Month: June 2022
-
Kerala
രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണം: പൊലീസിന് വീഴ്ച സംഭവിച്ചു; സ്‌പെഷ്യല്‍ ബ്രാഞ്ചിനുള്‍പ്പെടെ ജാഗ്രതക്കുറവുണ്ടായി
വയനാട്: രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചെന്നത് സ്ഥിരീകരിക്കുന്നതാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. ദേശീയ നേതാവിന്റെ ഓഫീസാണെന്ന പ്രാധാന്യത്തോടെ സുരക്ഷ ഉറപ്പാക്കിയില്ല എന്നുള്ളതാണ് പ്രാഥമിക റിപ്പോര്‍ട്ടിലെ ഏറ്റവും സുപ്രധാനമായ കണ്ടെത്തല്‍. ഇക്കാര്യത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ചിനുള്‍പ്പെടെ ജാഗ്രതക്കുറവുണ്ടായെന്നാണ് അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്. എസ്എഫ്‌ഐ മാര്‍ച്ചിനെ പ്രതിരോധിക്കാന്‍ വേണ്ട സുരക്ഷ ഒരുക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടു. പൊലീസിനെ മറികടന്ന് പ്രവര്‍ത്തകര്‍ ഓഫീസിനകത്ത് കയറിയിട്ടും വേണ്ട നടപടി സ്വീകരിക്കാനായില്ല. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് ഉടന്‍ സമര്‍പ്പിക്കുമെന്ന് എഡിജിപി മനോജ് എബ്രഹാം പറഞ്ഞു. സസ്‌പെന്‍ഷന്‍ നേരിട്ട കല്‍പ്പറ്റ ഡിവൈഎസ്പിയില്‍ നിന്നും ഡ്യുട്ടിയില്‍ ഉണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥരില്‍ നിന്ന് എഡിജിപി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. സംഭവത്തില്‍ ഡിവൈഎസ്പി എം.ഡി. സുനില്‍കുമാറിനെ മാത്രം ബലിയാടാക്കിയെന്ന അതൃപ്തി സേനക്കുള്ളിലുണ്ട്. ഇതിനിടെ, സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തില്‍ എസ്എഫ്‌ഐ വയനാട് ജില്ലാ കമ്മിറ്റി ചേര്‍ന്നു. ജില്ലയിലെ നേതാക്കളില്‍ നിന്ന് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ് റിപ്പോര്‍ട്ട് തയ്യാറാക്കിയതായി സംസ്ഥാന പ്രസിഡന്റ് അനുശ്രീ…
Read More » -
Local
അനാപ്ലസ്മ ബാധിച്ച് രക്തം കുറഞ്ഞ് ഗുരുതരാവസ്ഥയിലായ പശുവിന് രക്തം കയറ്റി രക്ഷപെടുത്തി
ക്ഷീരകര്‍ഷകരെ ദുരിതത്തിലാക്കുന്നതാണ് കന്നുകാലികളെ ബാധിക്കുന്ന രോഗങ്ങള്‍. രോഗം വന്ന് പാല്‍ ഉത്പാദനം കുറയുകയും മൃഗങ്ങള്‍ ചത്തു പോകുകയും ചെയ്യുന്നു. സാമ്പത്തികമായി വലിയ നഷ്ടമാണ് ഇത് കര്‍ഷകര്‍ക്ക് വരുത്തിവയ്ക്കുക. ഇതിനാല്‍ പലരും പശുവളര്‍ത്തല്‍ ഉപേക്ഷിക്കുകയും ചെയ്യുന്നു. അനാപ്ലസ്മ എന്ന ഗുരുതരമായ രോഗം ബാധിച്ച പശുവിനെ വെറ്ററിനറി ഡോക്ടർമാരുടെ കൃത്യമായ ഇടപെടലിലൂടെ രക്ഷിക്കാൻ കഴിഞ്ഞു. അനാപ്ലസ്മ ബാധിച്ച് രക്തം കുറഞ്ഞ പശുവിന് രക്തം കയറ്റിയാണ് രക്ഷപെടുത്തിയത്. കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര മുതുകാട് നരേന്ദ്രദേവ് കോളനിയിലെ ജനാർദ്ദനന്റെ ഉടമസ്ഥതയിലുള്ള പശുവിനാണ് പേരാമ്പ്ര ഗവ. വെറ്ററിനറി പോളിക്ലിനിക്കിലെ സർജൻ ഡോ. ജിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘം രക്തം കയറ്റിയത്. പശുക്കളിൽ രക്തം കയറ്റുന്നത് അത്ര സാധാരണമല്ല. വനപ്രദേശങ്ങളിൽ കാണുന്ന ചെള്ളുകൾ പരത്തുന്ന രോഗമാണ് അനാപ്ലസ്മ. ജെഴ്സി ഇനത്തിൽപെട്ട മറ്റൊരു പശുവിന്റെ ഒന്നര ലിറ്റർ രക്തം എടുത്ത് ഐസ് പാക്കിൽ നിറച്ച് എത്തിച്ചാണ് മൂന്ന് കിലോമീറ്റർ ദൂരെയുള്ള ജനാർദ്ദനന്റെ പശുവിനു കയറ്റിയത്. ഡോ. ജിഷ്ണുവിനോടൊപ്പം ഹൗസ് സർജന്മാരായ ഡോ. ബ്രെൻഡ…
Read More » -
Kerala
മകൾക്കെതിരെ ആരോപണം ഉന്നയിച്ച മാത്യു കുഴൽനാടനെതിരെ നിയമസഭയിൽ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ
മകൾക്കെതിരെ ആരോപണം ഉന്നയിച്ച മാത്യു കുഴൽനാടനെതിരെ നിയമസഭയിൽ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ. മകളെ പറ്റി പറഞ്ഞാല്‍ വല്ലാതെ കിടുങ്ങി പോകുമെന്നാണോ. വെറുതെ വീട്ടിലിരിക്കുന്ന ആളുകളെ ആക്ഷേപിക്കുന്ന നിലയുണ്ടാക്കരുത്. മകളെ കുറിച്ചു പറഞ്ഞത് പച്ചക്കള്ളമാണെന്നും അദ്ദേഹം പറഞ്ഞു. മകളുടെ മെന്റർ ആയി പ്രൈസ് വാട്ടർ കൂപ്പർ ഉദ്യോഗസ്ഥൻ ഉണ്ടായിട്ടില്ല. മകൾ അങ്ങനെ പറഞ്ഞിട്ടില്ല. വീട്ടിൽ കഴിയുന്നവരെ ആക്ഷേപിക്കുന്നതാണോ സംസ്കാരം?. ആരെയും എന്തു പറയാമെന്നാണോ? അതങ്ങ് മനസിൽവച്ചാൽ മതിയെന്നും മുഖ്യമന്ത്രി ക്ഷുഭിതനായി പറഞ്ഞു. തെറ്റായ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ വേണ്ടി ചിലര്‍ ശ്രമിച്ചിട്ടുണ്ട്. മാത്യു കുഴല്‍നാടന്റെ വിചാരം എങ്ങനേയും തട്ടികളയാമെന്നാണ്. അതിന് വേറെ ആളെ നോക്കുന്നതാണ് നല്ലത്. എന്താണ് നിങ്ങള്‍ വിചാരിച്ചത്. മകളെ പറ്റി പറഞ്ഞാല്‍ വല്ലാതെ കിടുങ്ങി പോകുമെന്നാണോ. പച്ച കള്ളമാണ് നിങ്ങളിവിടെ പറഞ്ഞത്. അത്തരത്തിലുള്ള ഒരാളെ മകളുടെ മെന്ററായിട്ട് മകള്‍ ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ല. സത്യവിരുദ്ധമായ കാര്യങ്ങളാണോ അവതരിപ്പിക്കുന്നത്. എന്തും പറയാമെന്നാണോ. അതൊക്കെ മനസിൽവച്ചാല്‍ മതി. ആളുകളെ അപകീര്‍ത്തിപ്പെടുത്താന്‍ എന്തും പറയുന്ന…
Read More » -
Sports
13ല്‍നിന്ന് 7ലേക്ക്; ലങ്കന്‍ പരമ്പരയിലെ കരുത്തില്‍ കുതിച്ച് രാധ യാദവ്
ദുബായ്: ഐസിസിയുടെ ഏറ്റവും പുതിയ ടി20 വനിതാ റാങ്കിംഗില്‍ നേട്ടമുണ്ടാക്കി ഇന്ത്യയുടെ ഇടംകൈ സ്പിന്നർ രാധ യാദവ്. ശ്രീലങ്കയ്ക്ക് എതിരെ അവസാനിച്ച പരമ്പരയില്‍ നാല് വിക്കറ്റ് നേടിയ രാധ ഏഴ് സ്ഥാനങ്ങളുയർന്ന് 13-ാമതെത്തി. അതേസമയം ബാറ്റിംഗില്‍ സ്‍മൃതി മന്ഥാന നാലും ജെമീമ റോഡ്രിഗസ് 14ഉം ക്യാപ്റ്റന്‍ ഹർമന്‍പ്രീത് കൗർ 18ഉം സ്ഥാനങ്ങള്‍ നിലനിർത്തി. ബാറ്റർമാരില്‍ ലങ്കന്‍ ക്യാപ്റ്റന്‍ ചമാരി അട്ടപ്പട്ടു ഒരു സ്ഥാനമുയർന്ന് കരിയറിലെ ഏറ്റവും മികച്ച ഏഴാം പൊസിഷനിലെത്തി. മൂന്ന് മത്സരങ്ങളില്‍ 139 റണ്‍സോടെയാണ് ചമാരിയുടെ നേട്ടം. ദാംബുള്ളയില്‍ നടന്ന അവസാന ടി20യില്‍ ചമാരി പുറത്താകാതെ 80 റണ്‍സെടുത്തിരുന്നു. ഓൾറൗണ്ടർമാരുടെ പട്ടികയില്‍ ചമാരി രണ്ട് സ്ഥാനങ്ങളുയർന്ന് ഏഴാമതെത്തിയതും ശ്രദ്ധേയമാണ്. ബൗളർമാരില്‍ ഇന്ത്യയുടെ പൂജ വസ്ത്രകർ 32-ാമതെത്തി. രേണുക ഠാക്കൂർ 97ലെത്തിയതും റാങ്കിംഗില്‍ ഇന്ത്യക്ക് നേട്ടമായി. ലങ്കയ്ക്കെതിരായ പരമ്പരയില്‍ രണ്ട് വിക്കറ്റ് വീതമാണ് പൂജയും രേണുകയും നേടിയത്. അതേസയം അഞ്ച് വിക്കറ്റുമായി ലങ്കയുടെ ഒസഡി രണസിംഹെ 11 സ്ഥാനങ്ങള്‍ ഉയർന്ന് 26-ാമതെത്തി.…
Read More » -
Crime
മെമ്മറി കാര്‍ഡ് ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്‌ക്കേണ്ട ആവശ്യമില്ലെന്ന് ദിലീപ്; എന്താണ് പ്രശ്‌നമെന്ന് ഹൈക്കോടതി
കൊച്ചി: നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡില്‍ ഫൊറന്‍സിക് പരിശോധനയുടെ ആവശ്യമില്ലെന്ന് ദിലീപ്. മെമ്മറി കാര്‍ഡിന്റെ മിറര്‍ ഇമേജുകള്‍ താരതമ്യം ചെയ്താല്‍ തന്നെ ഹാഷ് വാല്യുവില്‍ മാറ്റം വന്നിട്ടുണ്ടോ എന്നറിയാന്‍ പറ്റും. വീണ്ടും സാക്ഷിവിസ്താരം നടത്തിയാലും ഇക്കാര്യം മനസ്സിലാക്കാം എന്നും ദിലീപ് ഹൈക്കോടതിയെ അറിയിച്ചു. മെമ്മറികാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയതില്‍ അന്വേഷണം ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം നടക്കവേയാണ് ദിലീപ് ഇക്കാര്യം കോടതിയെ അറിയിച്ചത്്. എന്നാല്‍ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു ഫോറന്‍സിക് ലാബില്‍ പരിശോധിക്കുന്നതില്‍ എന്താണ് പ്രശ്‌നമെന്ന് ദിലീപിനോട് കോടതി ആരാഞ്ഞു. ഹര്‍ജിയില്‍ നാളെയും വാദം തുടരും. നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവായ മെമ്മറി കാര്‍ഡ് കേന്ദ്ര ലാബിലയച്ച് പരിശോധന നടത്തുന്നതില്‍ എതിര്‍പ്പില്ലെന്ന് പ്രോസിക്യൂഷന്‍ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കേന്ദ്ര ലാബിലേക്ക് അയക്കാനുള്ള തീരുമാനം സംസ്ഥാന ലാബിന്റെ വിശ്വാസ്യത തകര്‍ക്കുമെന്നായിരുന്നു ആദ്യം പ്രോസിക്യൂഷന്‍ നിലപാട്. വാദത്തിനിടെ മെമ്മറി കാര്‍ഡ് സംബന്ധിച്ച കാര്യങ്ങള്‍ പ്രധാന കേസിനെ ബാധിക്കുന്ന…
Read More » -
Kerala
കോൺഗ്രസുകാരുടെ ഉപരോധ സമരം നോക്കിനിന്നു; എസ്ഐ ഉൾപ്പെടെ 11 പേർക്ക് നോട്ടീസ്
കണ്ണൂർ: കണ്ണൂരിൽ കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധ സമരം നടത്തുമ്പോൾ നിഷ്ക്രിയരായി നോക്കിനിന്നുവെന്നാരോപിച്ച് ഒരു എസ്ഐ ഉൾപെടെ 11 ഉദ്യോസ്ഥർക്ക് നോട്ടീസ്. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിൽ പ്രതിഷേധിച്ച് ശനിയാഴ്ച കാൽടെക്സ് ജംഗ്ഷനിലെ പ്രതിഷേധത്തിൽ ഈ പൊലീസുകാർ ഇടപെട്ടില്ല എന്ന് സിസിടിവിയിൽ തെളിഞ്ഞെന്നാണ് അസിസ്റ്റന്റ് കമ്മീഷണർ വ്യക്തമാക്കുന്നത്. അതേസമയം പ്രതിഷേധത്തിൽ പങ്കെടുത്ത 11 യൂത്ത് കോൺഗ്രസ് നേതാക്കളെ ജാമ്യമില്ല വകുപ്പുകൾ ചുമത്തി ഇന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്എഫ്ഐ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ശനിയാഴ്ച ഡിസിസി അധ്യക്ഷൻ മാർട്ടിൻ ജോർജിന്റെ നേതൃത്വത്തിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ കാൽടെക്സ് ജംഗ്ഷനിൽ ഉപരോധ സമരം നടത്തിയിരുന്നു. പ്രതിഷേധക്കാരെ നീക്കുന്നതിനിടെ രൂക്ഷമായ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടാവുകയും ചെയ്തു. ഇതിനിടെ പ്രവർത്തകർ പൊലീസ് വാനിന്റെ മുകളിൽ മുകളിൽ കയറി നിന്ന് കൊടി വീശി. സംഘർഷമുണ്ടായപ്പോൾ ചക്കരക്കൽ ഗ്രേഡ് എസ്ഐ വിനോദ് കുമാർ, ടൗൺ എഎസ്ഐ ജയദേവൻ ഉൾപെടെ 11 പൊലീസുകാർ നിഷ്ക്രിയരായി നോക്കി…
Read More » -
India
മോദിയെ ഊഷ്മളമായി വരവേറ്റ് യു.എ.ഇ: നേരിട്ടെത്തി സ്വീകരിച്ച് പ്രസിഡന്‍്‌റ്; വാരിപ്പുണര്‍ന്ന് നരേന്ദ്ര മോദിയും
അബുദാബി: ഏകദിന സന്ദര്‍ശനത്തിനെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മളമായ സ്വീകരണം നല്‍കി യു.എ.ഇ. അബുദാബിയില്‍ വിമാനമിറങ്ങിയ പ്രധാനമന്ത്രി മോദിയെ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നേരിട്ടെത്തിയാണ് സ്വീകരിച്ചത്. പ്രധാനമന്ത്രി മോദി ശൈഖ് നഹ്യാനെ വാരിപ്പുണര്‍ന്നു. യു.എ.ഇ. പ്രസിഡന്റായിരുന്ന ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ വേര്‍പാടില്‍ നേരിട്ട് അനുശോചനം അറിയിക്കുന്നതോടൊപ്പം പുതിയ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ അഭിനന്ദിക്കലുമാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പ്രധാന ഉദ്ദേശ്യം. പ്രവാചകനെതിരായ പരാമര്‍ശത്തിന്റെ പേരില്‍ ഇന്ത്യയുടെ ഭരണ നേതൃത്വത്തിലുള്ള പാര്‍ട്ടി ലോകരാജ്യങ്ങളില്‍നിന്ന്, പ്രത്യേകിച്ച് ഗള്‍ഫില്‍നിന്ന് വലിയ എതിര്‍പ്പുകളാണ് നേരിട്ടത്. യു.എ.ഇ. അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ത്യയെ പ്രതിഷേധം അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ യു.എ.ഇ. യിലേക്കുള്ള പുതിയ സന്ദര്‍ശനത്തിന് വലിയ പ്രാധാന്യവുമുണ്ട്. ഇന്നുതന്നെ ഇന്ത്യയിലേക്ക് മടങ്ങുന്ന പ്രധാനമന്ത്രി യുഎഇയില്‍ മറ്റ് പൊതുപരിപാടികളിലൊന്നും പങ്കെടുക്കുന്നില്ല. ജര്‍മനയില്‍ നടന്ന ജി7 ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷമാണ് അദ്ദേഹം യുഎയിലേക്കെത്തിയത്.…
Read More » -
Kerala
കാലം കണക്ക് ചോദിക്കുകയാണ്; സ്വപ്നയുടെ വെളിപ്പെടുത്തലില്‍ സി.ബി.ഐ. അന്വേഷനത്തിന് ശുപാര്‍ശ ചെയ്യാന്‍ സര്‍ക്കാരിന് ധൈര്യമുണ്ടോ ? വെല്ലുവിളിച്ച് വി.ഡി. സതീശന്‍.
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാരിനെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സോളാര്‍ കേസില്‍ സരിതയുടെ പരാതിയില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചത് പോലെ സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലില്‍ സിബിഐ അന്വേഷണം നടത്താന്‍ സര്‍ക്കാരിന് ധൈര്യമുണ്ടോ എന്ന് സതീശന്‍ ചോദിച്ചു. സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസില്‍ നിയമസഭയില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു കഥയും യുഡിഎഫ് മെനഞ്ഞതല്ല, എല്ലാം കൊണ്ട് വന്നത് സര്‍ക്കാര്‍ നിയമിച്ച സ്വപ്ന സുരേഷാണെന്ന് വി ഡി സതീശന്‍ വിമര്‍ശിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ സർവ്വ സ്വാതന്ത്രം ഉള്ള ആളായിരുന്നു സ്വപ്ന. സ്വന്തം സെക്രെട്ടറി എല്ലാ ദിവസവും വൈകീട്ട് എവിടെ പോയി എന്ന് ഇന്റലിജിൻസ് റിപ്പോർട്ട് ഉണ്ടായിരുന്നോ എന്നും സതീശന്‍ വിമര്‍ശിച്ചു. ഒന്നര ലക്ഷം രൂപ ശമ്പളത്തിൽ സ്വപ്നയെ വെച്ചപ്പോഴും മുഖ്യമന്ത്രി ഒന്നും അറിഞ്ഞില്ലേ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. കെ ടി ജലീൽ കൊടുത്ത കേസിലെ സാക്ഷി നിരവധി…
Read More » -
Crime
അശ്ലീല വീഡിയോ: ക്രൈം നന്ദകുമാറിന്റെ ജാമ്യാപേക്ഷ തള്ളി
കൊച്ചി: വനിതാ മന്ത്രിയുടെ അശ്ലീല വീഡിയോ നിര്‍മ്മിക്കാന്‍ നിര്‍ബന്ധിച്ചെന്ന സഹപ്രവര്‍ത്തകയുടെ പരാതിയില്‍ അറസ്റ്റിലായ ക്രൈം നന്ദകുമാറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം നോര്‍ത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഓഫീസില്‍വെച്ച് മോശമായി പെരുമാറിയെന്നും തെറ്റായ കാര്യങ്ങള്‍ക്ക് നിര്‍ബന്ധിച്ചെന്നുമാണ് യുവതിയുടെ പരാതിയില്‍ പട്ടികജാതി- പട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകാരമാണ് നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്. ക്രൈം വാരികയുടെ ഉടമസ്ഥനായ നന്ദകുമാറിന്റെ, ക്രൈം ഓണ്‍ലൈന്‍ എന്ന സ്ഥാപനത്തിലെ മുന്‍ ജീവനക്കാരിയാണ് പരാതി നല്‍കിയത്. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ കലൂര്‍ ഫ്രീഡം റോഡിലെ ഓഫീസില്‍ വെച്ചാണ് സംഭവം. സംസ്ഥാനത്തെ വനിത മന്ത്രിയുടെ അശ്ലീല വീഡിയോ നിര്‍മ്മിക്കണമെന്ന് യുവതിയോട് ക്രൈം നന്ദകുമാര്‍ ആവശ്യപ്പെട്ടു. നിരസിച്ചതോടെ മാനസികമായി പീഡനം തുടങ്ങി. ഭീഷണിയും മറ്റുള്ളവരുടെ മുന്നില്‍ വെച്ച് അക്രോശവുമായി,അശ്ലീല ചുവയോടെ സംസാരം തുടര്‍ന്നതോടെ ജീവനക്കാരി സ്ഥാപനം വിട്ടു.കഴിഞ്ഞ മെയ് 27 ന് കൊച്ചി ടൗണ്‍ പൊലീസില്‍ പൊലീസില്‍ പരാതി നല്‍കി. പരാതിക്കാരിയും സുഹൃത്തും തന്നെ അപമാനിക്കാന്‍…
Read More » -
LIFE
കടുവ കോടതി കയറുന്നു; പുറത്തിറങ്ങാന്‍ വൈകിയേക്കും: പരാതി പരിശോധിശേഷം മതി സര്‍ട്ടിഫിക്കറ്റെന്ന് സെന്‍സര്‍ബോര്‍ഡിന് ഹൈക്കോടതി നിര്‍ദേശം
കൊച്ചി: പൃഥ്വിരാജ് നായകനായി എത്തുന്ന പുതിയ ചിത്രം കടുവയുടെ റിലീസിങ് പ്രതിസന്ധിയില്‍. കടുവയെ സംബന്ധിച്ചുള്ള പരാതി പരിശോധിക്കാന്‍ ഹൈക്കോടതി സെന്‍സര്‍ ബോര്‍ഡിനോട് നിര്‍ദേശിച്ചു. ജോസ് കുരുവിനാക്കുന്നേല്‍ എന്ന കുറുവച്ചന്‍ നല്‍കിയ പരാതിയിലാണ് കോടതിയുടെ ഇടപെടല്‍. സിനിമ തന്റെ ജീവിതത്തെ അടിസ്ഥാനമാക്കി ഉള്ളതാണെന്നും തന്നെയും കുടുംബത്തേയും അവഹേളിക്കുന്ന രംഗങ്ങള്‍ സിനിമയിലുണ്ടെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ പരാതി. ഇത് പരിശോധിക്കാന്‍ ഹൈക്കോടതി സെന്‍സര്‍ ബോര്‍ഡിന് നിര്‍ദേശം നല്‍കി. പരാതി പരിശോധിച്ച ശേഷമേ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാവൂ എന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ‘കടുവക്കുന്നേല്‍ കുറുവച്ചന്‍’ എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് ചിത്രത്തില്‍ എത്തുന്നത്. കടുവയുടെ തിരക്കഥ മോഷ്ടിച്ചതാണെന്ന് ആരോപിച്ച് തമിഴ്‌നാട് സ്വദേശിയായ മഹേഷും കോടതിയെ സമീപിച്ചിട്ടുണ്ട്. ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷം ഉണ്ടായ തര്‍ക്കം സിനിമയുടെ റിലീസിനെ ഉള്‍പ്പെടെ ബാധിച്ചിരിക്കുകയാണ്. ജൂണ്‍ 30ന് സിനിമ റീലിസ് ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ ചില അപ്രവചനീയമായ സാഹചര്യങ്ങളാല്‍ റിലീസ് നീട്ടുകയാണെന്ന് പൃഥ്വിരാജ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഒരാഴ്ചത്തേക്ക് റിലീസ് നീട്ടി വയക്കുകയാണെന്നാണ് നടന്‍ ഫേസ്ബുക്കിലൂടെ…
Read More »