Month: June 2022

  • Business

    ഹ്യുണ്ടായ് വെന്യു ഫെയ്സ്ലിഫ്റ്റ് 16ന് വിപണിയില്‍

    2022 വെന്യു ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിക്കാൻ ഹ്യൂണ്ടായ് ഒരുങ്ങുകയാണ്. ജൂൺ 16-ന് പുതിയ വെന്യൂ സബ്-കോംപാക്റ്റ് എസ്‌യുവി അവതരിപ്പിക്കുമെന്ന് കൊറിയൻ കാർ നിർമ്മാതാവ് സ്ഥിരീകരിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 2018-ൽ ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചതിന് ശേഷം ആദ്യമായി വൻ നവീകരണത്തിന് വിധേയമാകുന്ന വെന്യു ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി, കാര്യമായി അപ്‌ഡേറ്റ് ചെയ്‍ത ബാഹ്യ രൂപകൽപ്പനയോടെയും അകത്തളങ്ങളോടെയുമാണ് വരുന്നത്. ഈ മാസം അവസാനം പുറത്തിറങ്ങും എന്ന് പ്രതീക്ഷിക്കുന്ന വാഹനം വരാനിരിക്കുന്ന മാരുതി സുസുക്കി വിറ്റാര ബ്രെസ്സ ഫേസ്‌ലിഫ്റ്റ് മോഡലിനെയും ടാറ്റ നെക്‌സോൺ, മഹീന്ദ്ര XUV300, കിയ സോനെറ്റ് തുടങ്ങിയവയെയും നേരിടും. ഫേസ്‌ലിഫ്റ്റ് ക്രെറ്റയും ടക്‌സണുമായി സമന്വയിപ്പിക്കുന്ന ഡിസൈൻ മാറ്റങ്ങളോടെയാണ് ഹ്യൂണ്ടായ് വെന്യു ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി വരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ തലമുറ മോഡലുകളിൽ ആഗോളതലത്തിൽ കാണുന്ന ഹ്യുണ്ടായിയുടെ പാരാമെട്രിക് ഡിസൈൻ ഭാഷയാണ് ഇപ്പോൾ ഫ്രണ്ട് ഗ്രില്ലിൽ ഉണ്ടാവുക. എൽഇഡി ഹെഡ്‌ലൈറ്റ് യൂണിറ്റും പാരാമെട്രിക് ഡിസൈൻ ഭാഷയിൽ സംയോജിപ്പിക്കും. പിൻഭാഗത്ത്, വെന്യു…

    Read More »
  • Crime

    പൂപ്പാറ ബലാത്സംഗ കേസ്: അറസ്റ്റിലായ പ്രായപൂർത്തിയാകാത്ത രണ്ടു പേർക്ക് ജാമ്യം

    ഇടുക്കി: ഇടുക്കി പൂപ്പാറയില്‍ ഇതര സംസ്ഥാനക്കാരിയായ പതിനഞ്ചുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിലായ പ്രായപൂർത്തിയാകാത്ത രണ്ടു പേർക്ക് ജാമ്യം ലഭിച്ചു. തൊടുപുഴ ജ്യൂവനൈൽ ജസ്റ്റീസ് ബോർഡാണ് ജാമ്യം നൽകിയത്. പെൺകുട്ടിയെ ആദ്യ വട്ട കൌൺസിലിംഗിനു ശേഷം ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഒരു തവണ കൂടി കൌൺസിലിംഗ് നൽകാനാണ് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിൻറെ തീരുമാനം. പൊലീസ് നടപടികൾക്കു ശേഷം രണ്ടുപേരെയും ചൈൽഡ് വെൽഫെയർ കമ്മറ്റി മുമ്പാകെ ഹാജരാക്കും. ആവശ്യമെങ്കിൽ തൊടുപുഴയിലെ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് സ്ഥിരമായി മാറ്റും. പെൺകുട്ടിയെ മുമ്പ് പീഡിപ്പിച്ചവരെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കി. കേസിൽ രണ്ടു പേരെക്കൂടി കഴിഞ്ഞ ദിവസം ശാന്തൻപാറ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. തമിഴ് നാട്ടിലേക്ക് രക്ഷപ്പെട്ടവരാണ് കസ്റ്റഡിയിലായത്. പൂപ്പാറ സ്വദേശികളാണ് ഇരുവരും പൂപ്പാറ സ്വദേശികളായ സാമുവൽ, അരവിന്ദ് കുമാർ, പ്രായപൂർത്തിയാകാത്ത രണ്ടു പേർ എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായ നാലുപേരെയും കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കി. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം സുഹൃത്തിനൊപ്പം…

    Read More »
  • Kerala

    ഇന്ന് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ സാധ്യത; 11 ജില്ലകളിൽ യെല്ലോ അലേര്‍ട്ട്‌

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. തീരമേഖലകളിലാണ് കൂടുതൽ മഴ സാധ്യത. ഇത് പ്രകാരം 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പാലക്കാട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ആണ് ഇന്ന് മഞ്ഞ ജാഗ്രത അറിയിപ്പുള്ളത്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, എന്നീ ജില്ലകളിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് അറിയിപ്പുണ്ട്. ജൂൺ 1 മുതൽ ജൂൺ 5 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇതിനൊപ്പം ഇടിമിന്നൽ ജാഗ്രത നിർദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.

    Read More »
  • Kerala

    രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങള്‍ക്ക് ഇന്ന് സമാപനം; സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് ജനങ്ങള്‍ക്ക് മുന്നില്‍ മുഖ്യമന്ത്രി പ്രകാശനം ചെയ്യും

    തിരുവനന്തപുരം: രണ്ടാം പിണറായി വിജയൻ സർക്കാരിന്‍റെ ഒന്നാം വാർഷികാഘോഷങ്ങൾക്ക് ഇന്ന് വൈകിട്ട് സമാപനം. സംസ്ഥാനതല സമാപന സമ്മേളനം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകീട്ട് 5 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സർക്കാരിന്‍റെ പ്രോഗ്രസ് റിപ്പോർട്ട് ജനങ്ങൾക്ക് മുന്നിൽ മുഖ്യമന്ത്രി പ്രകാശനം ചെയ്യും. ഒരു വർഷത്തെ സ‍ർക്കാരിന്‍റെ പ്രവ‍ർത്തനങ്ങളുടെ രത്ന ചുരുക്കമാകും പ്രോഗ്രസ് റിപ്പോർട്ട്. അതേസമയം രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷിക ദിനത്തോടനുബന്ധിച്ച് കനകക്കുന്നിൽ നടന്നുവരുന്ന എന്റെ കേരളം മെഗാപ്രദർശന വിപണനമേളയും ഇന്ന് അവസാനിക്കും. മെയ് 27നാണ് മേള ആരംഭിച്ചത്. പ്രശസ്തരമായ കലാകാരൻമാർ നയിക്കുന്ന സാംസ്കാരി കലാപരിപാടികളടക്കം നിരവധി പരിപാടികളാണ് മേളയുടെ ഭാഗമായി കനകക്കുന്നിൽ അരങ്ങേറുന്നത്. ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള തിരുവനന്തപുരം ജില്ലാതല പരിപാടികളുടെ ഉദ്ഘാടനം 2022 മെയ് 27ന് കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് നിർവ്വഹിച്ചത്. ഊരാളി ബാൻഡിന്റെ മ്യൂസിക്കൽ ഷോ, ശാസ്താംകോട്ട കനൽ ബാൻഡിന്റെ നാടൻ പാട്ടുമേളം, പേരാമ്പ്ര മാതായുടെ…

    Read More »
  • Crime

    ബൈക്കിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു, നാട്ടുകാരനെ കുത്തിപ്പരിക്കേല്‍പ്പിച്ചു; താമ്പരത്ത് 2 പേര്‍ പിടിയില്‍

    ചെന്നൈ: ചെന്നൈ താംബരത്ത് ബൈക്കിലെത്തിയ അക്രമികൾ നാട്ടുകാരനെ കുത്തിപ്പരിക്കേൽപ്പിച്ചു. നാട്ടുകാരെ ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം പൊലീസെത്തിയതോടെ രക്ഷപ്പെട്ടു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ രണ്ട് അക്രമികൾ പൊലീസിന്‍റെ പിടിയിലായി. മറ്റൊരാളെ കൊല്ലാനെത്തിയതായിരുന്നു ഇരുവരുമെന്ന് പൊലീസ് പറഞ്ഞു. ചെന്നൈ താംബരം സേലയൂർ മുതലമ്മൻ തെരുവിലാണ് ആറ് ബൈക്കുകളിലെത്തിയ അക്രമികൾ ഭീകരാന്തരീക്ഷമുണ്ടാക്കിയത്. നാട്ടുകാരനായ കൃഷ്ണമൂർത്തിയോട് ഒരാളുടെ ഫൊട്ടോ കാണിച്ച ശേഷം ഗുണ്ടാസംഘം ആളെ അറിയുമോ എന്നന്വേഷിച്ചു. അറിയില്ലെന്ന് പറഞ്ഞതും സംഘത്തിലൊരാൾ പ്രകോപിതനായി കത്തിയെടുത്ത് കൃഷ്ണമൂർത്തിയെ കുത്തുകയായിരുന്നു. ഇതിന് ശേഷം ആയുധങ്ങളുമായി തെരുവിലിറങ്ങി നാട്ടുകാരെ ഇവർ ഭീഷണിപ്പെടുത്തി. സേലിയൂർ പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും സംഘം വന്ന ബൈക്കുകളിൽ രക്ഷപ്പട്ടു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് സംഘത്തെ തിരിച്ചറിഞ്ഞ പൊലീസ് താംബരം സ്വദേശികൾ തന്നെയായ രാജ്മോഹൻ, വിഘ്നേഷ് എന്നിവരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം മദ്യപിച്ചെത്തിയ വിഘ്നേഷ് ഇവിടെ വാഹനാപകടം ഉണ്ടാക്കിയിരുന്നു. നാട്ടുകാർ ഇയാളെ തടഞ്ഞുവയ്ക്കുകയും മർദിക്കുകയും ചെയ്തു. അപകടത്തിന് കാരണക്കാരനെന്ന് അവർ കരുതുന്ന യുവാവിനെ തെരഞ്ഞെത്തിയതായിരുന്നു…

    Read More »
  • Crime

    വിജയ് ബാബുവിനെ വീണ്ടും ചോദ്യം ചെയ്യും; രാവിലെ 9 മണിക്ക് അന്വേഷണ സംഘത്തിന് മുന്നിലെത്തണം

    കൊച്ചി: നടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ നിർമ്മാതാവും നടനുമായ വിജയ് ബാബുവിനെ പൊലീസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രാവിലെ 9 ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് പൊലീസ് വിജയ് ബാബുവിന് നല്‍കിയ നിര്‍ദ്ദേശം. 39 ദിവസത്തെ ഒളിവ് ജീവിതത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് വിജയ് ബാബു കൊച്ചിയിൽ മടങ്ങിയെത്തിയത്. വിമാനമിറങ്ങിയതിന് പിന്നാലെ ക്ഷേത്ര ദര്‍ശനം നടത്തിയ ശേഷം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകുകയായിരുന്നു. ഒന്‍പതര മണിക്കൂറാണ് അന്വേഷണ സംഘം നടനെ ചോദ്യം ചെയ്തത്. കോടതി ഇടക്കാല മുന്‍കൂര്‍ജാമ്യം അനുവദിച്ചതോടെയാണ് 39 ദിവസത്തിന് ശേഷം വിജയ് ബാബു തിരികെയെത്തിയത്. വിമാനത്താവളത്തില്‍ നിന്ന് വിജയ് ബാബു ആദ്യം പോയത് ക്ഷേത്രത്തിലേക്കായിരുന്നു. ആലുവയിലെ ദത്ത ആജ്ഞനേയ ക്ഷേത്രത്തിലാണ് വിജയ് ബാബു ദര്‍ശനം നടത്തിയത്. തുടര്‍ന്നാണ് എറണാകുളം ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരായത്. കേസ് കെട്ടിച്ചമച്ചതാണെന്നാണ് വിജയ് ബാബു പറയുന്നത്. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമായിരുന്നു പരാതിക്കാരിയുമായി നടന്നതെന്ന് വിജയ് ബാബു പൊലീസിന്…

    Read More »
  • Crime

    പന്തീരാങ്കാവ് മാവോയിസ്റ്റ് കേസ്; വിജിത് വിജയന്‍റെ ജാമ്യ ഹർജി ഹൈക്കോടതി തള്ളി

    കോഴിക്കോട്: പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിൽ നാലാം പ്രതിയായ വിജിത് വിജയന്‍റെ ജാമ്യ ഹർജി ഹൈക്കോടതി തള്ളി. എൻഐഎ കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. കേസിൽ തെറ്റായി പ്രതിചേർക്കപ്പെട്ടതാണെന്നും എൻ.ഐ.എ അന്വേഷണത്തിൽ മാവോയിസ്റ്റ് ബന്ധം തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ചൂണ്ടികാട്ടിയായിരുന്നു അപ്പീൽ. എന്നാൽ വിജിത് വിജയൻ താമസിച്ചിരുന്ന വീട്ടിൽ നടത്തിയ പരിശോധനയിൽ മാവോയിസ്റ്റ് ബന്ധം തെളിയിക്കുന്ന രേഖകളും പുസ്തകങ്ങളും കണ്ടെത്തിയതായി എൻ.ഐ.എ ഹൈക്കോടതിയെ അറിയിച്ചു. വിദ്യാഭ്യാസകാലം മുതൽ മാവോയിസ്റ്റ് അനുബന്ധ സംഘടനയായ പാഠാന്തരവുമായി വിജിത് വിജയൻ ബന്ധപ്പെട്ടിരുന്നുവെന്ന് തെളിയിക്കാനുള്ള സാക്ഷിമൊഴികളും കോടതിയിൽ ഹാജരാക്കി. പ്രതി മാവോയിസ്റ്റ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു എന്ന് വ്യക്തമാക്കുന്ന വസ്തുതകൾ എൻഐഎ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട് എന്നു വിലയിരുത്തിയാണ് ജസ്റ്റിസുമാരായ കെ. വിനോദ് ചന്ദ്രൻ ,സി. ജയചന്ദ്രൻ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ജാമ്യ അപ്പീൽ നിരസിച്ചത്.ഇതേ കേസിൽ പ്രതിചേർക്കപ്പെട്ട അലൻ, താഹ എന്നിവർക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചത് ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിച്ചിരുന്നത്.

    Read More »
  • NEWS

    ശശികലയെ ക്ഷണിച്ച് ബിജെപി; ലക്ഷ്യം തമിഴ്‌നാട്ടിൽ ചുവടുറപ്പിക്കൽ

    ചെന്നൈ : പുറത്താക്കപ്പെട്ട എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയ്ക്ക് ബിജെപിയിലേക്ക് ക്ഷണം.തിരികെ രാഷ്ട്രീയത്തിൽ സജീവമാകാൻ ശ്രമിക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് ശശികലയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത് ബിജെപി എംഎല്‍എയായ നായ്‌നാര്‍ നാഗേന്ദ്രന്‍ രംഗത്തെത്തിയത്.  തന്റെ പാര്‍ട്ടിയായ ബിജെപി ശശികലയെ എപ്പോഴും സ്വാഗതം ചെയ്യുന്നുവെന്നും നായ്‌നാര്‍ നാഗേന്ദ്രന്‍ പറഞ്ഞു. ശശികലയെ എഐഎഡിഎംകെ പാര്‍ട്ടിയിലെടുക്കാന്‍ തയാറായില്ലെങ്കില്‍ ബിജെപി വളരെ സന്തോഷത്തോടെ പാര്‍ട്ടിയിലെടുക്കാന്‍ തയാറാണെന്ന് നായ്‌നാര്‍ നാഗേന്ദ്രന്‍ പറഞ്ഞു. ബുധനാഴ്ചയാണ് നായ്‌നാര്‍ നാഗേന്ദ്രന്റെ പ്രതികരണം. ‘അവര്‍ ചിന്നമ്മയെ ഉള്‍ക്കൊണ്ടാല്‍, എഐഎഡിഎംകെ ശക്തിപ്പെടും. ചിന്നമ്മ ബിജെപിയില്‍ ചേരാന്‍ ഇഷ്ടപ്പെടുന്നുവെങ്കില്‍, ഞങ്ങള്‍ അവരെ സ്വാഗതം ചെയ്യുന്നു’, നായ്‌നാര്‍ നാഗേന്ദ്രന്‍ പറഞ്ഞു. സംസ്ഥാനത്തെ പ്രതിപക്ഷ പാര്‍ട്ടിയായ തങ്ങളെ മറികടന്ന് മുഖ്യ പ്രതിപക്ഷ കക്ഷിയാവാന്‍ ഘടകകക്ഷിയായ ബിജെപി ശ്രമിക്കുന്നുവെന്ന് എഐഎഡിഎംകെക്കുള്ളില്‍ മുറുമുറുപ്പുയരവേയാണ് ശശികലയ്ക്ക് ബിജെപിയിലേക്കുള്ള ക്ഷണം. എഐഎഡിഎംകെയിലെ ചിലര്‍ക്ക് മാത്രമാണ് തന്റെ വരവില്‍ എതിര്‍പ്പുള്ളതെന്ന് ശശികല നേരത്തെ പറഞ്ഞിരുന്നു.എഐഎഡിഎംകെ തിരികെ എടുത്തില്ലെങ്കിൽ ശശികല ബിജെപിയിലേക്ക് പോകുമെന്നാണ് വിവരം.എന്നാൽ എഐഎഡിഎംകെയിൽ തിരികെ എടുത്താൽ അവർ പാർട്ടിയെ…

    Read More »
  • NEWS

    കൃഷ്ണകുമാർ കുന്നത്ത് എന്ന ബോളിവുഡ് ഗായകൻ (1968-2022)

    തൃശൂർ: തിരുവമ്പാടി സ്വദേശി സി.എസ്.മേനോന്റെയും പൂങ്കുന്നം സ്വദേശി കനകവല്ലിയുടെയും മകനായി 1968ൽ ഡൽഹിയിലാണു കൃഷ്ണകുമാർ എന്ന കെകെയുടെ ജനനം.ദില്ലി മൌണ്ട് സെന്‍റ് മേരീസ് സ്കൂളില്‍ നിന്ന് സ്കൂള്‍ വിദ്യാഭ്യാസം നേടി. പഠനകാലത്ത് സ്വന്തമായി റോക്ക് മ്യൂസിക് ഗ്രൂപ്പുണ്ടാക്കിയാണ് സംഗീത രംഗത്തേക്കുള്ള വരവ്.കിരോരി മാല്‍ കോളേജില്‍ നിന്നും ബിരുദവും നേടി.കോളജ് വിദ്യാഭ്യാസം കഴിഞ്ഞ് മാർക്കറ്റിങ് എക്‌സിക്യൂട്ടീവായെങ്കിലും വൈകാതെ ഹീറോ ഹോണ്ടയ്ക്കും ഉഷാ ഫാനിനും വേണ്ടി പരസ്യട്യൂണുകൾ മൂളിസംഗീതരംഗത്തേക്കു തന്നെയെത്തി. 1994 ല്‍ ഗായകനെന്ന നിലയില്‍ അവസരങ്ങള്‍ക്കായി മുംബൈയിലേക്ക് താമസം  മാറ്റിയ കെകെ. അവിടെ നിന്ന് പരസ്യങ്ങളുടെ ജിംഗിള്‍ പാടിയാണ് തന്‍റെ കരിയര്‍ തുടങ്ങിയത്. മൂന്ന് വര്‍ഷത്തോളം 3500 ലേറെ പരസ്യ ജിംഗിളുകള്‍ പാടിയ കെകെയ്ക്ക് സിനിമയില്‍ ആദ്യം അവസരം നല്‍കിയ തമിഴില്‍ എആര്‍ റഹ്മാനാണ്.കാതല്‍ ദേശം എന്ന ചിത്രത്തില്‍‍ ‘കല്ലൂരി ശാലെ, ഹാലോ ഡോക്ടര്‍’ എന്നീ ഗാനങ്ങളായിരുന്നു അത്. പിന്നീട് മിന്‍സാര കനവ് എന്ന ചിത്രത്തില്‍ സ്ട്രോബറി കണ്ണെ എന്ന പാട്ടും പാടി. 1999…

    Read More »
  • NEWS

    ശാസ്ത്രത്തിന് മാതൃകയായ കൊതുക്!!

    ചികിത്സയെന്നും പരിശോധനയെന്നും മറ്റും കേൾക്കുമ്പോൾ ആദ്യം നമ്മുടെ മനസ്സിൽ ഓടിയെത്തുന്നത് ഇൻജക്ഷനെടുക്കുന്ന സിറിഞ്ചും നീഡിലുമാണല്ലോ. അസുഖം വന്നാൽ മരുന്ന് കഴിക്കുന്ന കാര്യങ്ങളൊന്നും കുഴപ്പമില്ലെങ്കിലും നമ്മളെത്ര പ്രായമായാലും മനസ്സിനെ അസ്വസ്ഥമാക്കുന്ന ഒന്നാണ് ശരീരത്തിൽ സിറിഞ്ചു കയറുന്ന വേദന. എന്നാൽ ഏതാണ്ട് എല്ലാ ദിവസവും നമ്മുടെ ശരീരത്തിൽ സിറിഞ്ചു കയറ്റുന്ന ഒരു ആശാനുണ്ടല്ലോ? സംശയിക്കേണ്ട, രാത്രിയിലെ നമ്മുടെ ഉറക്കം കളയുന്ന കൊതുകുതന്നെ. വലിയ വേദനയൊന്നും കൂടാതെ നമ്മുടെ ശരീരത്തിൽനിന്നു രക്തം വലിച്ചെടുത്ത് ചെറിയൊരു ചൊറിച്ചിൽ സമ്മാനിച്ചാണ് കൊതുകു സ്ഥലംവിടുന്നത്. രക്തം വലിച്ചെടുക്കുന്നതിനൊപ്പം ചിലപ്പോൾ വലിയ പകർച്ചവ്യാധികളും ഇവർ സമ്മാനിക്കാറുണ്ട്. എന്നാൽ വേദനയില്ലാതെ ചോര വലിച്ചെടുക്കുന്ന വിദ്യ നമ്മൾ കൊതുകിൽനിന്നും പഠിക്കണം. വളരെ നേരത്തേതന്നെ മനുഷ്യൻ ഈ കാര്യം മനസ്സിലാക്കുകയും കൊതുകിനെ അനുകരിച്ചു വേദനയില്ലാത്ത ഇൻജക്ഷൻ സാധ്യമാക്കാനുള്ള ശ്രമങ്ങൾ തുടങ്ങുകയും ചെയ്തു. കണ്ണുകൊണ്ട് നന്നായി കാണാൻ പറ്റാത്ത വലിപ്പത്തിലുള്ള മൈക്രോനീഡിലുകൾ നിർമിക്കുന്നതിന് പ്രചോദനമായത് കൊതുകിന്റെ സിറിഞ്ചും അത് രക്തം വലിച്ചെടുക്കുന്ന മെക്കാനിസവുമാണെന്നതിനു സംശയമില്ല. ശാസ്ത്രീയമായി ആർത്രോപോഡ്സ്…

    Read More »
Back to top button
error: