Month: June 2022
-
India
രാജസ്ഥാനില്‍ താലിബാന്‍ മോഡലിൽ ശിരസ്സറുത്ത് കൊലപ്പെടുത്തിയ കേസിൽ രണ്ടു പേർ അറസ്റ്റിലായി
ബി.ജെ.പി മുന്‍ വക്താവ് നൂപുര്‍ ശര്‍മ്മയെ പിന്തുണച്ച കനയ്യലാലിനെ കഴുത്തറത്തുമാറ്റി കൊന്നസംഭവത്തിൽ രണ്ടു പേർ അറസ്റ്റിലായി. ചാനല്‍ ചര്‍ച്ചയില്‍ മുഹമ്മദ് നബിക്കെതിരായ പരാമർശം നടത്തിയ നൂപുര്‍ശര്‍മ്മയെ പിന്തുണച്ച് സോഷ്യല്‍ മീഡിയില്‍ പോസ്റ്റ് ഷെയര്‍ ചെയ്തതിനാണ് താലിബാന്‍ മോഡല്‍ ആക്രമണം. രാജസ്ഥാനിലെ ഉദയ്പൂരിലെ മാല്‍ദാസ് സ്ട്രീറ്റ് ഏരിയയിലാണ് അതിക്രൂരമായ ഈ ക്രമം നടന്നത്. തയ്യല്‍കാരനായ കനയ്യലാല്‍ അളവെടുക്കുന്നതിനിടെയാണ് ഇവര്‍ കയ്യില്‍ ഇരുന്ന കത്തി ഉപയോഗിച്ച് തലയറുത്തത്. കശാപ്പ് കത്തിക്കാണ് പരസ്യമായി ഇവര്‍ കനയ്യലാലിൻ്റെ തലയറുത്തത്. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ഇവരുടെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. പ്രധാനമന്ത്രി മോദിയുടെ തലയറക്കുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. കൊലപാതകത്തിന്റെ ദൃശ്യങ്ങളിൽ പ്രചരിക്കുന്ന രണ്ടു പേരാണ് പിടിയിലായത്. റാഫിഖ് മുഹമ്മദ്, അബ്ദുൾ ജബ്ബാർ എന്നിങ്ങനെയാണ് പിടിയിലാവരുടെ പേരുകൾ. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ രാജസ്മന്ത് ജില്ലയിലെ ഭീം എന്ന പ്രദേശത്ത് വെച്ച് രാത്രിയോടെയാണ് പ്രതികളെ പോലീസ് പിടികൂടിയത്. ഇരുവരും ഉദയ്പുർ സൂരജ്പോലെ സ്വദേശികളാണെന്ന് രാജസ്ഥാൻ പോലീസ് അറിയിച്ചു. രണ്ടു പ്രതികളേയും പിടികൂടിയിട്ടുണ്ടെന്നും വേഗത്തിലുള്ള…
Read More » -
NEWS
അമ്മ വിദേശത്തായിരിക്കെ മകളെ പീഡിപ്പിച്ച അച്ഛന് 25 വര്‍ഷം കഠിന തടവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി
വയനാട് : അമ്മ വിദേശത്തായിരിക്കെ മകളെ പീഡിപ്പിച്ച അച്ഛന് 25 വര്‍ഷം കഠിന തടവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി.കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. 12 വയസ്സുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു കേസ്.25 വര്‍ഷം കഠിന തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് കോടതിയുടെ ശിക്ഷ. അതേസമയം , പ്രതി 5 ലക്ഷം രൂപ പിഴ അടയ്ക്കാത്ത സാഹചര്യമുണ്ടായാല്‍ അഞ്ച് വര്‍ഷം അധികമായി തടവ് അനുഭവിക്കേണ്ടി വരുമെന്ന് കോടതി പറഞ്ഞു.2018 – ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
Read More » -
NEWS
നൂപുര്‍ ശര്‍മ്മയെ അനുകൂലിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ട തയ്യൽക്കാരന്റെ തല കടയിൽ കയറി അറുത്തുമാറ്റി; രാജസ്ഥാനിൽ സംഘർഷം
ഉദയ്പൂർ :ബിജെപി മുന്‍വക്താവ് നൂപുര്‍ ശര്‍മ്മയെ അനുകൂലിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ട തയ്യൽക്കാരന്റെ തല കടയിൽ കയറി അറുത്തുമാറ്റി.രാജസ്ഥാനിലെ ഉദയ്‌പൂരിലാണ് സംഭവം.തയ്യല്‍കാരനെ കടയില്‍ അതിക്രമിച്ച് കയറിയ രണ്ടംഗ സംഘം വെട്ടി കൊലപ്പെടുത്തിയ ശേഷം തല അറുത്ത് മാറ്റുകയായിരുന്നു.ഇതേ തുടർന്ന് രാജസ്ഥാനിൽ പലയിടത്തും സംഘർഷം ഉടലെടുത്തിട്ടുണ്ട്. കനയ്യ ലാല്‍ എന്ന തയ്യല്‍കട ഉടമയെയാണ് കൊലപ്പെടുത്തിയത്. കടയില്‍ അളവെടുക്കുകയായിരുന്ന കനയ്യലാലിനെ മുന്നില്‍ നിന്നും പിന്നില്‍ നിന്നും വെട്ടിയശേഷം അക്രമികള്‍ തലയറുത്ത് മാറ്റി. ഇവര്‍ ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പ്രചരിപ്പിച്ചിട്ടുണ്ട്. കൊലപാതകത്തെ തുടര്‍ന്ന് സ്ഥലത്ത് ജനങ്ങള്‍ തെരുവിലിറങ്ങുകയും ടയറുകളടക്കം റോഡിലിട്ട് കത്തിക്കുകയും ചെയ്‌തു.സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിയന്ത്രിക്കാന്‍ വൻ പോലീസ് സന്നാഹമാണ് നിലയുറപ്പിച്ചിട്ടുള്ളത്.സ്ഥലത്തെ ഇന്റര്‍നെറ്റ് ബന്ധം 24 മണിക്കൂറത്തേക്ക് വിച്ഛേദിച്ചിട്ടുണ്ട്. ഉദയ്‌പൂരിലെ മാല്‍ദാസ് തെരുവിലാണ് സംഭവമുണ്ടായത്. അതേസമയം നിർഭാഗ്യകരമായ സംഭവമാണ് നടന്നതെന്നും ആളുകളോട് സംയമനം പാലിക്കണമെന്നും മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു.അക്രമികള്‍ രക്ഷപ്പെടില്ലെന്നും മുഖ്യമന്ത്രി ഉറപ്പ്നല്‍കി. സമാധാനത്തിനായി പ്രധാനമന്ത്രി ജനങ്ങളോട് സംസാരിക്കണമെന്നും അശോക് ഗെലോട്ട് ആവശ്യപ്പെട്ടു. ബിജെപി…
Read More » -
Crime
യുഎഇയില്‍ കൊലപാതകത്തിന്റെ വീഡിയോ പ്രചരിക്കുന്നു; ഫെഡറല്‍ നിയമം അനുസരിച്ച് കുറ്റകരം, നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ്
ഷാര്‍ജ: യുഎഇയില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന കൊലപാതകത്തിന്റെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നു. ഇതിന് കാരണക്കാരായവരെ കണ്ടെത്താന്‍ ഷാര്‍ജ പൊലീസ് അന്വേഷണം തുടങ്ങി. സി.സി.ടി.വി ക്യാമറകളില്‍ നിന്ന് ലഭിച്ചതെന്ന് കരുതപ്പെടുന്ന ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഒരു അറബ് വനിത ഷാര്‍ജയിലെ ഒരു പാര്‍ക്കിങ് ലോട്ടില്‍ വെച്ച് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കുറ്റകാരനെന്ന് സംശയിക്കപ്പെടുന്നയാളിനെ രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. അതേസമയം കൊലപാതകത്തിന്റെ വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും പ്രചരിപ്പിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യരുതെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. ഉത്തരവാദിത്ത രഹിതമായ ഇത്തരം പ്രവൃത്തികള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. കുറ്റകൃത്യങ്ങളുടെ വീഡിയോ ദൃശ്യങ്ങളോ ചിത്രങ്ങളോ പ്രചരിപ്പിക്കുന്നത് കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന്റെ മാനസിക നിലയെ ബാധിക്കുന്നതിനൊപ്പം ഇത് സമൂഹത്തിന്റെ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും പൊലീസ് അറിയിച്ചു. പാര്‍ക്കിങ് ലോട്ടില്‍ വെച്ച് സ്ത്രീയെ ആക്രമിച്ച കൊലപാതകി ഇവരുടെ വാഹനത്തില്‍ വെച്ച് നിരവധി തവണ കുത്തുകയായിരുന്നു.…
Read More » -
Crime
പരാതികളെ തുടര്‍ന്ന് സ്ഥലം മാറ്റാന്‍ വിജിലന്‍സ് ശിപാര്‍ശ ചെയ്ത ഉദ്യോഗസ്ഥന്‍ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയില്‍
തൃശ്ശൂര്‍: ഭൂമി അളന്നു നൽകാൻ ആറായിരം രൂപ കൈക്കൂലി വാങ്ങിയ താലൂക്ക് സർവെയറെ കയ്യോടെ പിടികൂടി വിജിലൻസ്. കൈപ്പമംഗലം സ്വദേശി ദിവ്യയുടെ പരാതിയിലാണ് വിജിലൻസ് നടപടി. നാട്ടിക മൂത്തകുന്നം ബീച്ചില്‍ ഭൂമി അളക്കാന്‍ കൈക്കൂലി വാങ്ങുമ്പോഴാണ് വലപ്പാട് സ്വദേശി എം.വി.അനിരുദ്ധനെ വിജിലൻസ് പിടികൂടിയത്. ചാവക്കാട് താലൂക്ക് സര്‍വെയർ ആണ് എം.വി.അനിരുദ്ധൻ. വിജിലന്‍സ് ഡി.വൈ.എസ്.പി പി.എസ്.സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. കൈപ്പമംഗലം സ്വദേശി ദിവ്യയുടെ പരാതിയിലാണ് വിജിലൻസ് നടപടിയുണ്ടായത്. മൂത്തക്കുന്നം ബീച്ചിൽ ദിവ്യയുടെ കുടുംബ സ്വത്ത് അളക്കാനാണ് താലൂക്ക് സർവെയർ കൈക്കൂലി ആവശ്യപ്പെട്ടത്. 60 സെൻ്റ് ഭൂമി അളക്കുന്നതിന് 6000 രൂപയാണ് ചോദിച്ചത്. കഴിഞ്ഞ ജനുവരിയിൽ ഇവരുടെ തന്നെ 85 സ്ഥലം അളക്കുന്നതിന് 8000 രൂപ ഇയാൾ കൈക്കൂലി വാങ്ങിയിരുന്നു. നിലവിൽ ചണ്ഡീഗഡിലാണ് ദിവ്യയും കുടുംബവും. വീട് ഉൾപ്പെടുന്ന രണ്ടാമത്തെ സ്ഥലത്തിന്റെ അളവെടുപ്പ് പല തവണ സർവെയർ മാറ്റിവെച്ചിരുന്നതായി ദിവ്യ വിജിലൻസിന് നൽകിയ പരാതിയിൽ ആരോപിക്കുന്നു. ഇന്ന് വീടിരിക്കുന്ന സ്ഥലം അളക്കാൻ…
Read More » -
NEWS
പാസഞ്ചര്‍ ട്രെയിനുകള്‍ ജൂലൈ മൂന്ന് മുതൽ അണ്‍റിസര്‍വ്ഡ് എക്സ്പ്രസുകളായി സർവീസ് പുനരാരംഭിക്കുന്നു
പാലക്കാട്: സാധാരണക്കാര്‍ ഏറ്റവുമധികം ആശ്രയിച്ചിരുന്ന പാസഞ്ചര്‍ ട്രെയിനുകള്‍ അണ്‍റിസര്‍വ്ഡ് എക്സ്പ്രസുകളായി സർവീസ് പുനരാരംഭിക്കാൻ ഒരുങ്ങുന്നു. കോവിഡിനു മുന്‍പുണ്ടായിരുന്ന പാസഞ്ചര്‍ ട്രെയിനുകള്‍ അണ്‍റിസര്‍വ്ഡ് എക്സ്പ്രസുകളായി പുനഃസ്ഥാപിക്കുന്നതിനാണ് കേന്ദ്രം ഉത്തരവിട്ടിരിക്കുന്നത്. പാസഞ്ചര്‍ ട്രെയിനുകള്‍ അണ്‍റിസര്‍വ്ഡ് എക്സ്പ്രസ് ട്രെയിനുകളായി പുനഃസ്ഥാപിക്കുമ്ബോള്‍ മിനിമം നിരക്ക് 30 രൂപയാകും. അതേസമയം, സീസണ്‍ ടിക്കറ്റ് നിരക്കുകളില്‍ മാറ്റമില്ലാത്തതിനാല്‍ സ്ഥിരം യാത്രക്കാരെ വര്‍ധന ബാധിക്കില്ല. ട്രെയിന്‍ പുറപ്പെടുന്ന സമയം, തീയതി, സര്‍വീസ് ഇല്ലാത്ത ദിവസം ഉൾപ്പെടെയുള്ള വിവരങ്ങൾ (ജൂലൈ മാസം) ജൂലൈ 3 06461 ഷൊര്‍ണൂര്‍-തൃശൂര്‍- രാത്രി 10.10 06613 ഷൊര്‍ണൂര്‍-നിലമ്ബൂര്‍- രാവിലെ 9.00 ∙ ജൂലൈ 4 16609 തൃശൂര്‍-കണ്ണൂര്‍- രാവിലെ 6.35 06456 കണ്ണൂര്‍-ഷൊര്‍ണൂര്‍- ഉച്ചയ്ക്ക് 3.10 ∙ ജൂലൈ 11 06441 എറണാകുളം-കൊല്ലം മെമു (ആലപ്പുഴ വഴി)- രാത്രി 8.10 (ബുധന്‍ ഇല്ല) 06770 കൊല്ലം-ആലപ്പുഴ- രാവിലെ 9.05 (ഞായര്‍ ഇല്ല) 06771 ആലപ്പുഴ-കൊല്ലം – ഉച്ചയ്ക്ക് 1.50 (ഞായര്‍ ഇല്ല) 06430 നാഗര്‍കോവില്‍-കൊച്ചുവേളി- രാവിലെ 7.55 06429…
Read More » -
NEWS
മരിച്ച ആളിന് കോടതിയില്‍ നേരിട്ടോ വക്കീല്‍ മുഖേനയോ ഹാജരായി പിഴ അടയ്ക്കണമെന്ന് നോട്ടീസ്
കണ്ണൂര്‍: കൈവരിയില്ലാത്ത കനാലിലേക്ക് വീണുമരിച്ച സ്കൂട്ടര്‍ യാത്രക്കാരനെതിരെ കോടതിയില്‍ കുറ്റപത്രം. അശ്രദ്ധമായും ജാഗ്രതയില്ലാതെയും വാഹനം ഓടിച്ച് അപകടം സംഭവിച്ച് മരിക്കാന്‍ ഇടയായതിനാല്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 279-ാ൦ വകുപ്പ് പ്രകാരം ശിക്ഷാര്‍ഹമായ കുറ്റം ചെയ്തിരിക്കുന്നുവെന്നാണ് മയ്യില്‍ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. കോടതിയില്‍ നേരിട്ടോ വക്കീല്‍ മുഖേനയോ ഹാജരായി പിഴ അടയ്ക്കണമെന്ന് കാണിച്ച് ഇയാളുടെ പേരില്‍ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയില്‍ നിന്ന് അയച്ച കത്ത് കഴിഞ്ഞദിവസം ലഭിച്ചപ്പോഴാണ് കുടുംബാംഗങ്ങള്‍ ഇതേക്കുറിച്ച് അറിയുന്നത്. മാര്‍ച്ച് എട്ടിനാണ് കാവുംചാല്‍ കനാല്‍ റോഡില്‍ വെച്ച് നടന്ന അപകടത്തില്‍ ചെങ്ങിനി ഒതയോത്ത് സി ഒ ഭാസ്കരന്‍ (54) മരിച്ചത്.
Read More » -
NEWS
ഒരു പെണ്‍കുട്ടിയുമായുള്ള സൗഹൃദം അവളുമായി ശാരീരിക ബന്ധത്തിനുള്ള സ്വാതന്ത്ര്യമല്ല: മുംബൈ ഹൈക്കോടതി
മുംബൈ :ഒരു പെണ്‍കുട്ടിയുമായുള്ള സൗഹൃദം അവളുമായി ശാരീരിക ബന്ധത്തിനുള്ള സ്വാതന്ത്ര്യമല്ലെന്ന് മുംബൈ ഹൈക്കോടതി. ബലാത്സംഗക്കേസ് പരിഗണിക്കവെ, വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയുമായി ലൈംഗികബന്ധം നടത്തിയ യുവാവിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. യുവാവുമായുള്ള പെരുമാറ്റം തികച്ചും സൗഹൃദപരമായിരുന്നുവെന്നാണ് യുവതി തന്‍റെ പരാതിയില്‍ പറയുന്നത്.ക്രമേണ വിവാഹ വാഗ്ദാനം നല്‍കി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ യുവാവ് നിര്‍ബന്ധിച്ചതായും യുവതി പരാതിയില്‍ പറയുന്നു.പിന്നീട് താന്‍ ഗര്‍ഭിണിയായപ്പോള്‍ വിവാഹ വാഗ്ദാനത്തില്‍നിന്നും യുവാവ് പിന്മാറുകയായിരുന്നുവെന്നും യുവതി പരാതിയില്‍ ചൂണ്ടിക്കാട്ടി. എന്നാൽ ഉഭയസമ്മത പ്രകാരമായിരുന്നു ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് എന്നായിരുന്നു യുവാവിന്റെ വാദം.
Read More » -
NEWS
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്ക് ജൂലൈ ഒന്നുമുതല്‍ നിരോധനം
ന്യൂഡല്‍ഹി: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ജൂലൈ ഒന്നുമുതല്‍ നിരോധിക്കുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ്. നിലവില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളില്‍ നിന്ന് ബദല്‍ മാര്‍ഗങ്ങളിലേക്ക് മാറുന്നതിന് ആവശ്യമായ സമയം നല്‍കി കഴിഞ്ഞു. ഇനി സര്‍ക്കാര്‍ ഇളവ് അനുവദിക്കില്ലെന്നും ഭൂപേന്ദര്‍ യാദവ് അറിയിച്ചു. പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനം അനുസരിച്ച് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയും ഉപയോഗവും ജൂലൈ ഒന്നുമുതല്‍ നിരോധിച്ചിട്ടുണ്ട്. ഇതിന് പുറമേ ഇവയുടെ നിര്‍മ്മാണം, ഇറക്കുമതി, വിതരണം, സംഭരണം എന്നിവയ്ക്കും വിലക്കുണ്ട്.
Read More » -
Crime
പ്രണയാഭ്യര്‍ത്ഥന നിരസിച്ച വിദ്യാര്‍ത്ഥിനിയെ കുത്തി കൊല്ലപ്പെടുത്താന്‍ ശ്രമിച്ച കേസ്: പ്രതിക്ക് 10 വര്‍ഷം കഠിനതടവും പിഴയും
കോഴിക്കോട്: പ്രണയാഭ്യർത്ഥന നിരസിച്ചതിന് വിദ്യാർത്ഥിനിയെ കുത്തി കൊല്ലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് 10 വർഷം കഠിനതടവും പിഴയും ശിക്ഷ. കോഴിക്കോട് കരിവിശ്ശേരി ചിറ്റിലിപ്പാട്ട് പറമ്പ് കൃഷണ കൃപയിൽ മുകേഷിനെ (35) കോഴിക്കോട് ഒന്നാം അഡീഷണൽ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് ജഡ്ജ് കെ. അനിൽ കുമാറാണ് ശിക്ഷ വിധിച്ചത്. ഇന്ത്യൻ ശിക്ഷ നിയമം 307,324, 323,341 വകുപ്പുകൾ പ്രകാരം പത്ത് വർഷത്തെ കഠിന തടവിനും 50000 രൂപ പിഴ അടക്കാനുമാണ് ശിക്ഷ വിധിച്ചത്. ഓരോ വകുപ്പുകളിലും പ്രത്യേകം ശിക്ഷ വിധിച്ചിട്ടുണ്ടെങ്കിലും ശിക്ഷാകാലാവധി ഒന്നിച്ചനുഭവിച്ചാൽ മതി. പിഴ സംഖ്യ പരാതിക്കാരിക്ക് നൽകേണ്ടതാണ്. 2018 മെയ് 10നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഉച്ചയ്ക്ക് 1.45 ന് വിദ്യാർത്ഥിനി കരിവിശ്ശേരിയിലെ തന്റെ വീട്ടിൽ നിന്ന് നടക്കാവിലുള്ള ട്യൂഷൻ സെന്ററിലേക്ക് സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോൾ വീടിന്റെ സമീപത്തുള്ള റോഡിൽ വെച്ച് പ്രതി വിദ്യാർത്ഥിനിയെ തടഞ്ഞു നിർത്തി കുപ്പി കൊണ്ട് തലയ്ക്കടിക്കുകയും പൊട്ടിയ കുപ്പി കൊണ്ട് കുത്തി പരിക്കേൽപ്പികയും ചെയ്യുകയായിരുന്നു.…
Read More »