Month: June 2022
-
Business
മെയ് മാസത്തെ വില്‍പ്പനയില്‍ മുന്നേറ്റവുമായി എംജി മോട്ടോര്‍ ഇന്ത്യ
മെയ് മാസത്തെ വില്‍പ്പനയില്‍ മുന്നേറ്റവുമായി എംജി മോട്ടോര്‍ ഇന്ത്യ. കഴിഞ്ഞ മാസത്തെ വില്‍പ്പനയില്‍ രണ്ട് മടങ്ങ് വര്‍ധനവാണ് കമ്പനി നേടിയത്. 4,008 യൂണിറ്റുകളാണ് മെയ് മാസത്തില്‍ കമ്പനി വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ 1,016 യൂണിറ്റുകള്‍ മാത്രമായിരുന്നു എംജി മോട്ടോര്‍ ഇന്ത്യയുടെ വില്‍പ്പന. 2022 ഏപ്രിലില്‍ 2,008 യൂണിറ്റുകളുടെ വില്‍പ്പനയും വാഹന നിര്‍മാതാക്കള്‍ നേടി. ഈ വളര്‍ച്ച ചിപ്പ് ലഭ്യതയിലെ പുരോഗതി പ്രകടമാക്കുന്നതായും തുടര്‍ന്നുള്ള മാസങ്ങളില്‍ സ്ഥിതി കൂടുതല്‍ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും എംജി മോട്ടോര്‍ ഇന്ത്യ പറഞ്ഞു. ആഗോളതലത്തിലുണ്ടായ കോവിഡ് പ്രതിസന്ധി ഉല്‍പ്പാദനത്തെ ബാധിച്ചിട്ടുണ്ടെങ്കിലും കമ്പനി ആരോഗ്യകരമായ ബുക്കിംഗ് നേടിയതിനാല്‍ ഡിമാന്റ് ശക്തമായി തുടരുന്നുണ്ടെങ്കിലും കമ്പനി വ്യക്തമാക്കി. ബ്രിട്ടീഷ് എംജി മാര്‍ക്കിന് കീഴില്‍ വാഹനങ്ങള്‍ വിപണനം ചെയ്യുന്ന ചൈനീസ് ഓട്ടോമോട്ടീവ് നിര്‍മ്മാതാക്കളായ എസ്എഐസി മോട്ടോറിന്റെ അനുബന്ധ സ്ഥാപനമാണ് എംജി മോട്ടോര്‍ ഇന്ത്യ. 2017-ല്‍ സ്ഥാപിതമായ ഈ ഉപകമ്പനി 2019ലാണ് അതിന്റെ വില്‍പ്പനയും നിര്‍മാണ പ്രവര്‍ത്തനങ്ങളും ഇന്ത്യയില്‍ ആരംഭിച്ചത്. അഞ്ച് മോഡലുകളാണ്…
Read More » -
Business
ധനലക്ഷ്മി ബാങ്കിന്റെ സാമ്പത്തിക സ്ഥിതിയില്‍ ആശങ്ക പ്രകടിപ്പിച്ച് ഓഹരിയുടമകള്‍
തൃശൂര്‍ ആസ്ഥാനമായുള്ള ധനലക്ഷ്മി ബാങ്കിന്റെ സാമ്പത്തിക സ്ഥിതിയില്‍ ആശങ്ക പ്രകടിപ്പിച്ച് ഒരു വിഭാഗം ഓഹരിയുടമകള്‍. വരവ് ചെലവ് അനുപാതത്തിലും ബാങ്കിന്റെ ചെലവിനത്തിലുമാണ് ഇവര്‍ ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ അസാധാരണ ജനറല്‍ യോഗം വിളിക്കണമെന്ന ആവശ്യവും ഇവര്‍ ഉന്നയിക്കുന്നുണ്ട്. മൊത്തം 13.5 ശതമാനം ഓഹരികള്‍ കൈവശമുള്ള മൈനോരിറ്റി ഓഹരിയുടമകളാണ് ഇക്കാര്യങ്ങള്‍ ഉന്നയിക്കുന്നത്. ബാങ്കിന്റെ ചെലവിനത്തില്‍, പ്രത്യേകിച്ച് ലീഗല്‍, അഡ്മിനിസ്ട്രേറ്റീവ് വിഭാഗങ്ങളിലുള്ളതിന്മേല്‍ ഫലപ്രദമായ നിയന്ത്രണമില്ലെന്ന് ഇവര്‍ കത്തില്‍ പറയുന്നു. റിസര്‍വ് ബാങ്ക് തന്നെ ബാങ്കിന്റെ മൂലധനപര്യാപ്തതാ അനുപാതത്തില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്ന സാഹചര്യത്തില്‍ പോലും ബാങ്ക് പുതിയ ശാഖകള്‍ തുറക്കുകയും പുതുതായി നിയമനം നടത്തുകയുമാണെന്ന് ഓഹരിയുടമകള്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. പ്രവാസി വ്യവസായിയും ആര്‍ പി ഗ്രൂപ്പ് സാരഥിയുമായ ബി. രവി പിള്ളയുള്‍പ്പെടുന്ന ഓഹരിയുടമകളാണ് ഈ നീക്കത്തിന് പിന്നില്‍. രവിപിള്ളയ്ക്ക് ബാങ്കില്‍ 9.99 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്. 2021 ഡിസംബറില്‍ അവസാനിച്ച ത്രൈമാസത്തിലെ ബാങ്കിന്റെ പ്രവര്‍ത്തനഫലത്തെ അടിസ്ഥാനമാക്കിയാണ് ഈ ഓഹരിയുടമകളുടെ നീക്കമെന്നാണ് റിപ്പോര്‍ട്ട്. വരവ്…
Read More » -
Business
ടാറ്റ മോട്ടോഴ്‌സിന്റെ മൊത്ത വില്‍പ്പന മൂന്ന് മടങ്ങ് ഉയര്‍ന്ന് 76,210 യൂണിറ്റിലെത്തി
ന്യൂഡല്‍ഹി: 2021 മെയ് മാസത്തിലെ 26,661 യൂണിറ്റുകളെ അപേക്ഷിച്ച് ടാറ്റ മോട്ടോഴ്‌സിന്റെ മൊത്തം വില്‍പ്പന 2022 മെയ് മാസത്തില്‍ ഏകദേശം മൂന്ന് മടങ്ങ് ഉയര്‍ന്ന് 76,210 യൂണിറ്റിലെത്തി. അതേസമയം കമ്പനിയുടെ ആഭ്യന്തര വില്‍പ്പന 2021 മെയ് മാസത്തില്‍ 24,552 യൂണിറ്റുകളില്‍ നിന്ന് മൂന്ന് മടങ്ങ് വര്‍ധിച്ച് 74,755 യൂണിറ്റുകളായി ടാറ്റ മോട്ടോഴ്‌സ് പ്രസ്താവനയില്‍ പറഞ്ഞു. ഡീലര്‍മാര്‍ക്കുള്ള മൊത്തം പാസഞ്ചര്‍ വാഹനങ്ങള്‍ 15,181 യൂണിറ്റുകളില്‍ നിന്ന് ഇരട്ടിയായി വര്‍ധിച്ച് 43,341 യൂണിറ്റുകളായി. അതുപോലെ, ആഭ്യന്തര വാണിജ്യ വാഹന വില്‍പ്പന കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 9,371 യൂണിറ്റില്‍ നിന്ന് ഈ വര്‍ഷം 31,414 യൂണിറ്റായി ഉയര്‍ന്നു. നെക്‌സണ്‍, ഹരിയര്‍, സഫാരി എന്നിവയുടെ ശക്തമായ വില്‍പ്പനയാണ് വളര്‍ച്ചയെ നയിച്ചത്. പിവിക്കൊപ്പം ഇവിയും ആഭ്യന്തരമായി വില്‍പ്പന ആരംഭിച്ചതിന് ശേഷമുള്ള കമ്പനിയുടെ എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ വില്‍പ്പനയാണിത്. ഇലക്ട്രിക് വാഹനങ്ങളുടെ കാര്യത്തില്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 476 യൂണിറ്റുകളാണ് വിറ്റഴിച്ചത്. എന്നാല്‍ 2022 മെയില്‍ 3,454…
Read More » -
Crime
‘എന്തിന് പിൻവലിച്ചു? 424 പേരുടെയും സുരക്ഷ പുനസ്ഥാപിക്കൂ’; പഞ്ചാബ് ആംആദ്മി സർക്കാരിനോട് കോടതി
ദില്ലി: പഞ്ചാബിൽ സുരക്ഷ പിൻവലിച്ച് നടപടിയിൽ ആംആദ്മിസർക്കാരിന് കോടതിയിൽ തിരിച്ചടി. ഈ മാസം ഏഴിനകം 424 പേരുടെയും സുരക്ഷ പുനസ്ഥാപിക്കാൻ പഞ്ചാബ്- ഹരിയാന ഹൈക്കോടതി സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകി. സുരക്ഷ പിൻവലിച്ച് നടപടിയെ ചോദ്യം ചെയ്ത് അകാലിദൾ എംഎൽഎ നൽകി ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. സുരക്ഷ പിൻവലിച്ചതിന് പിന്നാലെ കോൺഗ്രസ് നേതാവും ഗായകനുമായ സിദ്ദു മൂസെവാല കൊല്ലപ്പെട്ടത് ചൂണ്ടിക്കാട്ടിയാണ് എംഎൽഎ കോടതിയെ സമീപിച്ചത്. ഇതിനിടെ പഞ്ചാബ് പൊലീസിന് തന്നെ ചോദ്യം ചെയ്യലിന് വിട്ടു നൽകിയ ജീവൻ അപകടത്തിലാകുമെന്ന് കാണിച്ച് ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയ് സമർപ്പിച്ച ഹർജി കോടതി തള്ളി. നിലവിൽ ഇത്തരം ഒരു ഹർജിയുടെ കാര്യമില്ലെന്ന് കോടതി വ്യക്തമാക്കി. കേസിൽ ബിഷ്ണോയ് പ്രതിയല്ലെന്നും കോടതി വ്യക്തമാക്കി. ലോറൻസ് ബിഷ്ണോയിയുടെ നിർദ്ദേശപ്രകാരമായിരുന്നു സിദ്ദു വിനെ കൊലപ്പെടുത്തിയതെന്നാണ് പഞ്ചാബ് പൊലീസിന്റെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തിൽ ദില്ലി പൊലീസ് സ്പെഷ്യൽ സെൽ ലോറൻസ് ബിഷ്ണോയിയെ ചോദ്യം ചെയ്ത് വരികയാണ്. സുരക്ഷ പിൻവലിച്ചതിന് പിന്നാലെ…
Read More » -
Crime
പുലർച്ചെ യുവതിയെ ലോറി ഇടിച്ചു, ഇറങ്ങി നോക്കിയ ശേഷം കടന്നു കളഞ്ഞു; നിസ്കാരം കഴിഞ്ഞിറങ്ങിയ ഉസ്താദ് രക്ഷകനായി
മാന്നാർ: ലോറി ഇടിച്ച് അപകടത്തിൽപെട്ട് റോഡിൽകിടന്ന യുവതിക്ക് ഉസ്താദ് രക്ഷകനായി. മാന്നാർ കുട്ടംപേരൂർ വെളുമ്പയ്യത്ത് ഓട്ടോ തൊഴിലാളിയായ ലതീഷ് കുമാറിന്‍റെ ഭാര്യ ധന്യ സുധർമ്മനാണ് (36 ) മാന്നാർ മുസ്ലിം പള്ളിക്ക് സമീപമുള്ള വളവിൽ ബുധനാഴ്ച പുലർച്ചെ അപകടത്തിൽ പെട്ട് റോഡിൽകിടന്നത്. മാന്നാർ പുത്തൻപള്ളി ജുമാമസ്ജിദിൽ ജോലിചെയ്യുന്ന ചവറ കൊട്ടുകാട് സ്വദേശി അബ്ദുൽകരീം ഉസ്താദിന്റെ സമയോചിതമായ ഇടപെടലാണ് ധന്യക്ക് രക്ഷയായത്. മാന്നാറിലെ ബേക്കറിയിൽ ജോലിചെയ്യുന്ന ധന്യ പുലർച്ചെ ജോലിക്ക് സ്‌കൂട്ടറിൽ പോകുമ്പോഴാണ് തമിഴ്‌നാട് രജിസ്ട്രേഷനിലുള്ള നാഷണൽ പെർമിറ്റ് ലോറി തട്ടി റോഡിൽ വീണത്. വളവിനു സമീപത്തായുള്ള കോഴിക്കടയിൽ കോഴിയുമായി എത്തിയ വാഹനം തെറ്റായദിശയിൽ കിടന്നതും അപകടത്തിന് കാരണമായതായി പറയുന്നു. പുലർച്ചെ അഞ്ച് നാല്പതിനാണ് ആരും സഹായത്തിനില്ലാതെ ഗുരുതരാവസ്ഥയിൽ റോഡിൽ മഴ നനഞ്ഞ് അബോധാവസ്ഥയിൽ കിടന്ന യുവതി, പള്ളിയിൽ നിന്നും പ്രഭാത നിസ്കാരം കഴിഞ്ഞിറങ്ങിവന്ന കരീം ഉസ്താദിന്റെ ശ്രദ്ധയിൽ പെടുന്നത്. തുടർന്ന് ഉസ്താദ് റോഡിന്റെ നടുവിൽ കയറി നിന്ന് ഇരുവശത്തുനിന്നും വന്ന വാഹനങ്ങൾ…
Read More » -
NEWS
ഒരു രൂപ നോട്ട് കൊടുത്താൽ ഏഴ് ലക്ഷം കൂടെപ്പോരും
ഒരു രൂപ നോട്ട് കൊടുത്താൽ ഏഴ് ലക്ഷം രൂപ ലഭിക്കും !! ബ്രിട്ടീഷ് ഭരണകാലത്ത് പ്രചാരത്തിലുണ്ടയിരുന്ന ഒരു രൂപ നോട്ടിനാണ് ഏഴ് ലക്ഷം രൂപ ലഭിക്കുക. സ്വാതന്ത്യത്തിന് മുന്‍പ് അച്ചടിച്ചതിനൊപ്പം ഒരു രൂപ നോട്ടില്‍ അന്നത്തെ ഗവര്‍ണറായിരുന്ന ജെ.ഡബ്ലു കെല്ലിയുടെ ഒപ്പും വേണം. ഈ നോട്ടുകള്‍ക്കാണ് വിപണിയില്‍ ഏഴ് ലക്ഷം രൂപ ലഭിക്കുന്നത്. ഈ സവിശേഷതകളുള്ള നോട്ടുകള്‍ക്ക് 80 വര്‍ഷത്തിലധികം പഴക്കമുണ്ട്. 1935 ല്‍ ബ്രട്ടീഷ് ഭരണകൂടമാണ് ഈ നോട്ടുകള്‍ അച്ചടിച്ചിരുന്നത്. ഇതോടൊപ്പം സ്വാതന്ത്ര്യത്തിന് ശേഷം അച്ചടിച്ച ഒരു രൂപ നോട്ടുകള്‍ക്കും ഉയര്‍ന്ന വില ലഭിക്കും.1957 ലെ ഒരു രൂപ നോട്ടിന് 57000 രൂപയാണ് ലഭിക്കുക.1966 ലെ ഒരു രൂപ നോട്ടിന് 45,000 രൂപയും ലഭിക്കും. ധനകാര്യ മന്ത്രാലയത്തില്‍ അന്നത്തെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ഹീരുഭായ് എം പാട്ടീലിന്റെ ഒപ്പുള്ള നോട്ടുകള്‍ക്കാണ് ഈ തുക ലഭിക്കുക. കോയിന്‍ ബസാർ,ഒഎല്‍എക്‌സ് തുടങ്ങിയ വെബ്സൈറ്റുകൾ വഴിയാണ് ഇതിന്റെ വിൽപ്പന.
Read More » -
Crime
സ്വര്‍ണ്ണക്കട കവര്‍ച്ചയിലെ പ്രതികളെ കുരുക്കിയ പൊലീസിന് കൈയ്യടി; മോഷ്ടാക്കളെ കുടുക്കിയത് അടുത്തുള്ള സ്വര്‍ണ്ണക്കടയിലെ സിസിടിവിയില്‍ പതിഞ്ഞ കണ്ണാടിയിലെ പ്രതിബിംബം
കോഴിക്കോട്: കോഴിക്കോട് കമ്മത്തി ലെയ്നിലെ സ്വർണ്ണക്കടയിൽ കഴിഞ്ഞ വെള്ളിയാഴ്ച പകൽ പന്ത്രണ്ടരയ്ക്ക് കവർച്ച നടത്തിയ നാലംഗ സംഘത്തെ പിടികൂടി. മണക്കടവ് സ്വദേശിയായ പ്രണവ്, ചക്കുംകടവ് സ്വദേശിയായ സർഫാസ്, പറമ്പിൽ ബസാർ സ്വദേശികളായ സുബീഷ്, അഖിൽ എന്നിവരാണ് അറസ്റ്റിലായത്. കോഴിക്കോട് ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി ബിജുരാജിൻ്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ടൗൺ പോലീസും ചേർന്നാണ് ഇവരെ പിടികൂടിയത്. സ്വർണക്കടയിലെ സ്റ്റാഫ് പള്ളിയിൽ പോകുന്നതിനായി കട അടച്ചിട്ട 12.30നും ഒരു മണിക്കും ഇടയിലാണ് ഷട്ടർ തുറന്ന് കടന്ന് കടയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണാഭരണങ്ങളും പണവും കവർച്ച ചെയ്തത്. രണ്ടുമാസം മുമ്പ് കടയുടമയുടെ വിശ്വസ്തനായി നടിച്ച് അദ്ദേഹത്തെ താക്കോൽ നഷ്ടപ്പെട്ടെന്ന് വിശ്വസിപ്പിച്ചാണ് മോഷണത്തിന്റെ ആസൂത്രണത്തിന്റെ തുടക്കം. തുടർന്ന് സ്പെയർ കീയാണ് ഉപയോഗിച്ചിരുന്നത്. വിശ്വസ്തനായി നടിച്ച് സർഫാസ് കടയുടമ സ്വർണ്ണം വയ്ക്കുന്നതും പണം വയ്ക്കുന്നതും ക്യാമറയുടെ ഡിവിആറിന്റെ സ്ഥാനവും കൃത്യമായി മനസിലാക്കി. ദിവസവും ക്യാമറ പരിശോധിച്ച ശേഷം വെള്ളിയാഴ്ച പകൽ കവർച്ചയ്ക്കായി തെരഞ്ഞെടുക്കുകയായിരുന്നു. രാത്രി പൊലീസ്…
Read More » -
NEWS
ഇനി വീട്ടിലിരുന്ന് സ്വയം പാസ്പോർട്ടിന് അപേക്ഷിക്കാം
ബ്രോക്കര്‍മാരുടെ ഇടപെടലോ, ഏജന്റുമാര്‍ക്ക് കമ്മീഷൻ കൊടുക്കുകയോ, മണിക്കൂറുകളോളം ക്യൂ നില്‍ക്കുകയോ വേണ്ട.ഇനി വീട്ടിലിരുന്ന് സ്വയം പാസ്പോർട്ടിന് അപേക്ഷിക്കാം. അപേക്ഷിക്കേണ്ടത് ഇങ്ങിനെ 1. ആദ്യം പാസ്പോർട്ട് സേവയുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ https://www(dot)passportindia(dot)gov(dot)in/AppOnlineProject/welcomeLink സന്ദര്‍ശിക്കുക 2. ഇനി പുതിയ യൂസര്‍ രജിസ്‌ട്രേഷന്‍ എന്ന ഓപ്ഷനില്‍ ക്ലിക് ചെയ്യണം. യൂസര്‍ ഐഡി ഉണ്ടാക്കാന്‍ അവിടെ ക്ലിക് ചെയ്യുക. 3. യൂസര്‍ ഐഡിയില്‍ ലോഗിന്‍ ചെയ്ത ശേഷം, പുതിയ പാസ്പോർട്ടിനായി അപേക്ഷിക്കുക എന്ന ഓപ്ഷനില്‍ ക്ലിക്കുചെയ്യുക. 4. കുടുംബം, വിലാസം, അടിയന്തര സാഹചര്യത്തില്‍ വിളിക്കാനുള്ള നമ്ബര്‍ തുടങ്ങിയ പ്രധാനപ്പെട്ട വിവരങ്ങള്‍ ആവശ്യപ്പെടുന്ന ഒരു ഫോം അവിടെ കാണം, അത് ശ്രദ്ധാപൂര്‍വ്വം പൂരിപ്പിക്കുക ശേഷം സേവ് ചെയ്യുക. 5. പൂര്‍ണമായ ഫോം പൂരിപ്പിച്ച ശേഷം, പേ ആന്‍ഡ് ഷെഡ്യൂള്‍ അപോയിന്റ്‌മെന്റ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. 6. തുടര്‍ന്ന് ഓണ്‍ലൈന്‍ പേയ്മെന്റ് അല്ലെങ്കില്‍ എസ്ബിഐ ബാങ്ക് ചെലാന്‍ വഴി പണമടയ്ക്കുക. നിങ്ങളുടെ പരിധിയിലുള്ള പാസ്‌പോർട്ട് ഓഫീസില്‍ ചെല്ലാന്‍ പറയുന്ന ദിവസം നിങ്ങളുടെ ഒറിജിനല്‍ രേഖകള്‍ കൊണ്ടുപോകുക. 7. ഡോക്യുമെന്റിന്റെയും പൊലീസ് വെരിഫിക്കേഷന്റെയും തീയതി…
Read More » -
NEWS
‘ഹാഗിയ സോഫിയ’: പള്ളിയും മസ്ജിദും മ്യൂസിയവും
ശില്പവിദ്യയിലെ ചരിത്രം തിരുത്തിയ നിർമിതി! തുർക്കിയിലെ ഇസ്താംബൂളിലുള്ള ഹാഗിയ സോഫിയ എന്ന ലോകപ്രശസ്ത മ്യൂസിയത്തെ ഇങ്ങനെയാണ് വിശേഷിപ്പിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ താഴികക്കുടങ്ങളു ള്ള കെട്ടിടങ്ങളിൽ ഒന്നാണ് ഹാഗിയ സോഫിയ.ഒരു കൂറ്റൻ താഴികക്കുടവും അതിന് ഇരുവശങ്ങളിലുമായി രണ്ട് ചെറിയ താഴികക്കുടങ്ങളുമാണ് ഇതിന്റെ പ്രത്യേകത. മൊസൈക്കുകൊണ്ട് ചിത്രപ്പണിചെയ്ത ചുവരുകളാണ് മറ്റൊരു ആകർഷണം. ആറാം നൂറ്റാണ്ടിൽ (എ.ഡി 537 ) നിർമിച്ച ഈ കെട്ടിടം കോൺസ്റ്റാന്റിനോപ്പിളിലെ ബൈസാന്റിയൻ നിർമിതികളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്. ജസ്റ്റീനിയൻ ഒന്നാമൻ ചക്രവർത്തിയുടെ കാലത്താണ് ഇത് നിർമിച്ചത്.ആദ്യ കാലത്ത് ഒരു കത്തീഡ്രലായിരുന്നു ഹാഗിയ സോഫിയ. ‘ ചർച്ച് ഓഫ് ദ് ഹോളി വിസ്ഡം’ എന്ന് ഇതറിയപ്പെട്ടു. 1453 ൽ ഓട്ടോമൻ സാമ്രാജ്യം കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയതോടെ ഹഗിയ സോഫിയയെ ഒരു മോസ്ക് ആക്കിമാറ്റി.കെട്ടിടത്തിലുണ്ടായിരുന്ന പല ചിത്രപ്പണികളും നശിപ്പിക്കപ്പെട്ടു. പിൽക്കാലത്ത് ഈ കെട്ടിടം ഒരു മ്യൂസിയമായി മാറി. ഹാഗിയ സോഫിയയുടെ ജീവിതത്തിലെ മറ്റൊരു അദ്ധ്യായം 1453-ലാണ് ആരംഭിച്ചത്.ഒട്ടോമൻ ചരിത്രകാരൻ തുർസൻ ബെഗ് ഇതിനെ പറ്റി…
Read More » -
Health
ചര്‍മ്മസംരക്ഷണത്തിനും മുഖകാന്തി കൂട്ടാനും മുള്‍ട്ടാണി മിട്ടി
പലതരത്തിലുള്ള ചർമ്മപ്രശ്നങ്ങൾ നാം നേരിടാറുണ്ട്. കണ്ണിന് ചുറ്റും കറുപ്പ്, മുഖത്ത് കരുവാളിപ്പ്, മുഖക്കുരു ഇങ്ങനെ നിരവധി പ്രശ്നങ്ങൾ. ഈ പ്രശ്നങ്ങളെല്ലാം മാറാൻ ഉപയോഗിക്കാം മുൾട്ടാണി മിട്ടി. ചർമ്മസംരക്ഷണത്തിനായി മുൾട്ടാണി മിട്ടി എങ്ങനെയാണ് ഉപയോഗിക്കുന്നതെന്ന് നോക്കാം.. ഒന്ന് ആവശ്യമായ ചേരുവകൾ – മുൾട്ടാണി മിട്ടി, റോസ് വാട്ടർ പാക്ക് തയ്യാറാക്കേണ്ട വിധം ഈ രണ്ട് ചേരുവകളും നന്നായി യോജിപ്പിക്കുക. ഇനി ഈ മാസ്ക് നിങ്ങളുടെ മുഖത്തും കഴുത്തിലും തുല്യമായി പുരട്ടുക. പായ്ക്ക് ഉണങ്ങുന്നത് വരെ വയ്ക്കുക എന്നിട്ട് കഴുകുക. ആഴ്ചയിൽ മൂന്നോ നാലോ തവണ ഈ പാക്ക് ഉപയോഗിക്കാം. രണ്ട് വേണ്ട ചേരുവകൾ – മുൾട്ടാണി മിട്ടി, തൈര് പാക്ക് തയ്യാറാക്കേണ്ട വിധം ഒരു ടേബിൾസ്പൂൺ മുൾട്ടാണി മിട്ടി, ഒരു ടേബിൾ സ്പൂൺ തൈര് എന്നിവ മിക്സ് ചെയ്ത് 10 മിനുട്ട് മാറ്റിവയ്ക്കുക. ശേഷം ഈ പേസ്റ്റ്15 മിനുട്ട് മുഖത്തിടുക. ഉണങ്ങി കഴിഞ്ഞാൽ ഇളം ചൂട് വെള്ളത്തിൽ കഴുകി കളയുക. ആഴ്ചയിൽ രണ്ട്…
Read More »