Month: June 2022

  • NEWS

    തൃക്കാക്കരയിൽ യുഡിഎഫിന് ഭൂരിപക്ഷം കുറയുമെന്ന് ഡൊമിനിക് പ്രസന്റേഷൻ

    കൊച്ചി: തൃക്കാക്കരയിൽ ഭൂരിപക്ഷം കുറയുമെന്ന് ഡൊമിനിക് പ്രസന്റേഷൻ.ഭൂരിപക്ഷം കുറയുമെങ്കിലും യുഡിഎഫ് തന്നെ വിജയിക്കുമെന്നും യുഡിഎഫ് ജില്ലാ കൺവീനർ ഡൊമനിക് പ്രസന്റേഷൻ പറഞ്ഞു. ‘ഈ തിരഞ്ഞെടുപ്പ് കൊണ്ട് സർക്കാർ മാറുന്നില്ല. മറ്റു രാഷ്ട്രീയ മാറ്റങ്ങളൊന്നും ഉണ്ടാകുന്നില്ല എന്നത്കൊണ്ട് പലർക്കും വോട്ട് ചെയ്യാൻ താത്പര്യ കുറവുണ്ടായിട്ടുണ്ട്.കഴിഞ്ഞ തവണ ട്വന്റി ട്വന്റിക്കും വിഫോറിനും പതിനായിരത്തോളം വോട്ടുകൾ ലഭിച്ചിട്ടുണ്ട്.അവരിൽ പലരും വോട്ട് ചെയ്യാൻ വന്നിട്ടില്ല’ ഡൊമനിക് പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും വന്ന് ഒരു ഇളക്കൽ ഉണ്ടാക്കിയിട്ടുണ്ട്.അതിൽ കുറച്ചുവോട്ടുകൾ മറിഞ്ഞാൽ പോലും 5000 മുതൽ എട്ടായിരം വോട്ടുകൾക്ക് മുകളിൽ യുഡിഎഫ് ഭൂരിപക്ഷം നേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വ്യാജ അശ്ലീല വീഡിയോയും വോട്ട് കുറയ്ക്കാൻ കാരണമായി. യുഡിഎഫ് ശക്തി കേന്ദ്രങ്ങളിൽ പോളിങ് കുറഞ്ഞുവെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഭൂരിപക്ഷം കുറയുമെന്ന ഡൊമനിക് പ്രസന്റേഷന്റെ പ്രതികരണം.14329 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് 2021 പൊതുതിരഞ്ഞെടുപ്പിൽ പി.ടി.തോമസ് തൃക്കാക്കരയിൽ നിന്ന് ജയിച്ചത്.

    Read More »
  • Kerala

    അശ്വതിയുടെ ദുരൂഹ മരണം, ഇരുട്ടിൽ തപ്പി ബന്ധുക്കളും നാട്ടുകാരും, കൈമലർത്തി പൊലീസ്; മുഖ്യമന്ത്രിക്കു പരാതിയുമായി മാതാപിതാക്കൾ

      കോഴിക്കോട്: പുന്നശ്ശേരി കുട്ടമ്പൂർ സ്വദേശിനി അശ്വതി ഒട്ടേറെ ദുരൂഹതകളോടെയാണ് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. വീട്ടുകാർ പൊലീസ് പരാതി നൽകിയെങ്കിലും അന്വേഷണം തൃപ്തികരമല്ലെന്ന്  പറയുന്നു. മാങ്കാവ് മിനി ബൈപാസിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന അശ്വതി (29) മേയ് 20നാണ് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. 19ന് പതിവുപോലെ ജോലിക്കുപോയ അശ്വതി വൈകീട്ടോടെ എരഞ്ഞിപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റായെന്ന് സഹോദരൻ  അശ്വിനെ ഫോണിൽ അറിയിക്കുകയായിരുന്നു. ബന്ധുക്കൾ ആശുപത്രിയിലെത്തിയതിനു ശേഷം രാത്രിയിൽ ആരോഗ്യ നില കൂടുതൽ മോശമായതോടെ അശ്വതിയെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഐ.സി.യുവിൽ ചികിത്സയിലിരിക്കെ 20നാണ് മരണപ്പെട്ടത്. അശ്വതി അമിതമായി ഗുളിക കഴിച്ചു എന്നാണ് ഡോക്ടർമാർ ബന്ധുക്കളോട് പറഞ്ഞത്. തുടർന്ന് ബന്ധുക്കളുടെ അന്വേഷണത്തിൽ 19ന് വീട്ടിൽ നിന്ന് ജോലിക്കുപോയ ഇവർ ആ ദിവസം ജോലിസ്ഥലത്ത് എത്തിയിരുന്നില്ല എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇതോടെയാണ് മരണത്തിൽ ദുരൂഹത ഉയർന്നത്. തുടർന്നാണ് സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കാക്കൂർ പൊലീസിൽ പരാതി നൽകി. പൊലീസ്…

    Read More »
  • NEWS

    ഹോട്ടലിൽ കയറി വെട്ടിവിഴുങ്ങും, പിന്നെ പഴകിയ ഭക്ഷണമെന്നും പറഞ്ഞ് പണം തട്ടും; മലപ്പുറത്ത് അഞ്ച് പേർ പിടിയിൽ

    മലപ്പുറം : ഹോട്ടലില്‍ നിന്ന് ബ്രോസ്റ്റഡ് ചിക്കന്‍ കഴിച്ച ശേഷം അവസാനത്തെ കഷണം ചൂണ്ടിക്കാട്ടി പഴകിയ രുചിയുണ്ടെന്നും പരാതി നല്‍കാതിരിക്കാന്‍ 40000 രൂപ വേണമെന്നും ആവശ്യപ്പെട്ട് പണം തട്ടാന്‍ ശ്രമിച്ച വേങ്ങര സ്വദേശികളായ അഞ്ചുപേര്‍ അറസ്റ്റില്‍. പുതുപറമ്ബില്‍ വീട്ടില്‍ ഇബ്രാഹിം കുട്ടി, അബ്ദുള്‍ റഹ്മാന്‍ , റമീസ് , മണ്ണില്‍ വീട്ടില്‍ സുധീഷ് , നസീം എന്നിവരാണ് അറസ്റ്റിലായത്.മലപ്പുറത്തെ പല ഹോട്ടലുകളിലും ഇത്തരം തട്ടിപ്പ് അരങ്ങേറിയതോടെ സിസിടിവി ക്യാമറകളുടെ സഹായത്തോടെ ഇവരെ കണ്ടെത്തുകയായിരുന്നു. എല്ലാ ഹോട്ടലിലും എത്തിയത് ഇവർ തന്നെയാണെന്ന് തിരിച്ചറിഞ്ഞതോടെ വേങ്ങരയിലെ ഹോട്ടല്‍ ഉടമകള്‍ മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് പ്രതികള്‍ അറസ്റ്റിലായത്.

    Read More »
  • NEWS

    സ്ക്കൂള്‍ ബസിൽ നിന്നും ഇറങ്ങുന്നതിനിടെ നാലാം ക്ലാസുകാരന് പാമ്ബുകടിയേറ്റു

    തൃശൂര്‍: വടക്കാഞ്ചേരിയില്‍ സ്ക്കൂള്‍ ബസിൽ നിന്നും ഇറങ്ങുന്നതിനിടെ നാലാം ക്ലാസുകാരന് പാമ്ബുകടിയേറ്റു.കുമരനെല്ലൂര്‍ സ്വദേശി ആദേശി(9)നാണ് പാമ്ബ് കടിയേറ്റത്.കുട്ടിയെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അണലിയുടെ കടിയേറ്റതായി ആണ് വിവരം.വടക്കാഞ്ചേരി ഗവ.ബോയ്സ് എല്‍പി സ്കൂളിലെ വിദ്യാര്‍ത്ഥിയാണ് ആദര്‍ശ്.കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

    Read More »
  • NEWS

    മലബന്ധവും പല്ല് വേദനയും അകറ്റാൻ അത്താഴത്തിന് ശേഷം രണ്ട് ഗ്രാമ്പൂ മതി; അറിയാം, ഗ്രാമ്പൂവിന്റെ ആരോഗ്യഗുണങ്ങൾ 

    നമ്മുടെ സുഗന്ധവ്യഞ്ജനങ്ങളിൽ പ്രധാനി ഏതെന്ന് ചോദിച്ചാൽ പെട്ടന്ന് പറയുക ഏലക്ക , കുരുമുളക് എന്നൊക്കെയായിരിക്കും. എന്നാൽ ഭക്ഷണത്തിന്റെ രുചിയും വാസനയും വർദ്ധിപ്പിക്കുന്നതിനൊപ്പം ഔഷധ സമ്പുഷ്ടമായ ഗ്രാമ്പൂവിനെക്കുറിച്ച് ആരും പറയാനിടയില്ല. കാരണം പലർക്കും ഇതിന്റെ ഔഷധപ്രധാനമായ ഗുണങ്ങൾ അറിയില്ല. ഗ്രാമ്പൂ പതിവായി കഴിക്കുന്നത് പല ആരോഗ്യപ്രശ്നങ്ങളെയും മറികടക്കും.കൂടാതെ ഔഷധഗുണങ്ങളാൽ സമ്പുഷ്ടമായ ഗ്രാമ്പൂ വളരെക്കാലമായി ആയുർവേദത്തിൽ പലതരം മരുന്നുകളിലും ചേർക്കുന്നുണ്ട്. ഫോസ്ഫറസ്, സോഡിയം, പൊട്ടാസ്യം, വിറ്റാമിൻ കെ, ഫൈബർ, ഒമേഗ 3 ഫാറ്റി ആസിഡുകൾ, മഗ്നീഷ്യം, ഇരുമ്പ് തുടങ്ങി നിരവധി പോഷകങ്ങൾ ഗ്രാമ്പൂവിൽ അടങ്ങിയിട്ടുണ്ട്. കൂടാതെഹ് ഗ്രാമ്പൂവിന് ആൻറി ബാക്ടീരിയൽ ഗുണങ്ങളും ഉണ്ട്. അതുകൊണ്ടുതന്നെ പല രോഗങ്ങളെയും വേരോടെ പിഴുത് കളയാൻ ഗ്രാമ്പുവിന് കഴിയും.  എപ്പോൾ വേണമെങ്കിലും ഗ്രാമ്പൂ ഉപയോഗിക്കാം.എങ്കിലും രാത്രി ഉറങ്ങുന്നതിനുമുമ്പ് 2 ഗ്രാമ്പൂ നന്നായി ചവച്ചിറക്കിയശേഷം 1 ഗ്ലാസ് ചൂടുവെള്ളം കൂടി കുടിച്ചാൽ ഇതിലൂടെ നിങ്ങളുടെ ശരീരത്തിന് നിരവധി ഗുണങ്ങൾ ലഭിക്കും. രാത്രി ഉറങ്ങുന്നതിനുമുമ്പ് ഗ്രാമ്പൂ കഴിക്കുന്നതും ചെറുചൂടുവെള്ളം കുടിക്കുന്നതുമൂലം മലബന്ധം,…

    Read More »
  • NEWS

    കണ്ണൂരിൽ മൂന്ന് സ്ത്രീകളടക്കം 13 പേർക്കെതിരേ പോലീസ് കാപ്പ ചുമത്തി

    കണ്ണൂർ: മയക്കുമരുന്ന് കടത്ത് കേസിൽ കണ്ണൂരിൽ അറസ്റ്റിലായ മൂന്ന് സ്ത്രീകളടക്കം 13 പ്രതികൾക്കെതിരേ ‘കാപ്പ’ (കേരള ആന്റി-സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷ്യൻ) ആക്ട്) ചുമത്തുന്നു.ഇതിൽ ഒരാൾ നൈജീരിയൻ യുവതിയാണ്.     കണ്ണൂർ തെക്കിബസാറിലെ റാസിയാനിവാസിൽ നിസാം അബ്ദുൾ ഗഫൂർ (35) ആണ് കേസിലെ പ്രധാന പ്രതി.അന്താരാഷ്ട്ര മയക്കുമരുന്ന് കേസിലെ പ്രധാന കണ്ണിയാണിയാൾ. കാപ്പാട് ഡാഫോഡിൽസ് വില്ലയിലെ അഫ്സൽ (37), ഇയാളുടെ ഭാര്യ ബൾക്കീസ് (28), ബൾക്കീസിന്റെ ബന്ധുവും തയ്യിൽ സ്വദേശിയുമായ ജനീസ് (40), നൈജീരിയൻ യുവതി പ്രിയിസ് ഓട്ടോനിയെ (22) തുടങ്ങിയവരാണ് കേസിലെ മുഖ്യ പ്രതികൾ.       മാർച്ച് ഏഴിന് ബെംഗളൂരുവിൽനിന്ന് കണ്ണൂരിലെത്തിയ സ്വകാര്യ ബസിൽനിന്ന് ഒന്നരക്കോടിയുടെ ലഹരിമരുന്ന് പിടിച്ച കേസിലും ചാലാട്ടെ കേന്ദ്രത്തിൽനിന്ന് മയക്കുമരുന്ന് കണ്ടെടുത്ത കേസിലുമാണ് പ്രതികൾക്കെതിരേ കാപ്പ ചുമത്തുന്നത്.പ്രതികളെല്ലാം ജയിലിലാണ്.  

    Read More »
  • NEWS

    ഹനുമാന്റെ ജൻമസ്ഥലത്തെ ചൊല്ലി നാസിക്കിൽ സന്യാസിമാരുടെ കൂട്ടത്തല്ല്

    മുംബൈ: നാസിക്കിൽ സന്യാസിമാരുടെ കൂട്ടത്തല്ലു നടന്നത്രേ.ചർച്ചാവിഷയം ഗംഭീരമായിരുന്നു.ഹനുമാൻ ജനിച്ചതെവിടെയാണ് എന്ന ഗൗരവതരമായ വിഷയമായിരുന്നു തർക്കം.പ്രശ്നം നിസ്സാരമല്ല. ബാക്കി ഏതാണ്ടെല്ലാ ഇതിഹാസകഥാപാത്രങ്ങളുടെയും ജൻമസ്ഥലം ഇവരൊക്കെക്കൂടി തീർപ്പാക്കിയിട്ടുണ്ട്.പക്ഷേ ഹനുമാൻ സ്വാമി ജനിച്ചതെവിടെയാണ് എന്നൊരു പിടുത്തം കിട്ടുന്നില്ല.ബർത്ത് സർട്ടിഫിക്കറ്റ് കിട്ടാനില്ല. പ്രധാനമന്ത്രിയുടെ ഡിഗ്രി സർട്ടിഫിക്കറ്റ് കിട്ടാത്ത രാജ്യത്തിൽ ഹനുമാൻ്റെ ബർത്ത് സർട്ടിഫിക്കറ്റ് അന്വേഷിച്ചിട്ടും കാര്യമില്ല. പിന്നെ വഴി യോഗിവര്യൻമാർ ചേർന്നൊരു തീർപ്പിലെത്തുകയാണ്.അതിനുള്ള ശ്രമമാണ് നാസിക്കിൽ നടന്നത്.പക്ഷേ പണി പാളി.ഹനുമാൻ്റെ ബർത്ത് സർട്ടിഫിക്കറ്റ് തീരുമാനമായില്ലെങ്കിലും ഏതെങ്കിലുമൊരു കാവിക്കുപ്പായത്തിൻ്റെ ഡത്ത് സർട്ടിഫിക്കറ്റ് തീരുമാനമാവേണ്ടതായിരുന്നു. ഫോട്ടോയിൽ കാണുന്നത് തർക്കം മൂത്ത് ഒരു പരമപൂജനീയ മുനിവര്യൻ എതോ ചാനലുകാരൻ്റെ മൈക്കെടുത്ത് മറ്റൊരു സന്യാസിപ്രമുഖൻ്റെ മണ്ടയടിച്ചു പൊട്ടിക്കാൻ നോക്കുന്നതാണ്.  ഹനുമാൻ സ്വാമി കാത്തു. പോലീസുകാർ വന്ന് എല്ലാ സ്മശ്രുക്കളെയും ആട്ടിപ്പായിച്ചു. ഹനുമാൻ്റെ ജനനത്തേക്കാൾ പ്രധനം അവനവൻ്റെ തടി കാക്കലാണെന്ന ബോധം വന്നപ്പോൾ സന്യാസികൾ പിരിഞ്ഞു പോയി. ഹനുമാൻ ജനിച്ച സ്ഥലം എവിടെയാണെന്ന തർക്കം ഇന്നുമിന്നലെയും തുടങ്ങിയതല്ല. ഹനുമാൻ തന്നെ നേരിട്ടുവന്ന് ഞാനിവിടെയാണ് ജനിച്ചതെന്നു…

    Read More »
  • NEWS

    ഓരോ നക്ഷത്രത്തിലും ജനിച്ചവരുടെ ഭാഗ്യദിനവും സംഖ്യയും

    ഓരോ നക്ഷത്രത്തിലും ജനിച്ചവരുടെ ഭാഗ്യദിനം 1.അശ്വതി – ചൊവ്വ 2.ഭരണി – ചൊവ്വ, വെള്ളി 3.കാർത്തിക – ഞായർ 4.രോഹിണി – തിങ്കൾ 5.മകയിരം – ചൊവ്വ 6.തിരുവാതിര – വെള്ളി 7.പുണർതം – വ്യഴം 8.പൂയം – ശനി 9.ആയില്യം – ബുധൻ 10.മകം – വെള്ളി 11.പൂരം – വെള്ളി 12.ഉത്രം – ഞായർ 13.അത്തം – തിങ്കൾ 14.ചിത്തിര – ചൊവ്വ 15.ചോതി – വെള്ളി 16.വിശാഖം – വ്യഴം 17.അനിഴം – ശനി 18.തൃകേട്ട – ബുധൻ 19.മൂലം – വെള്ളി 20.പൂരാടം – വെള്ളി 21.ഉത്രടം – ഞായർ 22.തിരുവോണം – തിങ്കൾ 23.അവിട്ടം – ചൊവ്വ 24.ചതയം – വെള്ളി 25.പൂരുട്ടാതി – വ്യഴം 26.ഉതൃട്ടാതി – ശനി 27.രേവതി – ബുധൻ xxxxxxxxxxxxxxxxxxxxxx ഓരോ നക്ഷത്രത്തിലും ജനിച്ചവരുടെ ഭാഗ്യ സംഖ്യ 1.അശ്വതി – 7 & 9 2.ഭരണി – 9…

    Read More »
  • NEWS

    അന്ന് മമ്മൂട്ടിയെ ഒരുനോക്ക് കാണാൻ ഇടിച്ചുകയറി; ഇന്ന് മമ്മൂട്ടി ഇദ്ദേഹത്തിനായി ക്യൂ നിന്നു 

    കൊച്ചി : മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മമ്മൂട്ടി.മലയാള സിനിമയിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളാണ് ഇദ്ദേഹം എന്ന് മാത്രമല്ല ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാൾ കൂടിയാണ് ഇദ്ദേഹം. ഇദ്ദേഹത്തെ ഒരു നോക്കു കാണുവാൻ ആഗ്രഹിക്കാത്ത മലയാളികൾ ആരും തന്നെ ഉണ്ടാവില്ല.ഇപ്പോൾ അത്തരത്തിൽ മമ്മൂക്കയെ കാണുവാൻ വേണ്ടി തിടുക്കം കൂട്ടുന്ന ഒരു വ്യക്തിയുടെ പഴയ ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ആരാണ് ഈ കടുത്ത മമ്മൂട്ടി ആരാധകർ എന്ന് മനസ്സിലായോ? മലയാളികളുടെ പ്രിയപ്പെട്ട ഡോക്ടർ ജോ ജോസഫ് ആണ് ആ ആരാധകൻ.തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച അദ്ദേഹത്തിനുവേണ്ടി വോട്ട് ചെയ്യാൻ കാലങ്ങൾക്കിപ്പുറം മമ്മൂട്ടി ക്യൂ നിന്നു.

    Read More »
  • NEWS

    വ്യാജ അശ്ലീല വീഡിയോ: കൂടുതൽ അറസ്റ്റ്; പ്രതിരോധിക്കാൻ കഴിയാതെ കോൺഗ്രസ്

    കൊച്ചി: തൃക്കാക്കരയിലെ ഇടതു സ്ഥാനാർഥി ഡോ. ജോ ജോസഫിനെതിരെ വ്യാജ അശ്ലീല ദൃശ്യം പ്രചരിപ്പിച്ചതിന് പിന്നിൽ ആസൂത്രണവും ഗൂഡാലോചനയുമാണ് എന്ന് പോലീസ് കണ്ടെത്തി.തൃക്കാക്കര മണ്ഡലത്തിലെ ചിറ്റേത്തുകരയിൽ ഹോട്ടൽ നടത്തുന്ന നസീറാണ് വ്യാജ ദൃശ്യങ്ങൾ പ്രചരിപ്പിക്കാമെന്ന ആശയം മുന്നോട്ട് വച്ചത്.കോൺഗ്രസ് പ്രവർത്തകനാണ് ഇയാൾ. നസീർ വ്യാജ ദൃശ്യങ്ങളുണ്ടാക്കി യൂത്ത് കോൺഗ്രസ് പ്രവർത്തകനും സുഹൃത്തുമായ നൗഫലിന് കൈമാറി. നൗഫൽ ഇത് സുഹൃത്തായ അബ്ദുൾ ലത്തീഫിന് അയച്ചുകൊടുത്തു.2020-ൽ ഉണ്ടാക്കിയ ഗീത തോമസ് എന്ന വ്യാജ അക്കൗണ്ടാണ് വീഡിയോ പ്രചരിപ്പിക്കാൻ ഇവർ ഉപയോഗിച്ചതെന്നും പോലീസ് കണ്ടെത്തി. നസീറിനെയും നൗഫലിനെയും ലത്തീഫിനെയും ഒരുമിച്ച് ചോദ്യം ചെയ്തപ്പോഴാണ് നിർണ്ണായക വിവരങ്ങൾ പുറത്തുവന്നത്.സംഭവത്തിൽ കൂടുതൽ അറസ്റ്റിന് സാധ്യതയുണ്ട്. നേരത്തെ ഈ കേസിൽ മൂന്നു പേർ അറസ്റ്റിലായിരുന്നു.പാലക്കാട് സ്വദേശികളായ ശിവദാസന്‍, ഷുക്കൂര്‍ എന്നിവരും കളമശ്ശേരി എച്ച്എംടി കോളനിയിലെ അരിമ്പാറ വീട്ടിൽ കെ ഷിബുവുമാണ് അറസ്റ്റിലായത്. മൂന്നു പേരും കോണ്‍ഗ്രസ് ബന്ധമുള്ളവരാണ്.കേണ്‍ഗ്രസ് ആമയൂര്‍ മണ്ഡലം പ്രസിഡന്റാണ് അറസ്റ്റിലായ ഷുക്കൂര്‍.യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം ഭാരവാഹിയാണ് ശിവദാസന്‍. കളമശേരി…

    Read More »
Back to top button
error: