Month: June 2022

  • NEWS

    പ്ലൈവുഡുമായി ഒഡീഷയിലേക്ക് പോകും, കഞ്ചാവുമായി തിരികെവരും; ഒടുവില്‍ കുടുങ്ങി

    ആലപ്പുഴ: ഒരു കിലോയിലധികം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. കൃഷ്ണപുരം വില്ലേജിൽ കാപ്പിൽ മേക്ക് മുറിയിൽ പാലക്കാവിൽ തറയിൽ വീട്ടിൽ മുരളി മകൻ മനു (25) ആണ് കായംകുളം പൊലീസിന്റെ പിടിയിലായത്. ഇയാളിൽ നിന്ന് ഒരു കിലോ മുപ്പത് ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. പ്രതിയുടെ ഭാര്യ വീട്ടിൽ നടത്തിയ പരിശോധനയിലാണ് അടുക്കളയിൽ വിറകിനിടയിൽ പ്ലാസ്റ്റിക് ചാക്കിൽ സൂക്ഷിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്. കേരളത്തിൽ നിന്ന് പ്ലൈവുഡുമായി ഒഡീഷയിലേക്ക് പോകുന്ന വണ്ടിയുടെ ഡ്രൈവർ ആണ് മനു. അവിടുന്ന് നാട്ടിലേക്ക് വരുമ്പോൾ അഞ്ചും പത്തും കിലോ കഞ്ചാവ് വാങ്ങി കായംകുളം ഐക്യജംഗ്ഷൻ കേന്ദ്രികരിച്ചുള്ള ക്വട്ടേഷൻ സംഘങ്ങൾക്കാണ് നൽകി വന്നിരുന്നത്. ഓരോ പ്രാവശ്യവും കൊണ്ടുവരുന്ന കഞ്ചാവ് ക്വട്ടേഷൻ സംഘങ്ങൾക്ക് കൊടുത്തതിന് ശേഷം മാത്രമേ മറ്റ് ഉപഭോക്താക്കൾക്ക് കൊടുക്കുവാൻ സമ്മതിക്കാറുള്ളൂ. നേരത്തേ കായംകുളം പൊലീസ് സ്റ്റേഷനിൽ തന്നെ പോക്സോ കേസിലും പ്രതിയായിട്ടുള്ള ആളാണ് മനു. ആന്ധ്ര, ഒഡീഷാ എന്നിവിടങ്ങളിൽനിന്നും വൻതോതിൽ കഞ്ചാവ് കേരളത്തിലേക്ക് കടത്തുന്ന സംഘത്തെകുറിച്ച് ജില്ലാ പൊലീസ്…

    Read More »
  • NEWS

    ഇന്ത്യയില്‍ നിന്ന് ഗോതമ്പ് ലഭ്യത ഉറപ്പാക്കാന്‍ നയതന്ത്ര നീക്കവുമായി കുവൈത്ത്

    കുവൈത്ത് സിറ്റി: ഇന്ത്യയില്‍ നിന്ന് ഗോതമ്പ് ലഭ്യമാക്കാന്‍ നയതന്ത്ര തലത്തില്‍ ശ്രമങ്ങളുമായി കുവൈത്ത്. നിലവില്‍ ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്ന ഗോതമ്പിന്റെ കയറ്റുമതി വിലക്കില്‍ നിന്ന് കുവൈത്തിനെ ഒഴിവാക്കണമെന്നാണ് ആവശ്യം. ഇക്കാര്യം ഉന്നയിച്ച് കുവൈത്ത് വാണിജ്യ മന്ത്രി ഫഹദ് അല്‍ ശരീആന്‍ കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജുമായി കൂടിക്കാഴ്ച നടത്തുമെന്ന് കുവൈത്തിലെ പ്രാദേശിക ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്‍തു. കുവൈത്തും ഇന്ത്യയും തമ്മില്‍ ചരിത്രപരമായിത്തന്നെയുള്ള വാണിജ്യ ബന്ധം മുന്‍നിര്‍ത്തി കയറ്റുമതി വിലക്കില്‍ നിന്ന് കുവൈത്തിനെ ഒഴിവാക്കണമെന്ന ആവശ്യമായിരിക്കും വാണിജ്യ മന്ത്രി ഉന്നയിക്കുകയെന്ന് അല്‍ റായ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്‍തു. ചില രാജ്യങ്ങള്‍ക്ക് ഇന്ത്യ ഇളവ് നല്‍കിയ സാഹചര്യത്തില്‍ കൂടിയാണിത്. ആഗോള തലത്തിലെ വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തില്‍ കുവൈത്തില്‍ ഭക്ഷ്യ ധാന്യങ്ങളുടെ ലഭ്യത ഉറപ്പാക്കാനാണ് വാണിജ്യ മന്ത്രാലയത്തിന്റെ നീക്കം.

    Read More »
  • Crime

    ഹോട്ടല്‍ മുറയില്‍ കാമുകിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസ്: കുറ്റപത്രം സമര്‍പ്പിച്ചു

    തിരുവനന്തപുരം: തിരുവനന്തപുരം തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊന്ന കേസിൽ കുറ്റപത്രം നൽകി. കാട്ടാക്കട സ്വദേശി ഗായത്രിയെയാണ് കൊലപ്പെടുത്തിയത്. പ്രതി പ്രവീണിനെതിരെയാണ് കുറ്റപത്രം. ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ ഷാജിയാണ് കുറ്റപത്രം നൽകിയത്. ജോലി സ്ഥലം മാറ്റം കിട്ടി തമിഴ്നാട്ടിലേക്ക് പോകുകയായിരുന്ന കാമുകൻ പ്രവീണിനൊപ്പം പോകണമെന്ന് ഗായത്രി ആവശ്യപ്പെട്ടതാണ് തർക്കത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചതെന്നായിരുന്നു പൊലീസ് കണ്ടെത്തൽ. ഷാൾ കൊണ്ട് കഴുത്ത് ഞെരിച്ചാണ് ഗായത്രിയെ കൊലപ്പെടുത്തിയത്. മരിച്ചെന്ന് ഉറപ്പായതോടെ പ്രവീൺ ഉടൻ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. ഗായത്രിയുടെ ഫോണുമായാണ് പ്രതി കടന്നു കളഞ്ഞത്. ഈ ഫോണിൽ നിന്ന് ഹോട്ടൽ റിസപ്ഷനിൽ വിളിച്ച് കൊലപാതക വിവരം പ്രവീൺ തന്നെയാണ് പറഞ്ഞതെന്നും പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായിരുന്നു. നഗരത്തിലെ ഒരു ജ്വല്ലറിയിലെ ജീവനക്കാരായിരുന്നു ഗായത്രിയും പ്രവീണും. ജ്വല്ലറിയിൽ ഡ്രൈവറാണ് പ്രവീൺ. ഇവിടെ വെച്ച് ഇരുവരും പ്രണയത്തിലായി. വിവാഹിതനായ പ്രവീണിന് രണ്ട് കുട്ടികളുണ്ട്. ഗായത്രിയുമായുള്ള ബന്ധം പ്രവീണിന്റെ വീട്ടിലറിഞ്ഞതോടെ പ്രശ്നങ്ങളുണ്ടായി. ഇതോടെ കൊലപാതകത്തിന് എട്ട് മാസം മുമ്പ്…

    Read More »
  • Crime

    ഇടുക്കിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം കൈയൊഴിഞ്ഞ നാലംഗ സംഘം പിടിയിൽ

    കട്ടപ്പന: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം കൈയൊഴിഞ്ഞ നാലംഗ സംഘം പിടിയിൽ. ഇടുക്കി ഉപ്പുതറയിലാണ് സംഭവം നടന്നത്. ലോൺട്രി കടുവിനാൽ അഖിൽ രാധാകൃഷ്ണൻ (23), പൊരികണ്ണി വൃന്ദാഭവൻ അനന്തു രാജൻ (20), കാഞ്ചിയാർ കക്കാട്ടുകട ചീങ്കല്ലേൽ വിഷ്ണു ബിജു (21), കരിന്തരുവി കാപ്പിക്കാട് ലയത്തിൽ കിരൺ വനരാജൻ (27) എന്നിവരാണ് ഉപ്പുതറ പൊലീസിന്റെ പിടിയിലായത്. പ്രദേശത്തുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് പീഡനത്തിനിരയായത്. ഗർഭിണിയാണെന്ന വിവരം അറിയിച്ചിട്ടും നാല് പേരും കൈയൊഴിഞ്ഞു. പിന്നീട് വയറ് വേദനയെ തടർന്ന് പെൺകുട്ടി ചികിത്സ തേടി ആശുപത്രിയിലെത്തിയപ്പോഴാണ് ഗർഭിണിയാണെന്ന വിവരം പുറത്തറിഞ്ഞത്. ഇതോടെ ഉപ്പുതറ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. കഴിഞ്ഞ വർഷം ഒക്റ്റോബർ മുതൽ ഈ വർഷം ഏപ്രിൽ 22 വരെയുള്ള കാലയളവിലാണ് നാല് പേരും പെൺകുട്ടിയെ മാറി മാറി പീഡനത്തിനിരയാക്കിയത്. ഫോണിലൂടെ ബന്ധം സ്ഥാപിച്ച ശേഷം യുവാക്കൾ പലപ്പോഴായി പെൺകുട്ടിയെ പല സ്ഥലത്തെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ആറ് മാസത്തിനുള്ളിൽ യുവാക്കൾ നാല് പേരും ഒന്നിലധികം…

    Read More »
  • Kerala

    തൃശൂരിലെ പ്രമുഖകോണ്‍ഗ്രസ് നേതാവ് വിജയ് ഹരി പാർട്ടി വിട്ടു, പാർട്ടി വിട്ടത് നേതാക്കളുടെ പാര സഹിക്കാൻ കഴിയാഞ്ഞിട്ടെന്ന്

    കോണ്‍ഗ്രസ് വിട്ടത് നേതാക്കളുടെ പാര സഹിക്കാൻ കഴിയാഞ്ഞിട്ടെന്ന് വിജയ് ഹരി. തനിക്കെതിരെ എതിരാളികൾ പോലും നടത്താത്ത പ്രചരണം കോൺഗ്രസ് നേതാക്കൾ നടത്തിയെന്നും പരസ്പരം പോരടിച്ച് കോൺഗ്രസ് തകരുകയാണെന്നും വിജയ് ഹരി ആരോപിച്ചു. കോൺഗ്രസ് വിട്ട് സി.പി.എമ്മിൽ ചേരുകയാണെന്ന് എറണാകുളത്ത് വെച്ചാണ് വിജയ് ഹരി പൊതുവേദിയിൽ പ്രഖ്യാപിച്ചത്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വിജയ് ഹരിയെ പതാക കൈമാറി സ്വീകരിച്ചു. തൃശൂരിൽ വാർത്താസമ്മേളനം നടത്തിയാണ് കോൺഗ്രസ് നേതാക്കൾക്കെതിരെ വിജയ് ഹരി ആരോപണമുന്നയിച്ചത്. 35 വര്‍ഷത്തിനുള്ളില്‍ പാര്‍ട്ടിയില്‍ നിന്ന് നിരവധി സ്ഥാനങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും മണലൂരില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചപ്പോൾ അത് പണം കൊടുത്ത് വാങ്ങിയതാണെന്ന് മുതിര്‍ന്ന നേതാക്കള്‍ തന്നെ പറഞ്ഞത് വിഷമമുണ്ടാക്കി. തനിക്ക് മാത്രമല്ല മറ്റു ചില സ്ഥാനാര്‍ഥികള്‍ക്കും ഇത്തരത്തില്‍ അനുഭവങ്ങളുണ്ടായിട്ടുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിയിലുള്ളതുപോലുള്ള പരസ്പരം പോരടിക്കുന്ന നേതാക്കള്‍ വേറൊരു പ്രസ്ഥാനത്തിലുമുണ്ടാകില്ല. പൊതുപ്രവർത്തനം തുടരുന്നതിന് ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കപ്പെടുന്ന പാർട്ടിയെന്ന നിലയിൽ മുന്നിലുള്ളത് സി.പി.എം ആയതിനാലാണ് സി.പി.എമ്മിനൊപ്പം സഹകരിക്കുന്നതെന്നും വിജയ് ഹരി പറഞ്ഞു.…

    Read More »
  • Movie

    ‘ചെക്കൻ’ വയനാട് ചുരമിറങ്ങുന്നു, ജൂൺ 10 ന് തിയേറ്ററുകളിലെത്തും

         ഗോത്രഗായകനായൊരു വിദ്യാർത്ഥി വർത്തമാനകാലത്ത് നേരിടുന്ന അവഗണനകളുടെ കഥ പറയുന്ന മ്യൂസിക്കൽ സിനിമ ‘ചെക്കൻ’ ജൂൺ 10-ന് തീയേറ്ററുകളിലെത്തുന്നു. താരപ്പൊലിമകളോ സമ്പ്രദായികമായ നിറപ്പകിട്ടുകളൊ ഇല്ലെങ്കിലും കലർപ്പില്ലാത്ത ജീവിതപ്പൊലിമ കൊണ്ട് സമ്പന്നമായിരിക്കും ഈചിത്രം എന്നാണ് പ്രതീക്ഷ. ഗപ്പി, ചാലക്കുടിക്കാരൻ ചങ്ങാതി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിഷ്ണു പുരുഷനാണ് ‘ചെക്ക’നാകുന്നത്. കൂടാതെ ആതിര, അബൂ സലിം, വിനോദ് കോവൂർ, തെസ്നിഖാൻ, നഞ്ചിയമ്മ, അലി അരങ്ങാടത്ത്, അമ്പിളി, സലാം കല്പറ്റ, മാരാർ, അഫ്സൽ തുവൂർ തുടങ്ങിയവരും അഭിനയിക്കുന്നു. അട്ടപ്പാടിയുടെ ഗായിക നഞ്ചിയമ്മ ചിത്രത്തിൽ മനോഹരമായൊരു താരാട്ട് പാട്ട് പാടുകയും ഒപ്പം ശക്തമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയുന്നു. ബാനർ- വൺ ടു വൺ മീഡിയ, നിർമ്മാണം- മൻസൂർ അലി, കഥ, തിരക്കഥ, സംവിധാനം- ഷാഫി എപ്പിക്കാട്, ഛായാഗ്രഹണം – സുരേഷ് റെഡ് വൺ, എഡിറ്റിംഗ് – ജർഷാജ്, ഗാനരചന- മണികണ്ഠൻ, ഒ.വി. അബ്ദുള്ള, സംഗീതം- മണികണ്ഠൻ പെരുമ്പടപ്പ് , ആലാപനം- നഞ്ചിയമ്മ, മണികണ്ഠൻ പെരുമ്പടപ്പ്.

    Read More »
  • NEWS

    എൽജെഡി ജെഡിഎസിൽ ലയിക്കും; മാത്യു ടി തോമസ് പ്രസിഡന്റായി തുടരും: എം.വി ശ്രേയാംസ് കുമാർ

    കോഴിക്കോട്:  ജെഡിഎസുമായുള്ള ലയനത്തിന് എൽജെഡി സംസ്ഥാന കമ്മിറ്റിയിൽ തീരുമാനം.ലയന സമ്മേളനം ഉടൻ നടത്താനും ഇന്ന് ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ തീരുമാനമായി. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്താണ് ലയന തീരുമാനമെന്ന് ശ്രേയംസ് കുമാർ പറഞ്ഞു.മതേതര കാഴ്ചപ്പാട് ഉയർത്തിപ്പിടിക്കുമെന്നും എം.വി ശ്രേയാംസ് കുമാർ അറിയിച്ചു.തിരുവല്ല എംഎൽഎയായ മാത്യു ടി തോമസ് പ്രസിഡന്റായി തുടരും.

    Read More »
  • NEWS

    ആദ്യമെണ്ണുക ഇടപ്പള്ളി; രാവിലെ 8 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും

    കൊച്ചി: തൃക്കാക്കരയില്‍ ആരെന്ന് നാളെ അറിയാം.പോളിങ് കുറഞ്ഞത്, ഗുണകരമാകുമെന്ന് ഇരുമുന്നണികളും പറയുമ്പോൾ, എൻഡിഎ നേടുന്ന വോട്ടുകൾ ജയപരാജയങ്ങളിൽ നിർണായകമായേക്കുമെന്ന വിലയിരുത്തലും മുന്നണികൾക്കുണ്ട്. രാവിലെ 8മണിക്ക് വോട്ടെണ്ണൽ തുടങ്ങും.  239 ബുത്തുകളിൽ ഏഴു വീതം ബുത്തുകൾ വീതം എണ്ണാവുന്ന മൂന്നു മുറികളാണ് ക്രമീകരിച്ചിരിക്കുന്നത്. ഒരു റൗണ്ടിൽ 21 ബൂത്തുകൾ ആണ് എണ്ണുന്നത്.ആകെ 12 റൗണ്ട് ഉണ്ടാകും. ആദ്യം കൊച്ചി കോർപ്പറേഷൻ ഡിവിഷനുകളും തുടർന്ന് തൃക്കാക്കര മുനിസിപ്പാലിറ്റി വാർഡുകളും എന്നതാണു ക്രമം.കൊച്ചി കോർപ്പറേഷനിലെ ഇടപ്പള്ളി, പോണേക്കര, ദേവൻകുളങ്ങര എന്നിവയിൽ തുടങ്ങും.ആദ്യ റൗണ്ടിൽ എണ്ണി തുടങ്ങുന്ന ഇടപ്പള്ളി എൽഡിഎഫി‌ന്റെ ശക്തി കേന്ദ്രമാണ്. കനത്ത സുരക്ഷയാണ് മഹാരാജാസ് കോളജിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ ഒരുക്കിയിരിക്കുന്നത്.ഉച്ചയ്ക്ക് മുൻപ് വിജയിയെ അറിയാൻ സാധിക്കും.

    Read More »
  • NEWS

    മരം മുറിക്കുന്നതിനിടെ മരക്കൊമ്പ് തലയിൽ വീണ് മരം വെട്ട് തൊഴിലാളി മരിച്ചു

    കണ്ണൂർ: മരംവെട്ടുന്നതിനിടയിൽ മരക്കൊമ്പ് തലയിൽ വീണ് തൊഴിലാളി മരിച്ചു.തിരുമേനി പെരുപ്രമാലിൽ മുരളിയാണ് മരിച്ചത്. പ്രാപ്പൊയിൽ കക്കോട് റോഡിലെ മുസ്ലിം പള്ളിക്ക് സമീപത്തുള്ള പുരയിടത്തിൽ മരം മുറിക്കുന്നതിനിടെ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെയാണ് അപകടം. മരംവെട്ടുന്നതിനിടയിൽ മരക്കൊമ്പ് അബദ്ധത്തിൽ തലയിൽ വന്നടിക്കുകയായിരുന്നു.ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു.

    Read More »
  • NEWS

    തൃക്കാക്കരയിലെ ഭൂരിപക്ഷം രണ്ടായിരത്തിൽ താഴെ എന്ന് ഇന്റലിജൻസ് റിപ്പോർട്ട്

    കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ നടക്കുമെന്നിരിക്കെ തിരഞ്ഞെടുപ്പ് ഫലം എന്തായിരിക്കുമെന്ന ആശങ്കയിലാണ് മൂന്നു മുന്നണികളും. ഉപതിരഞ്ഞെടുപ്പില്‍ പോളിംഗ് കുറഞ്ഞതോടെ യുഡിഎഫാണ് ഇവിടെ കൂടുതൽ സമ്മർദ്ദത്തിലായിരിക്കുന്നത് എന്ന് വ്യക്തം. കൊച്ചി കോര്‍പറേഷനിലെ പല ബൂത്തുകളിലും 50 ശതമാനത്തിന് താഴെ ആയിരുന്നു പോളിങ്.എന്താകും ഫലം എന്നാലോചിച്ച്‌ മൂന്നു മുന്നണികളും തല പുകയ്ക്കുമ്ബോള്‍ തൃക്കാക്കരയില്‍ ആര് ജയിക്കുമെന്ന് ഇന്റലിജന്‍സിനും ഒരു വിവരവുമില്ല.ആര് ജയിച്ചാലും രണ്ടായിരത്തിൽ കുറവ് ഭൂരിപക്ഷം  മാത്രമേ ലഭിക്കൂ എന്നാണ് ഇന്റലിജന്‍സിന്റെ പ്രവചനം.സംസ്ഥാന-കേന്ദ്ര ഏജന്‍സികള്‍ നല്‍കിയിട്ടുള്ള റിപ്പോര്‍ട്ട് ഇതുതന്നെയാണ്. അതേസമയം ഇടതുമുന്നണി പ്രതീക്ഷ വെച്ചിരിക്കുന്നത് ഹൈന്ദവ വോട്ടിലാണ്.പി സി ജോർജ്ജിന് എതിരെയും പോപ്പുലർ ഫ്രണ്ടിനെതിരെയുമുള്ള നടപടി വഴി ഹൈന്ദവ വോട്ടുകൾ തങ്ങൾക്ക് ലഭിക്കുമെന്ന് അവർ കരുതുന്നു.തങ്ങൾക്ക് ഹൈന്ദവ വോട്ടുകൾക്കൊപ്പം ക്രിസ്ത്യന്‍-മുസ്ലീം വിഭാഗങ്ങളുടെയും വോട്ടുകൾ ലഭിക്കുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ.അതേസമയം ഹിന്ദു-ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ പിന്തുണ തങ്ങൾക്ക് ലഭിച്ചെന്ന് ബി.ജെ.പി.കരുതുന്നു.എന്നാൽ ബിജെപി സ്ഥാനാര്‍ഥിക്കു കഴിഞ്ഞതവണത്തെ വോട്ട് ലഭിക്കില്ലെന്നുമാണ് ഇന്റലിജന്‍സ് റിപ്പോർട്ട്.പ്രതീക്ഷിച്ചത്ര ലഭിച്ചില്ലെങ്കിലും ക്രിസ്ത്യൻ വോട്ടുകൾ നല്ല രീതിയിൽ ബിജെപി നേടിയിട്ടുണ്ട്.പക്ഷെ…

    Read More »
Back to top button
error: