്നതിന് മുൻപ് തന്നെ 132 അടിക്കു മുകളിലാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. മുല്ലപ്പെരിയാർ വെള്ളം സംഭരിക്കുന്ന തമിഴ്നാട്ടിലെ വൈഗ അണക്കെട്ട് ഇന്ന് തുറക്കും. മുല്ലപ്പെരിയാർ അണക്കെട്ടിൽ ആവശ്യത്തിന് വെള്ളമുള്ളതിനാലാണ് മഴ ശക്തിപ്പെടുന്നതിനു മുൻപേ ഷട്ടർ തുറന്ന് ജലം കൊണ്ടു പോകാൻ തുടങ്ങിയത്. സെക്കന്റിൽ 300 ഘനയടി വെള്ളം വീതമാണ് തുറന്നു വിട്ടിരിക്കുന്നത്. ഇതിൽ 200 ഘനയടി കൃഷിയ്ക്കും 100 ഘനയടി ശുദ്ധജല വിതരണത്തിനും ഉപയോഗിക്കും. 120 ദിവസത്തേക്കാണ് വെള്ളം തുറന്നു വിടുക. തേനി ജില്ലയിലെ ലോവർക്യാമ്പ് മുതൽ പിസി പെട്ടി വരെയുള്ള 14707 ഏക്കർ പാടശേഖരത്തിലെ നെൽകൃഷിക്കാണ് ഈ വെള്ളം ഉപകരിക്കുക. പതിവു പൂജകൾക്ക് ശേഷമാണ് തമിഴ്നാട് സഹകരണ വകുപ്പ് മന്ത്രി ഐ. പെരിയസ്വാമിയാണ് തേക്കടി ചെക്പോസ്റ്റിന് സമീപമുള്ള ഷട്ടർ ഔദ്യോഗികമായി തുറന്നത്. ഏപ്രിൽ മെയ് മാസത്തിലെ മഴമൂലം തമിഴിനാട്ടിലെ വൈഗ ഉൾപ്പെടെയുള്ള അണക്കെട്ടുകൾ ജലസമൃദ്ധമായതിനാൽ വേനൽകാലത്ത് മുല്ലപ്പെരിയാറിൽ നിന്ന്…
Read More » -
LIFE
ആക്ഷന്‍ കിംഗ് ബാബു ആന്റണിയുടെ ‘പവര്‍ സ്റ്റാര്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
ഒരു കാലത്ത് മലയാളത്തിലെ ആക്ഷൻ കിംഗായിരുന്നു ബാബു ആന്റണി. മുടി നീടി വളര്‍ത്തിയ ബാബു ആന്റണി അക്കാലത്തെ യുവാക്കളുടെ ഹരമായിരുന്നു. ഇപ്പോഴിതാ അതേ ലുക്കില്‍ ബാബു ആന്റണി വീണ്ടുമെത്തുകയാണ്. പവര്‍ സ്റ്റാര്‍ എന്ന ചിത്രത്തിലാണ് പഴയ ലുക്ക് അനുസ്‍മരിപ്പിക്കുന്ന വേഷത്തില്‍ ബാബു ആന്റണി എത്തുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടു. പവർ സ്റ്റാറിന്‍റെ സംവിധായകൻ ഒമർ ലുലു തന്നെയാണ് ഫസ്റ്റ് ലുക്ക് പങ്കുവച്ചത്. ‘ഒരുപാട് നാളത്തെ എന്റെ ഒരു വലിയ സ്വപ്നം പൂവണിയാൻ കൂടെ കട്ടയക്ക് നിന്ന എന്റെ എല്ലാ ചങ്ക് ബഡീസിനും ഡെന്നീസ് ജോസഫ് സാറിനും ഹൃദയത്തിൽ നിന്നുള്ള നന്ദി. ഒരുപാട് പ്രതീക്ഷയോടെ നിങ്ങളുടെ മുന്നിൽ ഞങ്ങൾ ഇതാ പവർസ്റ്റാറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സമർപ്പിക്കുന്നു’ എന്ന കുറിപ്പോടെയാണ് ഫസ്റ്റ് ലുക്ക് പങ്കുവച്ചിരിക്കുന്നത്. പ്രമുഖ തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫിന്‍റെ അവസാന തിരക്കഥ എന്ന പ്രത്യേകതയോടെയാണ് ചിത്രം എത്തുന്നത്. ബാബു ആന്‍റണി വീണ്ടും ആക്ഷന്‍ ഹീറോ…
Read More » -
Business
പുതിയ മോഡലുകളുമായി ബിഎംഡബ്ല്യു
ബിഎംഡബ്ല്യു പുതിയ iX1 ഇലക്ട്രിക് എസ്‌യുവിയും ആഗോള വിപണികൾക്കായി EV-യുടെ ICE പതിപ്പായ X1 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിയും പുറത്തിറക്കി. ബിഎംഡബ്ല്യുവിന്റെ എൻട്രി ലെവൽ എസ്‌യുവി ഇപ്പോൾ മൂന്നാം തലമുറയിലാണ്, അതേസമയം ഐഎക്‌സ് 1 ഇലക്ട്രിക് എസ്‌യുവി ഇലക്ട്രിക് വാഹന മേഖലയിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കാൻ കോംപാക്റ്റ് ഇവി സെഗ്‌മെന്റിനെ ലക്ഷ്യമിടുന്നതായും എച്ച്ടി ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ICE പതിപ്പിന് പുറമെ, xDrive30 വേരിയന്റിലും രണ്ട് പ്ലഗ്-ഇൻ ഹൈബ്രിഡുകളിലും ബിഎംഡബ്ല്യു പൂർണ്ണമായും ഇലക്ട്രിക് iX1 വാഗ്ദാനം ചെയ്യും. ബിഎംഡബ്ല്യു എക്‌സ്1 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിയും ഐഎക്‌സ് 1 ഇലക്ട്രിക് എസ്‌യുവിയും ബിഎംഡബ്ല്യു ഗ്രൂപ്പിന്റെ റീജൻസ്‌ബർഗിലെ ഫെസിലിറ്റിയിൽ നിർമ്മിക്കും. BMW iX1: പ്രധാന സവിശേഷതകൾ ബിഎംഡബ്ല്യു iX1 xDrive30 ന് 313 hp പരമാവധി കരുത്തും 494 Nm പീക്ക് ടോർക്കും ഉണ്ട്, അതിന്റെ ഇരട്ട ഇലക്ട്രിക് മോട്ടോർ സജ്ജീകരണത്തിന് ഇലക്ട്രിക് ഫോർ വീൽ ഡ്രൈവ് സിസ്റ്റവും ഉണ്ട്. iX1 ന് 5.6 സെക്കൻഡിൽ…
Read More »