ഒരു രൂപ നോട്ട് കൊടുത്താൽ ഏഴ് ലക്ഷം രൂപ ലഭിക്കും !! ബ്രിട്ടീഷ് ഭരണകാലത്ത് പ്രചാരത്തിലുണ്ടയിരുന്ന ഒരു രൂപ നോട്ടിനാണ് ഏഴ് ലക്ഷം രൂപ ലഭിക്കുക. സ്വാതന്ത്യത്തിന് മുന്‍പ് അച്ചടിച്ചതിനൊപ്പം ഒരു രൂപ നോട്ടില്‍ അന്നത്തെ ഗവര്‍ണറായിരുന്ന ജെ.ഡബ്ലു കെല്ലിയുടെ ഒപ്പും വേണം. ഈ നോട്ടുകള്‍ക്കാണ് വിപണിയില്‍ ഏഴ് ലക്ഷം രൂപ ലഭിക്കുന്നത്. ഈ സവിശേഷതകളുള്ള നോട്ടുകള്‍ക്ക് 80 വര്‍ഷത്തിലധികം പഴക്കമുണ്ട്. 1935 ല്‍ ബ്രട്ടീഷ് ഭരണകൂടമാണ് ഈ നോട്ടുകള്‍ അച്ചടിച്ചിരുന്നത്.
ഇതോടൊപ്പം സ്വാതന്ത്ര്യത്തിന് ശേഷം അച്ചടിച്ച ഒരു രൂപ നോട്ടുകള്‍ക്കും ഉയര്‍ന്ന വില ലഭിക്കും.1957 ലെ ഒരു രൂപ നോട്ടിന് 57000 രൂപയാണ് ലഭിക്കുക.1966 ലെ ഒരു രൂപ നോട്ടിന് 45,000 രൂപയും ലഭിക്കും. ധനകാര്യ മന്ത്രാലയത്തില്‍ അന്നത്തെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ഹീരുഭായ് എം പാട്ടീലിന്റെ ഒപ്പുള്ള നോട്ടുകള്‍ക്കാണ് ഈ തുക ലഭിക്കുക.
കോയിന്‍ ബസാർ,ഒഎല്‍എക്‌സ് തുടങ്ങിയ വെബ്സൈറ്റുകൾ വഴിയാണ് ഇതിന്റെ വിൽപ്പന.